ഫാദർ സക്കറിയാസ് തോട്ടുവേലിൽ |
ഏകദേശം രണ്ടുകൊല്ലംമുമ്പ് ഫ്ലോറിഡായിൽ ഒരു സീറോ മലബാർ പുരോഹിതൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കഥ ചില ഓൺലൈൻ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രതി കോടതിയിൽ ഹാജരാകാത്തതിനാൽ കേസ് ഷിക്കാഗോ രൂപതയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അമേരിക്കൻ മലയാളികൾക്ക് അപമാനകരമായ ഒരു വാർത്ത സമ്മാനിച്ചിട്ടാണ്, പ്രതിയായ ഫാദർ സക്കറിയാസ് തോട്ടുവേലിൽ രാജ്യം വിട്ടിരിക്കുന്നത്. കേസിൽ നിന്നും രക്ഷപെടാനും പ്രതി രാജ്യം വിടാനും ഷിക്കാഗോയിലെ സീറോമലബാർ രൂപത വേണ്ട സഹായസഹകരണങ്ങൾ നൽകിയെന്നാണ് ഹർജിയിൽ സൂചിപ്പിച്ചിരിക്കുന്നത്.
അടുത്ത കാലത്ത് പുരോഹിതരുടെ ലൈംഗികപരമ്പരകൾ വർത്തമാന പത്രങ്ങളിൽ നിത്യ സംഭവങ്ങളായിരുന്നു. ഭൂമി മാഫിയാകളുടെയും ഷോപ്പിംഗ് കോമ്പ്ലെക്സുകളുടെയും വ്യവസായ സംരംഭങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന സീറോ മലബാർ നേതൃത്വം പുരോഹിതരുടെ ലൈംഗിക അരാജകത്വത്തെപ്പറ്റി വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. ഒരു പുരോഹിതൻ പുറം രാജ്യത്താണെങ്കിൽ സാമ്പത്തിക നേട്ടത്തിന്റെ വീതം വിദേശത്തു പറഞ്ഞുവിടുന്ന മെത്രാനും ലഭിക്കും. അതുകൊണ്ടു പുരോഹിതരുടെ ലൈംഗിക വീഴ്ചകളിൽ സാധാരണ രീതിയിൽ രൂപതാ മെത്രാന്മാർ അറിഞ്ഞില്ലെന്ന് ഭാവിക്കുകയേയുള്ളൂ.
പുരോഹിതൻ പീഡകനാണെങ്കിലും കുറ്റങ്ങൾ അതിന് ഇരയാകുന്നവരുടെ ചുമലിൽ കെട്ടിവെക്കും. അത് പൗരാഹിത്യ ലോകത്തിന്റെ മറ്റൊരു അടവാണ്. കേസുകൾ ഉണ്ടാവുകയാണെങ്കിൽ, കൊലക്കേസ്സാണെങ്കിൽ തന്നെയും ഇന്ത്യയിലാണെങ്കിൽ പണത്തിന്റെ സ്വാധീനത്തിലോ രാഷ്ട്രീയ പിടിപാടിലോ ഒതുക്കി തീർക്കാൻ സാധിക്കും. ഇന്ത്യയിൽ ഒരു പുരോഹിതനെതിരെ ലൈംഗികാപവാദ കേസുണ്ടായാൽ സാധാരണരീതിയിൽ അതിനുത്തരവാദിയായ പുരോഹിതനെ മറ്റു പള്ളികളിലേക്ക് സ്ഥലം മാറ്റുകയോ അല്ലെങ്കിൽ സ്ഥാനക്കയറ്റത്തോടെ സഭയുടെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയോ ആണ് പതിവ്. അമേരിക്കയിലെ കർശനമായ നിയമ വ്യവസ്ഥിതിയിൽ ഒരുവൻ കേസിലകപ്പെട്ടു പോയാൽ നിയമക്കുരുക്കിൽ നിന്നും രക്ഷപ്പെടുക എളുപ്പമല്ല. ഇവിടെ രാഷ്ട്രീയ സ്വാധീനമോ സഭയുടെ സാമ്പത്തിക കരുത്തോ വിലപ്പോവുകയില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള സ്ത്രീ പീഡനവും ബാലപീഡനവും സംബന്ധിച്ചുള്ള കേസുകൾമൂലം അമേരിക്കൻ പള്ളികൾക്ക് കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരം നൽകേണ്ടി വന്നിട്ടുണ്ട്.
