Translate

Thursday, November 22, 2012

വൈദികന്‍ എന്ന ഏകാന്ത പഥികന്‍


(സഭാനവീകരണത്തിനായി പ്രവര്‍ത്തിക്കുന്നവരെ വൈദികവിരോധികള്‍ എന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. സഭാനവീകരണം ലക്ഷ്യമിടുന്നവര്‍ വൈദികരെ വീക്ഷിക്കേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്ന ഈ ലേഖനം ഓശാനമാസികയുടെ ആദ്യലക്കത്തില്‍ (1975 ഒക്ടോബര്‍) ശ്രീ ജോസഫ് പുലിക്കുന്നേല്‍ എഴുതിയതാണ്.)

വൈദികന്‍ എന്ന ഏകാന്ത പഥികന്‍

ഓശാന:

'via Blog this'

Wednesday, November 21, 2012

പുരോഹിതമാഫിയയ്‌ക്കെതിരെ പോരാട്ടത്തിനുറച്ച് മോനിക്കയെന്ന ഝാന്‍സിറാണി


കച്ചവടതാല്പര്യമില്ലാത്തതും, സത്യസന്ധവുമായ ഒരു പരസ്യവും അടുത്തകാലംവരെ ആരും കണ്ടിട്ടുണ്ടാവില്ല. കുമാരി ഇന്ദുലേഖയാണെന്നുതോന്നുന്നു, മതനവീകരണത്തിനും സാമൂഹികനവോത്ഥാനത്തിനുമായി പരസ്യങ്ങളെ ഉപയോഗിക്കാമെന്ന് ആദ്യമായി കണ്ടുപിടിച്ചുപ്രയോഗിച്ചത്. ഒട്ടേറെ പരിഹാസവും ശകാരവും ഏറ്റുവാങ്ങേണ്ടിവന്നാലും, മോണിക്കയും അതേ പാത പിന്തുടരുന്നു എന്നതില്‍നിന്നും അതൊരു trend - setter ആയിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. പുരോഹിതമാഫിയയെയും അവരുടെ വഞ്ചനയ്‌ക്കെതിരെ ഒരക്ഷരംപോലും ഉരിയാടാന്‍ തയ്യാറാകാത്ത മഹാപുരോഹിതന്മാരെയും തെല്ലും ഭയക്കുന്നില്ലെന്നു കാണിക്കാന്‍, തന്റെ ഫോട്ടോയോടും വിലാസത്തോടുംകൂടിയാണ് അവര്‍ തന്റെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. മംഗളം, ദേശാഭിമാനി, ജന്മഭൂമി എന്നീ പത്രങ്ങളില്‍ ഒരുമാസത്തെ തുടരന്‍പരസ്യങ്ങളാണ് 'ചര്‍ച്ച് ആക്ട്' നടപ്പിലാക്കുക എന്ന ശീര്‍ഷകത്തില്‍ വ്യത്യസ്ത പ്രസ്താവനകളുമായി അവര്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്! 'സത്യജ്വാല' മാസികയെ എല്ലാ പരസ്യങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുള്ള കെ.സി.ആര്‍.എം. ഭാരവാഹികളുടെ ഫോണുകളില്‍ നൂറുകണക്കിനാളുകളാണ് ദിവസേന വിളിക്കുന്നത്.

നവംബര്‍ലക്കം 'സത്യജ്വാല'യിലെ മൂന്നു പേജുകളാണ് താഴെ കൊടുക്കുന്നത്.




പതിമൂന്നാം പേജില്‍ കൊടുത്തിട്ടുള്ള KCRM - നവംബര്‍ മാസത്തെ ചര്‍ച്ചാ പരിപാടി മോണിക്കയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍  ചര്‍ച്ച ആക്ടിന്റെ പ്രസക്തി വ്യക്തമാക്കാനും മോനിക്കായ്ക്കു നല്‍കേണ്ട പിന്തുണ എങ്ങനെയൊക്കെ വേണമെന്ന് സൃഷ്ടിപരമായി ആലോചിക്കാനും വേണ്ടി JCC-യുടെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കുന്ന ഒരു യോഗമായിരിക്കും. ഭാരതീയ വേദാന്തവും യേശുവിന്റെ ദൈവദര്‍ശനവും എന്ന വിഷയം സംബന്ധിച്ച ചര്‍ച്ച മറ്റൊരു മാസത്തിലേക്ക് മാറ്റി വച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ക്ക്  നാളത്തെ അല്മായശബ്ദം കാണുക.  

പ്രകൃതിയുടെ മടിത്തട്ടില്‍ പാറയിന്‍മേല്‍ സ്ഥാപിച്ച സഭ ഇതല്ല

സഭാപിതാക്കന്മാരെ അനുസരിക്കുന്നതുകൊണ്ട്  സഭയില്‍ ഐക്യമത്യം ഉണ്ടായിയെന്നു അനോനിമസ് പറയുന്നു. ആരാണ് ദൈവം, ക്രിസ്തുവോ സഭാ പിതാക്കന്മാരോ? അല്മായന്‍ വായും പൊത്തി നില്‍ക്കുന്ന കാലം ഉണ്ടായിരുന്നു. അധികാരം ഉണ്ടായിരുന്ന പുരോഹിതര്‍ക്കുമേല്‍ അന്ന് ആരും ശബ്ദിക്കുകയില്ലായിരുന്നു.

ഇപ്പോള്‍ പ്രശ്നം ലാറ്റിനോ സുറിയാനിയോ അല്ല. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഒരു കുരിശു, വിശ്വാസികളുടെ മനസിനെ കളങ്കപ്പെടുത്തി, സ്ഥാപിക്കുന്നതില്‍ ആണ്. ആരാണ് വലിയവന്‍? നയിക്കുന്ന ഇടയനോ, നയിക്കപ്പെടുന്ന ആട്ടിന്‍കൂട്ടമോ ? മേത്രാനോ അല്മായനോ ? തിയോളജി കുറെ തലയില്‍ കയറ്റിയതല്ലാതെ പുരോഹിതന്‍ അല്മായനെക്കാളും മെച്ചമല്ല. അല്മായന്റെ ശബ്ദത്തിനും ശക്തിയുണ്ട്.

റ്റോം വര്‍ക്കിയെ അറിവ് പഠിപ്പിക്കാതെ സ്വയം സഭയുടെ ചരിത്രം ഒന്ന് വായിച്ചു നോക്കുക. കഴിഞ്ഞ അറുപതു വര്‍ഷത്തെ പുരോഹിതരുടെ ലൈംഗിക പീഡന കഥകളാണ് ഇന്ന് യൂറോപ്പിലും അമേരിക്കയിലും കോടതികളില്‍ വിധി പറഞ്ഞതും പറയാത്തതായും കാത്തു കിടക്കുന്നത്. അന്നുള്ളവര്‍ നിശബ്ദത പാലിച്ചതുകൊണ്ട് സഹിക്കേണ്ടത് പുതിയ തലമുറകളും. സഭ അത്രത്തോളം നാറിക്കഴിഞ്ഞു.

മാര്‍ ഇവാനിയോസ് കാലത്ത് അവരുടെ സഭ ദരിദ്രമായിരുന്നു. ഇന്നും ഏറ്റവും പിന്നോക്കം നില്‍ക്കുന്നതും മലങ്കരറീത്ത് തന്നെ. സീറോ മലബാര്‍ സഭ അങ്ങനെയല്ല. അല്മായന്റെ പണം കൊണ്ട് മണിമാളികകള്‍ ഇറ്റലി വരെയാണ് പണിയുന്നത്. തോന്ന്യാസം കാണിക്കുന്ന ഈ പാതിരിപ്പട, ചോദിക്കുവാന്‍ ആരുണ്ട്‌ എന്നുള്ള അഹങ്കാരത്തിലാണ് സഭയെ നയിക്കുന്നത്.

എല്ലാ ക്രിസ്ത്യന്‍സഭകളും തമ്മില്‍ മത്സരിച്ചു വിഭിന്ന ചേരികളില്‍ വഴക്കടിച്ച കാലങ്ങളില്‍  സീറോ മലബാര്‍ സഭയെ അന്നുള്ള പിതാക്കന്മാര്‍ സമാധാനമായി നയിച്ചിരുന്നു. ദൈവ ചൈതന്യം ഉണ്ടായിരുന്ന കാവുകാടന്‍, വള്ളോപ്പള്ളി എന്നിങ്ങനെയുള്ള സഭാ പിതാക്കന്മാരെയും ഓര്‍ക്കുന്നു. അതിനുശേഷം അവര്‍ അലങ്കരിച്ച പീഠങ്ങളില്‍ ഇരുന്നവര്‍ എല്ലാംതന്നെ മാമ്മോന്‍ പ്രിയരായിരുന്നു.  വിധവയുടെ ചില്ലി കാശ് കവര്‍ച്ച ചെയ്തു. കോടികണക്കിന് വിലപിടിപ്പുള്ള വസ്തു എരുമേലിയില്‍ തട്ടിയെടുത്തു. നേച്ചപ്പണം തിരിച്ചു കൊടുക്കുകയില്ലെന്നു പറയുന്ന  ശാത്തനിക്ക് സഭയ്ക്ക് എങ്ങനെ യേശുവിന്റെ ചൈതന്യം ഉള്കൊള്ളൂവാന്‍
സാധിക്കും.


ക്രിസ്തുവിന്റെ സഭയുടെ നിയമം അനുസരിച്ച് ഒരു സഭയെ ഉള്ളൂ.  യേശുവിന്റെ വചനത്തിലും ആദിമ സഭകളുടെ ലക്ഷ്യ ബോധങ്ങളിലും അധിഷ്ടിതമായ  സഭ.

മനുഷ്യപുത്രന്‍ ആരെന്നു യേശു ചോദിക്കുന്നു. ജോണ് ബാപ്ടിസ്റ്റ്, ഏലിയാ , ജെരുമിയാ അങ്ങനെയങ്ങനെ ശിക്ഷ്യന്മാര്‍ യേശുവിനോട് പലവിധ ഉത്തരങ്ങള്‍ പറഞ്ഞു.  അതൊന്നും അല്ലായിരുന്നു ഉത്തരം. യേശു വീണ്ടും ചോദിച്ചു "ഞാന്‍ ആരാകുന്നു " ഉത്തരം പറഞ്ഞത് ഇറാനിലെ കള്‍ട്ട് നേതാവ് മാനിയോ, സീറോ മലബാറിന്റെ കബളിപ്പിക്കപ്പെട്ട ചരിത്രത്തിലെ നായകന്‍ തോമസോ ആയിരുന്നില്ല. കൊലയാളികളെ കഴുകേറ്റിയിരുന്ന
മാനിക്കന്‍ കുരിശും ഉണ്ടായിരുന്നില്ല. അന്നു  മറുപടി പറഞ്ഞത് പീറ്ററാണ്. " നീ  മിശിയാ ആവുന്നു. " ജീവിക്കുന്ന ദൈവത്തിലുള്ളവന്‍" സ്വയം ബോധത്തിലെ ദൈവമെന്നു പീറ്റര്‍ അന്ന് പറഞ്ഞുവോയെന്നു നിശ്ചയമില്ല.

സൈമണ്‍ പീ റ്റരില്‍ക്കൂടി സ്ഥാപിതമായ കേരള കത്തോലിക്കാസഭ ദുര്‍ഗന്ധം പിടിക്കുവാന്‍ കാരണം പവ്വത്തിനെപ്പോലുള്ളവരുടെ മര്‍ക്കട മുഷ്ടിയാണ്. ധന തത്വം പഠിപ്പിച്ചിരുന്ന പവ്വത്തില്‍ അനര്‍ഹനായി സഭയുടെ തലപ്പത്ത് വന്നു. പണക്കാരെ മാത്രം സ്നേഹിച്ചിരുന്ന അന്നത്തെ പുരോഹിതന്റെ മഹിമകള്‍ എസ്‌ ബി.കോളെജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ പറയും. പവ്വത്ത് വാര്‍ഡന്‍ ആയുള്ള ഹോസ്റ്റല്‍ പണക്കാര്‍ക്ക് മാത്രമുള്ളതായിരുന്നു.

 സഭയിലെ തൊഴുത്തില്‍കുത്തിനു കാരണം പവ്വത്തിനെപ്പോലുള്ളവര്‍ സഭയുടെ  നേതൃത്വത്തില്‍ വന്നതുകൊണ്ടാണ്. ആദ്യം കള്ള കുരിശു നാട്ടി
 ശബരി മലയില്‍ പ്രശ്നം ഉണ്ടാക്കി. തന്റെ വിശ്വസ്തനായ അരക്കനെ കാഞ്ഞിരപ്പള്ളി പിതാവാക്കി. കഴുകന്മാര്‍ സ്വൈരമായി വസിച്ചിരുന്ന മാനിക്കയന്‍ കുരിശിനെ  അല്ത്താരയില്‍ കയറ്റി. ഇതെല്ലാം യേശുവില്‍ ആവേശം കയറിയതെങ്കില്‍ പിന്നെ എങ്ങനെ സീറോ മലബാര്‍ സഭ ആത്മീതയില്‍ അങ്ങേയറ്റം ബലഹീനമായി.

യേശു പാറയെന്നു  പറഞ്ഞപ്പോള്‍ സഭയ്ക്ക് ഒരു അര്‍ഥം ഉണ്ടായിരുന്നു. സ്നേഹത്തിന്റെ അടയാളമായ പ്രകൃതിയായിരുന്നു പാറ. അതിനു ചുറ്റുമുള്ള ഈ പ്രപഞ്ചവും പ്രപഞ്ചത്തിലെ മനുഷ്യരും പക്ഷികളും ജീവജാലങ്ങളും പ്രകൃതിയെ പരിപാലിക്കലും ഒപ്പം ഉണ്ടായിരുന്നു. ആ പാറയില്‍ അടങ്ങിയിരുന്നത് ദൈവിക കാഴ്ചപ്പാടായിരുന്നു. പൊള്ളയായ കുരിശിനെ  അവിടുന്ന് അര്‍ഥങ്ങള്‍ കല്‍പ്പിച്ചില്ല.

എ.ഡി. 52 ല് വയോവൃദ്ധനായ തോമ്മാശ്ലീഹ കുരിശും ചുമന്നു കൊണ്ട് ഇവിടെ എത്തുന്നസമയം തൊണ്ണൂറു വയസ്സു കഴിഞ്ഞിരിക്കണം, യേശു ഈ വൃദ്ധനോട് ഭാരമേറിയ കുരിശുമായി ഭാരതത്തില്‍ പോകുവാന്‍ കല്പ്പിക്കുന്നതിനു ഇത്ര‍മാത്രം ക്രൂരനോ? വൃദ്ധനായ  ശിക്ഷ്യന്‍ ഭാരതത്തില്‍ ക്രിസ്തു സഭ കൊണ്ടുവന്നുവെങ്കില്‍, സര്‍,അനോണിമസ്, നിങ്ങള്ക്ക് തെറ്റു പറ്റി. ക്രിസ്തു താന്‍ വഹിച്ച ഭാരമേറിയ കുരിശും കൊണ്ട് ഭാരതത്തില്‍ പോകുവാന്‍ വൃദ്ധനായ തോമസിനോട് അങ്ങനെ പറയുകയില്ല.  ആദ്യ നൂറ്റാണ്ടുകളില്‍ സഭയില്‍ കുരിശു ഉണ്ടായിരുന്നില്ല.


ചിലര്‍ വിചാരിച്ചു, സഭ സ്ഥാപിച്ചത് പീറ്ററിന്റെ വിശ്വാസത്തില്‍ മാത്രമെന്ന്. യേശുവിന്റെ സഭയും, പാറയും,  പ്രകൃതിയും കാണാതെ മനുഷ്യനായ തോമസിന്റെ സഭയെ ഇന്നുള്ള സഭാനേതൃത്വം കാണുന്നു. പാറയില്‍നിന്ന് അടിതെറ്റി വീണ സഭകള്‍ പരസ്പരം മല്ലടിക്കുന്നതിനു കാരണവും ക്രിസ്തു ചൈതന്യം സഭയില്‍ നശിച്ചതു കൊണ്ടാണ്.

