Author: George Katticaren, Editor, Soul and Vision.
സിറോമലബാര്‍ സഭ 2011-2012 പ്രേഷിതവര്‍ഷമായി പ്രഖ്യാപിച്ചു. നൂറ്റാണ്ടുകളായി തോമാസ്ളീഹായുടെ പൈത്റ്കത്തില്‍ വിശ്വസിക്കുന്നവരാണ് കേരളത്തിലെ സിറോമലബാര്‍ വിശ്വാസികള്‍. തെളിവുകളുടെ അഭാവത്താല്‍ ചരിത്രകാരന്മാര്‍ പല ഘട്ടങ്ങളായി പല വിവാദങ്ങള്‍ സൃഷ്ട്ടിച്ചുവേങ്കിലും തോമാസ്ളീഹാ കേരളത്തില്‍ വന്നുവേന്നുള്ള നമ്മുടെ വിശ്വാസത്തെ ആര്‍ക്കും അപകടപ്പെടുത്തുവാന്‍ പറ്റിയിട്ടിയില്ല. പലപ്പോഴും കേള്‍ക്കുന്ന ഒരു പല്ലവി: നമ്മള്‍ തോമാസ്ളീഹായുടെ ആള്‍ക്കാരാണ്. ചെറു പ്രായത്തില്‍ ലത്തീന്‍ റീത്തില്‍പ്പെട്ട ഉറ്റമിത്രങ്ങളുമായി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരെ പരിഹസിക്കുന്നത്, നിങ്ങള്‍ മുക്കുവന്‍ പത്രാസിന്റെ ആള്‍ക്കാരും ഞങ്ങള്‍ തോമാസ്ളീഹായുടെ ആള്‍ക്കാരുംമാണെന്നാണ്. അതെല്ലാം ഇന്ന് ഓര്‍ക്കുബോള്‍ ലജ്ജ തോന്നുന്നു.അന്ന് നമുക്കു കിട്ടിയ ശിക്ഷണം അതാണ്. ഈ വിഭാഗിയ മനോഭാവത്തിന് ഇന്നും വലിയമാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇതെല്ലാം വിണ്ടും കാണുമ്പോള്‍ പരിതപിക്കുവാന്‍ മാത്രമെ കഴിയുകയുള്ളു.
പക്ഷെ തോമാസ്ളീഹാ ഭാരതത്തില്‍ വന്നത് യേശുവിന്റെ സന്ദേശം പകരുവാനാണെന്നുള്ള കാര്യം നാം മറക്കുന്നു..പത്രോസ്സ്ളീഹാ വേറെ തോമാസ്ളീഹാ വേറെ എന്നു ചിന്തിക്കുന്നതിനേക്കാലേറെ ക്രിസ്തുവാണ് നമ്മുടെ കേന്ദ്രബിന്ധുവെന്ന് ഈ പ്രേഷിതവര്‍ഷത്തില്‍ ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞാല്‍ അതാണ് ഉത്തമം. യേശുവിനും അദ്ദേഹം പഠിപ്പിച്ച സിദ്ധാന്തങ്ങള്‍ക്കും പ്രധാന്യം നല്‍കുന്നതിലേറെ അദ്ദേഹത്തിന്റെ സന്ദേശവുമായി വന്ന വി.തോമാസ്ളീഹാക്കു പ്രാമുഖ്യം കൊടുക്കുന്ന പ്രവണതയാണ് കാലകാലങ്ങളില്‍ സിറോമലബാര്‍ സഭയില്‍ കണ്ടുവരുന്നത്. അത് എന്തുകൊണ്ട്? ദൈവശാസ്ത്രജ്ഞന്മാര്‍ ഉത്തരം പര്രയേണ്ട കാര്യങ്ങളാണിവ. ഇതിന്റെ പുറകിലുള്ള സ്ഥാപിത താല്‍പര്യങ്ങള്‍ എന്താണ്?
