ബഹു. കേരളമുഖ്യമന്ത്രി,
വടക്കെഅമേരിക്കയിൽ (യു. എസ്. എ. &കാനഡ) പ്രവർത്തിച്ചുകൊണ്ടിരിക്കുന്നകേരളകത്തോലിക്കാസഭാനവീകരണപ്രസ്ഥാനത്തെ
(Kerala Catholic Church Reformation Movement - North America) പ്രതിനിധീകരിച്ചാണ്താങ്കൾക്ക്ഞാൻ
ഈ കത്തയക്കുന്നത്. കേരളത്തിലെക്രിസ്ത്യൻസഭകളിൽപ്രത്യേകിച്ച്സീറോ-മലബാർ സഭയിൽ സഭാസ്വത്തുക്കൾ
ഭരിക്കാൻ നിയമങ്ങൾ നിലവിലില്ലാത്തതിനാൽ താങ്കളുടെസർക്കാർഎത്രയുംവേഗംനിയമനിർമാണനടപടികൾ
സ്വീകരിക്കണമെന്നകാര്യംതാങ്കളുടെശ്രദ്ധയിൽ പെടുത്തുകയുംഅതിനായിഅഭ്യർത്ഥനനടത്തുകയുമാണ്ഞങ്ങളുടെസംഘടന
ഈ കത്തുകൊണ്ട്ഉദ്ധേശിക്കുന്നത്‍.
കേരളത്തിലെമാർത്തോമാനസ്രാണികളുടെപള്ളിയുംപള്ളിസ്വത്തുക്കളുംഅതത്ഇടവകക്കാരുടേതായിരുന്നു.
അത്ഭരിച്ചിരുന്നത്പള്ളിയോഗനടപടിക്രമപ്രകാരമായിരുന്നു. പാശ്ചാത്യഅധിനിവേശത്തോടെ ആ ഭരണരീതിയ്ക്ക്മങ്ങലേറ്റിരുന്നു.
എന്നാൽ 1991 -ൽ റോമിലെമാർപാപ്പപൗരസ്ത്യകാനോൻ നിയമംസീറോ-മലബാർ സഭയ്ക്കുംബാധകമാക്കിയതോടെമാർത്തോമാനസ്രാണിക്രിസ്ത്യാനികൾ ആര്‍ജിച്ചമുഴുവന്‍
സഭാസ്വത്തുക്കളുംസ്ഥാപനങ്ങളുംഒരുവിദേശമതനിയമത്തിലൂടെഒറ്റയടിക്ക്ഇവിടത്തെമെത്രാന്മാരുടെഅധികാരത്തിൻ
കീഴിലായി.കാനോന്‍ നിയമംഇന്ത്യക്കാരായക്രൈസ്തവരുടെസഭാസ്വത്തുക്കളുടെമേല്‍
മെത്രാന്മാര്‍ക്കുനല്‍കുന്നത്സര്‍വ്വാധികാരമാണ്.
ഒരുപരമാധികാരരാഷ്ട്രമായഇന്ത്യയിലെസ്വത്തുക്കള്‍ ക്രയവിക്രയംചെയ്യാനുള്ളഅധികാരംതാന്‍
നിയോഗിക്കുന്നഒരുമെത്രാനുനല്‍കാന്‍ വത്തിക്കാന്‍ രാഷ്ട്രത്തലവനായമാര്‍പാപ്പയ്ക്ക്അവകാശമുണ്ടാകുന്നതെങ്ങനെഎന്നഭരണഘടനാപരമായചോദ്യംകൂടിഇവിടെഉയരുന്നുണ്ട്.
