Translate

Monday, September 25, 2017

സ്വയമറിയല്‍!

സ്വയമറിയല്‍!
''ഇല്ല ഞാൻ നിന്നോടിരന്നില്ലി ജീവിതം ,
എങ്കിലും തന്നു നീ എന്നെയയച്ചതീ 
തിന്മതൻ കൂരിരുൾ താഴ്വര തന്നിലോ ;
കണ്ണീരൊഴുകുമീ ഗംഗാതടത്തിലോ ?  എന്നൊരിക്കൽ എന്നെക്കൊണ്ട് പഠിച്ചത് എന്റെ ദാസേട്ടനാണ്! "കൂടലെ, പ്രാർത്ഥിക്കേണ്ട  ആവശ്യം ദൈവത്തെ അറിഞ്ഞ ഒരു മനുഷ്യനുമില്ല " എന്ന് അബുദബിയിൽ വച്ച് നാല്പതു കൊല്ലംമുന്പേ എന്റെ കാതിൽ അദ്ദേഹം ഓതിയതു എന്റെ ചിന്തകൾക്കൊരു ദിശാഭ്രംശം ഉളവാക്കി!  ഏതാണ്ടിരുപതു കൊല്ലംമുമ്പേ മാരാമണ്ണുമണക്കുവച്ചു റെവ .സണ്ണിമോനെ ഞാൻ ആദ്യമായി കണ്ടപ്പോൾ [ബൈബിളിന്റെ ശബ്ദരേഖാസീഡി അദ്ദേഹം മാർക്കറ്റു ചെയ്യുന്ന കാലം ] സണ്ണിമോൻ എന്നോട് പറഞ്ഞു "ഈ കുർബാന ചൊല്ലൽ ഒന്ന് നിർത്തിയാലേ ക്രിസ്ത്യാനി ഗുണംപിടിക്കു'' എന്ന്! ഈ വചനമെന്നിൽ അനേകം ചിന്തകള്‍ ഉരുവാക്കി ! ഒരു കുര്ബാനത്തൊഴിലാളിതന്നെ കുർബാന ചൊല്ലലിനെ വെറുക്കുന്ന അവസ്ഥ / കൂദാശാജല്പനങ്ങളുടെ പൊള്ളത്തരങ്ങളിലേയ്ക്ക് എന്നെ വഴിനടത്തി! എന്റെ സഭയിലെ സത്യം സംസാരിക്കുന്ന പല പാതിരിമാരും ഇത് സമ്മതിക്കുകയും ചെയ്യുന്നു!
എന്റെ ആ റെവ.സണ്ണിമോൻ  പിന്നെ മറ്റൊരു സഭയിലായി വെരി റെവ.ആയി ! പക്ഷെ തൊഴില് പഴയതുതന്നെ , സ്വയംവെറുക്കുന്ന കുര്ബാനചൊല്ലൽ! ഹ കഷ്ടം ! പറഞ്ഞവന്നത് ദൈവം വേദാന്തമല്ല /വേദ്യനുമല്ല എന്നുതന്നെയാണ്! ''അവനുമവളുമല്ല'' ദൈവം, പ്രജ്ഞാനമാണ്! [പ്രജ്ഞാനം ബ്രഹ്മം] ആ അറിവിനെ അറിയാൻ നമുക്കറിവില്ലാതെപോയതു, നാം പള്ളിയിൽ പോയതു കാരണമാണ്താനും ! നമ്മിലെ 'അവയർനെസ്സ്'  [ബോധചൈതന്യം] ദൈവമാണ്! സകല തൊട്ടീചാടിയിലും തൊട്ടാവാടിയിലും ഉണർത്തുപാട്ടാണീശ്വരന്! ഈ അറിവ് [ഈശൻ ഉള്ളിലാണെന്ന അറിവ്] നമുക്ക് പള്ളിയിൽ തരാൻ കത്താനർക്കീ അറിവില്ലാത്തതിനാൽ അയ്യാള്‍ തന്നില്ല! " അതുകാരണം 
ഈശനുള്ളിലുണ്ടന്നാരും പറഞ്ഞുതന്നില്ലാപള്ളീൽ 
പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാന്‍''? എന്നെനിക്കു ഇന്ന് വിലപിക്കെണ്ടിവന്നു കാലത്തോടൊപ്പം!

ഞാന്‍ വേദാന്തിയല്ല, ദൈവത്തിന്റെ പേരില്‍ നമ്മെ തമ്മിലടിപ്പിക്കുന്ന പൌരോഹിത്യത്തിന്റെ പൊള്ളത്തരങ്ങളെ അറിഞ്ഞ  / നാറുന്ന ളോഹയുടെ നാറ്റമേറ്റു നാണംകെട്ട പാഴ്ജന്മമായ വെറുമൊരു അച്ചായന്‍ മാത്രമാണ് ഞാന്‍ ! ദൈവത്തെ അവനവന്റെ ഉള്ളിതന്നെ സ്വയം അറിയാന്‍ ഭഗവത് ഗീത എന്നെ // നിങ്ങളെ സഹായിക്കും നിശ്ചയം ! samuelkoodal

No comments:

Post a Comment