Translate

Tuesday, April 3, 2018

സൗകര്യങ്ങളെ തങ്ങളുടെ സ്വാർത്ഥതക്കായി വളച്ചൊടിച്ചു നിർവചിക്കുന്ന അവസരവാദികൾക്കുള്ള മറുപടി:

അല്മായപോരാളികള്‍ മുഴക്കുന്ന യുദ്ധകാഹളത്തില്‍ ഷംസാബാദ് രൂപത കലുഷിതമാകുന്നു! 
(തുടർച്ച)
☝പൗരസ്ത്യ തിരുസംഘത്തിന്റെ 28.01.2016 ലെ നിർദേശങ്ങളും മാർപാപ്പയുടെ 09.10.2017 ലെ ഡിക്രീയും വഴി, സഭാമാതാവ് വിശ്വാസികൾക്കായി അനുവദിച്ചു നൽകിയിരിക്കുന്ന സൗകര്യങ്ങളെ തങ്ങളുടെ സ്വാർത്ഥതക്കായി വളച്ചൊടിച്ചു നിർവചിക്കുന്ന അവസരവാദികൾക്കുള്ള മറുപടി:🙏 
👉പൗരസ്ത്യ തിരുസംഘത്തിന്റെ മേല്പറഞ്ഞ കത്തിലെ വാചകം ശ്രദ്ധിക്കുക: ''തങ്ങളുടെ സ്ഥിരവാസമുള്ള സീറോ മലബാർ ഇടവകയിൽ അംഗമായ ഒരു സീറോ മലബാർ വിശ്വാസിക്ക് നിയമപരമായി തന്നെ ലത്തീൻ സഭയുടെ കീഴിലുള്ള ഇടവകയിലെ ദൈനംദിന പ്രവർത്തനങ്ങളിൽ പൂർണമായും പങ്കു ചേരാവുന്നതാണ്. അത്തരം വ്യക്തികളുടെ പ്രത്യേക സാഹചര്യങ്ങൾ ബന്ധപ്പെട്ട അജപാലകർ (സീറോ മലബാർ, ലത്തീൻ) മനസിലാക്കുകയും അവരുടെ വിശ്വാസ ജീവിതം ശാന്തമായും, സമാധാനപരമായും മുന്നോട്ടു കൊണ്ടുപോകുന്നതിനാവശ്യമായ നടപടികൾ സുഗമമാക്കുകയും ചെയ്യേണ്ടതാണ്"….. 👍സഭാമാതാവ് പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ള വിശ്വാസികളുടെ ഈ "ശാന്തതയും സമാധാനവുമാണ്" ചില തൽപരകക്ഷികൾ നശിപ്പിക്കാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്! ☝അരിയാഹാരം കഴിച്ചിട്ടുള്ള നമുക്ക് ഇത് മനസിലാക്കുവാൻ ഒരു പരസഹായം വേണോ?🤗 
👌ലത്തീൻ സഭയിൽനിന്നും കൂദാശകൾ സ്വീകരിക്കുന്നതിന് വിശ്വാസികളെ അനുവദിക്കുകയും അതിനു വേണ്ട രേഖാനടപടികൾ വേഗത്തിലും
കൃത്യതയോടും ശുഷ്കാന്തിയോടും കൂടി നടപ്പാക്കി കൊടുക്കുവാൻ ഇരുസഭകളിലെയും അധികാരികളെ ഈ കത്ത് പ്ര്യത്യേകം ഓർമിപ്പിക്കുന്നു. 🙏ഇനിയും മാർപാപ്പയുടെ 09.10.2017 ലെ ഡിക്രീ നോക്കാം…."തങ്ങളുടെ സഭയുടെ അജപാലനാധികാരത്തിലുള്ള കുറവു കാരണം ധാരാളം സീറോ-മലബാര്‍ സഭാ മക്കള്‍ ലത്തീന്‍ ഇടവകകളില്‍ സജീവ ഭാഗഭാക്കുകളാണ്. അവരോടു പറയട്ടെ, സഭയുടെ ഈ തീരുമാനം അവരെ യാതൊരുവിധത്തിലും പ്രതികൂലമായി ബാധിക്കില്ല. കൂടാതെ തങ്ങളുടെ പല തലമുറകളായുള്ള പ്രവാസിജീവിതത്തില്‍ അവരുടെ വിവിധ പ്രവര്‍ത്തനങ്ങളാല്‍ സമ്പന്നമാക്കപ്പെട്ട സഭകളില്‍നിന്നും അന്യവല്‍ക്കരിക്കുകയല്ല, മറിച്ച് ക്രമേണ തങ്ങളുടെ മാതൃസഭയായ വ്യക്തിസഭകളിലേക്ക് മടങ്ങി വരുംതലമുറകള്‍ക്ക് ആ ധന്യമായ പാരമ്പര്യം പകര്‍ന്നു നല്‍കാനുള്ള അവസരമാണ്. ഫരീദാബാദ് രൂപതയുടെ കീഴിലുള്ള പ്രദേശങ്ങളിലെ സീറോ-മലബാര്‍ വിശ്വാസികളുടെ, തങ്ങളായിരുന്ന ലത്തീന്‍ ഇടവകയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവും വരാതെ അവര്‍ സീറോ-മലബാര്‍ മക്കളായി തുടരുവാനുള്ള അവസരം പൗരസ്ത്യ സഭകളുടെ കാര്യാലയം Code of Canons of the Eastern Churches can.280$1 പ്രകാരം അവരുടെ ലത്തീന്‍, സീറോ-മലബാര്‍ മെത്രാന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്". 👌ഇനി പറയുക ഇതൊക്കെ ആരുടെയെങ്കിലും ഔദാര്യമോ കാരുണ്യമോ ആയി കരുത്തേണ്ടതുണ്ടോ, അതോ സഭയുടെ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്ന അവകാശമോ?👋 