റോമിന്റെ നിയമങ്ങളൊന്നും അതായത് പത്രോസിന്റെ നിയമങ്ങളൊന്നും തോമാസ്ളീഹായുടെ ആള്‍ക്കാര്‍ക്കു ബാധകമല്ലായെന്ന സഭാതാല്‍പര്യം സംരക്ഷിക്കുവാനാണോ? അതുകൊണ്ടല്ലേ 48 കൊല്ലം കഴിഞ്ഞിട്ടും അല്‍മായരെ സംബന്ധിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ സഭാധികാരികള്‍ ഇന്നും നടപ്പിലാക്കാതെ അവഗണിക്കുന്നത്? ആധുനിക സാങ്കേതികവിദ്യയുടെ യുഗത്തില്‍ പണ്ടത്തെ വിശ്വാസികളായ അജ്ഞാ നികള്‍ ഇന്ന് സഭാംഗങ്ങളായ ജ്ഞാനികളായി മാറിയ അന്തരം ആര്‍ക്കും വിസ്മരിക്കുവാന്‍ പറ്റുകയില്ലല്ലോ? ഇത് വിസ്മരിക്കുന്നതുകൊണ്ടല്ലേ സഭയിലുടനീളം സംഘര്‍ഷങ്ങളും അസമാധാനവും പടര്‍ന്നു പന്തലിക്കുന്നത്. ലോകത്തിന്റെ എല്ലാ കോണിലും സഭാധികാരികള്‍ നവീകരണത്തിന്റെ ആവശ്യകതയെപറ്റി ഊന്നി പറയുകയും
നവീകരണം പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. പക്ഷെ നമ്മുടെ സഭ ഇതിനൊന്നിനും മനസ്സു കാണിക്കുന്നില്ല. വിവിധ തരത്തിലുള്ള ലിറ്റര്‍ജികളും ഐതിഹ്യങ്ങളും സഭാംഗങ്ങളുടെമേല്‍ കെട്ടിയേല്‍പ്പിച്ചു അവരെ നയിക്കുവാന്‍ ആഗ്രഹിക്കുന്നു. ലിറ്റര്‍ജിയെ സംബന്ധിച്ചു ബിഷപ്‌ന്മാരുടെ ഇടയില്‍ ഇന്നും ഐക്യധാരണയുണ്ടായിട്ടില്ല. ഇന്ന് പ്രവാസികളുടെ ഇടയില്‍ യുദ്ധസമാനമായ ചേരതിരിവു സൃഷ്ടിക്കുന്നത് മാര്‍തോമ കുരിശാണ്.
അവരുടെ ഇടയില്‍ 'താമരകുരിശ്' അഥവാ 'ക്ളാവര്‍ കുരിശ് എന്നാണ് ഇത് അറിയപ്പെടുന്നത്.
കുടുംബങ്ങളില്‍ പോലും ഇതിന്റെ പേരില്‍ വാക്കുതര്‍ക്കം നടക്കുന്നുണ്ട്. ഈയടുത്തദിവസം നടന്ന സംഭവമാണ് താഴെ വിവരിക്കുന്നത്. ചങ്ങനാശേരി സ്വദേശിയായ ഭാര്യ ആലുവാ സ്വദേശിയായ ഭര്‍ത്താവിനോട് മെത്രാന്‍ പര്രയുന്ന താമരകിരിസ്സിനെ സ്വീകരിക്കുന്നതാണ് ശരിയെന്നു പര്രഞ്ഞപ്പോള്‍ " അതു ശരിയാണെങ്കില്‍ എന്തിനാണ് എ രണാകുളം- അങ്കമാലി അതിരൂപതയിലെ ചങ്കൂറ്റമുള്ള വൈദികര്‍ പൊതുനിരത്തില്‍ ഇറങ്ങി പ്രതിഷേധം പ്രകടിപ്പിച്ചതു " എന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. ഇതിന്റെ പേരില്‍ അമേരിക്കയില്‍ ചേരിതിരിഞ്ഞു നടക്കുന്ന കലഹങ്ങളില്‍ പോലീസു ഇടപ്പേടേണ്ട ഗതികേട് പരിതാപകരമാണ്. തോമാസ്ളീഹാവാദത്തിനു മാറ്റുകൂട്ടുവാനും റോമിലെ പൌര്യസ്ത്യസംഘത്തെ വിശ്വസിപ്പിക്കുവാനും സഹായകരമായ ഒരുപാധിയായിരുന്നോ പേര്‍ഷ്യന്‍ കുരിശ്? 1547-ല്‍ കണ്ടുകിട്ടിയ ഈ പേര്‍ഷ്യന്‍ കുരിശിനു കൊടുത്ത പേരാണ് മാര്‍തോമാകുരിശ്. ഇന്ന് മാര്‍തോമാകുരിശിനെ ബഹുമാനിക്കുന്നവരുണ്ട്. ഇത് മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന നയത്തോടു ഭൂരിപക്ഷം സഭാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. കുരിശിനോടുള്ള എതിര്‍പ്പല്ലാ പിന്നയോ പലര്‍ക്കും ക്രൂശിതരുപത്തോടുള്ള വൈകാരിതക ഒന്നു വേറെയാണ്.
'മാര്‍തോമാകുരിശ്' എന്ന പദപ്രയോഗം തോമാസ്ളീഹാ കൊണ്ടുവന്നിട്ടുള്ള കുരിശാണെന്നു ധാരണ സംജാതമാക്കുവാന്‍ ഉപകരിക്കുന്നുണ്ടെങ്കിലും യഥാര്‍തഥ്യം അതല്ലല്ലോ. പഴമക്കാരെ അടിച്ചേല്‍പ്പിച്ചിരുന്ന സംഗതികള്‍ പുതിയ തലമുറ എളുപ്പത്തില്‍ വിശ്വസിക്കുന്നവരല്ലല്ലോ.