ഡോളര്‍ പിതാക്കാന്‍മാരും  യൂറോപിതാക്കന്മാരും മാമ്മോന്‍ തലയ്ക്കു മത്തു പിടിച്ചു സീറോ മലബാര്‍സഭയെ അല്മെനികളില്ലാത്ത ഒരു ഞാഞ്ഞൂല്‍ സഭയായി വളര്‍ത്തുന്നു. സീറോ മലബാറില്‍ ഐക്യം തകരുന്നതും മാര്‍ക്കിന്റെ വചനത്തില്‍ ഉണ്ട്. (മാര്‍ക്ക് 3:23) "ശാത്താന്‍ എങ്ങനെ ശാത്താനേ നയിക്കും."  ശാത്താന്റെ സന്തതിയുടെ ഈ സഭയില്‍ ആത്മീയത ഇല്ല.

പത്രോസെന്ന പാറ, പ്രകൃതിയും ഈ പ്രപഞ്ചവും ഉള്‍പ്പെട്ട സഭ അത് ഏകമാണ്. രാജ്യം രാജ്യത്തിനെതിരായാല്‍ രാജ്യം നില നില്‍ക്കുകയില്ല. അതാണ്‌ ഞാഞ്ഞൂല്‍ എന്ന സീറോ മലബാര്‍ സഭ ആഗോള സഭയോട് ഏറ്റുമുട്ടുന്നത്. യോജിക്കുവാന്‍ സാധിക്കുകയില്ലെങ്കില്‍ എന്തുകൊണ്ട് പിരിഞ്ഞുപോയി ക്രിസ്തുവിന്റെ രാജ്യവും ചൈതന്യവും നിലനിര്‍ത്തികൂടാ. ഇന്നുള്ള സഭാ പിതാക്കന്മാര്‍ക്കു വത്തിക്കാന്റെ പണവും വേണം, പദവിയും രാജ വേഷങ്ങളും വില കൂടിയ കൊട്ടാരങ്ങളും കാറുകളും വേണം. ലോകം മുഴുവനും അധീനതയിലും കൊണ്ടുവരണം.

 വചനം പറയുന്നു, ഒരേ ദൈവം, ഒരു പുത്രന്‍, പരിശുദ്ധ ആത്മാവ്. സീറോ മലബാര്‍ സഭയ്ക്ക് അത്മായന്റെ
ശബ്ദമല്ല വേണ്ടത്. ഏകമായ സഭയിലെ രാജ്യത്തില്‍നിന്നും വേറിട്ട്‌ സ്വതന്ത്രമായ അധികാരം വേണം. വന്കിടെ ഭൂഉടമ ആകണം. കോര്‍പ്പറേറ്റ്  ചക്രവര്‍ത്തിയാകണം. അല്മായന്റെ പണം ചതിയില്‍ക്കൂടിയെങ്കിലും കൈക്കലാക്കണം. സഭയെ തകര്‍ക്കുവാന്‍ ജനിച്ച ചില ശാത്താന്‍മാരുടെ കൌശലമാണിത്.  യേശു പ്രകൃതിയുടെ മടിത്തട്ടില്‍ പാറയിന്‍മേല്‍  സ്ഥാപിച്ച സഭ ഇതല്ല .

Tuesday, November 20, 2012

ആരാധന!


ആരാധന!

സാമുവല്‍ കൂടല്‍, കലഞ്ഞൂര്‍


1. 

സത്യമാണാരാധന, ആത്മാവിലാരാധിപ്പിന്‍;
ആത്മനെ അകക്കാമ്പില്‍ അറിഞ്ഞാലാനന്ദമായ്!
2. 
മനസ്സിന്നരരങ്ങള്‍ അഞ്ചുമങ്ങടച്ചാലീ
ഇന്ദ്രിയങ്ങളെ നമുക്കുളളിലായ് ഉറക്കീടാം!
3. 
ഇന്ദ്രിയാതീയമായൊരുനുഭൂതിയാണവന്‍
നമ്മിലാണവന്‍ സത്യം, ഉളളിലായ് മേവുന്നവന്‍!
4. 
ഞാനെന്നബോധമവന്‍, ബോധമായ് മരുവുവോന്‍
ബോധത്തെ ഉണര്‍ത്തുന്നു, ബോധമായ് ലയിക്കുന്നു!
5. 
സകലം അവനിലായ്, അവനേ സകലതും;
അഖില സൃഷ്ടിസ്ഥിതിലയവുമവന്‍ ലീല!
6. 
മത്തായി ആറിന്നാറില്‍ ക്രിസ്തുവീ മന്ത്രം ചൊല്ലി 
പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു; ലോകമോ പഠിച്ചീല. . . 
7. “
കേള്‍ക്കുവാന്‍ ചെവിയുള്ളോര്‍ കേള്‍ക്കട്ടെയെന്ന ദുഃഖം
ഹൃദയസ്ഥനായോന്റെ പുത്രനു കണ്ണീര്‍ച്ചാലായ്. . .
8. 
സ്വര്‍ഗ്ഗസ്ഥതാതനവന്‍ ഹൃദയസ്ഥനെന്നായാല്‍,
ഈശ്വനോ വാസമാണെന്‍ ഹൃദയത്തുടിപ്പിലും!
9. 
ദേവനു വാണരുളാന്‍ ഹൃദയം ദേവാലയം;
സ്തുതിയായ് സത്കര്‍മ്മങ്ങള്‍, മനസ്സാണള്‍ത്താര മേല്‍!
10. 
മാനവ കൈവേലയാം പളളികള്‍ പൂട്ടിക്കുമ്പോള്‍,
ദേവന്റെ കൈവേലയാം ഹൃദയം തുറക്കുവീന്‍. . . 
11. 
ദേവലോകത്തിലാണെന്‍ ജീവിതമിനിമേലില്‍
ജീവനെ ഏകിയവന്‍ ജിവനായ്, ഞാനവനില്‍!
12. 
കോടികള്‍ ചെലവാക്കി കെട്ടിടം പണിതീര്‍ത്താല്‍
കൂദാശക്കെത്തി ളോഹ, കൂലിയും കീശേലായി.
13. 
ആടിനെ പിഴിഞ്ഞിവര്‍ പളളികള്‍ പണിതാലാ-
ആടിനെ കശാപ്പാക്കി പളളികള്‍ പൂട്ടിക്കുന്നു.
14. 
കോടതി കയറുന്നു പളളിക്കേസിനായ് നീചര്‍;
പണ്ടിവര്‍ മിശിഹായെ കോടതി കയറ്റീലേ?!
15. “
പ്രാര്‍ത്ഥിക്കാനായി നിങ്ങള്‍ പളളിയില്‍ പോകരുതെ”-
ന്നോതിയോന്‍ പ്രതിക്കൂട്ടില്‍; സാക്ഷികള്‍ പുണ്യാളന്മാര്‍!


08-10-2011 

സാക്ക് നെടുങ്കനാലിന്റെ 'നിഷ്കളങ്കതയുടെ വഴിയെ'


ധ്യാനഗുരുക്കള്‍ തന്മയത്വത്തോടെ സ്ത്രീകളെ യേശുവിന്റെ പീഡാനുഭവ കഥകള്‍ പറഞ്ഞു കരയിപ്പിക്കും. അവളെ കരയിപ്പിക്കുന്നത്‌ അയാളുടെ വിനോദമാണ്‌.ഒരു തരം സാഡിസം.  മറ്റുള്ളവരുടെ ദുഖത്തില്‍ ആനന്ദിക്കുകയെന്നതാണ് പുരോഹിത മതം.

 സാക്കു പറഞ്ഞതുപോലെ ഇഷ്ടപ്പെടുന്ന സ്ത്രീ മാറിടത്തില്‍ ചായുവാന്‍ ഏതു പുരുഷനും കൊതിക്കും. ഒരു സ്ത്രീ സ്വന്തം മാറിടത്തില്‍ ചായുമ്പോള്‍ അടി പതറാത്ത ഒരു പുരുഷനും ലോകത്തു ജനിച്ചിട്ടില്ലെന്നും  ചില ബുദ്ധി ജീവികള്‍ പറയുന്നു. അമ്മയുടെ അമ്മിഞ്ഞാ പാലിന്റെ മാധുര്യം മരിക്കുവോളം പുരുഷനിലുണ്ട്. അതാണ്‌ സാക്കു വര്‍ണ്ണിച്ച സ്ത്രീയുടെ മാറിടവും അതിന്റെ ആകര്‍ഷണ വലയവും.  തുറന്ന മനസ്സോടെ   പുരുഷനെ മത്തുപിടിപ്പിക്കുന്ന സ്ത്രീസൌന്ദര്യത്തിന്റെ രഹസ്യങ്ങളുടെ ഉറവിടത്തെപ്പറ്റി ഞാന്‍ മറ്റൊരു പോസ്റ്റില്‍ എഴുതിയിരുന്നു. മനസ്സില്‍ ലടു പൊട്ടുന്നതൊന്നും എഴുതുന്നില്ല. സാക്കിന്റെ ലേഖനം സൌന്ദര്യലഹരി തന്നെ.

യേശുവും സ്ത്രീ സൌന്ദര്യം ആസ്വദിച്ചിരുന്ന ദിവ്യനായിരുന്നു. അവരുമൊത്ത് സന്തോഷിച്ചു തുള്ളി  നടന്നിരിക്കണം. അതാണ്‌ മുടി തഴച്ചു വളര്‍ന്നിരുന്ന മഗ്ദാനലനാ മറിയവും അനേകം സുന്ദരികളും യേശുവിനു ചുറ്റും ഉണ്ടായിരുന്നത്. യേശു ചിരിച്ചിരുന്നുവോ, ചിരിക്കാത്ത പുരുഷനെ അയാള്‍ എത്ര സുന്ദരനെങ്കിലും ഏതെങ്കിലും സ്ത്രീ ഇഷ്ടപ്പെടുമോ?

മനുഷ്യഹൃദയങ്ങള്‍ തമ്മില്‍ അടുക്കുവാനുള്ള ഉപാധിയാണ് ചിരി. യേശു ചിരിച്ചിരുന്നതുകൊണ്ടാണ് പൊട്ടി പെണ്ണുങ്ങള്‍ അവിടുത്തേക്ക്‌ ചുറ്റും എന്നും കുന്തിരക്കവും ആയി പൂജിച്ചു നടന്നത്. മേരി മഗ്ദലനാ
കാര്‍കൂന്തലുകൊണ്ട് യേശുവിനെ തലോടണമെങ്കില്‍ ചിന്താശക്തിയും വശീകരണവുമുള്ള  സുന്ദരനായ യേശുവിന്റെ പുഞ്ചിരി  അവള്‍ക്കു സമര്‍പ്പിച്ചിരിക്കണം. അവളുടെ ഹൃദയം അങ്ങനെ കവര്ന്നിരിക്കണം. അവളില്‍ പിന്നീട് അവനില്‍ ഭക്തി ലഹരിയും പിടിച്ചു. പീറ്ററിന് അസൂയ ഉണ്ടായതായി തോമസ്‌ സുവിശേഷത്തില്‍ ഉണ്ട്. സ്ത്രീക്കുണ്ടാകുന്ന അസൂയ പുരുഷനും ഉണ്ടാകാം.

യേശു തുറന്ന ഹൃദയത്തോടെ സ്ത്രീയെ സ്നേഹിച്ചു. സംസാരിച്ചു. ഹൃദയത്തില്‍ കളങ്കം ഉണ്ടായിരുന്നില്ല. കടല്‍ത്തീരത്തുകൂടി മഗ്ദലനായും മാര്‍ത്തയും മറ്റു മേരിമാരുമൊത്തു തുള്ളിച്ചാടി നടന്നു കാണും. ഇല്ലെങ്കില്‍ യേശുവിനെ എങ്ങനെ മനുഷ്യനായി കാണുവാന്‍ സാധിക്കും. പൌരാഹിത്യം യേശുവില്‍ ഇല്ലായിരുന്നു. മറ്റു ശിഷ്യര്‍ക്കും ഇല്ലായിരുന്നു.   ഒളി കണ്ണുള്ള പുരോഹിതനെ
നോക്കുവാന്‍ ഒളി ക്യാമറാകളും അവിടുന്ന് സഞ്ചരിച്ച മലയിലും താഴ്വരകളിലും കടല്‍ത്തീരങ്ങളിലും  ഇല്ലായിരുന്നു.

സ്ത്രീയെ എന്നെപ്രതി നീ കരയണ്ടായെന്നു അവിടുന്ന് പറഞ്ഞെങ്കിലും അവിടുത്തെ ചമ്മട്ടിക്കടിച്ചും കയ്പ്പ് നീരു കുടിപ്പിച്ചും അവളെ ഇന്നുള്ള അവന്റെ അനുയായികള്‍ കരയിപ്പിക്കും. അവളുടെ ഭക്തി ലഹരിയില്‍ പ്രേമവും ഉണ്ട്.

 ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴലില്‍ക്കൂടിയെന്ന് യേശു ഒരു ഉപമ പറഞ്ഞു. സരസ ഹൃദയനേ, ഇങ്ങനെ ഒരു ഉപമ പറയുവാന്‍ കഴിയുകയുള്ളൂ. യേശു അന്നു പുഞ്ചിരിച്ചു കാണും.  ശിഷ്യന്മാരും  പുഞ്ചിരിച്ചു മനസില്‍ സന്തോഷിച്ചു കാണും. ചുറ്റുമുള്ളവര്‍ ദരിദ്രര്‍ ആയിരുന്നു. പുത്തനായ ഒരു സാമൂഹ്യ വ്യവസ്ഥിതിയെപ്പറ്റി യേശു വിഭാവന ചെയ്യുമ്പോള്‍ എന്തിനു കരയണം? എന്തിനു ഗൌരവം നടിക്കണം. ആ സുന്ദരന്റെ മുഖത്തു തീര്‍ച്ചയായും ചിരി വിടര്‍ന്നിരിക്കണം. ചിരിക്കാതെ അവിടുത്തെ ഉപമയെ ഒരു ഭക്തന് ഉള്ക്കൊള്ളുവാന്‍ സാധിക്കുമോ?

 സങ്കീര്‍ത്തനത്തില്‍ പാടിയിട്ടുണ്ട്, "എങ്കിലും യഹോവയെ, നീ അവരെ ചൊല്ലി ചിരിക്കും ; നീ സകല ജാതികളെയും പരിഹസിക്കും." (Psalam 59-8)

 അഹങ്കാരികളെയും  ദുര്‍ഗുണ ചിന്താഗതിക്കാരെയും നോക്കി ദൈവം ഇവിടെ പരിഹസിക്കുകയാണ്. അത്തരക്കാരെ നോക്കി യേശുവും ചിരിച്ചുകൊണ്ട് ആരെയും മുഖം നോക്കാതെ പരിഹസിച്ചു കാണും. ഒരാള്‍ സ്വയം പശ്ചാത്താപിക്കുന്നുവെങ്കില്‍ ഒപ്പം സ്വര്‍ഗവും ആനന്ദിക്കും. അവനിലെ സ്വയംബോധം യേശുവില്‍ ജീവിക്കും.  സ്വര്‍ഗം ആനന്ദിക്കുവാനുള്ളതെന്നു വചനം പറയുന്നു.  (ലുക്ക്‌: 15:10) . അവിടെ വേദനയില്ല ദുഖമില്ല.

 യേശുവും കാനായിലെ പാര്‍ട്ടിയില്‍ വീഞ്ഞ് കുടിച്ചു മറ്റുള്ളവരൊത്തു കുശല വര്‍ത്തമാനം പറഞ്ഞു ആനന്ദിച്ചു കാണും. ഇല്ലായെങ്കില്‍ സ്വര്‍ഗത്തില്‍ ആനന്ദമെന്ന വികാരം അവിടുത്തേക്ക്‌ എങ്ങനെ ഉണ്ടായി ?

കുഞ്ഞുങ്ങള്‍ അടുത്ത് വന്നപ്പോള്‍ യേശു വാത്സല്യത്തോടെ അവരെ തലോടിയില്ലേ. പുഞ്ചിരിച്ചില്ലേ? "അവരെ തടയരുതൊരു നാളും" എന്ന് ശിഷ്യരെ നോക്കി ചിരിച്ചുകൊണ്ടല്ലേ അവിടുന്ന് പറഞ്ഞത്?

