ധ്യാനഗുരുക്കള്‍ തന്മയത്വത്തോടെ
സ്ത്രീകളെ യേശുവിന്റെ പീഡാനുഭവ കഥകള്‍ പറഞ്ഞു കരയിപ്പിക്കും. അവളെ
കരയിപ്പിക്കുന്നത് അയാളുടെ വിനോദമാണ്.ഒരു തരം സാഡിസം. മറ്റുള്ളവരുടെ
ദുഖത്തില്‍ ആനന്ദിക്കുകയെന്നതാണ് പുരോഹിത മതം.
സാക്കു പറഞ്ഞതുപോലെ
ഇഷ്ടപ്പെടുന്ന സ്ത്രീ മാറിടത്തില്‍ ചായുവാന്‍ ഏതു പുരുഷനും കൊതിക്കും. ഒരു സ്ത്രീ
സ്വന്തം മാറിടത്തില്‍ ചായുമ്പോള്‍ അടി പതറാത്ത ഒരു പുരുഷനും ലോകത്തു
ജനിച്ചിട്ടില്ലെന്നും ചില ബുദ്ധി ജീവികള്‍ പറയുന്നു. അമ്മയുടെ അമ്മിഞ്ഞാ പാലിന്റെ
മാധുര്യം മരിക്കുവോളം പുരുഷനിലുണ്ട്. അതാണ് സാക്കു വര്‍ണ്ണിച്ച സ്ത്രീയുടെ മാറിടവും
അതിന്റെ ആകര്‍ഷണ വലയവും. തുറന്ന മനസ്സോടെ പുരുഷനെ
മത്തുപിടിപ്പിക്കുന്ന സ്ത്രീസൌന്ദര്യത്തിന്റെ രഹസ്യങ്ങളുടെ ഉറവിടത്തെപ്പറ്റി ഞാന്‍
മറ്റൊരു പോസ്റ്റില്‍ എഴുതിയിരുന്നു. മനസ്സില്‍ ലടു പൊട്ടുന്നതൊന്നും എഴുതുന്നില്ല.
സാക്കിന്റെ ലേഖനം സൌന്ദര്യലഹരി തന്നെ.
യേശുവും സ്ത്രീ
സൌന്ദര്യം ആസ്വദിച്ചിരുന്ന ദിവ്യനായിരുന്നു. അവരുമൊത്ത് സന്തോഷിച്ചു തുള്ളി നടന്നിരിക്കണം. അതാണ് മുടി
തഴച്ചു വളര്‍ന്നിരുന്ന മഗ്ദാനലനാ മറിയവും അനേകം സുന്ദരികളും യേശുവിനു ചുറ്റും
ഉണ്ടായിരുന്നത്. യേശു ചിരിച്ചിരുന്നുവോ, ചിരിക്കാത്ത പുരുഷനെ
അയാള്‍ എത്ര സുന്ദരനെങ്കിലും ഏതെങ്കിലും സ്ത്രീ ഇഷ്ടപ്പെടുമോ?
മനുഷ്യഹൃദയങ്ങള്‍
തമ്മില്‍ അടുക്കുവാനുള്ള ഉപാധിയാണ് ചിരി. യേശു ചിരിച്ചിരുന്നതുകൊണ്ടാണ് പൊട്ടി
പെണ്ണുങ്ങള്‍ അവിടുത്തേക്ക് ചുറ്റും എന്നും കുന്തിരക്കവും ആയി പൂജിച്ചു നടന്നത്.