എങ്ങനെയാണ് പേര്‍ഷ്യന്‍ കുരിശു മാര്‍ തോമാ കുരിശായി മാറ്റിയെന്ന ചരിത്രാന്വേക്ഷണത്തില്‍ ഞങ്ങള്‍ക്കു കിട്ടിയ വിവരങ്ങളാണ് താഴെ ചേര്‍ക്കുന്നത്. 72 AD യിലാണ് സെ.തോമാസ് കൊല്ലപ്പെട്ടത്. ആ സ്ഥലം ഇന്ന് മൌണ്ട് തോമസ് എന്നറിയപ്പെടുന്നു ( ചരിത്രപരമായി സ്ഥിതികരിച്ചിട്ടില്ല). 6-ആംശതകത്തില്‍ അര്‍മേനിയര്‍ ക്രിസ്ത്യാനികള്‍ അതിനടുത്തുള്ള തീരപ്രദേത്ത് (മെയിലാപൂര്) തോമാസ്ളീഹായുടെ കുഴിമാടം കണ്ടുകിട്ടിയതായി അവകാശപ്പെടുകയും അവിടെ ഒരു പള്ളിയും പണിതീര്‍ത്തു. അതിനുശേഷം ഉദ്ദേശം ആയിരം കൊല്ലങ്ങള്‍ക്കുശേഷം പോര്തുഗീസ്സുഗ്ഗീസുകാര്‍ ആ തീരപ്രദേശത്ത് കോളനി സ്ഥാപിക്കുവാന്‍ വരുകയും ആറാം ശതകത്തില്‍ പണിത പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പാളെവി (പേര്‍ഷ്യന്) ലിഖിതങ്ങളോടുള്ള കുരിശു കണ്ടെടുത്തു. അന്നവര്‍ ആ കോളനിക്ക് ഇട്ടപേരു San Thoma എന്നാണ്. അതായത് City of St.Thoma. 1547-ല്‍ അവിടെ എത്തിയ പോര്‍ത്തുഗ്ഗീസ്സു മിഷന്‍നരിമാരില്‍ ഒരാള്‍ Antonio De Gouvea അന്ന് കണ്ടുകിട്ടിയ ആ കുരിശ്ശിനു നല്‍കിയ പേരാണ് cross of san Thoma അതിന്റെ് അര്‍ത്ഥം.ക്രോസ് ഓഫ് ദി സിറ്റി ഓഫ് തോമസ് ( Cross of the city of Thomas)എന്നായിരുന്നു.
അന്നത്തെ ഭാവനസമ്പന്നരായ സഭാനേത്റ്ത്വത്തിലെ ചില അധികാരികള്‍ Cross of san thoma എന്ന പേരു വളച്ചൊടിച്ചു Cross of Saint Thoma ആക്കി. ഇവിടെയാണ് അവര്‍ കൃത്രിമം കാണിച്ചത്. ദൈവജനത്തെ കബളിപ്പിച്ചത്. എന്നിട്ടവര്‍ അത് മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു മാര്‍ തോമ കുരിസ്സാക്കി മാറ്റി.. ഇതാണ് ചെപ്പടി വിദ്യ. ഇത് സത്യ ക്രിസ്ത്യാനികള്‍ ഒരു കാലത്തും അന്ഗികരിക്കരുത്. അസത്യത്തെ വന്ദിക്കുന്നതു പാപമാണ്. എവിടെയെല്ലാം അസത്യമുണ്ടോ അവിടെയെല്ലാം യേശുവിന്റെ സാന്നിധ്യം ഇല്ല. ഇവിടെ സാത്താനാണ് ഭരിക്കുന്നത്. നമ്മുടെ നല്ല ജിവിതം- ദൈവത്തോട് അടുക്കുവാനുള്ള നല്ല അവസരം ഇവര്‍ പഴാക്കുക്കയാണ് ചെയ്യുന്നത്. ഇതിനെ ശക്തിയായി എതിര്ത്തെ പറ്റു.
അര്‍മേനിയന്‍ ക്രിസ്തിയ സംസ്കാരം കേരളസഭയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ തെളിവാണ് ഈ കുരിശ്ശിന്റെ പകര്പ്പുകള് കോട്ടയം,, ചങ്ങനാശ്ശേരി, മുട്ടുചിറ,, കോതനല്ലൂര്, ആലങ്ങാട്, കടമറ്റം എന്നീ സ്ഥലങ്ങളിലെ പള്ളികളില് കാണുവാന് കഴിയുന്നത്.
52 AD യിലാണ് തോമാസ്ളീഹാ മലബാര്‍ തീരത്തെതിയതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു ( ചരിത്രപരമായി സ്ഥിതികരിച്ചിട്ടില്ല).. അക്കാലത്തു കുരിശ് പരിഹാസചിഹ്നവും ക്രിമിനലുകളെ വധിക്കുന്നതിനുമുള്ള ഉപകരണവുമായിരുന്നു. നാലാം ശതകത്തിലാണ് സെ. ഹെലേന ക്രിസ്തുവനെ തറച്ച കുരിശു കണ്ടെടുക്കുന്നത്.ക്രിസ്തുവിന്റെ മരണശേഷം എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് കുരിശ് ദൈവചിഹ്നമായി ആദരിക്കപ്പെട്ടത് . പേര്‍ഷ്യന്‍ കുരിശ് തോമാസ്ളീവാ കൊണ്ടുവന്നതാണെന്നും അദ്ദേഹം സ്ഥാപിച്ച പള്ളികളില്‍ അവ കുഴിച്ചിട്ടതാണെന്നുള്ള വാദഗതി ചരിത്രവുമായി പൊരുത്തപ്പെടുന്നില്ല. ഇതെല്ലം കെട്ടുകഥകളാണ്.
