കത്തനാരേ, നീ ആരുടേയും പിതാവല്ല
സാമുവൽ കൂടൽ - 9447333494
മെത്രാനേ, നീയിനിയും തിരുമേനിയല്ല , ജനം ഇനിമേലിൽ ഐമേനിയുമല്ല ! കത്തനാരേ,നീ ആരുടേയും പിതാവല്ല, ജനം നിന്റെ ചുമ്മാ മക്കളുമല്ല ! സ്വന്തം പിതാവിനെ തിരിച്ചറിഞ്ഞവരാരും വഴിയിൽ കണ്ട പാതിരിയെ ''പിതാവേ'' എന്ന് വിളിച്ചുസ്വന്തം അമ്മയെ ഇനിയൊരുനാളും ആക്ഷേപിക്കുകയുമില്ല! വിശുദ്ധകുർബാന വിശുദ്ധമെങ്കിൽ അശുദ്ധനായ പുരോഹിതനെആ കർമ്മം ചെയ്യാൻ സഭ മേലിൽ അനുവദിച്ചുകൂടാ!അൾത്താര വിശുദ്ധസ്ഥലമെങ്കിൽ ആഭാസന്മാരെഅതിൽ യാതൊരുവേഷത്തിലും പ്രവേശിപ്പിച്ചുകൂടാ! സിബിഐ അന്വേഷിച്ചു അഭയാകേസുകളിലെവ്യഭിചാരിയോസന്മാർ കുറ്റവിമുക്തരാണെന്നു തെളിഞ്ഞാലും, വിശുദ്ധവസ്ത്രം അവർ മരണംവരെ
അണിഞ്ഞുകൂടാ ! കാരണം കാലമതിനെ "നാറുന്ന ളോഹയെന്നു'' നാളെ ആക്ഷേപിക്കും നിശ്ചയം!മറ്റിതര സഭകളും ഇത് മാതൃകയാക്കുവീൻ ... കുറ്റമാക്ഷേപിക്കപ്പെട്ട പുരോഹിതരെ അവരുടെ വിശുദ്ധവസ്ത്രം ഉടൻ അഴിച്ചുമാറ്റി പുറത്താക്കണം! മറ്റു സഭാവേലയ്‌ക്കായിക്കൂടി അവരെ നിയോഗിക്കുവാൻ പാടില്ല; ഉദാഹരണം, പള്ളിപ്പറമ്പിലെ
തെങ്ങുകയറ്റവും ,റബര് ടാപ്പിംഗും വരെ! മെത്രാന്മാർ ഇനിമുതൽ കല്പിക്കരുത്, വെറുതെ പറഞ്ഞാൽ മതി ;ജനം മനസിലാക്കിക്കൊള്ളും !കല്പനകളും മടയലേഖനങ്ങളും ഇനിയും പള്ളികളിൽ അരുതു; വെറും കത്തുകളും കുറിപ്പ്കളും വാർത്താക്കുറിപ്പുകളും മതി! നാലുനാളത്തേക്കു വിലസുന്ന മന്ത്രിമാരുടെ മാതിരി
കൊടിവച്ച കാറുവേണ്ടാ മെത്രാനെ,; വെറും കാറ് മതി ! എളിമയറിയില്ലെങ്കിലും മെത്രാൻ ഇനിയും എളിമ അഭിനയിക്കണം! പഴയനിയമത്തിലെ മൃഗബലി ഇന്ന് പള്ളിയിലില്ലാത്തതിനാൽ അരക്കെട്ടും നീണ്ട ളോഹയും
വേണ്ട![അത് വെറും ജാഡയാണെന്നു ജനം അറിഞ്ഞുകഴിഞ്ഞു] NBദൈവമക്കളോടു ദൈവത്തിന്റെ മൗന നൊമ്പരം: ''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന്
എന്റെ ഏകജാതൻ വന്നു നേരിൽ നിങ്ങളോടു പറഞ്ഞതല്ലേ മക്കളേ? അവൻ ശപിച്ച പൗരോഹിത്യം എവിടെ
ആരാൽ നന്നാക്കപ്പെടുവാനാണ്? പുരോഹിതനുവേണ്ടി നിങ്ങളെക്കൊണ്ടവൻ പണിയിച്ച പള്ളിയെ ''കള്ളന്മാരുടെ
ഗുഹ''എന്നല്ലയോ മനുഷ്യപുത്രൻ ആക്ഷേപിച്ചത്? കാലത്തിനതിനെ നല്ലയിടമാക്കാനാകുമോ ?
ഓടിയകലുവീൻ..അല്ലാത്തവർ ചമ്മട്ടിയുമായി ചെല്ലുവീൻ
.. അശുദ്ധനായ പുരോഹിതനെ പള്ളിയിൽ കണ്ടാൽ അവനണിഞ്ഞ നാറുന്ന ളോഹ ഒന്നാമതായി അഴിച്ചുമാറ്റുവീൻ..പകരം
കൈലിയും ബനിയനും മതി പണിയെടുക്കാൻ..ഇതാണ് പുതിയ നിയമം!''
No comments:
Post a Comment