Translate

Sunday, November 18, 2012

നന്‍മയുടെ രൂപത്തില്‍ വരുന്ന തിന്മയെ തിരിച്ചറിയുക .

കരിസ്മാറ്റിക് ധ്യാനം  എന്ന  മുറിവൈദ്യത്തിനു  എന്തെമ്കിലും നന്മ ഉണ്ടെന്നു കരുതുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത് .
The Nearly Perfect Crime - How the Church almost killed the Ministry  of Healing
By Francis MacNutt.

1 comment:

  1. ഫ്രാന്‍സീസ്‌ മാക്നട്റ്റ്, അറിയപ്പെടുന്ന അമേരിക്കയിലെ പ്രമുഖനായ ഒരു കരിഷ്മാറ്റിക് നേതാവാണ്. യഥാര്‍ഥത്തില്‍ കേരളത്തില്‍ കരിഷ്മാറ്റിക്ക് പ്രസ്ഥാനങ്ങള്‍ക്ക്‌ ആവേശം ലഭിച്ചതും ഈ അമേരിക്കന്‍ മിഷ്യനറിയില്‍ നിന്നുമായിരുന്നു.

    അനേക പുസ്തകങ്ങളുടെ രചയിതാവും ആണ്. ആദ്യം ഒരു ഡൊമിനിക്കന്‍ പുരോഹിതനായിരുന്നു. വിവാഹം കഴിഞ്ഞതോടെ പൌരാഹിത്യം നഷ്ടപ്പെട്ടു. പിന്നീട് എപ്പിസ്കോപ്പല്‍ സഭയില്‍ ചേര്‍ന്നു രോഗ സൌഖ്യവും പ്രേതങ്ങളെ ഒഴിപ്പിക്കുന്ന മിഷ്യനറി പ്രവര്‍ത്തനവും തുടങ്ങി.

    ആദ്യനൂറ്റാണ്ടു സഭകളില്‍ ഇത്തരം സൌഖ്യമാക്കലും ഉണ്ടായിരുന്നു. കോണ്‍സ്റ്റാന്റിയന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ ഈ അന്ധവിശ്വാസ ആചാരങ്ങള്‍ ഇല്ലാതായി. പകരം പേഗന്‍മതങ്ങളുടെ അന്ധവി ശ്വാസങ്ങളായ തിരുശേഷിപ്പ്, പുണ്യസ്ഥലങ്ങളില്‍ യാത്രകള്‍ മുതലായ ആചാരങ്ങള്‍ തുടങ്ങി. മൂന്നാം നൂറ്റാണ്ടു മുതല്‍ കത്തോലിക്കരില്‍ കരിഷ്മാറ്റിക്ക് പ്രാര്‍ഥനകള്‍ ഇല്ലാതായി.

    പത്തൊന്‍പതാം നൂറ്റാണ്ടില്‍ വെന്തിക്കൊസുകാര്‍ കരിഷ്മാറ്റിക്ക് നീക്കങ്ങള്‍ പുനര്‍ആരംഭിച്ചു. പ്രാര്‍ഥനയും വട്ടും പിടിച്ചു, കൂട്ടത്തോടെ അനേകര്‍ വെന്തിക്കൊസ്സിലും കരിഷ്മാറ്റിക്ക് പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കുചേരുന്നുണ്ട്.

    ഫ്രാന്‍സീസ് മാക്ക്നെട്ടിന്റെ വിവാഹം സാധുവാക്കിയശേഷം അയാള്‍ വീണ്ടും കത്തോലിക്കാസഭയില്‍ വന്നു. ഇന്ന് ഭാര്യയും ഭര്‍ത്താവും കരിഷ്മാറ്റിക്ക് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇയാളുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാന്‍ ആയിരങ്ങള്‍ തടിച്ചുകൂടാറുണ്ട്. ഒരു വെന്തിക്കോസ്കാരന്‍ കൂട്ടുകാരനില്‍ നിന്നും ആവേശം കയറിയാണ് ഈ മുന്‍പുരോഹിതന്‍ ഇങ്ങനെ ഒരു പ്രസ്ഥാനം ആരംഭിച്ചത്.

    നാക്കുകൊണ്ട് അടിച്ചു പരിശുദ്ധ ആത്മാവിനെ മുമ്പില്‍ വരുത്തും. രോഗം സുഖപ്പെടുവാന്‍ തീവ്രമായ പ്രാര്‍ഥനകളും ചെയ്യും. അയാളുടെ മിനിസ്ടരിയില്‍ വചനങ്ങള്‍ ഉറക്കെ വായിക്കുമ്പോള്‍ യേശു മുമ്പില്‍ വന്നുവെന്ന അനുഭൂതിയും ഉണ്ടാകും. പ്രാര്ധിക്കുമ്പോള്‍ ഭക്തര്‍ സ്പേസ്സില്‍ക്കൂടി യാത്ര ചെയ്യുന്നുവെന്നു തോന്നും. തീപ്പൊരി പ്രസംഗം നടത്തുവാന്‍ ധാരാളം ഡൊമിനിക്കന്‍ പുരോഹിതരും ഇയാളുടെ
    കരിഷ്മാറ്റിക്ക് കപ്പേളയില്‍ സമ്മേളിക്കാറുണ്ട്.

    വലിയ ഒരു ബിസിനസ് പ്രസ്ഥാനമായി ഇദ്ദേഹത്തിന്റെ കരിഷ്മാറ്റിക്ക് പ്രസ്ഥാനം വളര്‍ന്നു കഴിഞ്ഞു. കോടികളുടെ ആസ്തിയുള്ള ദരിദ്രനായ ക്രിസ്തു ശിഷ്യനാണ്. അനുയായികള്‍ സഞ്ചരിക്കുന്നത് ലിമോസ്സിയന്‍ കാറുകളിലും.

    വായിക്കുവാന്‍ ക്ഷമയുള്ളവര്‍ അദ്ദേഹത്തിന്‍റെ രോഗസൌഖ്യ പ്രേതനിവാരണ പുസ്തകങ്ങള്‍ വായിക്കട്ടെ. നാക്കും വഴങ്ങികിട്ടും.

    ReplyDelete