സഭാ നേതൃത്വത്തിൻറെ
ധൂർത്തിനും തന്നിനിഷ്ട ക്രയവിക്രയങ്ങൾക്കും അറുതി വരുത്താനായി 'ചർച്ച്
പ്രോപ്പർട്ടീസ് ആക്റ്റ് 'നടപ്പാക്കി നിയമാനുസൃതമായ വിശ്വാസിസമിതിയെ
ഭരണമേൽപിക്കണമെന്നും വിവാദമായ ഭൂമിവിൽപനയിൽ കുറ്റവാളികളെ നിയമത്തിനു
മുന്നിലെത്തിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം-അങ്കമാലി ആർച്ച് ബിഷപ്പ്
ഹൗസിനു മുമ്പിൽ KCRM ധർണ
നടത്തി.
പ്രസ്തുത പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയവരെ സെക്രട്ടറി ഷാജു തറപ്പേൽ
സ്വാഗതം ചെയ്തു.
സഭാ സ്വത്തുഭരണം സംബന്ധിച്ച ബൈബിൾ ഭാഗം വായിച്ചുകൊണ്ട് 11മണിക്കുതന്നെ ധർണ ആരംഭിച്ചു.
തുടർന്ന് പ്രൊഫ.ഇപ്പൻ ചൊല്ലിക്കൊടുത്ത മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിച്ചു.
പ്രസിഡൻറ് സി.വി. സെബാസ്റ്റ്യൻ ധർണ ഉദ്ഘാടനം ചെയ്തു. കെ.സി. വർഗീസ്(കണ്ണൂർ), ജോസഫ് പനമൂടൻ(DCFI), പ്രൊഫ. പി.സി. ദേവസ്യ (KCRM,തൊടുപുഴ) എന്നിവർ പ്രസംഗിച്ചു.
യശ:ശരീരനായ ശ്രീ. ജോസഫ് പുലിക്കുന്നേലിനെ അനുസ്മരിച്ചു കൊണ്ട് ജോർജ് ജോസഫ് ചർച്ച് പ്രോപ്പർട്ടീസ് ആക്റ്റിൻറെ അനിവാര്യതയെക്കുറിച്ച് പ്രസംഗിച്ചു. ഏതു മാർഗത്തിലൂടെയും ധനം സഹമാഹരിക്കുകയും തന്നിഷ്ടം ചെലവഴിച്ച് ബാധ്യതയുണ്ടാക്കുകയും അഴിമതി നടത്തുകയും ചെയ്യുന്ന സഭാധികാരികളെ നിയമത്തിനു മുമ്പിലെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗവ. സംവിധാനത്തിലൂടെ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണം. അതിന് നിയമം ആവശ്യമാണ്. അതാണ് ചർച്ച് ആക്റ്റ് യോഗാധ്യക്ഷനായ ശ്രീ. ജോസഫ് വെളിവിൽ(LCA, Ekm) കത്തോലിക്കാസഭയിലെ കച്ചവട മാഫിയയെക്കുറിച്ച് വിശദീകരിച്ചു.
അഡ്വ. പോളച്ചൻ പുതുപ്പാറ (അങ്കമാലി), വി. കെ. ജോയി(KCF, Tcr), അഡ്വ. ഇന്ദുലേഖ ജോസഫ് (KCRM), ആൻറ്റോ കോക്കാട്ട് (തൃശൂർ), ഇ.ആർ.ജോസഫ് (LCA), പ്രൊഫ. പി.സി. ദേവസ്യ(KCRM,തൊടുപുഴ), ജോസഫ് പനമൂടൻ(DCFI), റ്റി. ജെ .ജോസഫ് (ELA, എറണാകുളം), ലൂക്കോസ് കുന്നുമ്പുറം(KNS, കോട്ടയം) എന്നിവർ പ്രസംഗിച്ചു. പൊഫ. ഡോ. ജോസഫ് വർഗീസ് നന്ദി പറഞ്ഞു

Timely action. KCRM North America conveys our solidarity with your struggle. In a Democratic Country such injustice and exploitations cannot continue for ever. The time he come and let us Strike the Iron when it is hot.
ReplyDelete