ലോകമാകമാനം പരന്നിരിക്കുന്ന പുരോഹിതരുടെ ലൈംഗിക വീഴ്ചകൾ ഷിക്കാഗോ സീറോ മലബാർ രൂപതയിലെ വൈദികരുടെയിടയിലും തുടക്കം മുതലുണ്ടായിരുന്നു. ശരിയായ ഔഷധം കൊടുത്ത് ഇത്തരക്കാരായ പുരോഹിതരെ ഷിക്കാഗോയിലെ വലിയ ഇടയൻ നേരായ രീതിയിൽ നയിച്ചില്ലെങ്കിൽ രൂപത അധികം താമസിയാതെ പാപ്പരാകേണ്ടി വരും. കേസുകൾ പലതും ഉണ്ടായെങ്കിലും വിശ്വാസ സമൂഹം സഭയുടെ മാനം രക്ഷിക്കാൻ പലപ്പോഴും അത്തരം സംഭവങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്.
ഫ്ലോറിഡയിലെ നിയമം അനുസരിച്ച് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ സാധിക്കാതെ വരുകയോ പ്രതി രാജ്യം വിടുകയോ ചെയ്‌താൽ സാധാരണ കേസ് തള്ളി കളയുകയാണ് പതിവ്. പ്രതിയുടെ അഭാവത്തിൽ ഇരയായ കുട്ടിയുടെ മാതാപിതാക്കൾ ഷിക്കാഗോ രൂപതയ്ക്കെതിരെ മൂന്നര മില്യൺ ഡോളർ നഷ്ടപരിഹാരമായി കേസ് കൊടുത്തിരിക്കുകയാണ്. പ്രതിയ്ക്ക് രക്ഷപെടാൻ സൗകര്യങ്ങൾ ചെയ്തു കൊടുത്തത് ഷിക്കാഗോ രൂപതയെന്നാണ് വാദി ഭാഗം പരാതി. ഗുരുതരമായ ഈ ലൈംഗിക കേസിൽ നിന്നും ഷിക്കാഗോ രൂപതയ്ക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്നും രക്ഷപെടാൻ സാധിക്കില്ലെന്നുള്ളതാണ് വിലയിരുത്തൽ.
വിദേശപ്പണം കൊയ്യാമെന്നുള്ള മോഹത്തിലാണ് അടുത്തകാലത്ത് ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും കാനഡയിലുമെല്ലാം സീറോ മലബാർ സഭയുടെ രൂപതകളും കേന്ദ്രങ്ങളും സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയിടപാടുകൾ കൊണ്ട് വലിയ പ്രശ്നത്തിലായിരിക്കുന്ന കാക്കനാട്ടുളള സീറോ മലബാർ പാസ്റ്ററൽ നേതൃത്വത്തിന് ഫ്ലോറിഡയിൽ നിന്നുമുള്ള പുരോഹിതനെതിരായ ഈ കേസ് കാര്യമായ പ്രശ്‍നങ്ങളുണ്ടാക്കില്ലായിരിക്കാം. കാരണം വിദേശത്തുള്ള സീറോ മലബാർ രൂപതകൾ കാക്കനാടുളള കർദ്ദിനാളിന്റെ കീഴിലായിരിക്കില്ല.
9-12-2017 ലാണ് ഫ്ലോറിഡായിൽനിന്നും ഒരു കുടുംബം ഷിക്കാഗോ രൂപതയ്ക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഫാദർ സക്കറിയാസ്' തോട്ടുവേലിൽ വികാരിയായിരുന്ന ഔർ ലേഡി ഓഫ് ഹെൽത്ത് സീറോ മലബാർ ചർച്ച് ഓഫ് ഫ്ലോറിഡാ പള്ളിയും (Our Lady of Health Syro Malabar Church of Florida) ഷിക്കാഗോ രൂപതയ്‌ക്കൊപ്പം ഈ കേസിൽ പ്രതിയാണ്. .
പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ ബലമായി ലൈംഗിക പീഡനം നടത്തിയ പുരോഹിതന്റെ കുറ്റപത്രത്തിൽ പറയുന്നു; 'ആദ്യകാലങ്ങളിൽ ആദ്ധ്യാത്മികതയുടെ ഭാഗമായി ഫാദർ സക്കറിയാസ് തോട്ടുവേലിൽ എന്ന ഈ പുരോഹിതൻ പെൺകുട്ടിയുടെ തലയിൽ കൈ വെക്കുമായിരുന്നു. അന്നൊന്നും ഇയാളുടെ മനസ്സിൽ ആളിക്കത്തുന്ന ലൈംഗിക വികാരങ്ങളെപ്പറ്റി പെൺകുട്ടിയ്ക്ക് മനസ്സിലായിരുന്നില്ല. പിന്നീട് കുമ്പസാരക്കൂട്ടിൽ കുട്ടിയുടെ കൈകൾ പുരോഹിതന്റെ തുടയിന്മേൽ സ്പർശിച്ചു പ്രാർഥിക്കാൻ ആവശ്യപ്പെടാനും തുടങ്ങി. 2011 സെപ്റ്റംബർ മുതൽ പെൺകുട്ടിയുടെ പ്രായം പതിനേഴിനും പതിനെട്ടിനുമിടയിലായിരുന്ന സമയങ്ങളിൽ പുരോഹിതൻ കുമ്പസാര വേളയിൽ കുട്ടിക്ക് പതിനെട്ടു വയസായോയെന്നു അന്വേഷിക്കുവാനും ആരംഭിച്ചു. പതിനെട്ടു വയസ്സായാൽ അമേരിക്കയിൽ പ്രായപൂർത്തിയായെന്നു നിയമം അനുശാസിക്കുന്നു.
ഒരു ദിവസം ഫാദർ സക്കറിയാസ് തോട്ടുവേലിൽ കുർബാനയ്ക്ക് പോകുംമുമ്പ് പെൺകുട്ടിയെ ബലമായി ആലിംഗനം ചെയ്യുകയും മുഖത്ത് ശക്തിയായി ഉമ്മ വെച്ച് പാട് വരുത്തുകയും ഒപ്പം മാറിടത്തു പിടിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ കുർബാനയ്ക്ക് പോകും മുമ്പ് തോട്ടുവേലി ആ കുട്ടിയുടെ ബ്ലൗസിന് മുകളിൽകൂടി കൈ ഇടുകയും മാറിടത്തിൽ ബലമായി പിടിക്കുകയും ചെയ്തു. മറ്റൊരു ദിവസം പള്ളിയിൽ സുരക്ഷിതമായി ഒന്നിൽകൂടുതൽ ഡ്രസ്സുകൾ ധരിച്ചിട്ടുണ്ടായിരുന്നെങ്കിലും തൊട്ടുവേലി പുറകിൽ നിന്ന് കൈകോർക്കുക്കയും മുലഞെട്ടുകൾ ഞെരിക്കുകയും ചെയ്തു. ബലമായി മറ്റു ലൈംഗിക ചേഷ്ടകൾക്കും ശ്രമിച്ചു. അയാൾ ചുണ്ടുകൊണ്ടു വന്നു ഉമ്മവെക്കാൻ ശ്രമിച്ചപ്പോൾ കുതറി മാറുകയും ചെയ്തു. അതിനു മുമ്പ് ഉമ്മ കഴുത്തിൽ കൊടുക്കുകയും ചെയ്തു. അരയ്ക്കു താഴെ സ്വകാര്യ ഭാഗത്തേക്ക് കൈകളിടാൻ ശ്രമിച്ചെങ്കിലും അയാൾക്ക് സാധിച്ചില്ല.'