എന്നിരുന്നാലും ഗുരു യേശുവിന്റെ ജീവിതം ഗൌരവമേറിയതായിരുന്നു. ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ മാനവ ജാതിക്കായുള്ള  അവിടുത്തെ ലക്‌ഷ്യം പൂര്‍ത്തികരിക്കണമായിരുന്നു.സദാസമയവും സുഖത്തിലും സന്തോഷത്തിലും ജീവിക്കുന്നവന്‍ ദൈവത്തെത്തേടി അലയുകയില്ല.

എങ്കിലും  അവിടുന്ന് യെരുസ്ലെമിന്റെ പാപത്തിന്റെ കണ്ണുനീരില്‍ പങ്കു ചേര്‍ന്നു. അവിടുന്ന് പൊട്ടി കരഞ്ഞു. ഇന്ന് അവിടുത്തേക്ക്‌ കണ്ണുനീര്‍ ഇല്ല. ഉണ്ടായിരുന്നുവെങ്കില്‍ കാഞ്ഞിരപ്പള്ളി പിതാവിനെ നോക്കി പൊട്ടിക്കരയുമായിരുന്നു. അത്ര മാത്രം പാപം പുരോഹിത ലോകത്തിനുണ്ട്. ആ പാപിയെ നോക്കി നമ്മുടെ ഹൃദയവും തകരുന്നില്ലേ? യേശുവെന്ന  സത്യത്തെ തേടി നടക്കുന്നവര്‍ അത്തരക്കാരെ നോക്കിയും കരയണം.അയാള്‍ ഞാന്‍ ജനിച്ചു വളര്‍ന്ന നാടിന്റെ ശാപമാണ്.  യെരുസ്ലെമില്‍ വിലപിച്ച യേശു വന്നിരുന്നുവെങ്കില്‍ കാഞ്ഞിരപ്പ ള്ളിയെ നോക്കി പൊട്ടിക്കരയുമായിരുന്നു.

Monday, November 19, 2012

ടോം വര്‍ക്കിയുടെ കാര്യം നിസാരമല്ല ലേഖനവും കുറച്ചു ചിന്തകളും



റോഷന്‍ പോസ്റ്റുചെയ്ത 'കാര്യം നിസാരമല്ല' എന്നുള്ള ലേഖനത്തിനു പ്രതികരണം നീണ്ടുപോയതുകൊണ്ട് പ്രധാന പേജില്‍ പ്രസിദ്ധീകരിക്കുന്നു.


ആദിമനൂറ്റാണ്ടുകളില്‍ കൊലയാളികളെയും ഭീകര കുറ്റവാളികളെയും തറച്ചിരുന്ന മാനിക്കയിന്‍ കുരിശു അമേരിക്കന്‍ അള്‍ത്താരകളില്‍ സ്ഥാപിക്കണമെന്ന മെത്രാന്റെ കടുംപിടുത്തമാണ് ഇടവക ജനങ്ങളുടെയിടയില്‍ ഇത്രമാത്രം  പ്രശ്നങ്ങള്‍ വഷളാകുവാന്‍ കാരണമായത്. ഈ കുരിശിലെ പവ്വത്തോളജി എന്ന ദൈവശാസ്ത്രം അദ്ദേഹത്തിനു മാത്രമേ അറിയത്തുള്ളൂ.

കുരിശില്‍നിന്നു കേള്‍ക്കുന്ന ശബ്ദം ഇറാനില്‍ ജീവിച്ചിരുന്ന 'മാനി' എന്ന അക്കാലത്തെ ഒരു ഭീകര  കള്‍ട്ട് നേതാവിന്റെതാണ്. ഒരുകാലത്ത് കഴുകരും ജന്തുക്കളും കൊലയാളികളുടെ ശവം തിന്നുവാന്‍ ഉപയോഗിച്ചിരുന്ന കുരിശാണ് ഇന്ന് അല്ത്താരയില്‍ തിരുവോസ്തിയുടെ സ്ഥാനത്തു പൂജിക്കുന്നത്. ബോധവും ബുദ്ധിയും നശിച്ച പിതാക്കന്മാര്‍ കുരിശിന്റെ ചരിത്ര പാശ്ചാത്തലങ്ങളെപ്പറ്റി  ചിന്തിക്കുന്നില്ല. 

മാനിക്കയിന്‍ കുരിശിനു പവ്വത്തോളജി കല്‍പ്പിച്ചിരിക്കുന്ന ദൈവശാസ്ത്രം ഉയര്‍ത്തെഴുന്നേറ്റ  ക്രിസ്തുവിന്റെ കുരിശു എന്നാണ്. ക്രിസ്തു ഉയിര്‍ത്തതു കല്ലറയില് നിന്നാണെന്നു വിസ്മരിക്കുന്ന ഭോഷന്മാരോടു ദൈവവചനങ്ങള്‍ പറഞ്ഞതുകൊണ്ടും പ്രയോജനം ഇല്ല. പിതാവേ ഇവരോട് ക്ഷമിക്കണമേയെന്നു കാല്‍വരിയില്‍  ക്രിസ്തു വിലപിച്ചു. മാനിക്കയിന്‍ കുരിശിലെ ക്രിസ്തു പിതാക്കന്മാരുടെ  കോമാളിത്തരങ്ങള്‍ കണ്ടു ഇപ്പോള്‍
അട്ടഹസിച്ചുകൊണ്ടു കൊലച്ചിരിയാണ് നടത്തുന്നത്.

പിശാചുക്കളെ പേടിയില്ലാത്ത ടോം വര്‍ക്കി പള്ളിക്കകത്ത് കയറിയപ്പോള്‍ത്തന്നെ കഴുകദുര്‍ഗന്ധം പള്ളിയുടെ അള്‍ത്താര മുഴുവനും ഉണ്ടായിരിക്കാം.

പ്രശ്നങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയത് ഷിക്കാഗോ രൂപതാധ്യഷനും കൂടെ അസൂയ  നിറഞ്ഞിരിക്കുന്ന ഏതാനും പുരോഹിതരുമാണ്. ചത്തവന്റെ കുരിശിനെ അംഗീകരിക്കാത്ത ഒരു പുരോഹിതനെ പള്ളി കര്‍മ്മങ്ങളില്‍ നിന്നും മുടക്കുക, പള്ളിയുടെ വരുമാനം നിക്ഷേപിച്ചിരുന്ന ബാങ്ക്അക്കൗണ്ട്‌  മരവിപ്പിക്കുക, തന്റെ കുരിശിനെ അംഗികരിക്കാത്ത പുരോഹിതനെ വികാരിസ്ഥാനത്തുനിന്നു  പിരിച്ചു വിടുക മുതലായ ക്രൂരപ്രവര്ത്തികളാണ്  ഒരു മെത്രാന്‍ ഇടയന്‍ ചെയ്തെതെന്നും ഓര്‍ക്കണം.

പലരും പിന്നില്‍നിന്നു പിറുപിറുക്കുകയല്ലാതെ മെത്രാനെ കാണുമ്പോള്‍ മുണ്ടഴിച്ച് മോതിരം മുത്തുന്നവരാണ്  അമേരിക്കന്‍ കുഞ്ഞാടുകളിലധികവും. എന്നാല്‍ ടോം വര്‍ക്കി ഇന്ന് അല്‍മായ ജനതയ്ക്ക്തന്നെ ഒരു മാതൃക ആയിരിക്കുന്നു. മെത്രാനെയും പുരോഹിതനെയും അര്‍ഹിക്കുന്ന ബഹുമാനംമാത്രം കല്‍പ്പിച്ചു സഭയുടെ അമേരിക്കന്‍ വിപ്ലവകാരിയായിരിക്കുകയാണ്. ഇദ്ദേഹം അമേരിക്കയിലെ ഒരു പുലിക്കുന്നന്‍ എന്നതിലും സംശയമില്ല.

വ്യപിചാരിക്കും കള്ളനും പ്രവേശിക്കാവുന്ന കൊപ്പേല്‍ പള്ളിയില്‍ ഒരു ക്രിസ്തുഭക്തനെ വിലക്കുവാന്‍ മേത്രാനോ ഒരു പിശാചിനോ സാധിക്കുകയില്ലെന്ന് ടോം വര്‍ക്കി സീറോ മലബാര്‍ചരിത്രത്തില്‍ കുറിച്ചു കഴിഞ്ഞു.അങ്ങാടിയിലുള്ള പുരോഹിതര്‍ക്കും മെത്രാനും ഒരു കളങ്കപൊട്ടും.

നീചന്മാരെയും കഴുകുമരത്തിനു യോഗ്യരായവരെയും തറച്ച  കുരിശു അല്ത്താരയില്‍ അലങ്കരിച്ചു വെക്കുമ്പോള്‍ ദൈവശാസ്ത്രവക്താക്കളായ പുരോഹിതര്‍ യഥാര്‍ഥത്തില്‍ സ്വന്തം അറിവിനെ തന്നെ കുഴിച്ചിടുകയാണ്. പ്രായാധിക്യം ബാധിച്ച ഷിക്കാഗോ രൂപതാഅധ്യഷന് നിര്‍ബന്ധിത പെന്‍ഷന്‍ കൊടുത്ത് പറഞ്ഞു വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മാനിക്കയന്‍ കുരിശിനെ അല്ത്താരയില്‍ സ്ഥാപിച്ച മുന്‍ആര്‍ച്ച്  ബിഷപ്പ് പവ്വത്തിനെ സഭയുടെ ഒരു കള്‍ട്ട് നേതാവായി ഉയര്‍ത്തിയ ബഹുമതിയായിരുന്നു വത്തിക്കാന്‍ നല്‍കേണ്ടത്. മാനിയെന്ന ഇറാനിലെ ഭീകര കള്‍ട്ട്നേതാവിന്റെ പിന്ഗാമിക്കു അര്‍ഹമായ സ്ഥാനകയറ്റവും ആകുമായിരുന്നു. കര്‍ദ്ദിനാള്‍സ്ഥാനം കിട്ടാത്ത പവ്വത്തിന്റെ കടുംപിടുത്തമാണ് മാനിക്കയിന്‍ കുരിശുവഴി ഇന്ന് കുരിശു വിവാദങ്ങള്‍ എവിടെയും പ്രതിഫലിക്കുന്നതും.

അമേരിക്കന്‍പള്ളികളില്‍ 95 ശതമാനം ഇടവകക്കാരും മാര്‍തോമ്മകുരിശിനെ അനുകൂലിക്കുന്നില്ല.

കിണറ്റില്‍ കിടക്കുന്ന തവള വിചാരിക്കുന്നത് ലോകം മുഴുവന്‍ ആ കിണറ്റിനുള്ളിലെന്നാണ്. ബോധവും വിവരവും ഉള്ള ടോം വര്‍ക്കിയെപ്പോലുള്ള അല്മേനി നേതാക്കളെ വളര്‍ത്തുവാന്‍ ഈ തവളകള്‍ സമ്മതിക്കുകയില്ല. കിണറ്റിനപ്പുറവും ലോകം ഉണ്ടെന്നു  ഷിക്കാഗോയിലെ
അഭിഷിക്തര്‍ക്ക് അറിയത്തില്ല. കൂടെ നില്ക്കുന്നവര്‍ മാറിനിന്ന് കൊഞ്ഞനം കാട്ടിയാലും മനസിലാവുകയില്ല.

നാട്ടില്‍നിന്ന് അനേക വൈദികരെ അടുത്തകാലത്ത് ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്കന്‍നാടുകളില്‍ വൈദികക്ഷാമം ആണ് പ്രധാന കാരണവും. ലത്തീന്‍ പള്ളികളില്‍ മലയാളീപുരോഹിതര്‍ ജോലിയെങ്കില്‍ പൂച്ചപോലെ, കഴുതയെപ്പോലെ അമേരിക്കന്‍ അച്ചന്മാരുടെ ആട്ടുംചീറ്റും കേട്ടു പുരോഹിത ജോലി ചെയ്തുകൊള്ളും. അവരുടെ നിയമങ്ങളില്‍ ജീവിക്കുന്നതിനു യാതൊരു പ്രശ്നവും ഇല്ല.

സീറോ മലബാറില്‍, പള്ളിയുടെ ചുമതലയാണെങ്കില്‍ സഭയുടെ മൌലിക തത്ത്വങ്ങള്‍ മറന്നു നാട്ടിലെ മത്തിസംസ്ക്കാരവും ആയി മലയാളീ കുഞ്ഞാടുകളെ ഭരിക്കുവാനും തുടങ്ങും. സ്വന്തം സഭയേയും സ്വന്തം അപ്പനെയും അമ്മയേയും  തിരിച്ചറിയാത്ത ഏതോ കാടന്‍യുഗത്തിലെ മലയാളീ പുരോഹിതരാണ് ഏറെയും. ദൈവശാസ്ത്രത്തെ വളച്ചൊടിക്കുവാന്‍ വിരുതരും.

അസ്തമിക്കുവാന്‍ പോവുന്ന ഒരു സഭയുടെ ഉയിര്‍ത്തെഴുന്നെല്പ്പിനാണ് ശ്രീമാന്‍ ടോം വര്‍ക്കി സമരംചെയ്യുന്നത്. മാനിക്കെയന്‍ വിവാദത്തില്‍ സത്യം ടോം വര്‍ക്കിയുടെകൂടെയാണ്.  ചത്തവന്റെ കഴുകുമരത്തെ പൂജിക്കണമെന്നു പുരോഹിതര്‍ വാശി പിടിക്കുന്നതും തികച്ചും അനീതിയാണ്. മാനിക്കയിന്‍ തോമ്മാകുരിശിന്റെ അര്‍ഹമായ സ്ഥാനം കുപ്പതോട്ടിയെന്നു പുരോഹിതലോകം മനസിലാക്കിയാല്‍ സഭയിലെ വിള്ളല്‍ പരിഹരിക്കാം.

Sunday, November 18, 2012

‘കാര്യം നിസ്സാരമല്ലാ’ - ടോം വര്‍ക്കി

(ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ‘കാര്യം നിസ്സാരമല്ലാ’ എന്ന ശിര്‍ഷകത്തില്‍ അല്മായാ ശബ്ദത്തില്‍ ഞാന്‍ എഴുതിയിരുന്ന ഒരു ലേഖനത്തില്‍ രണ്ടു പ്രഫസര്‍മാര്‍ ചേര്‍ന്ന് സൂത്രത്തില്‍ ഒരു തവളയെ ജീവനോടെ പുഴുങ്ങിയ ഒരു കഥ പറഞ്ഞിരുന്നു. അതിലെ തവളയെപ്പോലെ, സാവധാനം കാലുകള്‍ നിര്‍ജ്ജിവമാക്കപ്പെട്ട തവളകളാണ് ക്ലാവര്‍ കുരിശു വാദികള്‍ എന്ന് പറഞ്ഞുകൊണ്ട് ശ്രി. ടോം വര്‍ക്കി ‘സിറോ മലബാര്‍ വോയിസില്‍ എഴുതിയ ലേഖനത്തിനു ലഭിച്ച അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുന്ന അദ്ദേഹത്തിന്റെ തന്നെ ഈ ലേഖനത്തില്‍ ചിന്താര്‍ഹാമായ കുറെ കാര്യങ്ങള്‍ ഉള്ളത് കൊണ്ട്, അല്‍മായ ശബ്ദം വായനക്കാര്‍ക്ക് വേണ്ടി അത് ചുരുക്കത്തില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നു. ശ്രി. ടോം വര്‍ക്കി കൊപ്പലില്‍ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റങ്ങള്‍ ഇതിനോടകം ലോക ശ്രദ്ധ തന്നെ പിടിച്ചുപറ്റാന്‍ പര്യാപ്തമായിരുന്നു. – റോഷന്‍ ഫ്രാന്‍സിസ്)


“ദൈവ വചനത്തില്‍ മായം ചേര്‍ത്തു കച്ചവടം ചെയ്യുന്ന അനേകരുണ്ട്. അവരെപ്പോലെയല്ല ഞങ്ങള്, മരിച്ചു, ദൈവ സന്നിധിയില്‍ വിശ്വസ്തരും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരുമെന്ന നിലയില്‍ ക്രിസ്തുവില്‍ ഞങ്ങള്‍ സംസാരിക്കുന്നു.” (2 കൊറി 2:17) ‘യേശുവിന്റെ ഏതെങ്കിലും വചനം ദേവാലയത്തില്‍ ക്രൂശിതരൂപം ഉണ്ടായിരിക്കണമെന്നുള്ള അര്‍ത്ഥത്തില്‍ കാണിച്ചുതരാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. ഇല്ല, നിങ്ങള്‍ക്കാവില്ല. നിങ്ങള്‍ ചെയ്യുന്നത് ദൈവവചനത്തില്‍ മായം ചേര്‍ക്കലാണ്.’ ശ്രി മാത്തുക്കുട്ടിയുടെ  ഈ അഭിപ്രായം വളരെ പ്രാധാന്യത്തോടെ കാണേണ്ടതാണ്, അതുപോലെ ചിന്തിക്കുന്നവരും ഏറെ കാണാം. തിമോ.1:15-16 “വിശുദ്ധര്‍ക്ക് എല്ലാം വിശുദ്ധമാണ്, പക്ഷെ മലിനപ്പെട്ടവര്‍ക്ക് യാതൊന്നും വിശുദ്ധമായിരിക്കില്ല. വാസ്തവത്തില്‍ അവരുടെ മനസ്സും ശരിരവും മലിനമാണ്‌. ദൈവത്തെ അറിയുന്നവരെന്നു അവര്‍ പറയുന്നു, പക്ഷെ അവരുടെ പ്രവര്‍ത്തികള്‍ തന്നെ അതിനെ നിഷേധിക്കുന്നു. എന്തെങ്കിലും നല്ലത് ചെയ്യാന്‍ അവര്‍ക്കൊരിക്കലും കഴിയില്ല.”