കുരിശിന്റെ ചരിത്രം വായിച്ചു. കൂട്ടത്തില്‍ ഒന്ന് കൂടി അറിയുക, ലോകത്ത് കണ്ടുപിടിച്ചു എന്ന് അവകാശപ്പെടുന്ന കുരിശിന്റെ കഷണങ്ങള്‍ എല്ലാം കൂടി ചേര്‍ത്താല്‍ ഒരു 100 ടണ്‍ വരെ വരാം. ഒരു കണ്ടുപിടുത്തവും സംശയാതിതമായി തെളിയിക്കപ്പെട്ടിട്ടില്ല. തോമ്മാസ്ലിഹാ ഇവിടെ വന്നതാവാം വരാത്തതാവാം, കേരളത്തിലൂടെ അങ്ങേരു വരുമ്പോള്‍ ഞങ്ങള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലുകയായിരുന്നു എന്ന രിതിയിലുള്ള വ്യാഖ്യാനം ശരിയല്ല. സ്വന്തം ശിഷ്യന്മാരെ യാതൊന്നും കൂടെകൊണ്ടുപോവാന്‍ യേശു അനുവദിച്ചിട്ടില്ല. അന്നേരമാണ് താമര കുരിശുമായി സ്ലിഹ എത്തിയെന്നുള്ള വ്യാഖ്യാനം. ശ്രി ജോര്‍ജ്ജു പറഞ്ഞതുപോലെ നമ്മുടെ പ്രശ്നം യേശുവോ യേശുവിന്റെ പഠനങ്ങളോ അല്ലാതായി എന്നുള്ളതാണ് ദയനിയമായ സത്യം. അവിടെയാണ് നമുക്ക് തകര്‍ച്ച ഉണ്ടായത്. ആ തകര്‍ച്ചയിലേക്ക് നമ്മെ നയിച്ചത് നമ്മുടെ പിതാക്കന്മാരാണ്. അതുകൊണ്ടാണ് അന്ധരായ വഴി കാട്ടികളെ എന്ന് അവരെ വിളിക്കുന്നത്.. തന്നെ. റോം അല്ല പത്രോസ് നേരിട്ട് വന്നു പറഞ്ഞാലും ഒരു പിതാവും അനുസരിക്കാന്‍ പോവുന്നില്ല. സുബോധമുണ്ടായിട്ടു വേണ്ടേ?
ReplyDeleteപ്രിയ കാട്ടിക്കാരന്‍, ഈ കുരിശു വിപ്ലവം ചരിത്രത്തിന്റെ ഇരുണ്ട അധ്യായങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. കടത്തിണ്ണയില്‍ ഉറങ്ങി കിടന്ന ഒരുവനെ പട്ടാളം വെടിവെച്ചു കൊന്നു, തുടര്‍ന്നുണ്ടായ വിപ്ലവം ഇജിപ്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഈ അടുത്ത കാലത്ത് നാം കണ്ടതാണ്. ദളിതനായ ഒരുവന്റെ വിറങ്ങലിച്ച ശവം വെച്ച് നൃത്തം ചെയ്ത വൈദികന്‍ തിര്‍ച്ചയായും അറിയപ്പെടും കാരണം ആ കുഴിമാടത്തില്‍നിന്നാണ് കേരള അല്‍മായ വിമോചനവിപ്ലവം തുടങ്ങിയിരിക്കുന്നത്. പണ്ടത്തെ പോലെ പിഴ അടച്ചാല്‍ തിരുന്നതിലും അപ്പുറം കാര്യങ്ങള്‍ കാട്കയറികഴിഞ്ഞു. പത്തു കല്‍പ്പനകള്‍ മോശക്ക് കൊടുത്തിട്ട്, ഒരു കൊച്ചു മലയുടെ ഓരത്തിരുന്നു, മനസ്സ് നിറയെ വേദനുയുമായി, കുറെ സാധുക്കളെ ചുറ്റിലും നിര്‍ത്തി കണ്ണീര്‍ ഒഴുക്കികൊണ്ട് യേശു പറഞ്ഞു, "ദരിദ്രര്‍ ഭാഗ്യവാന്മാര്‍............... .............."കാരണം ....."