തന്നെയുമല്ല,
മാർത്തോമാക്രിസ്ത്യാനികളുടെപള്ളികളുംപള്ളിസ്വത്തുക്കളുംപള്ളിപൊതുയോഗങ്ങൾവഴിജനാതിപത്യരീതിയിൽ
ഭരിച്ചിരുന്നപൂർവ്വപാരമ്പര്യത്തെകാനോൻ നിയമംനശിപ്പിച്ചുകളയുകയുംചെയ്തു. ഇന്ന്റോമിലെമാർപാപ്പായാൽ
നിയമിക്കപ്പെടുന്നമെത്രാന്മാരാണ്പള്ളിയുംപള്ളിസ്വത്തുക്കളുംഭരിക്കുന്നത്.
അതുകൊണ്ടുണ്ടാകുന്നഗുരുതരമായവീഴ്ചകളെപ്പറ്റിഎറണാകുളം-അങ്കമാലിഅതിരൂപതയിൽ അടുത്തകാലത്തുനടന്നഭൂമിവില്പനതട്ടിപ്പിലൂടെനമുക്കെല്ലാവർക്കുംഅറിവുള്ളതാണല്ലോ.
ഇന്ന്സഭയില്‍ പുരോഹിതഫാസിസംഅപകടകരമായവിധത്തില്‍ വളർന്നുകൊണ്ടിരിക്കുന്നുഎന്ന്വ്യസനസമേതംഇവിടെരേഖപ്പെടുത്താൻ
ഞങ്ങൾ ആഗ്രഹിക്കുന്നു.
ക്രിസ്തീയസഭകളിലെസ്വത്തുഭരണകാര്യങ്ങളിൽനടന്നുകൊണ്ടിരിക്കുന്നനിയമരാഹിത്യത്തിൻറെഅപകടംമനസ്സിലാക്കി
1980-ല്‍ മദ്രാസ്ഹൈക്കോടതിയില്‍ ജസ്റ്റീസ്ടി.സത്യദേവ്ഒരുഉത്തരവ്പുറപ്പെടുവിച്ചവാര്‍ത്ത
1980 നവംബര്‍ 12-ലെ 'ഹിന്ദു'വില്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. അതില്‍
അദ്ദേഹംഅഭിപ്രായപ്പെട്ടിരിക്കുന്നത്, 'സഭാസ്വത്തുഭരണത്തില്‍
ഒരുനിയമംആവശ്യമായിരിക്കുന്നു' (Law for management of church property
needed)എന്നാണ്.
ഇന്ത്യയിലെമതങ്ങൾക്ക്തങ്ങളുടെമതപരമായസ്വത്തുക്കളുംസ്ഥാപനങ്ങളുംഭരിക്കാൻ
നിയമമുണ്ടാക്കണമെന്ന്ഇന്ത്യൻ ഭരണഘടനഇരുപത്തിയൊമ്പതാംവകുപ്പ്അനുശാസിക്കുന്നുണ്ട്.
ക്രിസ്ത്യാനികളൊഴികെമറ്റ്മതവിഭാഗങ്ങൾക്ക് (ഹിന്ദുക്കൾക്ക്ദേവസ്വംബോർഡുംസിക്കുകാർക്ക്ഗുരുദ്വാരനിയമവുംമുസ്ലിമുകൾക്ക്വക്കഫ്ബോർഡും)
സമുദായസ്വത്തുഭരിക്കുന്നതിന്സർക്കാർ നിയമമുണ്ടാക്കിയിട്ടുണ്ട്.
അതിൻപ്രകാരമാണ്അവരുടെസ്വത്തുക്കൾ ഇന്ന്ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെമറ്റെല്ലാമതസ്ഥരുടെയുംപൊതുസ്വത്തുഭരിക്കാന്‍
പ്രത്യേകംപ്രത്യേകംനിയമങ്ങളുണ്ടായിരിക്കേ, ക്രൈസ്തവസമൂഹത്തിൻറെമതസ്വത്തുഭരിക്കാന്‍മാത്രംനിയമനിര്‍മ്മാണംനടത്താത്തത്ക്രിസ്ത്യാനികളോടുള്ളമതവിവേചനമാണെന്നവാദംപൊന്തിവന്നതിൻറെഅടിസ്ഥാനത്തിലാണ്ജസ്റ്റീസ്വി.ആര്‍.
കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായിനിയോഗിക്കപ്പെട്ടനിയമപരിഷ്‌കരണകമ്മീഷൻറെപരിഗണനയ്ക്ക് ഈ
വിഷയംകൂടിഉള്‍പ്പെടുത്തിയത്. ആവശ്യമായപഠനങ്ങള്‍ക്കുംതെളിവെടുപ്പുകള്‍ക്കുംശേഷം
2009 ജനുവരി26-ന്, ‘The Kerala Christian Church Properties and Institutions
Trust Bill, 2009 എന്നകരടുനിയമംനിയമമാക്കാന്‍ ശുപാര്‍ശചെയ്ത്ജസ്റ്റീസ്കൃഷ്ണയ്യര്‍,
അന്നത്തെനിയമമന്ത്രിഎം.വിജയകുമാറിന്സമര്‍പ്പിച്ചവിവരംഅങ്ങേയ്ക്ക്അറിവുള്ളതാണല്ലോ.
കൂടാതെ,ക്രൈസ്തവരുടെസമൂഹസമ്പത്തുഭരിക്കാന്‍ രാഷ്ട്രത്തിൻറേതായഒരുനിയമംവേണമെന്ന്ഞങ്ങൾ
ഉറച്ചുവിശ്വസിക്കുന്നു. അത്ഇന്ത്യൻ ഭരണഘടനക്രിസ്ത്യാനികൾക്ക്വാഗ്ദാനംചെയ്തിരിക്കുന്നനീതിമാത്രമാണ്.
ആയതിനാൽ താമസംവിനാ ആ കരടുനിയമംതാങ്കളുടെനിയമസഭയിൽ ചർച്ചചെയ്ത്നിയമമാക്കണമെന്ന്ഞങ്ങൾ
അഭ്യർത്ഥിക്കുന്നു.
കേരളത്തിലെക്രിസ്തീയസഭകളിൽഇന്നുനടന്നുവരുന്നഎല്ലാകൊള്ളരുതായ്മകള്‍ക്കും,അനധികൃതഭൂമിക്രയവിക്രയങ്ങള്‍ക്കും,
കുരിശുനാട്ടിയുള്ളവനംകൈയേറ്റങ്ങള്‍ക്കും, ന്യൂനപക്ഷാവകാശത്തിൻറെപേരുപറഞ്ഞുള്ളവര്‍ഗ്ഗീയ/രാഷ്ട്രീയനീക്കങ്ങൾക്കുംഒരറുതിവരുമെന്നുംസഭാപൗരർക്ക്സഭാസ്വത്തുക്കളുംസ്ഥാപനങ്ങളുംഭരിക്കാനുള്ളഅവകാശംവീണ്ടെടുക്കാനും
ഈആധികാരികനിയമംവഴിസാധിക്കുമെന്ന്ഞങ്ങൾ വിശ്വസിക്കുന്നു.
സ്നേഹാദരവുകളോടെ,
ചാക്കോകളരിക്കൽ
ജനറൽ കോർഡിനേറ്റർ
13337 Windham Drive
Washington Township. MI 48094
USA
586-601-5195/ckalarickal10@hotmail.com
http://www.marunadanmalayali.com/news/exclusive/issues-in-syro-malabar-sabha-clean-chit-to-mar-alencherry-98239
ReplyDeleteപവ്വത്തിലും അൽ ഖ്വയ്ദയും തമ്മിലെന്ത്? By News Desk January 31, 2015A+ A- ഷാർലി എബ്ദോ ആക്രമണത്തെ കേരളത്തിൽ ആരും ന്യായീകരിച്ചില്ല. ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമമോ എസ്ഡിപിഐയുടെ തേജസോ കാന്തപുരം അബുബക്കർ മുസ്ലിയാരുടെ സിറാജോ ഒന്നും . രാഷ്ട്രീയ നേതാക്കളോ മ...
ReplyDeleteRead more at: http://www.reporterlive.com/2015/01/31/156523.html