ആരാധന!
സാമുവല്‍ കൂടല്‍, കലഞ്ഞൂര്‍
1.
സത്യമാണാരാധന,
ആത്മാവിലാരാധിപ്പിന്‍;
ആത്മനെ അകക്കാമ്പില്‍ അറിഞ്ഞാലാനന്ദമായ്!
2.
മനസ്സിന്നരരങ്ങള്‍ അഞ്ചുമങ്ങടച്ചാലീ
ഇന്ദ്രിയങ്ങളെ നമുക്കുളളിലായ്
ഉറക്കീടാം!
3.
ഇന്ദ്രിയാതീയമായൊരുനുഭൂതിയാണവന്‍
നമ്മിലാണവന്‍ സത്യം,
ഉളളിലായ് മേവുന്നവന്‍!
4.
ഞാനെന്നബോധമവന്‍, ബോധമായ് മരുവുവോന്‍
ബോധത്തെ
ഉണര്‍ത്തുന്നു, ബോധമായ് ലയിക്കുന്നു!
5.
സകലം അവനിലായ്, അവനേ
സകലതും;
അഖില സൃഷ്ടിസ്ഥിതിലയവുമവന്‍ ലീല!
6.
മത്തായി ആറിന്നാറില്‍
ക്രിസ്തുവീ മന്ത്രം ചൊല്ലി
പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു; ലോകമോ പഠിച്ചീല. .
.
7. “
കേള്‍ക്കുവാന്‍ ചെവിയുള്ളോര്‍ കേള്‍ക്കട്ടെയെന്ന
ദുഃഖം
ഹൃദയസ്ഥനായോന്റെ പുത്രനു കണ്ണീര്‍ച്ചാലായ്. . .
8.
സ്വര്‍ഗ്ഗസ്ഥതാതനവന്‍ ഹൃദയസ്ഥനെന്നായാല്‍,
ഈശ്വനോ വാസമാണെന്‍
ഹൃദയത്തുടിപ്പിലും!
9.
ദേവനു വാണരുളാന്‍ ഹൃദയം ദേവാലയം;
സ്തുതിയായ്
സത്കര്‍മ്മങ്ങള്‍, മനസ്സാണള്‍ത്താര മേല്‍!
10.
മാനവ കൈവേലയാം പളളികള്‍
പൂട്ടിക്കുമ്പോള്‍,
ദേവന്റെ കൈവേലയാം ഹൃദയം തുറക്കുവീന്‍. . .
11.
ദേവലോകത്തിലാണെന്‍ ജീവിതമിനിമേലില്‍
ജീവനെ ഏകിയവന്‍ ജിവനായ്,
ഞാനവനില്‍!
12.
കോടികള്‍ ചെലവാക്കി കെട്ടിടം
പണിതീര്‍ത്താല്‍
കൂദാശക്കെത്തി ളോഹ, കൂലിയും കീശേലായി.
13.
ആടിനെ
പിഴിഞ്ഞിവര്‍ പളളികള്‍ പണിതാലാ-
ആടിനെ കശാപ്പാക്കി പളളികള്‍
പൂട്ടിക്കുന്നു.
14.
കോടതി കയറുന്നു പളളിക്കേസിനായ് നീചര്‍;
പണ്ടിവര്‍
മിശിഹായെ കോടതി കയറ്റീലേ?!
15. “
പ്രാര്‍ത്ഥിക്കാനായി നിങ്ങള്‍ പളളിയില്‍
പോകരുതെ”-
ന്നോതിയോന്‍ പ്രതിക്കൂട്ടില്‍; സാക്ഷികള്‍
പുണ്യാളന്മാര്‍!
08-10-2011
08-10-2011
No comments:
Post a Comment