ഈ വചനങ്ങളുടെ പശ്ചാത്തലത്തില്‍ ലത്തിന്‍ കത്തോലിക്കരെന്നും, സിറോ മലബാര്‍കാരെന്നും അറിയപ്പെടുന്ന ക്രൂശിതരൂപത്തെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന രണ്ടു വിഭാഗക്കാരെ നമുക്കൊന്നവലോകനം ചെയ്യാം. രണ്ടിലും വി. കുര്‍ബാന ഒന്ന് തന്നെയാണ്, തിരുവോസ്തിക്കും ഒരേ അര്‍ത്ഥം തന്നെ. പ്രധാന വ്യത്യാസമെന്ന് പറഞ്ഞാല്‍ ഒരു വിഭാഗം  ക്രൂശിതരൂപത്തോട് പ്രതിബദ്ധതയുള്ളവരും, മറു വിഭാഗം മാര്‍ത്തോമ്മ കുരിശു അല്ലെങ്കില്‍ മാനിക്കെയന്‍ കുരിശു വാദികളുമാണെന്നത് തന്നെ. ഫലം വളരെ ശ്രദ്ധേയമാണ്; ലത്തിന്‍ വിഭാഗത്തില്‍ ഐക്യമത്യമുണ്ട്, സമാധാനം ഉണ്ട്, അച്ചടക്കമുണ്ട്, പ്രവര്‍ത്തങ്ങളില്‍ അര്‍പ്പണ മനോഭാവവുമുണ്ട്; വിശ്വാസികള്‍ തമ്മിലും മേലധികാരികളുമായും നല്ല പരസ്പര ധാരണയുമുണ്ട്. മറുവശത്ത്‌, സിറോ മലബാര്‍ സഭ ആകമാനം രണ്ടു തട്ടിലാണ്. രൂക്ഷമായ യുദ്ധമാണ് കുരിശനുകൂലികളും അല്ലാത്തവരും തമ്മില്‍ ഉള്ളില്‍ നടക്കുന്നത്. വിശ്വാസികളും ഭരണാധികാരികളും തമ്മിലുള്ള വിടവും സ്പഷ്ടമാണ്. പ്രശ്നങ്ങളുടെ ഈ കുറിപ്പടി പ്രായേണ നീണ്ടതാണ്. കുരിശല്ല പ്രധാന പ്രശ്നം, എന്ന് പറഞ്ഞു മാത്തുക്കുട്ടിയെപ്പോലുള്ളവര്‍ എന്നോട് വിയോജിച്ചേക്കാം. ഞാന്‍ പറയുന്നത് അത് തന്നെയാണ് പ്രശ്നമെന്ന് തന്നെയാണ്. ഏതാനും കാര്യങ്ങല്‍ക്കൂടി നമുക്കൊന്ന് പരിശോദിക്കാം. വിശ്വാസികളിലേക്ക് മാര്‍ത്തോമ്മാ കുരിശു ഇടിച്ചുകേറ്റാന്‍ പവ്വത്തില്‍ മെത്രാന്‍ ആരംഭിച്ചത്തിനു മുമ്പും പിമ്പും ഉള്ള കാലം നോക്കുക. അതിനു മുമ്പ്, വി.അല്‍ഫോന്‍സാമ്മ, ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്, തുടങ്ങി നിരവധി പുണ്യാത്മാക്കളെ പുറപ്പെടുവിച്ചിരുന്ന സഭയില്‍ ഇന്നുള്ള പ്രസസ്തര്‍ പേരെടുത്തിരിക്കുന്നത് ജിവകാരുണ്യ പ്രവര്‍ത്തങ്ങളുടെ പേരിലല്ല, പകരം,   സ്വസഹോദരന്റെ ഭൂമി തട്ടിയെടുക്കുക (കാഞ്ഞിരപ്പള്ളി ബിഷപ്), ഇറ്റലിയില്‍ വേശ്യാലയം നടത്തുക, കുരിശനുകൂലിയായ മെത്രാന് വിഞ്ഞില്‍ സല്ഫ്യുരിക് ആസിഡ് കലര്ത്തിക്കൊടുക്കുക (ബിഷപ്‌ തൂങ്കുഴി) തുടങ്ങിയ സംഭവങ്ങളുടെ പെരിലത്രേ.

താരതമ്യം ചെയ്യാന്‍ ഇനിയുമുണ്ട് ഏറെ. സിറോമലബാര്‍ സഭയിലെ തന്നെ, ഒരു വശത്ത്‌ മാനിക്കെയന്‍ കുരിശു പ്രചരിപ്പിക്കാന്‍ എല്ലാ ഹീന മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്ന ചിക്കാഗോ രൂപതയും, മറുവശത്തു അതിലെ തന്നെ വേറൊരു രൂപതയും നമുക്കെടുക്കാം.  ചിക്കാഗോ രൂപതയിലെ ആരും സമ്മതിക്കുന്ന ഒരു കാര്യം, അവിടെ കൂടുതല്‍ യുദ്ധവും, അനൈക്യവും, ഒളിക്യാമറാകളുടെ വിന്യാസവും, അഴിമതി ആരോപണവും, വൈദികരെ  വഞ്ചിക്കലും, മാര്‍ത്തോമ്മാ കുരിശു ഒളിവില്‍ സ്ഥാപിക്കേണ്ടിവരലും, രാത്രിയില്‍ അള്‍ത്താര പണിയലും എല്ലാം ചിക്കാഗോയിലും, ഗാര്‍ലന്‍ടിലും, ടെക്സാസിലുമൊക്കെ നടക്കുന്നു. 

ഇനി മേല്‍പ്പറഞ്ഞ വചനവും ഈ സംഭവങ്ങള്മൊക്കെ ഒന്ന് ബന്ധിപ്പിച്ചു നോക്കുക. ദൈവത്തിന്റെ വചനം ഏഴു പ്രാവശ്യം ശുദ്ധികരിച്ച വെള്ളിയെക്കാളും സ്വര്‍ണ്ണത്തെക്കാളും ശുദ്ധമെന്നാണ് ബൈബിള്‍ പറയുന്നത്.... ഇതുപോലെ തത്തുല്യമായ അര്‍ത്ഥമുള്ള വചനങ്ങളും കൂടി കൂട്ടി വായിച്ചാല്‍ എന്തുകൊണ്ട് അതിനു നേരെ വിരുദ്ധമായ കാര്യങ്ങള്‍ സിറോ മലബാറില്‍ കാണുന്നുവെന്ന് മനസ്സിലാകും. അങ്ങിനെ അശുദ്ധിയില്‍ ജിവിക്കുന്നവര്‍ അഴിമതിയിലും അനുസരണക്കേടിലും മുഴുകുന്നുവെങ്കില്‍ എന്തതിശയം?


  ക്രൂശിതരൂപത്തെ അള്‍ത്താരകളില്‍ നിന്ന് ഒരിഞ്ചു പോലും വലത്തോട്ടോ ഇടത്തോട്ടോ ഒരുകാരണവശാലും നിക്കം ചെയ്യരുത് എന്ന് കല്‍പ്പിക്കുന്ന മാര്‍പ്പാപ്പയുടെ വാക്കുകള്‍ അവര്‍ കേട്ട മട്ടെയില്ല. നമ്മുടെയിടയില്‍ വിശുദ്ധാത്മാക്കള്‍ ജനിക്കാത്തതിന്റെ കാരണം ഇപ്പോള്‍ മനസ്സിലാക്കാമല്ലോ. മാര്‍ത്തോമ്മ കുരിശിന്റെ മക്കള്‍ കാലുകള്‍ ചത്തുമരവിച്ച വെറും തവളകള്‍ മാത്രമാണെന്ന് ഞാന്‍ പറഞ്ഞതും ഇതുകൊണ്ടാണ്. അങ്ങിനെയൊരു താരതമ്യം പലരും ഇഷ്ടപ്പെടുന്ന ഒന്നല്ലായെന്നും അറിയാം. മറ്റൊരര്‍ത്ഥത്തില്‍ മാര്‍ത്തോമ്മ കുരിശു മക്കളെ ‘തോറ്റവര്‍’ എന്നെ ദൈവം വിളിക്കൂ. അവരുടെ അന്ത്യവും എങ്ങിനെയായിരുക്കുമെന്നു പ്രവചിക്കാവുന്നതെയുള്ളൂ. എന്നും സാത്താനോടൊപ്പം അവര്‍ അത്താഴത്തിനിരിക്കുന്നത് കാണാന്‍ എനിക്ക് താല്‍പ്പര്യമില്ല.  അവരെ സാത്താന്റെ കൈകളില്‍ നിന്നും മോചിപ്പിക്കുകയെന്നതാണ് ഞാന്‍ നടത്തുന്ന കുരിശു യുദ്ധത്തിന്റെ ആത്യന്തിക ലക്‌ഷ്യം. 

നന്‍മയുടെ രൂപത്തില്‍ വരുന്ന തിന്മയെ തിരിച്ചറിയുക .

കരിസ്മാറ്റിക് ധ്യാനം  എന്ന  മുറിവൈദ്യത്തിനു  എന്തെമ്കിലും നന്മ ഉണ്ടെന്നു കരുതുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത് .
The Nearly Perfect Crime - How the Church almost killed the Ministry  of Healing
By Francis MacNutt.

Wednesday, November 14, 2012

ഓസ്‌ട്രേലിയയില്‍ വൈദികര്‍ കുട്ടികളെ പീഡിപ്പിച്ചതിനെപ്പറ്റി ദേശീയ അന്വേഷണം


                                                                               (ദേശാഭിമാനി,13-11-2012)

മെല്‍ബോണ്‍:ഓസ്‌ട്രേലിയയില്‍ വൈദികര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ ദേശീയ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് പ്രഖ്യാപിച്ചു.പൊലീസ് അന്വേഷണം അട്ടിമറിക്കാന്‍ റോമന്‍ കത്തോലിക്കാ സഭ ഇടപെടുന്നതായി വ്യാപകമായ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.

ഇതേ വിഷയത്തില്‍ വിക്‌ടോറിയ സംസ്ഥാനത്ത് പാര്‍ലമെന്റ് സമിതിയുടെ അന്വേഷണവും നടക്കുന്നുണ്ട്. 1930 മുതല്‍ ആയിരത്തോളം കുട്ടികളെ വൈദികര്‍ പീഡിപ്പിച്ചതായി സഭതന്നെ സമ്മതിച്ചിരുന്നു. കുട്ടികളെ വൈദികര്‍ പീഡിപ്പിച്ചതില്‍ 2008 ജൂലൈയില്‍ ഓസ്‌ട്രേലിയയിലെത്തിയ പോപ്പ് ബെനഡിക്ട പതിനാറാമന്‍ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.

ഹിരണ്മയം സത്യം

സത്യബോധം ശാന്തമായ നിസ്സംഗതയിലേയ്ക്കു കൊണ്ടെത്തിക്കും എന്ന കുറിപ്പ് വായിച്ച ഒരു സുഹൃത്ത് എഴുതിച്ചോദിച്ചു: "നമ്മുടെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച്, സത്യത്തിന്റെ മുഖവും മാറുകയില്ലേ? എപ്പോഴും ആയിരിക്കുന്നത് തന്നെയാണ് സത്യം എന്നു പറയുമ്പോള്‍, അത് മുഴുവന്‍ സത്യമാണോ?"

ഇതിനെങ്ങനെ ഒരുത്തരം പറയാം എന്നാലോചിച്ചിരിക്കേ, ഒരു വീഡിയോഫിലിം കാണാനിടയായി. വാനനിരീക്ഷണത്തില്‍ അല്പം താത്പര്യമുള്ളതുകൊണ്ട്, ഇത്തരം കാര്യങ്ങള്‍ ഇടയ്ക്ക് അയച്ചു തരുന്ന ഒരു ലിങ്ക് (One-minute Astromoner) ഉണ്ട്. പരാമൃഷ്ട ഫില്മിന്റെ ലിങ്കിതാ:
http://www.oneminuteastronomer.com/6992/video-solar-eclipse-november-13-2012/

അതില്‍ കാണുന്നത് നവംബര്‍ 13, 2012 ല്‍ സംഭവിച്ച സമ്പൂര്‍ണ്ണ സൂര്യഗ്രഹണമാണ്. ഓസ്ട്രേലിയയുടെ വടക്കും തെക്ക് കിഴക്കന്‍ പസിഫിക് ഭാഗത്തും ഉള്ളവര്‍ക്ക് മാത്രമേ ഇത് ദൃശ്യമായിരുന്നുള്ളൂ. ഏറെ നേരംകൊണ്ട് സംഭവിച്ചത് സ്പീഡ് കൂട്ടിയാണ് ഫില്മില്‍ കാണിക്കുന്നത്. ആദ്യം തേങ്ങാപ്പൂള് പോലുള്ള ചന്ദ്രന്‍ സാവധാനം സൂര്യനെ മറച്ചുതുടങ്ങുന്നു. പൂണ്ണമായി മറയ്ക്കുമ്പോഴേയ്ക്ക് ക്വീന്‍സ് ലാന്റില്‍ നിന്ന് ഇരുള് ന്യൂസീലാന്റിലേയ്ക്ക് വ്യാപിക്കുന്നുണ്ട്. ഇത് നമ്മള്‍ കാണുന്നില്ല, പക്ഷേ, എഴുതിക്കാണിക്കുന്നുണ്ട്. സൂര്യനെ പൂര്‍ണ്ണമായി മറച്ച്, മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ ഇരുട്ടാക്കിയ ശേഷം, വീണ്ടും ചന്ദ്രന്‍ നീങ്ങിപ്പോകുമ്പോള്‍, പഴയതുപോലെ പ്രകാശം വന്നെത്തുന്നു.

ഈ ഉദാഹരണം നിത്യസത്യത്തെയും നമ്മുടെ ചെറുബുദ്ധികൊണ്ടുള്ള അതിന്റെ അല്പസ്വല്‍പ്പമായ ഗ്രാഹ്യത്തെയും താരതമ്യപ്പെടുത്താന്‍ പരാപ്തമായി എനിക്ക് തോന്നി. മഹാപ്രപഞ്ചത്തില്‍ കോടിക്കണക്കിനു പ്രകാശവര്‍ഷങ്ങള്‍ അകലെ സ്ഥിതിചെയ്യുന്ന ഗോളങ്ങള്‍ തമ്മില്‍ നടക്കുന്ന പ്രതികരണങ്ങളില്‍ ഒരു മാറ്റവും ഇല്ലാതിരിക്കുമ്പോളും നമ്മുടെ കോണില്‍ നിന്ന് കാണുമ്പോള്‍, ഒന്ന് മറ്റൊന്നിനെ മറയ്ക്കുന്നതും വീണ്ടും തുറക്കുന്നതുമൊക്കെ സത്യമെന്ന് നാം കരുതുന്നു. അതെന്നാല്‍ ആകാശഗംഗയുടെ ഒരു വശത്തുനിന്നുകൊണ്ടുള്ള നമ്മുടെ പാര്‍ശ്വവീക്ഷണത്തിന്റെ ഫലമാണ്. അതില്‍ ഒരു സത്യവുമില്ല. നാം തേങ്ങാപ്പൂള് പോലെ കാണുമ്പോഴും, ചന്ദ്രന്‍ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ തന്നെ വിഹായസില്‍ ഉണ്ടല്ലോ. പരമസത്യം ഇതുപോലെയാണ്. അതില്‍ ആദിയും അന്തിയും ഇടവേളകളുമില്ലാതെ ഒരേ അവസ്ഥയായിരിക്കുമ്പോളും അല്പനായ മനുഷ്യന്‍ അതിന്റെ ഒരംശം കാണാനിടവരുമ്പോള്‍ അതിന്റെ പ്രഭയാല്‍ ബോധമറ്റ്‌ വീഴുന്നു.

