പി.സി റോക്കി മൊ: 9961217493
എറണാകുളം അതിരൂപത വല്ലം ഫൊറോനയുടെ കീഴിലുള്ള ഈസ്റ്റ് ചേരാനല്ലൂര്‍
സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ നിലയ്ക്കാത്ത പിരിവുകള്‍ കൊണ്ട് മടുത്ത വിശ്വാസികളായ
കുഞ്ഞാടുകളില്‍ പലരും മുറുമുറുപ്പും ശാപവാക്കുകളും ചൊരിഞ്ഞു തുടങ്ങിയിരിക്കുന്നു.
2017 ഡിസംബറില്‍ ഇടവക മദ്ധ്യസ്ഥന്റെ തിരുനാള്‍ പിരിവ് 1000 രൂപയായിരുന്നു. തൊള്ളായിരത്തി
അന്‍പതില്‍ പരം വീടുകളില്‍ നിന്നും വന്‍തുക പിരിച്ച് നാടകവും കലാപരിപാടികളും നടത്തുകയുണ്ടായി.
തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്ന പുരോഹിതര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി
ഒരുക്കിയ സദ്യയുടെ നല്ലൊരു ഭാഗം ബാക്കിയായിരുന്നത്രേ. ഇതിനിടെ ഒരു രൂപ വീതം 25 ദിവസം
ഓരോ കുടുംബാംഗങ്ങളും 25 ദിവസം തുടര്‍ച്ചയായി കവറിലിട്ട് ഉണ്ണീശോയ്ക്ക് വേണ്ടി പള്ളിയിലെത്തിക്കണമെന്നും
അറിയിപ്പുണ്ടായി.
പിന്നീട് പള്ളി പ്രവേശന കവാടവും പരിസരങ്ങളും മുഴുവന്‍
ടൈല്‍ വിരിക്കുവാന്‍ ഓരോ കുടുംബത്തില്‍ നിന്ന് 500 രൂപ വീതം വീണ്ടും പിരിവ്. അതിനുശേഷം
ചേരാനല്ലൂര്‍ പള്ളി പാരീഷ്‌ഹോളില്‍ പടിഞ്ഞാറെ അങ്ങാടിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ
കുരിശടി പുതുക്കി പണിയാന്‍ മാന്ത്രിക പ്രകടനം 250 രൂപ മുതല്‍ 500 രൂപ വരെ ടിക്കററ്
നിരക്കില്‍ നടത്തപ്പെടുകയുണ്ടായി.
തീര്‍ന്നില്ല ചേരാനല്ലൂര്‍ പള്ളി അങ്ങാടിയിലെ വിശുദ്ധ
പത്താം പീയുസിന്റെ കപ്പേള വികസനത്തിന് സ്ഥലം വാങ്ങലിനും പുതുക്കി പണിയുന്നതിനും ഡസന്‍
കണക്കിന് അഭ്യസ്തവിദ്യരും രാഷ്ട്രീയ സംഘടനകളില്‍ പെട്ടവരും ഉള്‍പ്പെട്ട ആളുകള്‍ നാടുനീളെ
നടന്ന് ഒരു വീട്ടില്‍ നിന്നും 500 രൂപ മുതല്‍ രസീത് നല്‍കി യുദ്ധകാലാടിസ്ഥാനത്തില്‍
പിരിക്കുകയുണ്ടായി. എന്തൊരു കാരുണ്യപ്രവര്‍ത്തനമാണ് ഇതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
അടുത്തതായി ചേരാനല്ലൂര്‍ പള്ളി വികാരിയുടെ ആഹ്വാനം
ചേലാമററത്ത് പള്ളി പണിയാന്‍ ഓരോ കുടുംബങ്ങളില്‍ നിന്നു
നല്ല സംഭാവനകള്‍ നല്‍കി സഹായിക്കണമെന്ന്.
കൂടാതെ കുടുംബവാര്‍ഷികത്തിന്റെ ഇറച്ചി സദ്യ നടത്താന്‍ 300 രൂപ.
അടുത്തതായി ചേരാനല്ലൂര്‍ പള്ളി വികാരിയുടെ ആഹ്വാനം
ചേലാമററത്ത് പള്ളി പണിയാന്‍ ഓരോ കുടുംബങ്ങളില്‍ നിന്നു
നല്ല സംഭാവനകള്‍ നല്‍കി സഹായിക്കണമെന്ന്.
കൂടാതെ കുടുംബവാര്‍ഷികത്തിന്റെ ഇറച്ചി സദ്യ നടത്താന്‍ 300 രൂപ.
വീണ്ടും എറണാകുളം അങ്കമാലി അതിരൂപതയില്‍പെട്ട കര്‍ദ്ദിനാളിന്റെയും
മെത്രാന്മാരുടെയും ജീവകാരുണ്യനിധി 2018 എന്ന പേരില്‍ നല്ല സംഭാവന നല്‍കാന്‍ വീടുകളില്‍
കവര്‍ എത്തിച്ചിരിക്കുന്നു.
എറണാകുളം അതിരൂപതയില്‍ ഒരുപക്ഷെ ഏററവും കൂടുതല്‍ വരുമാനമുള്ള പള്ളിയായിരിക്കണം ചേരാനല്ലൂര്‍. ഡസന്‍ കണക്കിന് വൈദികരും വൈദിക വിദ്യാര്‍ത്ഥികളും കന്യാസ്ത്രീകളും ഉള്ള ദൈവവിളി സമൃദ്ധമായി വിളയുന്ന മണ്ണായിരിക്കണം ചേരാനല്ലൂര്‍. ഫോറിന്‍ പണത്തിന്റെ കുത്തൊഴുക്കും വികസന മുരടിപ്പും മൂലം ബുദ്ധിമുട്ടുന്ന ചേരാനല്ലൂരില്‍ കവറുകളിലുള്ള
പിരിവു മൂലം ജനം ബുദ്ധിമുട്ടുന്നു.

അതോടൊപ്പം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട കാര്യം ഏററവും
കൂടുതല്‍ സര്‍ക്കാരിന്റെ ഫണ്ടുകള്‍ കബളിപ്പിച്ച് കൈപ്പറ്റുന്നവരും ചേരാനല്ലൂരില്‍ തന്നെ.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സമ്പന്നരും ചേരാനല്ലൂരില്‍ തന്നെയാണെന്നതും സര്‍ക്കാര്‍
അധികാരികളുടെ ശ്രദ്ധയില്‍പ്പെടേണ്ടിയിരിക്കുന്നു.
No comments:
Post a Comment