നേതൃതലകൂടിയാലോചന എറണാകുളത്ത്
2018 ഫെബ്രുവരി 24, ശനിയാഴ്ച
10.30 മുതല്‍
മഹാരാജാസ് കോളജിന്റെ പിന്‍ഭാഗത്ത്
TD റോഡിലുള്ള IMA ഹാളില്‍
(IMA ബ്ലഡ്ബാങ്ക് ബില്‍ഡിങ്ങിന്റെ
മുകള്‍നിലയിലാണ് IMA ഹാള്‍)
സ്വതന്ത്രസഭാസംഘടനകളിലെ ബഹുമാന്യരായ പ്രവര്‍ത്തകരേ,
സത്യജ്വാലയുടെ പ്രബുദ്ധരായ വായനക്കാരേ,
ഫെബ്രുവരി മാസപരിപാടി പാലായിലല്ല
നടത്തുന്നത് എന്നറിയിക്കട്ടെ. പകരം, ചര്‍ച്ച് ആക്ടിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരുടെ
ഒരു നേതൃതല കൂടിയാലോചനായോഗം എറണാകുളത്തു നടത്തുകയാണ്. കേരളസഭ, പ്രത്യേകിച്ച് കത്തോലിക്കാസഭ,
അതിസങ്കീര്‍ണ്ണമായൊരു പ്രതിസന്ധിഘട്ടത്തിലാണിന്ന്. അധികാരധാര്‍ഷ്ട്യവും ധനാര്‍ത്തിയും
മൂത്ത രൂപതാദ്ധ്യക്ഷന്മാര്‍, വിശ്വാസിസമൂഹം വിയര്‍ത്തുണ്ടാക്കിയ കോടിക്കണക്കിനുമൂല്യമുള്ള
സഭാസ്വത്തുക്കള്‍ സ്വന്തമെന്നപോലെ, ആരോടുമാലോചിക്കാതെ തന്നിഷ്ടപ്രകാരം വിറ്റുതുലച്ചുകൊണ്ടിരിക്കുന്നുവെന്ന
വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇതിനെ തടയാനോ ചോദ്യം ചെയ്യാനോ ക്രൈസ്തവരെ
പ്രാപ്തരാക്കുന്ന ഒരു നിയമം ഇന്ത്യയില്‍ നിലവിലില്ല എന്നതാണ്, നാമിപ്പോള്‍ നേരിടുന്ന
പ്രധാന തടസ്സം.
ഇത്തരുണത്തില്‍, ജസ്റ്റീസ് വി.
ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായിരുന്ന നിയമപരിഷ്‌കരണകമ്മീഷന്‍ ക്രോഡീകരിച്ച് ഗവണ്‍മെന്റിനു
2009-ല്‍ സമര്‍പ്പിച്ച 'ചര്‍ച്ച് ആക്ട്' ചര്‍ച്ചചെയ്ത് നിയമമാക്കണമെന്ന് അടിയന്തിരമായി
ഗവണ്‍മെന്റിനോടു നാം ആവശ്യപ്പെടേണ്ടതുണ്ട്.
ഇക്കാര്യത്തില്‍ വിശ്വാസിസമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടതുമുണ്ട്.
അതിന്, ശക്തമായ ഒരു പ്രസ്ഥാനം കേരളാടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കേണ്ടത് അവശ്യം ആവശ്യമായിരിക്കുന്നു.
ഈ ചിന്തയുടെ അടിസ്ഥാനത്തിലും ഈ ചിന്ത പങ്കുവയ്ക്കുന്ന മറ്റു സംഘടനാനേതാക്കളുടെകൂടി
താല്പര്യപ്രകാരവുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഓരോ സംഘടനയില്‍നിന്നും 5 പേരെയാണു ഈ കൂടിയാലോചനായോഗത്തിലേക്കു പ്രതീക്ഷിക്കുന്നത്.
നിര്‍ദ്ദിഷ്ട അഖിലകേരള പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ സ്വന്തം പ്രദേശത്ത്
സംഘടന രൂപീകരിക്കാനോ, നിലവിലുള്ള ഏതെങ്കിലും പ്രസ്ഥാനവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനോ
ആഗ്രഹിക്കുന്ന സത്യജ്വാലയുടെ മാന്യവായനക്കാര്‍ക്കും ഈ ആലോചനായോഗത്തില്‍ പങ്കെടുക്കാവുന്നതാണ്.
അവര്‍ താഴെക്കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് പേരു രജിസ്റ്റര്‍ ചെയ്യണമെന്നു
താത്പര്യപ്പെടുന്നു.
ഷാജു ജോസ് തറപ്പേല്‍ (സെക്രട്ടറി,
KCRM)
ഫോണ്‍: 9496540448
No comments:
Post a Comment