1920ല്‍ എഡ്വിന്‍ ഹബ്ള്‍ കണ്ടുപിടിച്ച തത്ത്വമാണ്, സൌരയൂഥങ്ങള്‍ നമ്മളില്‍ നിന്ന് എല്ലാ വശങ്ങളിലേയ്ക്കും അകന്നകന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് എന്നത്. Hubble’s Law അനുസരിച്ച്, 13.7 billion വര്‍ഷം മുമ്പ് നടന്ന ബിഗ്‌ ബാംഗ് മുതല്‍ നമ്മുടെ പ്രപഞ്ചം ഇങ്ങനെ വികസിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയെങ്കില്‍, ആരെവിടെനിന്നു നോക്കിയാലും അത് പ്രപഞ്ചത്തിന്റെ മദ്ധ്യബിന്ദുവില്‍ നിന്നായിരിക്കും. പക്ഷേ, കാണുന്നത് ഓരോരുത്തര്‍ക്കും വ്യത്യസ്തവും.

ഇപ്പറഞ്ഞതുമായി അകന്ന ബന്ധമേ ഉള്ളൂവെങ്കിലും, ആദ്യ സ്ഫോടനത്തെയും പ്രപഞ്ചത്തില്‍ എന്തും ഏതും എപ്പോഴും മദ്ധ്യത്തിലാണെന്ന ശാസ്ത്രതത്ത്വവും ഗഹിക്കാന്‍ സഹായിക്കുന്ന ഒരു ലിങ്ക് കൂടി, താത്പര്യ മുള്ളവര്‍ക്കുവേണ്ടി, കുറിക്കുന്നു.
http://www.oneminuteastronomer.com/6949/where-is-the-center-of-the-universe/#more-6949

Tuesday, November 13, 2012

നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഹൈകോടതി വിധികള്‍ തെളിയിക്കുന്നു.

                                                                     ആന്റോ കോക്കാട്ട്
                                                                         (ജനറല്‍ സെക്രട്ടറി. JCC)

തൃശ്ശൂര്‍: കൊല്ലം ശക്തികുളങ്ങര മുക്കാട് തിരുകുടുംബ പള്ളിയിലെ വിശ്വാസികളും പള്ളിയധികാരികളും തമ്മിലുള്ള പള്ളിസ്വത്തിനെ സമ്പന്ധിച്ചുള്ള കേസില്‍ 9/10/2012 ലെ കേരള ഹൈകോടതി വിധിയും, തൃശ്ശൂര്‍ സ്വദേശി ജോണ്‍സന്‍ ദത്തെടുത്ത കുട്ടിയുടെ അവകാശം സംമ്പന്ധച്ച കേസ്സില്‍ ദത്തെടുക്കപ്പെട്ട കുട്ടിക്ക് സ്വാഭാവിക ജനനത്തിലെ കുട്ടികളെ പോലെയുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന് 7/11/12 ലെ ഹൈകോടതി വിധിയും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായിരുന്ന നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് തെളിയിച്ചിരിക്കുകയാണ് എന്ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രയപ്പെട്ടു.
വിശ്വാസികള്‍ക്ക് സ്വന്തമായോ, കമ്മിറ്റി എന്ന നിലയിലോ പള്ളിയെ പ്രതിനിധാനം ചെയ്യാനും പള്ളിസ്വത്തുക്കളുടെ അധികാരം അവകാശപ്പെടാനും കഴിയുമെന്ന് 1980 മുതല്‍ നടന്നുവന്ന കേസില്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം തീര്‍പ്പാക്കികൊണ്ട് ഹൈകോടതി വിധിച്ചിരിക്കുകയാണ്. പള്ളിയും പള്ളിസ്വത്തുക്കളും മാര്‍പാപ്പയിലും മെത്രാന്മാരിലും നിക്ഷിപ്തമാണെന്ന വാദം നിലനില്‍ക്കുന്നതല്ലന്നും ഹൈകോടതി അഭിപ്രായപ്പെട്ടു. സഭാനിര്‍മ്മിതമായ കാനോന്‍നിയമം ദേശത്തെ സിവില്‍ നിയമത്തിന് മേലെയല്ലെന്നും ഇത്തരം വ്യക്തിനിയമങ്ങള്‍ക്ക് നിലനില്‍പില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു.
കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്ലും, ക്രിസ്ത്യന്‍ അഡോപ്ഷന്‍ ബില്ലും നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഈ ബില്ലുകളെകുറിച്ച് കെ.സി.ബി.സി.യും പുരോഹിതസമൂഹവും മൗനം വെടിയണമെന്നും ക്രൈസ്തവസഭകള്‍ ജനാധിപത്യം സ്വീകരിക്കണമെന്നും ഇന്ത്യന്‍ സിവില്‍ നിയമത്തിന് കീഴില്‍ ജനങ്ങള്‍ക്ക് പൗരാവകാശങ്ങള്‍ നല്‍കികൊണ്ട് നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
സെമിനാറില്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് വി.കെ. ജോയ് അധ്യക്ഷതവഹിച്ചു. കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജോയ് പോള്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ഡോ. ജെ.ജെ. പള്ളത്ത് ബ്രദര്‍ കുര്യാക്കോസ് അരങ്ങാശ്ശേരിയുടെ 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' എന്ന പുസ്തകത്തിന്റ പ്രകാശനം ജനറല്‍ സെക്രട്ടറി ആന്റോ കോക്കാട്ടിന് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. 
ആന്റോ കോക്കാട്ട് നയിച്ച ചര്‍ച്ചയില്‍ സി.എല്‍. ജോയ്, സൈമണ്‍ കുന്നത്ത്, കെ.എ. ജോസ്, ആര്‍.കെ. തയ്യില്‍, സി.കെ. ജോണ്‍സണ്‍, ഐ.വി. തരകന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജ്ജീവമായി പങ്കെടുത്തു. 


തൃശ്ശൂര്‍  
10/11/2012

Riot police break up protesters’ Mass - ucanews.com

Riot police break up protesters’ Mass - ucanews.com:

'via Blog this'

എവിടെപ്പോയിരുന്നിവര്‍?


(Indian Thoughts തുടര്‍ച്ചയായി പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന സ്വാമി (ഡോ.) സ്നേഹാനന്ദ ജ്യോതിയുടെ ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ എന്ന ലേഖന പരമ്പരയിലെ ഒരു ഭാഗത്തിന്‍റെ   തര്‍ജ്ജമ.)
ഒരു മനുഷ്യന്‍റെയും മന:സാക്ഷിയെ സ്വാധിനിക്കാനോ കളങ്കപ്പെടുത്താനോ  ഒരു അധികാരത്തിനും അവകാശമില്ല. തിരിച്ചെടുക്കാന്‍ എന്തെങ്കിലും പദ്ധതിയുണ്ടായിരുന്നെങ്കില്‍ ഒരിക്കലും ദൈവം മന:സാക്ഷിയും സ്വാതന്ത്ര്യവും നമുക്ക് തരില്ലായിരുന്നു. മറ്റൊരുവന്‍റെ    മന:സാക്ഷിയെ ഏതെങ്കിലും രിതിയില്‍ ആക്രമിക്കുന്നത് വലിയൊരു തിന്മയാണ് – ദൈവത്തിനെതിരായുള്ള ഒരു ആക്രോശം തന്നെയാണത്. ഏകാധിപ തികളും, സ്വേശ്ചാധിപതികളുമായ മതാധികാരികള്‍ നിഷ്കളങ്കരായ മനുഷ്യരുടെ മന:സാക്ഷിയെ സ്വന്തം ഇംഗിതങ്ങള്‍ കൊണ്ട് വികലമാക്കി; സ്വാതന്ത്ര്യത്തിന്‍റെ യും നിതിബോധത്തിന്‍റെയും ന്യായമായ പ്രകടനങ്ങളെ പ്പോലും അവര്‍ നിത്യനാശത്തിന്‍റെയും മരണ ശിക്ഷയു ടെയുമൊക്കെ ഉമ്മാക്കി കാട്ടി നിരുല്‍സാഹപ്പെടുത്തിക്കൊണ്ടുമിരുന്നു. ഇതിന്‍റെ   പേരില്‍ ഏറെ ക്രൂരതകള്‍ ശക്തിയുപയോഗിച്ച് അനുയായി കളില്‍ അവര്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. അവരുടേതല്ലാത്ത അധികാരം ദുരുപയോഗം ചെയ്ത് അവര്‍ ദൈവങ്ങള്‍ക്ക് തുല്യരായി പെരുമാറി. സ്വയം എടുത്ത വാളാല്‍ തന്നെ അതില്‍ ഭൂരിഭാഗം പേരും നാമാവശേഷമായി എന്നതും ചരിത്ര സത്യമാണ്.
 
വധശിക്ഷ ഇപ്പോള്‍ വേറൊരു രിതിയിലാണ് അവര്‍ നടപ്പാക്കി ക്കൊണ്ടിരിക്കുന്നത്;  ഊരുവിലക്ക്‌ കല്പ്പിച്ചും, ജിവനോപാധികളില്‍ വിഘ്നം സൃഷ്ടിച്ചും, പ്രശസ്തി നശിപ്പിച്ചുമൊക്കെ അവര്‍ ഇന്നും വ്യക്തികളെ ശിക്ഷിച്ചുകൊണ്ടിരിക്കുന്നു. സ്വയം തിര്പ്പിക്കുന്ന കുരു ക്കുകള്‍ കൊണ്ട് തന്നെ അവര്‍ മനുഷ്യരെ പിഢിപ്പിക്കുന്നു. അതെ സമയം തന്നെ, വ്യക്തികളുടെ സ്വാതന്ത്ര്യത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നവര്‍ തങ്ങള്‍ മാത്രമാണെന്ന്  അവര്‍ പ്രഘോഷിക്കുകയും ചെയ്യുന്നു; അവരുടെ നിയമാവലി അനുസരിച്ച് പരിപോഷി പ്പിക്കപ്പെടുന്നതല്ലെങ്കില്‍ ആ മന:സാക്ഷി ഉപയോഗപ്രദമല്ലെന്നും ഒരേ സമയം തന്നെ അവര്‍ ആവര്‍ത്തിക്കുന്നു. അത് നന്നാക്കാനുള്ള പ്രവര്‍ത്തികളെ അവര്‍ ചെയ്യുന്നുള്ളൂ എന്നുമാണ് അവരുടെ വാദം. വാദിയും നിയമപാലകനുമെല്ലാം അവര്‍ തന്നെ. മറ്റുള്ളവരുടെ മന:സാക്ഷിയുടെ നടത്തിപ്പുകാര്‍ അവരാണെന്ന് അവര്‍ മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നു - എല്ലാം ദൈവികമാനെന്നു വരുത്തിത്തിര്‍ക്കാന്‍ പ്രാര്‍ഥിക്കാനും നിഷ്കര്‍ഷിക്കുന്നു.
1960 കളിലും 70 കളിലുമൊക്കെ വിയട്നാം യുദ്ധത്തിനെതിരായി അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയപ്പോള്‍ ഗവര്‍ന്മേന്റും മതാധികാരികളും അസ്വസ്ഥരായി – പ്രതിഷേധക്കാരെ തിവ്രവാദികളായും വിഘടനവാദികളായും ചിത്രികരിച്ചു ശിക്ഷവിധിക്കുകയും ചെയ്തു. ശിക്ഷ ഭയന്ന് പലരും മറ്റു രാജ്യങ്ങളിലേക്ക്‌ ഒളിച്ചുപോകെണ്ടിയും വന്നു. ദൂരെയൊരു  സ്ഥലത്തു പോയി തികച്ചും അനാവശ്യമായ ഒരു യുദ്ധം നടത്തുന്നത് യുക്തിയായി അവര്‍ കരുതിയില്ല. അതായിരുന്നു അവരുടെ തെറ്റ്. നിതി നടപ്പാക്കാന്‍ ദൈവം അധികാരപ്പെടുത്തിയവരെന്നു സ്വയം വിമ്പിളക്കുന്നവര്‍ അപ്പോള്‍ എവിടെയായിരുന്നുവേന്നാണ് എന്‍റെ   ചോദ്യം. ദശാബ്ദങ്ങള്‍ നിണ്ട നിരവധി യുദ്ധങ്ങള്‍ ഇവിടെ നടന്നപ്പോഴും അവരെ കണ്ടതായി ഓര്‍മ്മയില്ല. സ്വേശ്ചാധിപതികളായ ഭരണാധികാരികള്‍ കഴുത്തറപ്പന്‍ നികുതികളുമായി പാവങ്ങളെ ശ്വാസം മുട്ടിച്ചപ്പോഴോന്നും ഇവരെ കണ്ടിട്ടില്ല. ഒരു ക്രിസ്ത്യന്‍ രാജ്യമായ ജെര്‍മ്മനിയില്‍ 60 ലക്ഷം നിരപരാധികളെ നിരത്തി നിര്‍ത്തി വെടിവെച്ചും ശ്വാസം മുട്ടിച്ചും കൊന്നൊടുക്കിയപ്പോള്‍ ദൈവത്തിന്‍റെ   ഈ പ്രതിനിധികള്‍ എവിടെ യായിരുന്നു? അത്തരം സമയങ്ങളില്‍ എന്താ ദൈവം ഇവരില്‍ പ്രവര്‍ത്തിച്ചില്ലേ? ചരിത്രത്തില്‍ നിന്ന് നാം ശരിയായ പാഠം പഠിക്കുന്നില്ലായെങ്കില്,  സ്വേശ്ചാധിപതികളായ പിതാക്കന്മാര്‍ വ്യാഖ്യാനി ക്കുന്നതാണ് ദൈവഹിതമെന്നാണ് നാം ഇപ്പോഴും വിശ്വസിക്കുന്നതെങ്കില്‍ നാം വിഡ്ഢികള്‍ മാത്രമല്ല സമനില തെറ്റിയവരും  കൂടിയാണെന്ന് സമ്മതിക്കേണ്ടി വരും. നാം അര്‍ഹിക്കുന്നത് നമുക്ക് ലഭിക്കുന്നതില്‍ അതിശയമെന്ത്?
ഏകാധിപതികളായ മതമേലദ്ധ്യക്ഷന്മാര്‍ മുന്‍കാലത്ത് കാട്ടിക്കൂട്ടിയ മണ്ടത്തരങ്ങളും വിനകളും ദുര്‍വ്യാഖ്യാനങ്ങള്മൊക്കെ പറയുന്നത് വളരെ മോശമായ ഒരു പ്രവര്‍ത്തന രിതിയാണ് ഇവര്‍ക്ക് ഉണ്ടായിരുന്നതെന്നു തന്നെയാണ്, അല്ലെങ്കില്‍ സാധാരണ ഒരു അല്മായനെക്കാള്‍ ഇവര്‍ ഒട്ടും മെച്ചമായിരുന്നില്ലായെന്നോ ആയി രിക്കണം. ആരാണെങ്കിലും, ആധികാരികമായ ഒരു നിഗമനത്തില്‍ എത്തുന്നതിനു മുമ്പ്, ചരിത്രവും, പാരമ്പര്യവും ആചാരങ്ങളും എല്ലാം സസൂഷ്മം പഠിക്കേണ്ടതുണ്ട്. നമ്മുടെ വിശ്വാസജിവിതത്തെയും രക്ഷയെയും തന്നെ നിശ്ചയിക്കുന്ന അര്‍ത്ഥതലങ്ങള്‍  വചനങ്ങളുടെ നിഗൂഡതയില്‍ അന്വേഷിക്കുമ്പോള്‍ വളരെ നിരുത്തരവാദിത്വപരമായി അത് മറ്റൊരു വ്യക്തിയെയോ സംഘടനയെയോ എല്പ്പിക്കെണ്ടതല്ല. ദൈവത്തില്‍ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ   വചനം വ്യാഖ്യാനിക്കാനുള്ള പ്രത്യേക വരം എടുത്തുകൊള്ളാന്‍ ദൈവം ആരോടെങ്കിലും പറഞ്ഞിട്ടുള്ളതായി എനിക്കറിവില്ല. ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയി അമേരിക്കയിലും ഇന്ത്യയിലുമായുള്ള നാല്‍പ്പതു വര്‍ഷത്തെ എന്‍റെ അനുഭവത്തില്‍ ഇങ്ങിനെ അബദ്ധത്തില്‍ ചാടി ജിവിതം ഹോമിക്കേണ്ടി വന്ന നിരവധി ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്.  

