(ശ്രീ ജോസഫ് പുലിക്കുന്നേൽ ഓശാന മാസികയുടെ 2004 ജൂലൈ ലക്കത്തിൽ തൊടുത്തുവിട്ട ഈ ഫലിതാസ്‌ത്രം ഇപ്പോഴെങ്കിലും കേരളത്തിലെ മെത്രാന്മാരുടെ ഹൃദയത്തിൽ തുളച്ചുകയറേണ്ടതാണ് )
ചോദ്യം: പൗരസ്ത്യസംഘത്തിന് സീറോ-മലബാര്‍സഭയുടെമേല്‍
നൈയാമികമായി അധികാരമൊന്നുമില്ലെന്ന് ജൂണ്‍മാസത്തിലെ ഓശാനയില്‍ എഴുതിയിരുന്നല്ലോ? എന്നാല്‍
എങ്ങനെയാണ് പൗരസ്ത്യസംഘം ഇന്നും സീറോ-മലബാര്‍ സഭയുടെമേല്‍ ആധിപത്യം പുലര്‍ത്തുന്നത്?
എന്തുകൊണ്ട് നമ്മുടെ മെത്രാന്മാര്‍ ഈ മതകൊളോണിയലിസത്തെ എതിര്‍ക്കുന്നില്ല?
ഉത്തരം: ഇതാണ് ആമിനായുടെ ബുദ്ധി!
ആമിനാ 12-ാം വയസ്സില്‍ കാദര്‍കുട്ടിയെ കല്ല്യാണംകഴിച്ചു.
6 കൊല്ലത്തിനകം ആമിന അഞ്ച് പ്രസവിച്ചു. കാദര്‍കുട്ടി അടുത്തുള്ള പള്ളിയില്‍ മുക്രിയാണ്; ഒപ്പം മന്ദബുദ്ധിയും. മുക്രിയുടെ വരുമാനംകൊണ്ട് വീടുപോറ്റാന്‍ പറ്റാതായി.
6 കൊല്ലത്തിനകം ആമിന അഞ്ച് പ്രസവിച്ചു. കാദര്‍കുട്ടി അടുത്തുള്ള പള്ളിയില്‍ മുക്രിയാണ്; ഒപ്പം മന്ദബുദ്ധിയും. മുക്രിയുടെ വരുമാനംകൊണ്ട് വീടുപോറ്റാന്‍ പറ്റാതായി.
അപ്പോഴാണ് തടിക്കച്ചവടക്കാരന്‍
മൂസാന്‍കുട്ടി ഗ്രാമത്തില്‍ എത്തുന്നത്. ആമിനായ്ക്ക് 18 വയസ്സ്, നല്ല മൊഞ്ചുള്ള കുട്ടി!
കിടപ്പറയില്‍ ആമിനായുടെ വളകിലുക്കവും അടക്കിപ്പിടിച്ചുള്ള സംസാരവും മൂസാന്‍കുട്ടിയുടെ
ശീല്‍ക്കാരവുംകേട്ട് കാദര്‍കുട്ടി വരാന്തയില്‍ ഉറങ്ങാതെ കിടക്കും.
ആമിനയോട് കാദര്‍കുട്ടി ഒരിക്കല്‍
ചോദിച്ചു: ''ഈ മൂസാന്‍കുട്ടിയുമായി നിനക്കെന്താ ബന്ധം?''
കാദര്‍കുട്ടിക്ക് ഒരു അലുവാക്കഷണം
കൊടുത്തിട്ട് ആമിനാ പറഞ്ഞു: ''മൂസാക്കാ തന്നതാ!'' കാദര്‍കുട്ടി സ്വാദോടെ അലുവാ തിന്നു.
മക്കള്‍ ആമിനായോടു ചോദിച്ചു:
''മൂസാന്‍കുട്ടി ഇക്കായുമായി ഉമ്മയ്ക്ക് എന്താ ബന്ധം?''
പിള്ളേര്‍ക്ക് ഓരോ കഷണം അലുവാ
കൊടുത്തിട്ട് ആമിനാ പറഞ്ഞു: ''മൂസാക്കുട്ടി ഇക്കാ തന്നതാ!'' പിള്ളേര്‍ സ്വാദോടെ അലുവാ
തിന്നു.
അയല്‍ക്കാരി ഖദീജാ ചോദിച്ചു:
''മൂസാന്‍കുട്ടി ഇക്കായുമായി ആമിന യ്ക്ക് എന്താ ബന്ധം?'' ഖദീജായ്ക്കും കൊടുത്തു ഒരു
അലുവാക്കഷണം. ബന്ധം ചോദിച്ച പാത്തുമ്മായ്ക്കും നബീസയ്ക്കും കൊടുത്തു അലുവാക്കഷണം......
മൂസാന്‍കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചു ചോദിക്കുന്നവര്‍ക്കെല്ലാം ആമിനാ അലുവായും
ജിലേബിയും തുടരെ കൊടുത്തുകൊണ്ടിരുന്നു! എല്ലാവര്‍ക്കും ബഹുതൃപ്തി!!
''പൗരസ്ത്യസംഘവുമായി സീറോ-മലബാര്‍സഭയ്ക്ക്
എന്താ ബന്ധം?'' എന്നു ചോദിക്കുന്നവര്‍ക്കു ലഭിക്കുന്ന ഉത്തരമിതാണ്: 'തൃശൂരിലും തലശ്ശേരിയിലും
സെമിനാരി പണിയാന്‍ പണം തന്നത് പൗരസ്ത്യസംഘമല്ലേ? പുറമേ, പള്ളികള്‍ പണിയാന്‍ പണം, പിന്നെ
വിദേശകുര്‍ബാനപ്പണം, പൗരസ്ത്യദൈവശാസ്ത്രം പഠിക്കാന്‍ പണം; ഇതെല്ലാം തന്നത് പൗരസ്ത്യസംഘമല്ലേ?!!''
ഇത്തരം എത്രയെത്ര അലുവാക്കഷണങ്ങളാണ്
മെത്രാന്മാര്‍ കൈപ്പറ്റിയത്!! എല്ലാ മെത്രാന്മാരും തൃപ്തര്‍!! ആമിനായില്‍നിന്നും മെത്രാന്മാര്‍
ഈ തന്ത്രം പഠിച്ചോ, അതോ മെത്രാന്മാരില്‍നിന്നും ഈ തന്ത്രം ആമിനാ പഠിച്ചോ? ആര്‍ക്കറിയാം?!
No comments:
Post a Comment