പുരോഹിതനിൽനിന്നുമേറ്റ ലൈംഗിക പീഡനശേഷം പെൺകുട്ടിയ്ക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുന്നില്ലെന്നും മാനസികമായി തകർന്നുവെന്നും അതിനുള്ള നഷ്ടപരിഹാരവും കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീകളെ കൗൺസിലിംഗ് വിഷയങ്ങളിൽ സഹായിക്കുന്ന ജോലികളായിരുന്നു ഫാദർ തോട്ടുവേലിൽ നിർവഹിച്ചിരുന്നത്. കൗൺസിലിംഗ് നടത്തിയിരുന്നത് അദ്ദേഹത്തിൻറെ ഓഫീസിലെ മുറിയിലായിരുന്നു. പെണ്ണുങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയെന്നത് ഈ പുരോഹിതന്റെ സ്ഥിരം വിനോദമായിരുന്നു.
വൈദികൻ ഒളിവിൽ പോവാൻ എല്ലാ വിധ സഹായങ്ങളും ഷിക്കാഗോ രൂപത നല്കിയെന്നാരോപിച്ചാണ് കേസ്. ഒളിവിൽ പോയ പുരോഹിതനെ കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ രൂപതയ്ക്ക് വലിയ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് അറിയുന്നത്. ഭീമമായ ഒരു തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നാൽ ആഗോള തലത്തിൽ സീറോ മലബാർ സഭയ്ക്ക് വലിയ പ്രത്യേഘാതങ്ങൾ നേരിടേണ്ടി വരും.
വിശ്വാസികളുടെ സുരക്ഷിതത്വം പുരോഹിതരിൽ നിന്നും കാത്തു സൂക്ഷിക്കേണ്ട കടമ ഒരു ബിഷപ്പിന്റെ കീഴിലുള്ള രൂപതയ്ക്കുണ്ട്. ഇതിനുമുമ്പും പുരോഹിതർക്കെതിരെ പരാതികളുണ്ടായ സന്ദർഭങ്ങളിലെല്ലാം ഷിക്കാഗോ രൂപത ഗൗനിക്കാതിരിക്കുകയായിരുന്നു. കേസ് ഷിക്കാഗോ രൂപതയ്‌ക്കെതിരെ തിരിഞ്ഞതുകൊണ്ട് പുരോഹിതനെ കേസ് വിസ്താരത്തിനായി നാട്ടിൽനിന്നും മടക്കി കൊണ്ടുവരേണ്ട ജോലിയും രൂപതയ്ക്ക് വന്നുകൂടിയിരിക്കുകയാണ്.
നാട്ടിൽ നിന്ന് അമേരിക്കയിലെത്തുന്ന പുരോഹിതർക്ക് ഈ കേസ് ഒരു മുന്നറിയിപ്പുകൂടിയുമായിരിക്കും. അമേരിക്കയിലും ബ്രിട്ടനിലും, കാനഡയിലുമുള്ള മലയാളി സ്ത്രീകൾ നാട്ടിൽനിന്നും വരുന്ന ചെറുപ്പക്കാരായ പുരോഹിതരെ തീറ്റാനുള്ള മത്സരത്തിലാണ്. വിവാഹം കഴിക്കാത്ത ഈ പുരോഹിതർ അവരുടെ നേരമ്പോക്കായി സ്ത്രീ ജനങ്ങളുമായുള്ള സൗഹാർദ്ദം ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ചെറുപ്പക്കാരായ അമ്മമാരുടെ കൈകളിൽ നിന്നും കൊച്ചിനെ മേടിക്കുക, അടുക്കളയിൽ ചെന്ന് സ്ത്രീകൾ ഉണ്ടാക്കുന്ന ഭക്ഷണത്തിന് ഉപ്പുണ്ടോയെന്ന് സഹായിക്കുക മുതലായ ടെക്ക്നിക്കുകളും പുരോഹിതരുടെ അടവുകളിലുണ്ട്. മിക്ക