മേരി മഗ്ദലനാ
കാര്‍കൂന്തലുകൊണ്ട്
യേശുവിനെ തലോടണമെങ്കില്‍ ചിന്താശക്തിയും വശീകരണവുമുള്ള സുന്ദരനായ യേശുവിന്റെ പുഞ്ചിരി അവള്‍ക്കു
സമര്‍പ്പിച്ചിരിക്കണം. അവളുടെ ഹൃദയം അങ്ങനെ കവര്ന്നിരിക്കണം. അവളില്‍ പിന്നീട്
അവനില്‍ ഭക്തി ലഹരിയും പിടിച്ചു. പീറ്ററിന് അസൂയ ഉണ്ടായതായി തോമസ് സുവിശേഷത്തില്‍
ഉണ്ട്. സ്ത്രീക്കുണ്ടാകുന്ന അസൂയ പുരുഷനും ഉണ്ടാകാം.
യേശു തുറന്ന ഹൃദയത്തോടെ
സ്ത്രീയെ സ്നേഹിച്ചു. സംസാരിച്ചു. ഹൃദയത്തില്‍ കളങ്കം ഉണ്ടായിരുന്നില്ല. കടല്‍ത്തീരത്തുകൂടി
മഗ്ദലനായും മാര്‍ത്തയും മറ്റു മേരിമാരുമൊത്തു തുള്ളിച്ചാടി നടന്നു കാണും.
ഇല്ലെങ്കില്‍ യേശുവിനെ എങ്ങനെ മനുഷ്യനായി കാണുവാന്‍ സാധിക്കും. പൌരാഹിത്യം
യേശുവില്‍ ഇല്ലായിരുന്നു. മറ്റു ശിഷ്യര്‍ക്കും ഇല്ലായിരുന്നു. ഒളി
കണ്ണുള്ള പുരോഹിതനെ
നോക്കുവാന്‍ ഒളി
ക്യാമറാകളും അവിടുന്ന് സഞ്ചരിച്ച മലയിലും താഴ്വരകളിലും കടല്‍ത്തീരങ്ങളിലും ഇല്ലായിരുന്നു.
സ്ത്രീയെ എന്നെപ്രതി നീ
കരയണ്ടായെന്നു അവിടുന്ന് പറഞ്ഞെങ്കിലും അവിടുത്തെ ചമ്മട്ടിക്കടിച്ചും കയ്പ്പ് നീരു
കുടിപ്പിച്ചും അവളെ ഇന്നുള്ള അവന്റെ അനുയായികള്‍ കരയിപ്പിക്കും. അവളുടെ ഭക്തി
ലഹരിയില്‍ പ്രേമവും ഉണ്ട്.
ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍
പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴലില്‍ക്കൂടിയെന്ന് യേശു ഒരു ഉപമ പറഞ്ഞു. സരസ
ഹൃദയനേ, ഇങ്ങനെ ഒരു ഉപമ പറയുവാന്‍ കഴിയുകയുള്ളൂ. യേശു അന്നു പുഞ്ചിരിച്ചു കാണും. ശിഷ്യന്മാരും പുഞ്ചിരിച്ചു
മനസില്‍ സന്തോഷിച്ചു കാണും. ചുറ്റുമുള്ളവര്‍ ദരിദ്രര്‍ ആയിരുന്നു. പുത്തനായ ഒരു
സാമൂഹ്യ വ്യവസ്ഥിതിയെപ്പറ്റി യേശു വിഭാവന ചെയ്യുമ്പോള്‍ എന്തിനു കരയണം? എന്തിനു ഗൌരവം നടിക്കണം. ആ സുന്ദരന്റെ മുഖത്തു തീര്‍ച്ചയായും ചിരി വിടര്‍ന്നിരിക്കണം.
ചിരിക്കാതെ അവിടുത്തെ ഉപമയെ ഒരു ഭക്തന് ഉള്ക്കൊള്ളുവാന്‍ സാധിക്കുമോ?
