Translate

Wednesday, September 13, 2017


പുതിയ സംഘടന രൂപീകരിക്കാൻ ചിക്കാഗോയിൽ യോഗം

പ്രിയമുള്ളവരേ,

ആദ്യമേതന്നെ, പുതുതായി ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന നമ്മുടെ സംഘടനയുടെ നാമത്തിൽ ബഹു. ടോം ഉഴുന്നാലിലച്ചനെ ഭീകരരിൽനിന്നും രക്ഷപ്പെടുത്താൻ സഹായിച്ച എല്ലാ ഇന്ത്യൻ അധികൃതർക്കും ഒമാൻ സുൽത്താനും പ്രത്യേകം നന്ദി പറയുന്നതോടൊപ്പം അച്ചൻ പൂർണ ആരോഗ്യവാനും സന്തോഷവാനുമായി സ്വന്തം നാട്ടിൽ തിരിച്ചെത്തി കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും കാണാനുള്ള അനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

ഓഗസ്റ്റ് 25 -ന് നടന്ന ടെലി-കൂടിയാലോചന വളരെ വിജയകരമായിരുന്നു എന്നാണ് പൊതുവെയുള്ള അഭിപ്രായം. അതിൽ പങ്കെടുത്ത് അതിനെ വിജയിപ്പിച്ച നിങ്ങൾ എല്ലാവർക്കും ഞാനും ജോസ് കല്ലിടുക്കിലും പ്രത്യേകം നന്ദിപറയുന്നു. ടെലികോൺഫറൻസിനെ സംബന്ധിച്ച ദീർഘമായ ഒരു ലേഖനം നമ്മുടെ സുഹൃത്ത് ശ്രീ പടന്നമാക്കൽ emalayalee -യിലും അല്മായശബ്ദം ബ്ലോഗിലും പ്രസിദ്ധം ചെയ്തിരുന്നത് നിങ്ങളെല്ലാവരും കണ്ടുകാണുമല്ലോ. പടന്നക്കലിനും നന്ദി രേഖപ്പെടുത്തുന്നു. സെപ്തംബറിലെ സത്യജ്വാലയിലും സമ്മേളനത്തെ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്.

ടെലികോൺഫറൻസ് ഏറ്റം ഭംഗിയായി മോഡറേറ്റ്ചെയ്ത ശ്രീ . സി. ജോർജിനും നന്ദി രേഖപ്പെടുത്താൻ അവസരം ഉപയോഗിക്കട്ടെ. ഭാവിയിലും, നമ്മെളെല്ലാം സഹോദരർ എന്ന ചിന്തയോടെ, അദ്ദേഹത്തിൻറെ വിലപ്പെട്ട സേവനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

നാം ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന പുതിയ സഭാനവീകരണ സ്വതന്ത്രസംഘടനയെ സംബന്ധിച്ച് കൂടുതൽ ആലോചനകൾക്കും നിർദ്ദിഷ്ടസംഘടനയുടെ ഔദ്യോഗിക രൂപീകരണത്തിനുമായി ഒരു യോഗം സെപ്തംബർ 30, 2017 ശനിയാഴ്ച ഷിക്കാഗോയിൽ ചേരാൻ ഓഗസ്റ്റ് 25 – ലെ യോഗം തീരുമാനിക്കുകയുണ്ടായല്ലോ. അതിൻപ്രകാരം അന്നേദിവസം (September 30, 2017) 4323 West Irving Park, Chicago, IL 60641 - യോഗം ചേരുന്നതാണെന്ന് എല്ലാവരേയും അറിയിക്കുന്നു. സമയം രാവിലെ 11 മണി (11 A M). യോഗത്തിലേയ്ക് നിങ്ങളെല്ലാവരേയും പ്രത്യേകം ക്ഷണിക്കുകയും അതിൽ    സജീവമായി പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ചാക്കോ കളരിക്കൽ (586-601-5195), ജോസ് കല്ലിടുക്കിൽ Mobile: (773-943-0416) Home: (773-202-1996) എന്നിവരുമായി ബന്ധപ്പെടുക.

സ്നേഹപൂർവ്വം,

ചാക്കോ കളരിക്കൽ

September 12, 2017

1 comment:

  1. എല്ലാവരോടും,
    മലയാളം ബ്ലോഗിനോടൊപ്പം വായനക്കാരുള്ളതാണ്, ഇംഗ്ളീഷിലുള്ള സി സി വി. വാർത്തകളുടെയും നല്ല ലേഖനങളുടേയും ഇംഗ്ളീഷ് കോപ്പി അയച്ചു തന്നാൽ അതിൽ പ്രസിദ്ധീകരിക്കാവുന്നതാണ്.
    -- ​.​

    ReplyDelete