Translate

Tuesday, January 10, 2017

കരുണയുള്ള ദൈവത്തെ കോപിപ്പിക്കരുതേ .

 കരുണയുള്ള ദൈവത്തെ കോപിപ്പിക്കരുതേ. 
കുമ്പസാരത്തിലൂടെ  (കൂദാശയിലൂടെ) ഏതു കൊടും പാപവും ഏതു കത്തനാർക്കും നീക്കി പാപിക്ക് 'പാപമോചനം' കൊടുക്കാമെന്നു സഭ 'ആടുകളെ'  പറഞ്ഞു പറ്റിച്ചത് കാരണം , പള്ളിയിൽ പോകുന്ന (കുമ്പസാരിക്കുന്ന) സകല 'നിക്രിഷ്ട ജീവികളും'  ഉടൻ പരിണമിച്ചു                         പുണ്ണ്യവാന്മാരാകുന്നത്  കാരണം, അവന്റെ രണ്ടാം വരവിങ്കൽ  അന്ത്യന്യായവിധിനാളിൽ ക്രിസ്തയാനികളിൽ ആരുംതന്നെ  'പാപികൾ' ആയിരിക്കാൻ വകയില്ലെന്നും , തന്മൂലം സ്വർഗ്ഗത്തിലെ പാപപുണ്ണ്യ കണക്കു പുസ്തകം ചുമന്നു മാലാഖമാർ വെറുതെ തലയ്ക്കു ഭാരം കൂട്ടേണ്ട എന്ന മുൻകരുതൽ കാരണം, കർത്താവിന്റെ രണ്ടാം വരവ് സ്വർഗം തന്നെ ക്യാസൽ ചെയ്തതായിരുന്നു ! പക്ഷെ ഈയിടെയായി "അവൻ വരുന്നു ,വീണ്ടും വരുന്നു " എന്നൊക്കെ മീഡിയാകളിൽ ഭയപ്പാടിന്റെ ഒരു 'നോട്ടിഫിക്കേഷൻ' കാണാറായി!  ആർക്കാണാവോ ഈ സ്വർഗീയ തീരുമാനവാർത്ത ഇമെയിൽ ആയി കിട്ടിയത് ? എന്തുമാകട്ടെ "ക്രിസ്ത്യാനികൾ ജാഗ്രതൈ " എന്നേ  എനിക്ക് പറയാനുള്ളൂ.....കാരണം  ക്രിസ്തുവിനെ ഇന്നയോളം അനുസരിക്കാതെ (വി.മത്തായി ആറിന്റെ അഞ്ചു )വെറുതെ  പള്ളിമുറ്റം ചവിട്ടിത്തേച്ച ഒരു മോനും മോളും സ്വർഗം കാണുകയില്ല നിശ്ചയം ! വി. മത്തായി 23 ന്റെ 9 അനുസരിക്കാതെ ഈ ളോഹക്കാരെ  "അപ്പാ, പിതാവേ" എന്നൊക്കെ വിളിച്ചു ദൈവത്തെ കളിയാക്കിയ ഒറ്റയൊരെണ്ണംപോലും  മേലോട്ട് പോവുകയില്ലന്നതും നിശ്ചയംതന്നെ! ക്രിസ്തുവിനു വേണ്ടാത്ത ഈ പള്ളികൾ നാടാകെ പണിതും പുതുക്കിപ്പണിതും കാശു കളഞ്ഞ മനനമില്ലാത്ത ആടുകളെ ഓർത്ത് സ്വർഗം വിലപിക്കുക കൂടിയില്ല ! പകരം അനുസരണക്കേടിനു തല്ലുതന്നെ സമ്മാനം ! കരുണയുള്ള ദൈവത്തെ ഈ "പോഴൻ പാതിരിയുടെ" വാക്കു കേട്ട് ഇനിയെങ്കിലും കോപിപ്പിക്കരുതേ...ഇവനെയൊക്കെ തീറ്റിപ്പോറ്റാൻ, ഇവനൊക്കെ പുതിയ മെഴ്‌സിഡീസ് വാങ്ങാൻ , എളിമയുടെ ആ കാലിത്തൊഴുത്തിനു പകരം ഇവർക്കായി ദേവലോകങ്ങളും തിരുസന്നിധിയും അരമനകളും  പണിയാൻ  നിങ്ങളുടെ വിയർപ്പിന്റെ സമ്പത്തു വൃഥാ ചെലവാക്കാതെ, യാഗത്തിലൂടെയല്ല ത്യാഗത്തിലൂടെ നല്ല സമരിയാക്കാരനാകൂ ,,   എങ്കിൽ നീയും  നിത്യജീവൻ പ്രാപിക്കും  നിശ്ചയം! ...samuelkoodal  





No comments:

Post a Comment