(ദേശാഭിമാനി,13-11-2012)
മെല്‍ബോണ്‍:ഓസ്‌ട്രേലിയയില്‍ വൈദികര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ ദേശീയ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് പ്രഖ്യാപിച്ചു.പൊലീസ് അന്വേഷണം അട്ടിമറിക്കാന്‍ റോമന്‍ കത്തോലിക്കാ സഭ ഇടപെടുന്നതായി വ്യാപകമായ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.
ഇതേ വിഷയത്തില്‍ വിക്‌ടോറിയ സംസ്ഥാനത്ത് പാര്‍ലമെന്റ് സമിതിയുടെ അന്വേഷണവും നടക്കുന്നുണ്ട്. 1930 മുതല്‍ ആയിരത്തോളം കുട്ടികളെ വൈദികര്‍ പീഡിപ്പിച്ചതായി സഭതന്നെ സമ്മതിച്ചിരുന്നു. കുട്ടികളെ വൈദികര്‍ പീഡിപ്പിച്ചതില്‍ 2008 ജൂലൈയില്‍ ഓസ്‌ട്രേലിയയിലെത്തിയ പോപ്പ് ബെനഡിക്ട പതിനാറാമന്‍ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.
ഇക്കണക്കിനു പോയാല്‍, പുരോഹിതരുടെ ആക്രമണത്തിനു ഇരയാകാത്തവരുടെ കാര്യം പ്രത്യേക ദൈവാനുഗ്രഹമായി കരുതേണ്ടതല്ലേ? നിഷ്പക്ഷമായ നിയമസംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലെല്ലാം ക. സഭയെ ഔദ്യോഗികമായി മരവിപ്പിക്കാനുള്ള കാരണങ്ങളാണ് തീയാലും റൂഹായാലും അഭിഷിക്തരായ പട്ടക്കാര്‍ ചെയ്തുകൂട്ടുന്നത്. പൊതുമാപ്പ് പറഞ്ഞു തടിതപ്പുന്ന ഇപ്പോഴത്തെ സമ്പ്രദായം ഇനി അനുവദിച്ചുകൂടാ. ഒക്കെയും ജയിലില്‍ കിടന്ന് കഠിനാദ്ധ്വാനം ചെയ്ത് തന്നെ തങ്ങളുടെ ക്രൂരവിക്രിയകള്‍ക്ക് പരിഹാരം ചെയ്യണം. കുറ്റക്കാരെ ഒരിടവകയില്‍/രാജ്യത്ത് നിന്ന് മറ്റൊന്നിലേയ്ക്ക് മാറ്റുന്ന സൂത്രം ഇനി നടക്കില്ലെന്ന് നിയമത്തിലൂടെ ഏര്‍പ്പാടാക്കാന്‍ വേണ്ട നടപടികള്‍ ഓരോ രാജ്യത്തെയും ഗവ. ചെയ്യണം.
ReplyDeleteഈ പുരോഹിതന്മാരെ സംരക്ഷിക്കുന്നതുവഴി സഭാ നേതൃത്വം സ്വയം അപഹാസ്യരാകുക അല്ലെ ചെയയുന്നതു. അതുപോലെ അല്മായരെ കൊഞ്ഞനം കുത്തി വെല്ലുവിളിക്കുകയും
ReplyDelete