നമുക്ക് ആ സദ്ഗുരുവിന്റെ വചനങ്ങള്‍ പിന്തുടരാം ജിവതത്തില്‍ ഉടനിളം. ആ സദ് ഗുരുവിന്റെ പാദങ്ങളില്‍ നിന്ന് നൂറു കാതം അകലെയെങ്കിലും മരിച്ചുവിഴാന്‍ നമുക്കിടവരട്ടെ. ഇടയില്‍, തിളങ്ങുന്ന അരപ്പട്ടയും തൂവല്‍ ഇരിപ്പടങ്ങളുമായി എത്തുന്ന നിയമജ്ഞാരായ പ്രമാണിമാര്‍ നമ്മെ ആലോസരപ്പെടുത്താതിരിക്കട്ടെ.
ബിഷപ്പ് അങ്ങാടിയത്ത് , മാര്‍ തോമാകുരിസ്സു എന്നത് കള്ള കഥയല്ലേ? വെറും കെട്ടുകഥ. എവിടെയാണ് ബൈബിളില്‍ മാര്‍ തോമാകുരിസ്സു എന്ന് പറയുന്ന കള്ള കുരിസ്സിനെ വിവരിക്കുന്നത്
ReplyDeleteപണത്തിനുവേണ്ടി വിശ്വാസികളെ കബിളിക്കുന്ന കള്ളം പറയുന്ന പുരോഹിതമാരില്‍ ഒരാളാണ് താങ്കളും. കള്ളം പറയുന്ന ബിഷോപിനന്റെയും പുരോഹിതരുടെയും തെറ്റുകള്‍ അല്മായര്‍ ക്ഷമിക്കുമെന്ന് കരുതുന്നുവേങ്ങില്‍ ബിഷോപിന് തെറ്റ് പറ്റി.ക്രിസ്തുപോലും ക്ഷ്മിചിട്ടില്ല.താങ്കള്‍ ക്രിസ്തുവിന്റെ അനുയായി ആണെങ്കില്‍ താമര കുരിസ്സിനെ ധൂരെ കളഞ്ഞു ക്രൂസ്സിത രൂപമ് വയ്ക്കുക. താമര കുരിസ്സു കള്ളമാണ്. വിശ്വാസികളെ വിഡ്ഢികള്‍ ആക്കെല്ലേ! മാര്‍ തോമാകുരിസ്സു തല്ലിയുടച്ച് കര്‍ത്താവിനെ പ്രതിഷിടിക്കുന്ന കാലം അടുത്ത് അടുത്തുവരുന്നു.
കുരിശിന്റെ ചരിത്രം വായിച്ചു. കൂട്ടത്തില്‍ ഒന്ന് കൂടി അറിയുക, ലോകത്ത് കണ്ടുപിടിച്ചു എന്ന് അവകാശപ്പെടുന്ന കുരിശിന്റെ കഷണങ്ങള്‍ എല്ലാം കൂടി ചേര്‍ത്താല്‍ ഒരു 100 ടണ്‍ വരെ വരാം. ഒരു കണ്ടുപിടുത്തവും സംശയാതിതമായി തെളിയിക്കപ്പെട്ടിട്ടില്ല. തോമ്മാസ്ലിഹാ ഇവിടെ വന്നതാവാം വരാത്തതാവാം, കേരളത്തിലൂടെ അങ്ങേരു വരുമ്പോള്‍ ഞങ്ങള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലുകയായിരുന്നു എന്ന രിതിയിലുള്ള വ്യാഖ്യാനം ശരിയല്ല.-Roshan ഫ്രാന്‍സിസ്
ReplyDeleteതോമ്മാസ്ലിഹായെ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന ജപം ചെല്ലുവാന്‍പഠിപ്പിച്ചത് changnachery യിലെ റിട്ടയേര്‍ഡ് ബിഷപ്പാണ് എന്നാണ് പുതിയ തിയറി. അന്ന് അദ്ദേഹം മഹര്‍ഷി വീരപ്പന്‍ ആയിരുന്നു- സത്യക്രിസ്ത്യാനി
തോമ്മാശ്ലീഹാ ഒരു കുരിശു കൊണ്ടുവന്നുവെന്നു അവകാശപ്പെട്ടാണ് സഭകളില്‍ ബഹളം മുഴുവന്‍. ക്രിസ്തുവിന്‍റെ കൂടി ജീവിച്ച ആ പാവം മുക്കവനെ
ReplyDeleteകള്ളകഥകളില്‍ കുടുക്കാതെ വെറുതെ വിട്ടുകൂടെ. ലോകത്തിലെ ഏറ്റവും ഉറപ്പുള്ള തടി കേരളത്തിലെ തേക്കാണെന്ന് പറയുന്നു. ആ തടികള്‍ പോലും നൂറു കൊല്ലത്തിനുള്ളില്‍ ദ്രവിച്ചുപോവുന്നു. പുറംനാടുകളില്‍ മേപ്പിള്‍ മരങ്ങളും റബ്ബര്‍ തടി പോലെ ദ്രവിച്ചു പോവുന്ന മരങ്ങളുമേ കാണുവാന്‍ സാധിക്കുകയുള്ളൂ. രാസ വസ്തുക്കള്‍ ചേര്‍ത്തില്ലെങ്കില്‍ കൂടിയാല്‍ മുപ്പതു വര്‍ഷത്തില്‍ കൂടുതല്‍ ഈ തടികള്‍
നില നില്‍ക്കുകയില്ല.