ദിവസവും സദ്യയുണ്ണാൻ വരുന്ന പുരോഹിതരെ സൽക്കരിക്കുന്ന സ്ത്രീകളുടെ മാനസികാവസ്ഥ ഭർത്താക്കന്മാരായ നല്ല കുഞ്ഞാടുകൾക്ക് മനസിലാക്കാനുള്ള കഴിവുമുണ്ടായിരിക്കില്ല. നാടും വീടും വിട്ടു വരുന്ന പുരോഹിതരോട് ഇവർക്ക് വലിയ സഹതാപവുമാണ്. പല സ്ത്രീകളും പുരോഹിതരുടെ ഫ്രിഡ്ജ്, കോഴിയിറച്ചിയും കാളയിറച്ചിയും പച്ചക്കറികളുമായി നിറക്കാനുള്ള മത്സര ഓട്ടത്തിലുമാണ്
ബില്യൺ കണക്കിന് ഡോളാറാണ് അമേരിക്കൻ രൂപതകൾ ഇപ്പോൾ ലൈംഗിക പീഡനത്തിനായി ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കൻ സഭകൾക്ക് അതിനുള്ള സാമ്പത്തിക ശക്തിയുമുണ്ട്. എന്നാൽ തികച്ചും അമേരിക്കയിലെ പുതിയ പ്രസ്ഥാനമായ സീറോ മലബാർ രൂപതയ്ക്ക് ഗുരുതരമായ തെളിവുകളോടെയുള്ള ഒരു കേസിനെ താങ്ങാനുള്ള കഴിവുണ്ടായിരിക്കില്ല. ഇത്തരം കേസുകളിലെ ഭവിഷ്യത്തുകളെപ്പറ്റി സീറോ മലബാർ രൂപതയിൽ വന്നെത്തുന്ന പുതിയ പുരോഹിതർക്ക് അറിവുമുണ്ടായിരിക്കില്ല. അവർക്ക് ലൈംഗിക കുറ്റകൃത്യങ്ങളുടെ പരിണതഫലങ്ങളെ സംബന്ധിച്ചുള്ള വേണ്ടത്ര പ്രായോഗിക പരിജ്ഞാനം നൽകാറുമില്ല. അതുകൊണ്ട് പുരോഹിതർ അബദ്ധങ്ങളിലും ചാടാറുണ്ട്.
അറിവില്ലായ്മ മൂലം ചിലപ്പോൾ പുരോഹിതർ തെറ്റുകളിൽ അകപ്പെടാറുണ്ട്. 2015 ഫെബ്രുവരിയിൽ ഫ്ലോറിഡയിൽ, പാം ബീച്ചിലെ ഒരു പള്ളിയിലുണ്ടായിരുന്ന ഫ്രാൻസിസ്‌ക്കൻ പുരോഹിതനായ ഫാദർ ജോസ് പള്ളിമറ്റം ഒരു കേസിൽ കുടുങ്ങി ആറുമാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുകയും അതിനുശേഷം രാജ്യത്തുനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. അദേഹത്തിന് ആരോ ഒരു സ്മാർട്ട് ഫോൺ സമ്മാനമായി കൊടുത്തു. അത് എങ്ങനെ പ്രവർത്തിക്കണമെന്ന് അറിഞ്ഞുകൂടായിരുന്നു. പള്ളിയിൽ വരുന്ന ഒരു പതിനാലുകാരന്റ് സഹായം അഭ്യർത്ഥിക്കുകയും അവൻ നോക്കിയപ്പോൾ അതിൽ നിറയെ ലൈംഗിക പടങ്ങൾ നിറച്ചിരിക്കുകയുമായിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ ഈ വൈദികനുനേരെ കേസ് കൊടുക്കുകയും അറിയാത്ത ഒരു കുറ്റത്തിന് ശിക്ഷ ഏറ്റു വാങ്ങേണ്ടിയും വന്നു. കൂടെയുള്ള വെള്ളക്കാരൻ ഒരു പുരോഹിതൻ അദ്ദേഹത്തെ ഒറ്റുകൊടുത്തുകൊണ്ടു കളിച്ച കളിയാണെന്നും റിപ്പോർട്ടുകളുണ്ട്. അയാളായിരുന്നു ഫാദർ പള്ളിമറ്റത്തിനെതിരെയുള്ള പ്രധാന സാക്ഷി.
