ബാത്ത് റൂമിനും ക്യാമറയ്ക്കും എതിരെ പോരാടുന്ന എടത്വയിലെ പെൺകുട്ടികൾ 'പിഴകൾ': കുർബ്ബാനക്കിടെ വികാരിയുടെ വിഷഭാഷണം
| Updated On: 2017-07-30 22:45:07.0 | Location : ആലപ്പുഴ
കോളേജില്‍ ചില പിഴച്ച പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും അവരാണ് സമരം നടത്തുന്നതെന്നുമാണ് കുര്‍ബാന പ്രസംഗത്തില്‍ ഫാദര്‍ ജോര്‍ജ്ജ് മണകുന്നില്‍ പറഞ്ഞത്. സഭയുടെ കീഴിലുള്ള കോളേജിനെ തകര്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ സമരമെന്നും ഫാദര്‍ കുര്‍ബാന പ്രസംഗത്തില്‍ പറഞ്ഞു.
സഭയുടെ കീഴിലുള്ള കോളേജിനെതിരെ സമരം നടത്തുന്നത് ചില പിഴച്ച പെണ്‍കുട്ടികളാണെന്ന് കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍ എടത്വ സെന്റ് ജോര്‍ജ്ജ് ഫെറോന പള്ളിയിലെ ഫാദര്‍ ജോണ്‍ മണികുന്നിലിന്റെ അധിക്ഷേപം. കത്തോലിക്ക സഭയുടെ കീഴിലുള്ള സെന്റ് അലോഷ്യസ് കോളേജില്‍ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികളെയാണ് ഞാറാഴ്ച രാവിലെ ആറ് മണിക്ക് നടന്ന കുര്‍ബാനയില്‍ ഫാദര്‍ അധിക്ഷേപിച്ചത്.
വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിച്ച ഫാദര്‍ ജോണ്‍ മണികുന്നില്‍
കോളേജില്‍ ചില പിഴച്ച പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും അവരാണ് സമരം നടത്തുന്നതെന്നുമാണ് കുര്‍ബാന പ്രസംഗത്തില്‍ ഫാദര്‍ ജോര്‍ജ്ജ് മണകുന്നില്‍ പറഞ്ഞത്. സഭയുടെ കീഴിലുള്ള കോളേജിനെ തകര്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ സമരമെന്നും ഫാദര്‍ കുര്‍ബാന പ്രസംഗത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് നിരോധനമുള്ള കോളേജില്‍ വിദ്യാര്‍ത്ഥി ഐക്യമെന്ന നിലയിലാണ് സമരം ചെയ്യുന്നത്.
ഇന്ന് കുര്‍ബാന മധ്യേ ഫാദര്‍ നടത്തിയ പ്രസംഗത്തിനെതിരെ സഭാവിശ്വാസികള്‍ക്ക് അമര്‍ഷമുണ്ടെങ്കിലും പ്രതികരിച്ചാല്‍ സഭയില്‍ നിന്ന് പുറത്താക്കുമെന്നതിനാല്‍ നിശബ്ദത പാലിക്കുകയാണ്.
Narada News: http://ml.naradanews.com/category/kerala/chruch-priest-against-the-students-protesting-for-their-basic-needs-531359
No comments:
Post a Comment