അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനി വിവിധ സഭകളിലെ ബിഷപ്പൻമാർക്കാnയി ക്ലാസ് എടുക്കുകയായിരുന്നു. "കർത്താവ് എന്താണ് പഠിപ്പിച്ചത് ' എന്റെ വചനങ്ങളെ അനുസരിച്ച് നടക്കുന്നവർ സ്വർഗത്തിൽ പോകും ' മറ്റൊന്നുകൂടി കർത്താവ് പറഞ്ഞിട്ടുണ്ട് 'ഈ ലോകത്തിൽ എന്റെ സാക്ഷികളായി പ്രവർത്തിക്കുന്നവർ സ്വർഗ്ഗരാജ്യത്തിനു അവകാശികൾ ആകും ' പക്ഷെ യേശു ആരെയും സ്വർഗ്ഗത്തിൽ കൊണ്ടുപോയില്ല . ഇത് ശരിയല്ല എന്ന് തോന്നിയതിനാൽ ആവാം കർത്താവിന്റെ ജീവിതാന്ത്യത്തിൽ ഒരാളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടു പോകാൻ തീരുമാനിച്ചത് . കൊണ്ടുപോകാൻ തീരുമാനിച്ചത് സഭകളുടെ ബിഷപ്പൻമ്മാരെ അല്ല, പിന്നെ ആരെയാ തിരഞ്ഞെടുത്തത്? , ഒരു കള്ളനെ! കർത്താവിനോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളനെ" അൽപനേരം നിശബ്ദനായി നിന്നശേഷം ക്രിസോസ്റ്റം തിരുമേനി തുടർന്നു "സ്വർഗ്ഗരാജ്യത്തിൽ കയറിപ്പറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരിക്കാം ബിഷപ്പൻമാർ എല്ലാം ഇന്ന് വാശിയോടെ മത്സരിക്കുകയാണ്,.....നല്ല ഒരു കള്ളനാകുവാൻ......
No comments:
Post a Comment