Sunday, November 11, 2012

Expose all Corrupt Gangs to Bullet!


Kejriwal Flip-flopping for Power?
Ballot is bullet. Elect upright, shoot corrupt. India needs armies of Kejriwals to empower Aam-aadmi-voter to ruthlessly destroy colluders to make voters rule and rulers serve not for 5 minutes of voting time when rulers listen but for 5 years. For that destroy corruption before it destroys us!
James Kottoor
Three Elders -- American, Russian & Indian -- went to see God and complained. The first said: “When will America come out of Recession?” God replied: “100 years!” The American said crying: “I will not live to see that day.” The second said: “When will Russia become prosperous?”(Workers’ Paradise?) God replied: “Fifty years.” He then cried and said: “I will not live to see that Day.” Next the Indian asked: “When will India come out of corruption?” God started crying and said: “I will not live to see that day.” I received this from an internet friend Kalarikal. To my mind it tells best the ominous Himalayan weight crushing us Indians.
Corruption is the one hydro headed monster devouring the country. Thanks to India Against corruption campaign led by Hazare and Kejriwal jointly in the initial stage, and now in different paths, more and more of the public are made aware of the stinking, sinking state of our so called democracy. The worst affected in the process are the Aam aadmi caught between devil and deep sea, the ruling coalition and the opposition, both labelling each other black like pot and kettle. Both are supported by big business, industrial houses and dynastic caravans. Thanks to Kejriwal, “sweet heart” dealings, or “gold plaiting” to embellish themselves, indulged in by all three sections behind closed doors are exposed for the benefit of the gullible public especially the illiterates to see for themselves
After all it is their vote alone that can usher in a change for the better or worse. True their role in democracy is short lived, only of five minute duration they are in the voting booth when they act independently and are acknowledged as masters in Indian democracy. Yes ours is a true democracy. But it is of five minute duration of voting time only which decides who rules.
Before voting the contesting parties are busy cajoling the voters with tall promises of freebies like colour TVs, cooking utensils, laptops, free ration, free current, nay even downright payment of Gandhi notes of 500 or 1000 per vote. It is always a contest to divert attention of the voter from real burning issues to fanciful dreams by intoxicating him with false promises so that like any one drunk he/she votes for the deceiver, concerned only about power, position and pelf, not the least about the voter or democracy.
Voter: Five-Minute Master
After voting the voter is dumped in the dustbin to be forgotten for good, except when, he/she approaches the elected with larger sums of cash as bribe even to get an audience with the elected to listen to one’s woes or to get a fraction of the tall promises made. That makes the “five-minute-master” of our democracy a literal slave of the elected to be kicked about or crushed irrevocably to shut his mouth for the next five years.
What Kejriwal has achieved, at least partially, is to highlight that short lived five minute moments of truth in our democracy and to wake up the voter to stay sane and sober during that voting time, unmoved by electoral rhetoric which is just a lot of hot air and nothing more. He has shown it even for the blind to see when he unveiled the real face of our contesting parties aided and abetted by money bags; how they actually collude among themselves behind the scenes; why their public opposition to each other is fictitious, all part of an agreed drama played out to deceive the voting public.
When Team Anna fought corruption in the abstract, without naming names, the really corrupt in parties and big business were happy since they were not directly touched. Even at that time I had argued and wrote that the team should go political exposing the corrupt in all parties, without entering party politics. When they targeted the corrupt UPA candidate in a by election they were accused of being in collusion with the RSS and BJP. They were even challenged to form a party and get elected to be taken seriously. When Kejriwal did that even against the advice of Anna and respectable persons like Hegde, the corrupt began shouting, they knew it already, that he was power hungry like other politicians.
Name & Shame Corrupt
After parting company with Anna, but not working in cross purposes, he trained his guns first against the ruling party and associates like Kurshid, Vadra and even Manmohan, the opposition was aglow with appreciation. Next came his attack of Gadkari, the BJP supremo and his fictitious business empire to which even the UPA allied NCP was allegedly connected behind the scene. Similar nexus of congress ruled states was brought to public for the meteoric rise in the fortunes of the Son in law of Sonia. Then came the bolt from the blue against the Ambani empire and business leaders in crony capitalism.
Even before that I was feeling ill at ease with the contrived losses of Oil Companies and I even twitted to Kegriwal asking why a CAG report on their business dealings could not be brought out. I even gave a piece of advice to try not to look autocratic especially in body langue when countering bitter attacks, unlike Salman Kurshid. So it was refreshing for me, whether right or wrong, when he trained guns against the Ambanies since I was following the fight on Kavery delta excavation during former AP chief YSR who died in a mysterious copter crash. The latest is the fourth front he opened naming to shame account holders in Swiss banks and the spell he casts over estranged persons like Swami Agnivesh to follow his foot steps.
Now that Kejriwal is joined by Bhushans, Subramaniam Samy, BJP and some sections of the media with alleged proof of improper financial dealings even in the case of National Herald affair, the Congress cornered on all sides, had to come out in public with a mammoth rally to save its face disfigured by various real and vested interest groups. As of today the public perception, which is what counts most in democracy, seems to weigh heavily against the Congress, since the BJP Chief Gadkari, now attacked even by his own party stalwarts, had offered himself repeatedly for an independent probe, while no such semblance of probity has come from the Congress regarding Kurshid, Vadra and Ambanies. Meanwhile Subramaniam Swamy approached the Election Commission to get the Congress party derecognised, hoping perhaps a Seshan like response, but to no avail. So he is planning to approach the court.
Of course all are vary at taking strong sides with any of the fighting factions. But the indefensibly corrupt stake holders of all hues seem to be sticking together to divert public attention from corruption the main issue of contention, to salvage their diminishing credibility and stem further loss of illegally accumulated profit. Hence the refusal at the Congress rally to take corruption head on or to answer allegations made by Swamy or Kejriwal.
Flip-flop Allegation
It is in this light I see even the views of Wipro chairman Azim Premji, described as an exemplary business man who is said to travel in “cattle class” as proof of his simplicity and affinity to common folk for which I salute him. He advised Kajriwal not to flip-flop from topic to topic but to stay focused on one till it is settled for good.
Unfortunately he was not equally frank when asked for his views on crony capitalism, alleged misbehaviour of Salmon Kurshid’s NGO, government favours to Ambani, or Vadra’s land dealings, since he couldn’t as a business man and in self-interest afford to displease these sections, as critics have pointed out.
Besides if Kejriwal stays focussed on one scam until it is settled only after years of court battle, we all know it is for getting breathing space to relax for all other culprits before they are dragged in for public scrutiny and shame. Even the media aware of these malpractices didn’t have the courage to dissect them publicly, until Kejriwal took the risk to play the leading role.
Parting of ways Good
All these brings to the fore the on going discussion on the sidelines, whether it was right for Anna and Kejriwal to part company in fighting corruption. As long as they are not at cross purposes it must have been, even a wise move, since a multipronged attack is needed to eliminate corruption. In fact many more fronts should be opened by patriotic NGOs, honest business men, citizen journalists and even religious groups in the country to expose the nexus and network of the corrupt to public view. When gangs of corrupt hang together overtly or covertly to loot in different spheres what we need is an army of Kejriwals and Anna Hazares who take different paths to eliminate them, so that any reverses on one front is made up by other fronts.
For right or wrong reasons, there are now fans of Baba Ram Deve, of Anna Hazare and of Kejriwal. All are agreed on fighting corruption. The bulwark of the corrupt united at all cost, may easily discredit any one of them taken singly. In that case other teams could step in to carry forward the campaign to conscientize the public against the corrupt. We know all teams, or all in every team need not be totally clean like Caesar’s wife. Anna has his infallibility complex, Kejriwal his autocratic streaks and Ramdeve a corruption tainted empire.
But what is important is they are all agreed to fight corruption and help open the eyes of the Aam Aadmi before election 2014 arrives on our door steps so that the vast mass of poor voters is fully prepared, enlightened and empowered to exercise their five minutes of democratic right to use their ballot as a bullet to eliminate the corrupt. Only an army of Kejriwalls can do this mammoth “flip-flop-job” of highlighting hundreds of dark and dirty dealings and their Netas -- whether in politics, in big business, in paid news, in NGO movements or even in so-called other-worldly religious movements -- to be targeted. Netas in all these areas, busy only with amassing perks, privileges and profit to the accompaniment of honorific treatments and appellations and not with the plight of the downtrodden, must be made to go.
Transparency & Free Speech Needed
Ultimately transparency in public dealings of public servants must be helped to grow and prevail so that the will of the voting public is made to endure, not just for five minutes but for five years, the life time of an elected government. A functioning democracy concerned with common weal must care first for the least, last, lost and marginalised driven to commit suicide in despair. Only after that the needs of those battling for a tolerable life or those living a comfortable or affluent life in higher rungs of socio-economic ladder are to be attended in a welfare state.
So let public discourse on daily unearthed or still to be “flip-flopped” dirty dealings continue since discourse and debate on them in parliament is blocked by its own champions to protect themselves. May it be aided and abetted by electronic and print media, without breaching the Lekshman Rekha of decency and public decorum. That alone is the proper way to get the public ready to cast their vote for probity and transparency in public life and to achieve the change we are crying for in politics, in government and in socio-economic life in the country. For that corruption must be destroyed before corruption destroys our country!
The writer can be contacted at: jkottoor@asianetindia.com
@@@@@@@@@@@@@@@@@@

Saturday, November 10, 2012

നെടുങ്കനാല്‍ എഴുതിയ അച്യുദാനന്ദനും ശ്രീമാര്‍ ആലഞ്ചേരിയും

പ്രസിദ്ധികരിച്ച പോസ്റ്റിനു മറുപടിയായി എഴുതിയ ഈ വിവരണം അല്‍പ്പം കൂടിപ്പോയതുകൊണ്ട് ബ്ലോഗിന്റെ പ്രധാന പേജില്‍ പോസ്റ്റ് ചെയ്യുന്നു.:-


മാര്‍പാപ്പാ ആകുവാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള വ്യക്തിയാണ് വി.എസ. അച്ചുതാനന്ദന്‍. ആലഞ്ചേരിയും മാര്‍പാപ്പാ സ്ഥാനത്തിനായി അച്ചുതാനന്ദനെതിരെ മത്സരരംഗത്തുണ്ട്. രണ്ടുപേരുടെയും ചിന്താഗതികള്‍ ഫാസിസ്റ്റ്അധികാര കേന്ദ്രീകരണം തന്നെ. ഒരേ ആശയങ്ങളുമായി  പ്രസ്ഥാനങ്ങള്‍ രണ്ടും ഒന്നിച്ചു നീങ്ങുന്നതു കൊണ്ടാണ്  കീരിയും പാമ്പുമായി അഭിനയിക്കുന്നത്.  ഒരേ പ്രത്യേയശാസത്രത്തില്‍  രണ്ടു പ്രസ്ഥാനങ്ങളും ഫാസ്സിസവും ആയി ഒത്തു ചേര്‍ന്നു ഒന്നായി നീങ്ങി ഇന്നു ത്രിവേണി സംഗമത്തില്‍ ആണ്. സാമ്രാജ്യത്വവും ആഗോളിത്വവും  സാമ്പത്തിക ഉദാരവല്‍ക്കരണവും നാക്കുകള്‍ കൊണ്ട് എതിര്‍ക്കും.

എന്നാല്‍ പൊതുജനങ്ങളെ വിഡ്ഢികളാക്കി നേതാക്കന്മാര്‍ ഫലവും കൊയ്യുന്നു. അതുപോലെ മുക്കവ കുടിലിലെ ആവേശത്തില്‍ നിന്നുണ്ടായ സംഘടനയുടെ നേതാവ് ആലഞ്ചേരിക്കും ഫാസിസംതന്നെ പ്രിയം.

രണ്ടു പ്രസ്ഥാനങ്ങളും തുടക്കമിട്ടതും യഹൂദന്‍. അവനറിയാം, ഒരേ ആശയങ്ങള്‍ രണ്ടു പേര്‍ക്കും വീതിച്ചു കൊടുത്താല്‍ തമ്മില്‍ അടിച്ചു കൊളളും, ഒന്ന് ഒന്നിനെ കണ്ടു കൂടാ. അവസാനം ലോകം യഹൂദന്റെ നിയന്ത്രണത്തില്‍ ആകും. അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ സമ്പത്ത് ഇന്ന് കളിക്കുന്നത് യാഹൂദന്‍.  അവനെ തകര്‍ക്കുവാന്‍ ശ്രമിച്ച ഫാസിസത്തിന്റെ സന്തതികളായ രണ്ടു ഇസവും ക്ഷയിക്കുമ്പോള്‍ മാറിനിന്ന് ഏറ്റവും സന്തോഷിക്കുന്നതും യഹൂദന്‍ ആയിരിക്കും.

ആലഞ്ചേരിയും അച്ചുതാനന്ദനും ഒരേ അമ്മയുടെ സന്തതികള്‍ എന്നും തോന്നി പോയിട്ടുണ്ട്. സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടും ഒരുപോലെ. ഈ രണ്ടു ജീവിക്കുന്ന മഹാന്മാര്‍ക്ക് സാമ്യതയും കാണുന്നുണ്ട്. രണ്ടും ഒരേ നാണയത്തിന്റെ വശങ്ങളായി പ്രവര്‍ത്തിക്കുന്നതു, കമ്യൂണിസവും കത്തോലിസവും  ഫാസിസത്തിന്റെ വളര്‍ത്തു മക്കള്‍ ആയതുകൊണ്ടായിരിക്കാം.

പണമാണ് രണ്ടിന്റെയും ലക്‌ഷ്യം. അധികാരവികെന്ദ്രികരണത്തെക്കാള്‍ അധികാരം കൂടുതല്‍ പിടിച്ചെടുക്കുവാന്‍ രണ്ടു മക്കള്‍ക്കും ഒരുപോലെ ആഗ്രഹമുണ്ട്. കമ്മ്യൂണിസത്തില്‍ സര്‍ക്കാര്‍ എന്ന ചെറുകൂട്ടം ആളുകള്‍ ഭരണം കിട്ടുമ്പോള്‍ എല്ലാ അധികാരങ്ങളും സ്വത്തുക്കളും കൈക്കലാക്കും. കേരള കമ്മ്യൂണിസത്തിലും സംഭവിച്ചതു ഇത് തന്നെ ആയിരുന്നു.