അറിവില്ലായ്മ മൂലം ചിലപ്പോൾ പുരോഹിതർ തെറ്റുകളിൽ അകപ്പെടാറുണ്ട്. 2015 ഫെബ്രുവരിയിൽ ഫ്ലോറിഡയിൽ, പാം ബീച്ചിലെ ഒരു പള്ളിയിലുണ്ടായിരുന്ന ഫ്രാൻസിസ്‌ക്കൻ പുരോഹിതനായ ഫാദർ ജോസ് പള്ളിമറ്റം ഒരു കേസിൽ കുടുങ്ങി ആറുമാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുകയും അതിനുശേഷം രാജ്യത്തുനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. അദേഹത്തിന് ആരോ ഒരു സ്മാർട്ട് ഫോൺ സമ്മാനമായി കൊടുത്തു. അത് എങ്ങനെ പ്രവർത്തിക്കണമെന്ന് അറിഞ്ഞുകൂടായിരുന്നു. പള്ളിയിൽ വരുന്ന ഒരു പതിനാലുകാരന്റ് സഹായം അഭ്യർത്ഥിക്കുകയും അവൻ നോക്കിയപ്പോൾ അതിൽ നിറയെ ലൈംഗിക പടങ്ങൾ നിറച്ചിരിക്കുകയുമായിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ ഈ വൈദികനുനേരെ കേസ് കൊടുക്കുകയും അറിയാത്ത ഒരു കുറ്റത്തിന് ശിക്ഷ ഏറ്റു വാങ്ങേണ്ടിയും വന്നു. കൂടെയുള്ള വെള്ളക്കാരൻ ഒരു പുരോഹിതൻ അദ്ദേഹത്തെ ഒറ്റുകൊടുത്തുകൊണ്ടു കളിച്ച കളിയാണെന്നും റിപ്പോർട്ടുകളുണ്ട്. അയാളായിരുന്നു ഫാദർ പള്ളിമറ്റത്തിനെതിരെയുള്ള പ്രധാന സാക്ഷി.
ഒരു കുടുംബമായി ചങ്ങാത്തം കൂടിയാൽ ആ കുടുംബം തകർത്തിട്ടേ സാധാരണ പുരോഹിതർ മടങ്ങി പോവൂ. എത്രയെത്ര സംഭവങ്ങളുണ്ടായാലും കുഞ്ഞാടുകൾ പഠിക്കില്ല. അവർക്കെന്നും പുരോഹിതൻ കാണപ്പെട്ട ദൈവം തന്നെ. കുട്ടികളെ വേദപാഠത്തിനു വിടുമ്പോൾ, പള്ളിയിൽ വിടുമ്പോൾ മാതാപിതാക്കൾ ഒരു പുരോഹിതനുമായുള്ള അടുപ്പം സാധാരണ ശ്രദ്ധിക്കാറില്ല. കുട്ടികൾ സന്മാർഗ നിരതരാകുമെന്ന പ്രതീക്ഷയിൽ വീട്ടമ്മമാർക്ക് പുരോഹിതരെ അത്രമാത്രം വിശ്വാസമാണ്. കുട്ടികളുടെ വേഷം, തലമുടി ചീകൽ, ചൂരിദാറിന്റെ ഇറക്കം കുറയൽ മുതലായവകൾ ചില പുരോഹിതരുടെ വിമർശന വിഷയങ്ങളായിരിക്കും. ഉടുപ്പിന്റെ ഇറക്കം കുറഞ്ഞാൽ പുരോഹിതർക്ക് കുർബാന കൊടുക്കാൻ പോലും തോന്നില്ലെന്നുള്ള ധ്യാന ഗുരുക്കന്മാരുടെ പ്രസംഗങ്ങളും സാധാരണമാണ്. ലൈംഗിക മോഹങ്ങളിൽനിന്നും പ്രകടമാകുന്ന പുരോഹിതരുടെ പാകതയില്ലാത്ത ഇത്തരം പ്രസംഗങ്ങൾ അവരുടെ അവിവാഹിത ജീവിതത്തിൽ കഴിയുന്നതുകൊണ്ടുള്ള പ്രതിഫലനങ്ങളാണ്. അത്തരം പുരോഹിതർക്ക് മാനസിക കേന്ദ്രങ്ങളിൽ ചീകത്സയും ആവശ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: മറുനാടൻ മലയാളി
Father Joseph Palimatton of the Palm Beach Diocese in Florida |
കൂടുതൽ വിവരങ്ങൾക്ക്: മറുനാടൻ മലയാളി
No comments:
Post a Comment