സങ്കീര്‍ത്തനത്തില്‍
പാടിയിട്ടുണ്ട്, "എങ്കിലും യഹോവയെ, നീ
അവരെ ചൊല്ലി ചിരിക്കും ; നീ സകല ജാതികളെയും
പരിഹസിക്കും." (Psalam 59-8)
അഹങ്കാരികളെയും ദുര്‍ഗുണ
ചിന്താഗതിക്കാരെയും നോക്കി ദൈവം ഇവിടെ പരിഹസിക്കുകയാണ്. അത്തരക്കാരെ നോക്കി
യേശുവും ചിരിച്ചുകൊണ്ട് ആരെയും മുഖം നോക്കാതെ പരിഹസിച്ചു കാണും.
ഒരാള്‍ സ്വയം പശ്ചാത്താപിക്കുന്നുവെങ്കില്‍ ഒപ്പം സ്വര്‍ഗവും ആനന്ദിക്കും. അവനിലെ
സ്വയംബോധം യേശുവില്‍ ജീവിക്കും. സ്വര്‍ഗം ആനന്ദിക്കുവാനുള്ളതെന്നു വചനം പറയുന്നു. (ലുക്ക്:
15:10) . അവിടെ വേദനയില്ല ദുഖമില്ല.
യേശുവും കാനായിലെ പാര്‍ട്ടിയില്‍
വീഞ്ഞ് കുടിച്ചു മറ്റുള്ളവരൊത്തു കുശല വര്‍ത്തമാനം പറഞ്ഞു ആനന്ദിച്ചു കാണും.
ഇല്ലായെങ്കില്‍ സ്വര്‍ഗത്തില്‍ ആനന്ദമെന്ന വികാരം അവിടുത്തേക്ക് എങ്ങനെ ഉണ്ടായി ?
കുഞ്ഞുങ്ങള്‍ അടുത്ത്
വന്നപ്പോള്‍ യേശു വാത്സല്യത്തോടെ അവരെ തലോടിയില്ലേ. പുഞ്ചിരിച്ചില്ലേ? "അവരെ
തടയരുതൊരു നാളും" എന്ന് ശിഷ്യരെ നോക്കി ചിരിച്ചുകൊണ്ടല്ലേ
അവിടുന്ന് പറഞ്ഞത്?
എന്നിരുന്നാലും ഗുരു
യേശുവിന്റെ ജീവിതം ഗൌരവമേറിയതായിരുന്നു. ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ മാനവ
ജാതിക്കായുള്ള അവിടുത്തെ ലക്‌ഷ്യം
പൂര്‍ത്തികരിക്കണമായിരുന്നു.സദാസമയവും സുഖത്തിലും സന്തോഷത്തിലും ജീവിക്കുന്നവന്‍
ദൈവത്തെത്തേടി അലയുകയില്ല.
എങ്കിലും അവിടുന്ന്
യെരുസ്ലെമിന്റെ പാപത്തിന്റെ കണ്ണുനീരില്‍ പങ്കു ചേര്‍ന്നു. അവിടുന്ന് പൊട്ടി
കരഞ്ഞു. ഇന്ന് അവിടുത്തേക്ക് കണ്ണുനീര്‍ ഇല്ല. ഉണ്ടായിരുന്നുവെങ്കില്‍
കാഞ്ഞിരപ്പള്ളി പിതാവിനെ നോക്കി പൊട്ടിക്കരയുമായിരുന്നു. അത്ര മാത്രം പാപം പുരോഹിത
ലോകത്തിനുണ്ട്. ആ പാപിയെ നോക്കി നമ്മുടെ ഹൃദയവും തകരുന്നില്ലേ? യേശുവെന്ന
സത്യത്തെ തേടി
നടക്കുന്നവര്‍ അത്തരക്കാരെ നോക്കിയും കരയണം.അയാള്‍ ഞാന്‍ ജനിച്ചു വളര്‍ന്ന
നാടിന്റെ ശാപമാണ്. യെരുസ്ലെമില്‍ വിലപിച്ച യേശു
വന്നിരുന്നുവെങ്കില്‍ കാഞ്ഞിരപ്പ ള്ളിയെ നോക്കി പൊട്ടിക്കരയുമായിരുന്നു.
No comments:
Post a Comment