സംഘടനയുടെ ആദര്‍ശങ്ങളെ മുറുകെ പിടിച്ചതുകൊണ്ട് 1957ല്‍ വിമോചന സമരം വഴി  അന്നുണ്ടായിരുന്ന ഫാസിസ്റ്റ് സംഘടനകള്‍ കമ്യൂണിസത്തെ അധികാരത്തില്‍നിന്ന് പുറത്താക്കി. അതില്‍നിന്ന് പാഠം പഠിച്ചു കമ്യൂണിസവും ഫാസിസത്തിന്റെ വക്താക്കള്‍ ആവുകയായിരുന്നു.
അതിനു ശേഷം ഫാസിസ്റ്റ് സംഘടനയായ കത്തോലിക്കരുമായി കൂട്ടുപിടിച്ചു കേരള കമ്മ്യൂണിസം വളര്‍ന്നു. സ്വത്തുക്കള്‍ കുന്നുകൂട്ടി പാര്‍ട്ടിസഖാക്കള്‍ പുത്തനായ ഫാസിസ്റ്റ് കമ്യൂണിസത്തിന്റെ നേതാക്കള്‍ ആയി.  വി.എസ് . അച്ചുതാനന്ദന്‍, പിണറായി പിതാക്കളും ആലഞ്ചേരി, അറക്കല്‍, പവ്വത്ത് പിതാക്കളും ഇന്ന് അഭിനവ മുസോളിനിമാരുടെ സിംഹാസനങ്ങളില്‍ ഇരിക്കുന്നു. യേശുവിനെ പൊതു സ്വത്തായി കിട്ടുവാന്‍  രണ്ടു പ്രസ്ഥാനത്തിന്റെയും പിതാക്കന്മാര്‍ മത്സരിക്കുന്നുമുണ്ട്.

നേതാക്കള്‍ പറയുന്നത്  ചോദ്യം ചെയ്യാതെ അനുയായികള്‍ അനുസരിച്ചുകൊള്ളണം. ജനം  ശ ബ്ദിക്കാന്‍ പാടില്ല. ചിന്തിക്കാനും പാടില്ല. അനുസരിക്കുകയെന്നു അധികാരം ശബ്ദിക്കുന്നു. രണ്ടു പ്രസ്ഥാനങ്ങളും ജനം എന്തു ചെയ്യണം, ചെയ്യരുതെന്ന് നിര്‍ദേശിക്കുന്നു. അധികാരത്തെ ചോദ്യംചെയ്തു അഭിപ്രായ വിത്യാസം പാടില്ല,  ഇല്ലെങ്കില്‍ അധികാരത്തിനു മുമ്പില്‍ അനുസരിക്കുന്നുവെന്ന് അഭിനയിക്കണം. ഇതാണ് കേരളം ഉള്‍പ്പടെയുള്ള ഇന്നത്തെ ആഗോള കമ്മ്യൂണിസം.

ഒരേ ആശയാധിഷ്ടിതമായി തുടങ്ങിവെച്ച കത്തോലിക്കാസഭ, തങ്ങളുടെ രക്തബന്ധുവായ കമ്യൂണിസത്തെ വെറുക്കുന്നു. മാമ്മോന്‍ വീതിക്കുവാന്‍ രണ്ടു പ്രസ്ഥാനങ്ങളും ആഗ്രഹിക്കുന്നില്ല. സഭ,  മാമ്മോന്‍ അധികാരം നില നിര്‍ത്തുന്നത് ദൈവത്തില്‍ കൂടിയാണ്. സത്യമായ അനുസരണ ദൈവത്തെ പ്രീതിപ്പെടുത്തുവാന്‍ ആവശ്യമാണ്. ദൈവം സകല സത്യങ്ങളും  വെളിപ്പെടുത്തുന്നത് മെത്രാന്‍ പുരോഹിതരില്‍ക്കൂടിയാണ്. കര്‍ദ്ദിനാളും  മാര്‍പാപ്പയും അവര്‍ക്കു മുകളിലും. ഇങ്ങനെയുള്ള തത്വങ്ങളാണ് സഭ കുഞ്ഞാടുകള്‍ക്കായ പഠനക്കളരിയില്‍ പഠിപ്പിക്കുന്നതും.

യേശു  പീറ്ററിനു താക്കോല്‍ കൊടുത്തുകൊണ്ടു പറഞ്ഞത് " പത്രോസ്സെ നീ ഭൂമിയില്‍ കെട്ടപ്പെടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെടും ".  പീറ്ററില്‍ക്കൂടി വ്യാജ പ്രവാചകനായ ആലഞ്ചേരിവഴി നാശത്തിന്റെ കാലത്തു അവന്റെ സഭയെ നയിക്കുമെന്നു പറഞ്ഞില്ല. സകലവിധ അധികാരങ്ങളും ചെങ്കോലും മാമ്മോനും രാജാവിന്റെ വേഷവും ധരിച്ചു കൊമാളികളായി മെത്രാന്‍ലോകം വിശ്വാസികളെ അടിമ കുപ്പായം ധരിപ്പിക്കുവാന്‍ ശ്രമിക്കുന്നു.

കമ്മ്യൂണിസം തൊഴിലാളികളെ പിഴിയുന്നതുപോലെ അഭിഷിക്തര്‍ക്കും  ദശാംശംവഴി പിഴിയുവാനും കഴുതകളെപ്പോലെ വിശ്വസിക്കുന്ന അടികളും ഉണ്ട്. അച്ചുതാനന്ദന്റെ തത്വത്തില്‍ ആഗോള സാമ്പത്തിക ഉദാരവല്‍ക്കരണം ഭീകരതെയെക്കാളും കഷ്ടമെന്നാണ്. സാമ്രാജ്യത്വം വളര്‍ത്തും. ജനാതിപത്യത്തില്‍ കത്തോലിക്കാ ഇസത്തിനും കമ്മ്യൂണിസത്തിനും താത്പര്യം ഇല്ല.  സഖാവ് ആലഞ്ചേരിയും  സഖാവ് വി.എസ് . അച്ചുതാനന്ദനും ഒരുപോലെ ഇന്ന് സമത്വം സ്വാതന്ത്ര്യം സാഹോദര്യം തത്വങ്ങളെ നിഷേധിക്കുന്നു.

രണ്ടു ഫാസിസ്റ്റ് സംഘടനകള്‍ തമ്മിലുള്ള  അടി തുടങ്ങിവെച്ച യഹൂദന്‍ നോക്കി ചിരിക്കുകയാണ്. ഫാസിസത്തോടുള്ള പകയുടെ തീജ്വാലകളും അവന്റെ കണ്ണില്‍നിന്നും ജ്വലിക്കുന്നുണ്ട്.

കാര്യം നിസ്സാരമല്ല !


അടുത്ത കാലത്ത് കത്തോലിക്കാ വിശ്വാസികളുടെ ഇടയില്‍ വല്ലാത്ത ഒരാശയക്കുഴപ്പം പടര്‍ന്നു വളരുന്നത്‌ പലരും ശ്രദ്ധിക്കുന്നുണ്ടാവും.  സിറോ മലബാര്‍ സഭ വളരെ തെറ്റായ ഒരു സന്ദേശമാണ് ലോകത്തിനു നല്‍കുന്നതെന്ന് മാര്‍ ആലഞ്ചേരി തന്നെ വത്തിക്കാനില്‍ വെച്ച് പറഞ്ഞത് സഭാ പ്രസിദ്ധികരണങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. കുറച്ചു നാള്‍ മുമ്പ് വരെ സഭയില്‍ ആവിഷ്കരിച്ച പല പരിഷ്കാരങ്ങളും വിമര്‍ശന വിധേയമായപ്പോള്‍, അതിനെ ശക്തിയുക്തം ന്യായികരിക്കാനും വ്യത്യസ്തമായ വാദമുഖങ്ങള്‍ അവതരിപ്പിക്കാനും ധാരാളം പേരുണ്ടായിരുന്നു. ഇന്ന് അതില്‍ ഒരു വലിയ മാറ്റം തന്നെ കാണാന്‍ കഴിയും - ഒരു ന്യായികരണത്തിനും ആരും തന്നെ മുതിരുന്നില്ല. അച്ചന്മാര്‍ ആയാല്‍പ്പോലും, നിങ്ങള്‍ നിങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിച്ചാല്‍ മതി മറ്റു കാര്യങ്ങള്‍ അന്വേഷിക്കണ്ടാ എന്നൊരു സമിപനമാണ് വ്യാപകമായി സ്വികരിച്ചു കാണുന്നത്.  നിഷ്ക്രിയത്വം സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗമാണ് എന്ന് ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു; കുറേപ്പേര്‍ ഈ പോരുത്തക്കെടുകളെ അവഗണിക്കുന്നു; മറ്റു ചിലര്‍ വിധിയെന്ന് കരുതി സമാധാനിക്കുന്നു; വേറെ ചിലര്‍ വ്യവസ്തകളില്ലാത്ത അനുസരണം ഒരു മഹാഭൂഷണമാണെന്ന്   പഠിപ്പിക്കുന്നു. എല്ലാം കൂടി ഒത്തുചെര്‍ന്നുണ്ടായ ശൂന്യത ഭൂഷണമായി കരുതി പിതാക്കന്മാര്‍ അവരുടെ അധികാര സിമകള്‍ വികസിപ്പിച്ചുകൊണ്ടുമിരിക്കുന്നു.

ഞാനൊരു പഴയ കഥ പങ്കു വെയ്ക്കട്ടെ. രണ്ടു പ്രൊഫസ്സര്‍മാര്‍ ചേര്‍ന്ന് ഒരു തവളയെ ജീവനോടെ പുഴുങ്ങാന്‍ തിരുമാനിച്ചു. വെള്ളത്തിലിട്ടു പുഴുങ്ങുമ്പോള്‍ തവള ചാടിപ്പോകാതിരിക്കാന്‍ അവര്‍ എന്ത് ചെയ്തെന്നോ, ആദ്യം വളരെ ചെറുതായി വെള്ളം ചൂടാക്കി. തവള നോക്കിയപ്പോള്‍ തണുപ്പ് മാറിയ ചെറു ചൂടുവെള്ളത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടാന്‍ നല്ല രസം. അവര്‍ വെള്ളം അല്‍പ്പം കൂടി ചൂടാക്കി. തവള ഓര്‍ത്തത് തണുത്ത വെള്ളം ചൂടായതുപോലെ ഉടന്‍ വെള്ളം തണുത്തെക്കാം എന്നാണ്. പക്ഷെ വെള്ളത്തിന്റെ ചൂട് ക്രമമായി കൂടിക്കൊണ്ടിരുന്നതെയുള്ളൂ. ചൂട് അസഹനിയമായപ്പോള്‍ തവള പുറത്തേക്ക് ചാടാന്‍ തിരുമാനിച്ചു - പക്ഷെ അപ്പോഴേക്കും അതിന്‍റെ കാലുകള്‍ നിര്‍ജ്ജിവമായിക്കഴിഞ്ഞിരുന്നു.

പ്രസ്ഥാനങ്ങള്‍ ഇഞ്ചിഞ്ചായി മനുഷ്യനെ കൊല്ലുന്നതും ഇങ്ങിനെ തന്നെയാണ്.  ഒരു സുപ്രഭാതത്തില്‍, കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളിലെ എല്ലാ പരിഷ്കാരങ്ങളും കൂടി ഒരുമിച്ചു സഭയില്‍ നടപ്പാക്കിയിരുന്നെങ്കില്‍ സഭയില്‍നിന്നു മുഴുവന്‍ വിശ്വാസികളും ചാടിപ്പോകുമായിരുന്നു.
കേരളത്തിലെ സഭാവിശ്വാസികളെ മുഴുവന്‍ ഇവിടെത്തന്നെയുള്ള ഒരു ചട്ടക്കൂട്ടില്‍ കൊണ്ടുവന്നു മുച്ചൂടും അടക്കി ഭരിക്കാനുള്ള കേരളാ മെത്രാന്മാരുടെ ഗൂഡ പദ്ധതി ഇവിടെ നടപ്പാക്കികൊണ്ടിരിക്കുന്നതിന്റെ നാള്‍വഴി വേണമെങ്കില്‍ ഒന്ന് കൂടി അയവിറക്കിക്കൊള്ളൂ. ആദ്യം  കുര്‍ബാന സുറിയാനിയില്‍ നിന്ന് മലയാളമാക്കി - ഭാരതിയതയുടെ മറവില്‍ തിരു വസ്ത്രങ്ങളും രൂപം മാറി. ക്രമങ്ങള്‍ പതിയെ ഒന്നൊന്നായി മാറിക്കൊണ്ടിരുന്നു - പുറത്തു വിശ്വാസികളുടെ കൈയ്യില്‍ നിന്ന് സഭാ സ്വത്തുക്കളുടെ അവകാശം നഷ്ടപ്പെട്ടുകൊണ്ടുമിരുന്നു. യേശുവിന്റെയും ശിക്ഷ്യന്മാരുടെയും പാരമ്പര്യത്തിന്റെ കാര്യം പറയാതെ മാര്‍ത്തോമ്മ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി, നിലക്കലിലെ കാട്ടില്‍ ഒരു കുരിശു ജന്മമെടുക്കുന്നു, എക്യുമെനിക്കല്‍ ജിവിത രിതി ഉടലെടുക്കുന്നു, POC പ്രത്യേക ബൈബിള്‍ പുറത്തിറക്കുന്നു, പതിയെ മാനിക്കെയന്‍ കുരിശു മാര്‍ത്തോമ്മായുടെതായി രംഗത്ത് വരുന്നു, ക്രൂശിത രൂപങ്ങള്‍ ഒന്നൊന്നായി അപ്രത്യക്ഷമായി തുടങ്ങി, റോമില്‍ സിറോ മലബാര്‍ റിത്തിനു പ്രത്യേക അവകാശങ്ങള്‍ക്കും അധികാരങ്ങള്‍ക്കും വേണ്ടിയുള്ള മുറവിളി തുടങ്ങി, ആഗോള തലത്തില്‍ വികാരിയാത്തുകളുടെ,  രൂപികരണമായി, ഇപ്പോള്‍ രഹസ്യമായി ഒരു വത്തിക്കാന്‍ തന്നെ റോമില്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. ആലഞ്ചേരി പിതാവ് കുറഞ്ഞൊരു കാലഘട്ടത്തിനുള്ളില്‍ തുല്യ അധികാരമുള്ള മറ്റൊരു മാര്‍പ്പാപ്പയായി മാറിയേക്കാം.

സാമൂഹ്യ രാഷ്ട്രിയ രംഗങ്ങളിലും സഭ കണ്ണ് വെക്കുന്നു എന്നുള്ളതിന്റെ തെളിവാണ് കേരള കൊണ്ഗ്രസ്സിനെ ഇപ്പോഴും കക്ഷത്തില്‍ വെച്ചിരിക്കുന്നതും, പിതാക്കന്മാര്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയങ്ങളില്‍ ഇടപെടുന്നതും. ആശുപത്രികള്‍, ഷോപ്പിംഗ്‌ കോമ്പ്ലക്സുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ (Sahyadri Bank - കാഞ്ഞിരപ്പള്ളി), റിയല്‍ എസ്റെറ്റ് മേഖല എന്നിവയിലും സഭ കൈ വെച്ചു കഴിഞ്ഞു. ഇത് കൊണ്ട് നെട്ടവുമുണ്ടായി - കേരളാ സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ആസ്തി കത്തോലിക്കാ സഭക്ക് തന്നെയാണ്. പഴയ പല കത്തോലിക്കാ പ്രസിദ്ധികരണങ്ങള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കും കഴുത്തില്‍ കുരുക്കു വിണു,  സ്വന്തമായി വചനം പ്രസംഗിക്കാനും ഇപ്പോള്‍ അനുവാദം വേണമെന്നായി.

ഇപ്പൊള്‍ വിശ്വാസികള്‍ക്ക് മുമ്പിലുള്ള രണ്ടു സാദ്ധ്യതകള്‍ ഒന്നുകില്‍ ഒപ്പം ചാവുകയെന്നതോ, അല്ലെങ്കില്‍ ഒരു നിമിഷം മുമ്പ് പുറത്തു ചാടുകയെന്നതോ മാത്രം. അറക്കവാളിന് കിഴിലേക്ക് തല വെച്ച് കൊടുക്കുന്ന വിശ്വാസിയോട് കര്‍ത്താവ്‌ ചോദിച്ചെക്കാവുന്ന  ഒരു ചോദ്യമുണ്ട്,  നിങ്ങള്ക്ക് തന്നിരുന്ന വിശേഷ ബുദ്ധി എവിടെയായിരുന്നുവെന്ന്.

