Translate

Saturday, February 3, 2018

അവിടെ ആലഞ്ചേരി കര്‍ദ്ദിനാള്‍! ഇവിടെ സ്റ്റാന്‍ലി റോമന്‍ 'തിരുമനസ്സ്!'



അഡ്വ. ബോറീസ് പോള്‍ ഫോണ്‍: 9447332516 

(സത്യജ്വാല 2018 ജനുവരി ലക്കത്തിൽനിന്ന്) 

കണ്ണായ സ്ഥലം, തങ്കശ്ശേരി ലൈറ്റ് ഹൗസി നടുത്ത്!

വിറ്റത്, കൊല്ലം കത്തോലിക്കാ രൂപതയ്ക്കുവേണ്ടി മേലദ്ധ്യക്ഷന്‍ റൈറ്റ് റവറണ്ട് മോണ്‍സിഞ്ഞോര്‍ സ്റ്റാന്‍ലി റോമന്‍ 'തിരുമനസ്സ്!'
കൊല്ലം കത്തോലിക്ക രൂപതയിലെ അംഗങ്ങളായ അല്‍മായരേ, നിങ്ങള്‍ക്ക് ഈ കച്ചവടത്തിന്റെ വിശദ വിവരങ്ങള്‍ അറിയാമോ?
പാതിരിമാരുടെ വലംകൈകളായി നില്‍ക്കുന്ന സ്വയംപ്രഖ്യാപിത അല്‍മായ'നേതാക്കളേ', നിങ്ങള്‍ക്ക് ഇതേക്കുറിച്ചെന്തെങ്കിലും അറിയാമോ?
ഇല്ല; അറിയില്ല! കൂടെയുള്ള പല പാതിരിമാര്‍ക്കുമറിയില്ല. പിന്നല്ലേ?
യാതൊരു സുതാര്യതയുമില്ലാത്ത കച്ചവടം!
യഥാര്‍ത്ഥത്തില്‍ 'തിരുമനസ്സ്' കൈപ്പറ്റിയ കോടികള്‍ ആധാരത്തിലില്ല.
ആധാരം വിശ്വസിക്കാമെങ്കില്‍, 'തിരുമനസ്സി'ന്റെ ആ വലിയ മനസ്സ് നമുക്ക് ബോധ്യപ്പെടും.
സെന്റിന് വെറും ഒരു ലക്ഷം ചില്വാനം!
എന്തായാലും കടല്‍ത്തീരത്തിനു സമീപമുള്ള ഈ ഒരേക്കര്‍ വസ്തു പാവപ്പെട്ട കത്തോലിക്കാ ദരിദ്രവാസികള്‍ക്കല്ല 'തിരുമനസ്സ്' വിറ്റത്!
ഒരു പ്രമുഖപത്രത്തിലും പരസ്യം ചെയ്തിട്ടല്ല വിറ്റത്. കാനോന്‍ ചട്ടങ്ങള്‍ പാലിച്ചതായി ആധാരത്തില്‍പ്പോലും പറയുന്നില്ല!
എറണാകുളത്ത് ആലഞ്ചേരി തിരുമനസ്സിന്റെ മനസ്സ് പുറത്തറിഞ്ഞപ്പോള്‍ വൈദികരുള്‍പ്പെടെയുള്ള അല്‍മായര്‍ പ്രതികരിച്ചുതുടങ്ങി!
കാലം മാറിയത് കൊല്ലത്തെ വൈദികരും അല്‍മായരും തിരിച്ചറിയുക!
സ്റ്റാന്‍ലി റോമന്‍ 'തിരുമനസ്സ്' വിറ്റുതുലച്ചത് ഒന്നും രണ്ടും വസ്തുക്കളല്ല!
ബാക്കിയുള്ളവയുടെ വിവരങ്ങള്‍ പുറത്തുവന്നാല്‍ ഈ തിരുമനസ്സിനെ കടലിന്റെ മക്കള്‍ കടലില്‍ കെട്ടിത്താഴ്ത്താനിടയുണ്ട്! അതുകൊണ്ട് ഘട്ടംഘട്ടമായി പുറത്തുവിടാം.
പാവങ്ങളുടെ നേര്‍ച്ചപ്പണം കട്ടുമുടിക്കുന്നവര്‍ക്ക് നരകംതന്നെയല്ലേ വിധിക്കുക?
ആ വിധി നമ്മള്‍ ഇവിടെത്തന്നെ ഈ 'തിരുമനസ്സി'നു നല്‍കാന്‍ മനസ്സുണ്ടാകണമേ, പ്രിയരേ.....
അല്ലെങ്കില്‍ ക്രിസ്തു നിങ്ങളോട് പൊറുക്കില്ല.

NB : 'തിരുമനസ്സെ'ന്ന് സ്വയം വിലയാധാരത്തില്‍പ്പോലും എഴുതിവച്ചതിലുള്ള പുച്ഛത്തോടെ...

1 comment:

  1. http://www.pravasishabdam.com/diocese-of-mananthavady-land-sale-admittred/

    ReplyDelete