പേര്‍ഷ്യന്‍കുരിശും താമരകുരിശും എന്നിങ്ങനെയുള്ള കല്ലുവെച്ച നുണകള്‍ തട്ടുവാന്‍ തന്നെ കുറെ പുരോഹിതര്‍ക്കായി എഴുതുന്ന ചരിത്രകാരന്‍മാരുമുണ്ട്. യേശുവിനെ വന്ദിക്കുന്നതിന് പകരം കുരിശുമായി ഒരു യുദ്ധമാണ് ഇന്ന് എവിടെയും.
തോമ്മാസ്ലീഹയെ പഴിപറഞ്ഞു ഒരു തട്ടിപ്പുതോമസ്‌വന്നുവെന്നു പറഞ്ഞു കുരിശിന്റെ തര്‍ക്കങ്ങള്‍ തുടരുന്നു. പവ്വത്ത് പിതാവിന്റെ പഴയെ കന്നുകാലികൂട്ടില്‍ നിന്നും ഇളക്കിയ തടികൊണ്ടു നിര്‍മ്മിച്ച തോമ്മയുടെ ക്ലാവര്‍ കുരിശു മനുഷ്യനെ കലഹിപ്പിക്കാനും സഹായമായി. വിശ്വാസികള്‍ തമ്മില്‍ അടിച്ചാല്‍ മാത്രമേ ഇവരുടെ അധികാരം ഉറപ്പിക്കാന്‍ പറ്റുകയുള്ളു. തട്ടിപ്പുതോമ്മയുടെ കഥയും അങ്ങനെയാണ്. അയാള്‍ ഗോണ്ടാഫോരോസ് രാജാവിനു കൊട്ടാരം പണിയാമെന്ന് പറഞ്ഞു പണം മുഴുവന്‍ തട്ടിയെടുത്തു. ജീവിച്ചിരുന്നപ്പോള്‍ സ്വര്‍ഗത്തില്‍ ഗോണ്ടോഫോരസ്സിനു കൊട്ടാരവും ഉണ്ടാക്കി. ക്രിസ്തുവിനു പോലും സാധിക്കാത്ത അമാനുഷ്യകഴിവ് ഈ കള്ളതൊമ്മന്‍ നേടിയിരുന്നു.ഏതായാലും ക്നനായ് കടല്‍ കൊള്ളക്കാരന്‍ തോമസ് കുരിശുകൊണ്ടു വന്നതായി ആരും ചരിത്രം എഴുതി തുടങ്ങിയിട്ടില്ല.
ക്രിസ്തുവിനു ബി.സി.അഞ്ചാം നൂറ്റാണ്ടിനു മുമ്പും പേഗന്‍ ദൈവങ്ങള്‍ക്ക് കുരിശുകള്‍ അടയാളങ്ങളായി ഉണ്ടായിരുന്നു. ബാബിലോണിയന്‍ സംസ്ക്കാരത്തില്‍
തമൂസ് എന്ന ദൈവത്തിന്‍റെ കുരിശു താഹൂ എന്നു അറിയപ്പെട്ടിരുന്നു. നരഭോജികള്‍ താമൂസ് എന്ന ദൈവത്തിനു മനുഷ്യകുട്ടികളെ ബലി
അര്‍പ്പിച്ചിരുന്നത് താഹൂ കുരിശ്ശില്‍ ബന്ധിച്ചായിരുന്നു. കോണ്‍സ്റ്റാന്റിന്‍ചക്രവര്‍ത്തിയുടെ കാലത്ത് താമൂസ് മതക്കാര്‍ കൂട്ടത്തോടെ ക്രിസ്ത്യാനികളായി. ഇവര്‍ തമൂസ്സിനു ബലി അര്‍പ്പിച്ചിരുന്ന
താഹൂ കുരിശു ക്രിസ്ത്യാനികളുടെ അടയാളവുമായി. അറിയപ്പെടുന്നതില്‍ താഹൂ കുരിശിനെ ഏറ്റവും പഴക്കം ചെന്നതായി കരുതപ്പെടുന്നു. നീളവും വീതിയും
ഒരുപോലെയാണ് ഈ കുരിശിനുള്ളത്.
ബൈബിളില്‍ ജീസുസ് മരിച്ചത് കുരിശിലാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചില യാഹോവാക്കാര്‍ ഒറ്റത്തടിയില്‍ ജീസസ് മരിച്ചുവെന്നു പ്രസംഗിക്കുന്നു. പിശാചു കുരിശിനെ കണ്ടാല്‍ ഓടുമെന്നു കേട്ടിട്ടുണ്ട്. യാഹോവാക്കാരും ഈ പേഗന്‍ കുരിശു കണ്ടാല്‍ ഓടുന്നതും കാണാം.