☝ഏതെങ്കിലും രീതിയിലുള്ള നിർബന്ധമോ വ്യവസ്ഥകളോ ഇല്ലാതെ വിശ്വാസികൾക്ക് അവരുടെ ആരാധനാക്രമങ്ങൾ അവർ ആഗ്രഹിക്കുന്ന രീതിയിൽ നൽകണമെന്ന് കൃത്യമായി സഭാമാതാവ് നിഷ്കർഷിക്കുമ്പോഴും ചില അല്പജ്ഞാനികൾ 😁തങ്ങളുടെ കച്ചവടം മെച്ചപ്പെടുത്തുവാനായി ആവശ്യമുള്ള രീതിയിൽ നിർവചനങ്ങൾ നിർമിച്ചാൽ ആരാണത് വാങ്ങി സ്ഥിരം സേവിക്കുക? 😇 
👉ഇനി ലത്തീൻ രൂപതയിലെ മെത്രാന്മാർക്ക്  സീറോ മലബാർ ആരാധനാക്രമങ്ങൾ നൽകുവാൻ അധികാരമില്ല എന്നൊക്കെ അങ്ങു തള്ളുന്ന ഒതേനന്മാർ കത്തിലെ ഈ വാചകം വായിക്കാഞ്ഞിട്ടാണോ അതോ വായിച്ചിട്ടും മനസിലാകാഞ്ഞിട്ടാണോ:🙏 "സീറോ-മലബാര്‍ സഭയ്ക്ക്, ലത്തീന്‍സഭയില്‍ സുവിശേഷവേല ചെയ്യുന്ന പുരോഹിതരെയും സന്യസ്തരെയും സന്യാസിനികളെയും സീറോ-മലബാര്‍ വിശ്വാസിസമൂഹത്തിനും ഉപകാരപ്പെടുത്താനും, ലത്തീന്‍ സഭയുടെ ഇടവകകളിലുള്ള സീറോ-മലബാര്‍ മക്കള്‍ക്കും ആവശ്യകമായ സീറോ-മലബാര്‍ അജപാലനം ലഭ്യമാക്കുന്നതിനും ഈ അവസരം ഉപയോഗപ്രദമാകട്ടെ. ലത്തീന്‍ ഇടവകകള്‍ തുടര്‍ന്നും സീറോ- മലബാര്‍ സഭാമക്കള്‍ക്ക്  നല്‍കുന്ന സൗകര്യങ്ങള്‍ തുടരണം. ഈ മൂന്നു വ്യക്തിസഭകളും തങ്ങളുടെ പരസ്പരസഹവര്‍ത്തിത്വവും സഹകരണവും എല്ലാ മേഖലകളിലും തുടരണം".👌 
😂മാർപാപ്പയുടെ ഡിക്രിയോടുകൂടി ഏതോ ഇമ്മിണി വല്യ സാമ്രാജ്യം സ്ഥാപിക്കുവാനും എല്ലാവരെയും അങ്ങ് അടിച്ചമർത്തി ഭരിക്കാമെന്നും ഒക്കെ വ്യാമോഹിക്കുന്ന അധികാരമോഹികളോടും പാപ്പാ ശക്തമായ ഭാഷയിലാണ് പറയുന്നത്. 👉ഇത് ശ്രദ്ധിക്കൂ.."സീറോ മലബാർ സഭയുടെ അജപാലനപരിധിയിലുള്ള ഈ വളർച്ച യാതൊരു കാരണവശാലും അധികാരസ്ഥാപനത്തിനോ അടിച്ചമർത്തലിനോ കരണമാവാതെ, കൂടുതൽ വ്യാപ്തമായ ഒരു ഐക്യത്തിലേക്കും കൂട്ടായ്മയിലേക്കും വഴി തെളിക്കട്ടെ."👌🙏 
☝തങ്ങളുടെ വിഡ്ഢിത്തരങ്ങൾ പൊതു സമൂഹം വെള്ളമില്ലാതെ വിഴുങ്ങിക്കോളും എന്ന് കരുതിയ ഒരു മുത്തശ്ശിക്കാലം ഉണ്ടായിരുന്നു. 😁മണ്ണാങ്കട്ടയും കരിയിലയും ഒരുമിച്ചു ചന്തക്കു പോയ കാലം!! 😂ആ കാലവും ജനവും മാറി, പക്ഷെ പൗരോഹിത്യ മേല്കോയ്മയും അവരുടെ അരമനകളിലെ ആശ്രിതവേലയും കൂടി വരികയാണ്. ☝ 
കുറിപ്പ്: ☝ഈ കൊട്ടാരവിദൂഷകരോട് ആരു പറയും, 👉ഇതൊന്നും മാർപാപ്പ തന്റെ ഉച്ച ഉറക്കത്തിൽ പറഞ്ഞ പിച്ചും പേയുമൊന്നും അല്ല, ഇതൊക്കെ കാനോൻ നിയമത്തിന്റെ പരിധിയിൽ നിന്ന് വിവരമുള്ളവർ  നിർവചിച്ച സത്യങ്ങളാണ് എന്ന്. 👌ഇനി SMC4U യഥാർത്ഥത്തിൽ എന്താണ് എതിർക്കുന്നതെന്നും എന്തുകൊണ്ട് ചില വ്യക്തികൾ അതിനെതിരെ പടവാള് കൂട്ടുന്നതെന്നും നാളെ പറയാം..✍

No comments:

Post a Comment