Translate

Saturday, September 23, 2017

പൗരോഹിത്യമെന്ന ''സമൂഹമലം'' !

പൗരോഹിത്യമെന്ന ''സമൂഹമലം'' !
ഓരോ ശരീരത്തിലും 'മലം' ഉണ്ടെന്നാകിലും അതിനെക്കുറിച്ചാരും ചിന്തിക്കാറില്ല; ആർക്കും മലത്തെക്കുറിച്ചു ഓർക്കാൻ കൂടി ഓക്കാനമാണുതാനും ! എന്നത് പോലെയേ നാം പുരോഹിതരെ കാണാവൂ എന്നാണെന്റെ മൂത്തമകൻറെ വാദം! "സാമുവേലിന്റെ സുവിശേഷം " എന്ന എന്റെ പുസ്തകം വായിച്ചിട്ടു,അവൻ എന്നോട് ""ഡാഡീ , ഇവറ്റകളെക്കുറിച്ചു ചിന്തിക്കരുത്, മനസിലിടം കൊടുക്കരുത്, വീട്ടിൽ കയറ്റുകകൂടി ചെയ്യരുത് , നമ്മുടെ മനസിൽപോലും ഇടമില്ലാത്തവനെ ''ഇടയനായി'' കരുതരുത്, അത് മനസിനെപോലും മലീമസമാക്കും" എന്ന് എന്റെ ചെവിയിലോതി ! 

ചിന്തിച്ചാൽ സത്യമല്ലേ? 'സൺ‌ഡേ സ്കൂളിന്' പോകുന്ന നമ്മുടെ ആൺ തരികളെ 'ഹോമോ' യിലേക്കും   [സൊദോം ഗോമോറാ മറന്നു!] പെണ്മക്കളെ ബാലപീഡനത്തിലേയ്ക്കും നയിക്കുന്ന ഈ മലീമസന്മാർ ,  നമ്മുടെ  യുവതികളെ കുമ്പസാരക്കൂട്ടിൽവച്ചുപോലും മനസിന്റെ പാതിവ്ര്യത്യം നശിപ്പിച്ചിട്ടും, നാം ഇരുകാലിയാടുകൾ കണ്ണടച്ച് ഇരുട്ടുണ്ടാക്കി സ്വയം കുരുടന്മാർ ചമയുന്നു, ഈ കള്ളമാർ [ജല്പനങ്ങൾ]     
കള്ളക്കൂടാശമൂലം നമുക്ക് നേടിത്തരാൻപോകുന്ന സ്വർഗ്ഗരാജ്യത്തിനു വേണ്ടി! ഹ കഷ്ടം! നമ്മെ ഏതിനോടുപമിക്കേണ്ടൂ? 

മോസ്റ്റ് റെവ .സണ്ണി എബ്രഹാമിന്റെ "നവീകരണം" മാസികയിൽ "മെത്രാന്മാരെ/ബിഷൊപ്പ്ന്മാരെ അല്മായർക്കു പകരം കത്തനാരന്മാർ തിരഞ്ഞെടുക്കട്ടെ " എന്ന് ഇന്നലെ വായിച്ചു ഞാൻ  ! എനിക്കൊരു തിരുത്ത് പറയാനുണ്ട് [മാപ്പു], സഭയിലെ യുവതികൾ ഇവറ്റകളിലാരാണ് മെത്രാനാകാൻ യോഗ്യൻ എന്ന് തിരഞ്ഞെടുക്കട്ടെ ! കാരണം പൗരോഹിത്യത്തിന്റെ ആഭാസത്തരം തൊട്ടറിയാവുന്നവരാണവർ! കുമ്പസാരിപ്പിക്കുമ്പോൾ പോലും പാതിരിയുടെ വലതുകരം നെറ്റിയിലും ഇടതുകരം അവളുടെ മാറിലും [ഹൃദയ ഭാഗത്തും] കൂദാശ ചെയ്യുംപോലും![സത്യം സത്യം സത്യം! ഇതുപോലെയുള്ള 'മലങ്ങളെ' ളോഹയണിയിക്കാൻ  കുറെ ''വ്യഭിചാരിയോസന്മാരും'' ''ആർത്തിയോസന്മാരും'' കളര് ളോഹയിൽ ഭദ്രാസനംതോറും മാറിമാറി വിലസിവാഴുന്ന സഭയെ,  നീ താൻ നാസറായന്റെ സാക്ഷാൽ മണവാട്ടി! മറ്റുള്ള സഭകൾ അവന്റെ വെറും വെപ്പാട്ടിമാരും!  samuelkoodal

No comments:

Post a Comment