യേശുവിനെ തറച്ച കുരിശു താഹൂ കുരിശിലോ ഗ്രീക്ക് കുരിശിലോ അല്ല. പലയിടത്തും ആദ്യ കാലലേഖനങ്ങളില്‍ യേശുവിനെ വധിച്ചത് ഒറ്റ തടിയിലെന്നും എഴുതിയിട്ടുണ്ട്.ഈ വിശ്വാസം ബൈബിളിനു എതിരാണെങ്കിലും
മത മൌലിക വാദികള്‍ക്ക് നല്ലവണ്ണം ന്യായികരിക്കുവാനും അറിയാം.
താഹൂ എന്ന കത്തോലിക്കാസഭയുടെ പേഗന്‍ കുരിശിനെ എതിര്‍ത്ത അനേകം ആദികാലപിതാക്കന്മാരും സഭയില്‍ ഉണ്ടായിരുന്നു. കാര്‍ഡിനല്‍ ന്യൂമാന്‍ തന്റെ പുസ്തകത്തില്‍ ഇപ്പോഴുള്ള കുരിശിനെ വിവരിച്ചിരിക്കുന്നത് സഭയുടെ കുരിശു ക്രിസ്തുവിനെ തറച്ച രീതിയിലുള്ള കുരിശല്ലന്നും നാലാംനൂറ്റാണ്ടില്‍ ക്രിസ്ത്യാനികള്‍ വണങ്ങിയിരുന്ന പേഗന്‍കുരിശു തന്നെയെന്നും സ്ഥാപിച്ചിട്ടുണ്ട്. ഇന്നു വന്ദിക്കുന്ന കുരിശു യേശുവിനെ തറച്ച കുരിശുമായി യാതൊരു ബന്ധവുമില്ല.
കുരിശു അടിമത്വത്തിന്‍റെ അടയാളമായും കരുതുന്നു. മതപീഡനം, കുരിശു യുദ്ധങ്ങളെല്ലാം മഞ്ഞകുരിശുകള്‍ വഹിച്ചുകൊണ്ടായിരുന്നു. ഭീകരസംഘടനയായ
കൂക്ലെക്സ് ക്ലാന്‍ അടയാളമായി സ്വീകരിച്ചിരിക്കുന്നതും കുരിശാണ്. കറുത്ത വര്‍ഗക്കാര്‍ക്കെതിരെ ഭീകരത തൊടുത്തു വിടുന്ന കുരിശു അങ്ങനെ വെറുപ്പിന്‍റെ അടയാളം കൂടിയാണ്.
എന്റെ അറിവില്‍ ആദ്യമൂന്ന് നൂറ്റാണ്ടുകളില്‍ ആദിമക്രൈസ്തവ സമൂഹങ്ങളില്‍ അവരുടെ പ്രതീകമായി മീനിനെയാണ് (Fish ) ( ജീവനുള്ളതല്ല) ഉപയോഗിച്ചിരുന്നത്. ചരിത്രം പഠിക്കുക , കോണ്‍ സ്ടാന്റിന്‍ തന്‍റെ അമ്മയായ ഹെലനയുടെ കാലം മുതലാണ് കുരിശിന്‍റെ ഉപയോഗം തുടങ്ങിയത്. അന്നുമുതല്‍ പേഗന്‍ മതമുപയോഗിച്ചിരുന്ന എല്ലാ അനാചാരങ്ങളും, ക്രിസ്തീയ ലേബലില്‍ പുറത്തു വരാന്‍ തുടങ്ങി. നമ്മുടെ കുരിശില്‍ കാണാറുള്ള I H S എന്താണെന്ന് പലര്‍ക്കുമറിയില്ല, സംശയമുള്ളവര്‍ നമ്മുടെ ഗുരുക്കന്മാരോട് ചോദിക്കുക. ഫലം നാസ്തിയാണെങ്കില്‍, എനിക്കറിയാവുന്നത് പറയാം , ഹെലന കണ്ട കുരിശില്‍ ഉണ്ടായിരുന്ന എഴുത്താണതു. (IN HOC SIGNO VINCES or IN THIS SIGN CONQUER. ) . ഇത് കഴിഞ്ഞു Constantine had his eldest son Crispus put to death by poison, and had his wife, the Empress Fausta; killed at the behest of his mother, Helena. Fausta was left to die in an over-heated bath. Their names were wiped from the face of many inscriptions and references to their lives in the literary record were erased. അയാളും നമ്മുടെ ആള്‍ക്കാര്‍ പുന്ന്യാളനാക്കി, അമ്മയെ പുന്ന്യാളത്തിയുമാക്കി. അത് കുരിശാനെന്നു പോലും പറഞ്ഞിട്ടില്ലായിരുന്നുവെന്നറിയുക. ഈ അടയാളത്തില്‍ എന്നുമാത്രമേ എഴുതിയിട്ടൊള്ളൂ, അതുവരെയുണ്ടായിരുന്ന FISH മാറി CONSTAANTIN പറഞ്ഞതും യേശുവിനുമുന്പുന്ടായിരുന്നതുമായ തമ്മൂസിന്‍റെ ചിന്നം ക്രിസ്ത്യാനികളുടെ പേരിലാക്കുകയും ചെയ്തു. അതുപോലെ പടന്നംമാക്കള്‍ എഴുതിയതുപോലെ ഒറ്റത്തടിയിലാണ് യേശുവിനെ കൈകള്‍ രണ്ടും മേല്‍പ്പോട്ടാക്കി ആണിയടിച്ചു എന്നാണു എന്‍റെ എളിയ നിഗമനം . ഇനി ഞാന്‍ യെഹോവക്കാരനാനെന്നു പറഞ്ഞാലും പിണക്കമില്ല , ആരുപറയുന്നു എന്നതിനേക്കാള്‍ എന്തുപറയുന്നു എന്നാണ് പ്രധാനം.