മലയാളം ടൈപ് ചെയ്യാന്‍

മലയാളം ടൈപ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഒരെളുപ്പ മാര്‍ഗ്ഗം കൂടി ഇതാ. ആദ്യം കമ്പ്യുട്ടര്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുക, എന്നിട്ട് http://mymalayalam.com/ എന്ന വെബ്‌ അഡ്രസ്‌ കോപ്പി ചെയ്ത് ബ്രൌസര്‍ വിന്‍ഡോയില്‍ പേസ്റ്റ് ചെയ്യുക. തുടര്‍ന്ന് തുറന്നു വരുന്ന പേജില്‍ ഉള്ള ബോക്സില്‍ മംഗ്ലീഷ് ടൈപ് ചെയ്ത് space bar ക്ലിക്ക് ചെയ്‌താല്‍ ആ വാക്ക് മലയാളത്തിലാകും. വാക്കുകള്‍ എഡിറ്റ്‌ ചെയ്യാനും ഇവിടെ എളുപ്പമാണ്.
ഇനി ഇങ്ങിനെ മലയാളം ആക്കിയ ടെക്സ്റ്റ്, കോപ്പി ചെയ്ത് ആവശ്യമുള്ളിടത്ത് പെയ്സ്റ്റ് ചെയ്യുകയെ വേണ്ടൂ.    

ശ്രീമാന്‍ അച്യുദാനന്ദനും ശ്രീമാര്‍ ആലഞ്ചേരിയും

മറ്റു തൊങ്ങലുകളൊന്നും  ചേര്‍ക്കാതെ തന്നെ ഇവര്‍ രണ്ടും ആരെന്ന് വായിക്കുന്നവര്‍ക്കറിയാം. പക്ഷേ, ഇവരുടെ പേരുകള്‍ ഒരുമിച്ചു പറയുക എന്നത് ദൂഷണമായി കാണുന്നവര്‍ വളരെയുണ്ടാവാം. ഈ പേരുകള്‍ എടുത്തുപയോഗിക്കുമ്പോഴും രണ്ടു വ്യക്തികളെ എന്നതിലുപരി അവര്‍ പ്രതിനിധാനം ചെയ്യുന്ന രണ്ട് പ്രസ്ഥാനങ്ങളെ മനസ്സില്‍ വച്ചുകൊണ്ടാണ് ഇതെഴുതുന്നത്. സത്യത്തില്‍, ആരുടേയും പ്രതിച്ഛായയെ തകര്‍ക്കാനല്ല, മറിച്ച്, കത്തോലിക്കാസഭക്ക് ഭൂഷണമായി ഭവിക്കും എന്ന് വിചാരിച്ചുകൊണ്ടു തന്നെയാണ് ഈ കുറിപ്പിന് മുതിരുന്നത്.

കേരളക്കരയിലെ സഭയെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും തമ്മില്‍ താരതമ്യപ്പെടുത്തി പലരും പലപ്പോഴും എഴിതിയിട്ടുണ്ട്. ഞാനും. ഇരു പ്രസ്ഥാനങ്ങളുടെയും അവയെ നയിക്കുന്നവരുടെയും സമാനതകള്‍ ഏറെയാണ് എന്നത് ഒരു തുറന്ന സത്യമാണ്. സത്യം എങ്ങനെയും വെളിച്ചത്തുവരും, അതിനായി ആരുമൊന്നും ചെയ്തില്ലെങ്കിലും.

സഭയുടെ പ്രാരംഭവും രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം അവള്‍ രാജകീയപ്രൌഢികളെ ആശ്ലേഷിച്ച് യേശുവിന്റെ വഴികളില്‍ നിന്ന് അകന്നു പോയതും, കാലാന്തരത്തില്‍ യൂറോപ്പില്‍ അവളുടെ ആത്മീയവും ഭൌതികവുമായ അധീശത്വം നഷ്ടപ്പെട്ടതും ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞുതന്നിട്ടുള്ള കഥയാണ്‌. ഇതെല്ലാമറിയാമായിട്ടും ഭാരതത്തിലെ സഭ സമയോചിതമായ ആത്മശോധനക്കോ കാര്യപ്രസക്തമായ നവീകരണങ്ങള്‍ക്കോ യാതൊരു സന്നദ്ധതയും കാണിക്കുന്നില്ല എന്നത് പരിതാപകരമാണ്. സഭയെ സംബന്ധിക്കുന്നിടത്തോളം ഈ പോക്ക് ആത്മഹത്യാപരവുമാണ്.
 
സോവിയറ്റ് കമ്യൂണിസത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് പല രാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ലക്ഷ്യം ഉപേക്ഷിക്കുകയും പാര്‍ലമെന്ററി ജനാധിപത്യം തങ്ങളുടെ ലക്ഷ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു മാറ്റം ഇന്ത്യയില്‍ പ്രാവര്‍ത്തികമായിട്ടുള്ള ഇടതുപക്ഷരീതികള്‍ക്ക് ആവശ്യമാകുന്നില്ലെങ്കിലും തങ്ങളുടെ അടിസ്ഥാന പ്രത്യയശാസ്ത്രത്തില്‍ ഒരു മാറ്റവും ആവശ്യമുള്ളതായി ഇവിടുത്തെ കമ്യൂണിസ്റ്റുകള്‍ക്ക് തോന്നിയിട്ടില്ല. പ്രത്യയശാത്രകാഴ്ചപ്പാടില്‍ അവര്‍ ഇപ്പോഴും അണികളുടെ മുമ്പില്‍ സവ്വാധിപത്യം തന്നെയാണ് തങ്ങളുടെ ലക്ഷ്യമായി കൊണ്ടുനടക്കുന്നത്. ഇതുവരെയുള്ള ശീലത്തിന്റെ ഫലമായി, അണികളില്‍ ഏറിയ ഭാഗത്തിനും തങ്ങളുടേതായ വിചിന്തനങ്ങളോ ആഗ്രഹങ്ങളോ ജനിക്കാന്‍ അനുവദിക്കാത്ത അത്ര അടിമത്തത്തിലാണ് അവര്‍ കഴിയുന്നത്‌. സാധിക്കുന്നിടത്തെല്ലാം തനി സ്റ്റാലിനിസ്റ്റ് കോപ്പികളായ തങ്ങളുടെ പ്രാദേശിക മൂപ്പന്മാരെ പിന്തുടരുക, അവര്‍ക്ക് "കീജെയ്" വിളിക്കുക എന്നതില്‍ കവിഞ്ഞൊന്നും അവരെക്കൊണ്ടാവില്ല തന്നെ. ഇതേ പ്രവര്‍ത്തന ശൈലിയിലാണ് മതനേതൃത്വവും വിശ്വാസികളായ ആട്ടിന്‍കൂട്ടങ്ങളെ നയിക്കുന്നത്. വിശ്വാസകാര്യങ്ങളില്‍ മാത്രമല്ല, രാഷ്ട്രീയ വിഷയങ്ങളിലും പോലും തനതായ ചിന്തകള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കാത്ത സ്ഥിതിവിശേഷമാണ് ഇന്നും സഭയിലുള്ളത്.

പാര്‍ട്ടിയില്‍ അംഗമായിരുന്നുകൊണ്ട്, തന്റേതായ മറ്റു വിധത്തില്‍ മുന്നോട്ടു പോകാന്‍ പറ്റാത്ത ഒരു സാഹചര്യത്തില്‍ എത്തിപ്പെട്ട അച്യുദാനന്ദന്‍ നാണംകെട്ടാണെങ്കിലും തന്റെ പിന്തിരിപ്പന്‍ (പാര്‍ട്ടിയുടെ കാഴ്ചപ്പാടില്‍) നടപടികളെപ്പറ്റി മാപ്പുപറയാന്‍ വരെ തയ്യാറായി. എതാണ്ടിതുപോലെ മാത്രമേ സഭയുടെ ഇടക്കിടക്കുള്ള മാപ്പുപറയലിനും അര്‍ത്ഥമുള്ളു. തല്ക്കാലത്തേയ്ക്ക് സ്വയം രക്ഷിക്കുക. കൈയും മുഖവുമൊന്നു കഴുകുക. കാരണം, ഇതെല്ലാം കഴിഞ്ഞും ഒരതിരുമില്ലാത്ത സാമ്പത്തിക, ലൈംഗിക ക്രമക്കേടുകളില്‍ മുങ്ങിക്കിടക്കുകയാണ് ഇന്നത്തെ സഭ. വത്തിക്കാനില്‍ ഒരു പോപ്പിന് ശേഷം മറ്റൊരാള്‍ സഭ ചെയ്തുകൂട്ടിയ അക്രമങ്ങള്‍ക്ക് ലോകത്തോട്‌ മാപ്പ് പറഞ്ഞു മടുത്തു. എന്നാല്‍ അതേ നികൃഷ്ടകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഇന്ത്യയിലും ഇത് തന്നെ സംഭവിക്കുന്നു. ആത്മപാലകരില്‍ വിശ്വാസികള്‍ക്കുണ്ടായിരുന്ന എല്ലാ വിശ്വാസവും ബഹുമാനവും ഒന്നിനൊന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.  അപചയങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നിട്ടും കുറ്റവാളികളെ നിയന്ത്രിക്കാനോ, തങ്ങളുടെ കഴിവുകേടിനെ ഏറ്റുപറയാനോ ഉള്ള എളിമയോ ആത്മധൈര്യമോ ഒരു മെത്രാനും ഇതുവരെ ഉണ്ടായിട്ടില്ല. തന്നെയല്ല, ചേരിപ്പോരുകള്‍ക്ക് പല സഭാവിഭാഗങ്ങളിലും ഒരു കുറവുമില്ല താനും.

അധികാരം കയ്യാളുന്ന ഒരു പാര്‍ട്ടിയുടെ നേതാക്കളും അനുയായികളും അധികാരദുര്‍വിനിയോഗത്തിലേയ്ക്കും അഴിമതിയിലേയ്ക്കും വഴുതിവീഴാന്‍ എമ്പാടും ഇടയുണ്ടെന്ന് കണ്ടിട്ടും അനുഭവിച്ചിട്ടും അത് തടയാന്‍ യാതൊരു ശ്രദ്ധയും ശ്രമവും ഇരു പ്രസ്ഥാനങ്ങളുടെയും നേതാക്കളില്‍ നിന്ന് ഉണ്ടാകുന്നില്ല എന്നതാണ് കേരളത്തിലെ ഇന്നത്തെ പരിതാപകരമായ അവസ്ഥ. തന്നെയല്ല, സ്വന്തം സ്ഥാനമാനങ്ങളെ സ്ഥിരീകരിച്ചുറപ്പിക്കാന്‍ വേണ്ടുന്നതൊക്കെ ഇവര്‍ സമയാസമയത്ത് കരുതി വയ്ക്കുന്നുണ്ട്‌ താനും.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ പ്രദര്‍ശിപ്പിച്ച ആദര്‍ശമേന്മയോ പ്രതിരോധമനസ്സോ ഒന്നും സ്വര്‍ണ്ണത്താലത്തില്‍ അധികാരം വച്ചുകൊടുത്തപ്പോള്‍ അച്യുദാനന്ദന് ഇല്ലാതെപോയി. മാര്‍ ആലഞ്ചേരി സഭയുടെ ഉന്നതാധികാരത്തില്‍ എത്തിയപ്പോള്‍, വളരെ ക്രിയാത്മകമായ ഇടപെടലുകള്‍ എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പകരം, ഏത്  മുന്‍ഗാമികളെയും പോലെ റോമായാത്രയും ഫോട്ടോയ്ക്ക് പോസ്സും മാത്രമായി അദ്ദേഹത്തിന്‍റെ സേവനവും തരംതാഴ്ന്നുപോയി. അധികാരവും സമ്പത്തും വിട്ടൊഴിയാന്‍ പുരോഹിതശ്രേണി അണുപോലും സന്നദ്ധമല്ലതാനും. അവരുടെ പൊയ്മുഖങ്ങളുടെ തണലില്‍ കഴിയുന്ന കുഞ്ഞാടുകള്‍ ഇപ്പോഴും മതതീവ്രതയുടെ കൂച്ചുവിലങ്ങില്‍ തന്നെ. അവരില്‍ ഏറിയ ഭാഗവും പരമ്പരാഗതമായി സ്വന്തം തലച്ചോര്‍ ഉപയോഗിക്കാന്‍ ത്രാണിയില്ലാത്തവര്‍ ആയിപ്പോയതിനാല്‍, ക്രിസ്തീയതയുടെ ചില തുരുത്തുകളില്‍ നിന്നും വീശുന്ന, യേശുവിന്റെ തനിമയെ ആശ്ലേഷിക്കാനും സ്വയം തിരുത്തലിനുമുള്ള ആഹ്വാനങ്ങളെ തന്റെടത്തോടെ സ്വാഗതം ചെയ്യാന്‍ പൊതുവേ അവര്‍ക്ക് ധൈര്യമുണ്ടാകുന്നില്ല.

അധികാരത്തിലെത്തുമ്പോള്‍ ഫാസിസ്റ്റ് ശൈലി സ്വീകരിക്കുന്ന കമ്യൂണിസ്റ്റുകാരെപ്പോലെ സഭാധികാരവും ഫാസിസ്റ്റ് ശെലിയിലേയ്ക്കാണ് മാറിക്കൊണ്ടിരിക്കുന്നത് എന്നത് ആര്‍ക്കും കാണാവുന്ന സത്യമാണ്. ഇത്തരം അധികാരവര്‍ഗ്ഗത്തിന്റെ മൂല്യസംഹിതകള്‍ ഒരിക്കലും സുവിശേഷത്തിന്റെ പാഠങ്ങളുമായി ഒത്തുപോകില്ല. സുഖലോലുപരായ ഇടയന്മാര്‍ ദരിദ്രരായ ബഹുപൂരിപക്ഷത്തോട് എങ്ങനെ യേശുവിന്റെ സദ്‌വാര്‍ത്ത പ്രഘോഷിക്കും? പക്ഷേ, ഇനിയും അധികദൂരം കബളിക്കപ്പെട്ടു കഴിയാന്‍ ജനം ആഗ്രഹിക്കുമെന്നു തോന്നുന്നില്ല. ബുദ്ധിയുപയോഗിച്ചും നല്ല വിശ്വാസികളും നല്ല മനുഷ്യരുമായി ജീവിക്കാമെന്ന് ജനം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.

തന്റെ ബോധ്യങ്ങള്‍ക്കനുസാരം കാര്യങ്ങള്‍ നീക്കാന്‍ താനിടപെട്ട എല്ലായിടത്തും പാര്‍ട്ടിയിലെ മല്ലന്മാര്‍  വിലങ്ങുതടിയായപ്പോള്‍, കേരളത്തിലെ ധാരാളം നല്ല മനുഷ്യര്‍ ആഗ്രഹിച്ചു, അച്യുദാനന്ദന്‍ തന്റെ മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് ഒരു നീതിമാനായി ജനസമക്ഷത്തേയ്ക്ക് തിരിച്ചുചെല്ലുമെന്ന്. അതുണ്ടായില്ല. വെറുതേ തന്റെയും അതിലുപരി കേരളത്തിന്റെയും അഞ്ചു കൊല്ലം അദ്ദേഹം പാഴാക്കിക്കളഞ്ഞു. തനിക്കു യേശുവിന്റെ മനസ്സിന്റെ ഒരംശമെങ്കിലും ഉണ്ടെങ്കില്‍, മാര്‍ ആലഞ്ചേരി, യേശുവിനെപ്രതി, താനെല്ലാര്‍ക്കും മീതെയാണെന്നു പ്രഖ്യാപിക്കുന്ന തന്റെ തങ്കക്കിരീടം ധരിക്കാന്‍ വിസമ്മതിക്കുകയെങ്കിലും ചെയ്യുമെന്ന് നിഷ്ക്കളങ്കരായ കുറേ യേശുസ്നേഹികളെങ്കിലും കൊതിച്ചു. അച്യുദാനന്ദന്റെ അഞ്ചു വര്‍ഷങ്ങള്‍ക്കു പകരം മുന്നോട്ടുള്ള തന്റെ ശിഷ്ടജീവിതം മുഴുവന്‍ ശ്രീ മാര്‍ ആലഞ്ചേരിക്കു ബാക്കിയുണ്ട്. ഒന്നുകില്‍ അത് മുഴുവന്‍ കളഞ്ഞു കുളിക്കാം. അല്ലെങ്കില്‍ താന്‍ യേശുവിനെ സ്നേഹിക്കുന്നുണ്ട് എന്ന് തെളിയിക്കാം. അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടോ, ആവോ!