Translate

Sunday, September 17, 2017

''ഞാനും എന്റെ കുടുംബവുമൊ ? ഞങ്ങൾ പള്ളിയിൽ പോകാറില്ല !

''ഞാനും എന്റെ കുടുംബവുമൊ ? ഞങ്ങൾ പള്ളിയിൽ പോകാറില്ല !"
[''ഞാനും എന്റെ കുടുംബവുമൊ ? ഞങ്ങൾ യഹോവയെ വാഴ്ത്തും "   എന്ന ദാവീദിന്റെ 'ഡിക്ലറേഷൻ' പോലെ!]
നാല്പത്തിയെട്ടു കൊല്ലം മുൻപേ വെറുമൊരു 'രാജദൂത് മോട്ടോർ സൈക്കിൾ' ഉണ്ടായിരുന്ന എന്റെ വീട്ടിൽ ഇന്ന്.[മൂന്നാണ്മക്കളുടെയും മൂന്നു മരുമക്കളുടെയും എന്റെയും കൂടി] ഏഴുകാറുകളും ഒരു മോട്ടോർ സൈക്കിളുമായി വികസിച്ചപ്പോൾ , പൊങ്ങച്ചം കാണിക്കാൻ ഏഴുകാറും പള്ളിയിൽ കൊണ്ടുപോകുന്ന മക്കളുടെ മരുമക്കളുടെ പെട്രോൾ ധൂർത്തിനും .പിന്നെ പെട്രോൾവിലക്കയറ്റ സമരത്തിനും ഞങ്ങൾ മിനക്കെടാറുമില്ല! ഞങ്ങടെ പള്ളിയിൽ പണ്ട് പേർഷ്യാക്കാരൻ അബ്ദെടച്ചായന്റെ ഒരു കറുത്ത അംബാസഡർ കാറു മാത്രമുണ്ടായിരുന്നിടത്തു ,ഇന്ന് കാർപാർക്കിങ്ങിനു വേണ്ടി കോടികൾ മുടക്കി പള്ളിക്കാർ  അടുത്തപുരയിടംകൂടി വാങ്ങിച്ചുകൂട്ടി!കൂദാശചെയ്തയിനത്തിൽ ഈ കാറായ കാറിനെല്ലാമായി  എത്ര കൂദാശക്കൂലി ളോഹയുടെ കീശയിൽ പോയോ ആവൊ?! റോഡിലെ ട്രാഫിക് തിരക്കോ?! അച്ചായാ, സ്വർഗം നാണിക്കുന്നു!  

കാഞ്ഞിരപ്പള്ളിയിലെ എന്റെ ഒരു സ്നേഹിതന് ഏഴു  കക്കൂസാണ് !
വെറും മൂന്നു കക്കൂസുള്ള എനിക്ക് ഒരു കക്കൂസ് പോലും ഇല്ലാത്ത എന്റെ അയൽക്കാരനെ സ്നേഹിക്കാൻ ഇന്നയോളം ആവാഞ്ഞതുകാരണം ,മോദിജി നികുതിയായി ഞാനെന്ന സ്വാർത്ഥന്റെ കീശയിൽനിന്നും പിടിച്ചുപറിച്ചു  [''രണ്ടുള്ളവൻ  ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ'' എന്ന ക്രിസ്തീയത] എന്നെയും എന്റെ കുടുംബത്തെയും ''സൺഡേസ്കൂൾ'' പഠിപ്പിക്കുന്നതു കർത്താവിനു സുഖിക്കും ! !പാവം കൃഷ്ണനും സന്തോഷിക്കും ! സക്കാത്തിന് അല്ലാഹുവും അക്ബർ !

എന്റെ വിവാഹത്തിന് ,1969 ഇൽ ഒരു പവന്  വില മുന്നൂറു രൂപാ // ഇന്ന് 25 ആയിരമായില്ലേ ? അന്ന് മത്തിക്ക് വെറും മൂന്നു രൂപ കിലോയ്ക്ക് വിലയെങ്കിൽ ഇന്ന് 200 ആയി ഉയർന്നില്ല? ''ബി പോസിറ്റീവ് , ബി ഹാപ്പി''! കൂലികൂടി, വിലകൂടി , കരുണമാത്രം കൂടിയില്ല, കുറഞ്ഞുംപോയി ! കരുണയില്ലാത്ത ജനമേ, നിന്നെ മോദിജി ക്രിസ്തീയത ''മനുഷ്യത്വം'' പഠിപ്പിച്ചു  ശരിയാക്കും !  samuelkoodal

No comments:

Post a Comment