Deleteഅടയാളങ്ങളെ അപമാനിക്കരുത് എന്ന ലേഖനം വന്നതുകൊണ്ട്, കുരിശിനെപ്പറ്റിയുള്ള വിധഗ്ദാഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പറ്റി. എല്ലാം നല്ലത് തന്നെ. യേശുവിനെ, പെസ്സഹാ കുഞ്ഞാടിനെ അനുസ്മരിച്ചു കൊണ്ട്, കുഞ്ഞാടായാണ് ആദ്യ കാലത്ത് വിശേഷിപ്പിച്ചത്. പോന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ ലോകത്തിന്റെ പാപങ്ങള്‍ മായ്ക്കുന്ന കുഞ്ഞാട് എന്ന വിശേഷണം ശ്രദ്ധിക്കുമല്ലോ. ആദ്യകാല ക്രിസ്ത്യാനികള്‍ അവരുടെ സമൂഹ ഭക്ഷണത്തില്‍ അപ്പവും മീനുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. വി.ബലിയുടെ പഴയകാല ചിത്രികരണങ്ങളില്‍ എല്ലാം മത്സ്യവും ഉണ്ട്. അത് അയ്യായിരം പേരെ തൃപ്തരാക്കിയ അദ്ഭുതത്തിന്റെ മറ പിടിച്ചായിരുന്നു. രണ്ടാം നൂറ്റാണ്ടില്‍ ഏഷ്യ മൈനറില്‍ ബിഷപ് ആയിരുന്ന അബെര്‍കിസിന്റെ epitaph , വി. ബലിയില്‍ മത്സ്യം ആണ് ഭക്ഷിച്ചിരുന്നതെന്നു രേഖപ്പെടുത്തിയിരിക്കുന്നു. പുതുതായി ജ്ഞാന സ്നാനം ചെയ്തവരെ പിതാക്കന്മാര്‍ കുഞ്ഞു മത്സ്യങ്ങള്‍ എന്ന് അഭിസംബോധന ചെയ്തിരുന്നു എന്നും കാണാം. അവര്‍ ജ്ഞാന സ്നാനത്തിന്റെ ജലത്തിലൂടെ പുതുതായി ജന്മമെടുത്തവര്‍ എന്ന അര്‍ത്ഥത്തില്‍ ആയിരുന്നത്. തുടര്‍ന്ന് മത്സ്യം ക്രിസ്ത്യാനിയുടെ അടയാളമായി ഏറെക്കാലം ഉപയോഗിച്ചു പോന്നു. പുതിയ നിയമത്തില്‍ പ്രാവ് പരി. ആല്‍മാവിന്റെ അടയാളമായും വന്നു. ഇതിനിടയില്‍ എപ്പോഴാണ് കുരിശു രംഗപ്രവേശം നടത്തി എന്നതില്‍ ആണ് പ്രശ്നം. അത് ശ്രി പടന്നമാക്കല്‍ പറഞ്ഞതുപോലെ താഹൂ കുരിശായിരിക്കാനെ സാധ്യതയുള്ളൂ. ഇവിടെ ശ്രി. ജൊസഫ് മറ്റപ്പള്ളിയുടെ, കുരിശു ഒരു ശക്തിയേറിയ ഊര്‍ജ്ജ വാഹിനിയായ അടയാളം ആണ് എന്ന വാദത്തിനും പ്രസക്തിയുണ്ട്. ഒരു കാരണവും ഇല്ലാതെ ഇങ്ങിനെയൊന്നും സംഭവിക്കില്ല.
ReplyDeleteബൈബിളിലെ ദുരൂഹതകള്‍ മറികടക്കാനോ, അല്ലെങ്കില്‍ അത് മനസ്സിലാക്കാനോ ശേഷിയുള്ള ജ്ഞാനികള്‍ സഭയിലുണ്ടായിരുന്നു. അവരുടെ കാലം പോവുകയോ, സഭ അവരെ ഒതുക്കുകയോ ചെയ്തിരിക്കാം. ഒറിഗണ്‍ എന്ന ജ്ഞാനിയെ ജീവനോടെ ദഹിപ്പിച്ചു എന്നാണു ഞാന്‍ കേട്ടിട്ടുള്ളതു. ചുരുക്കത്തില്‍, അറിവുള്ളവരെ അകത്തി, എല്ലാം യുക്തി സഹമായി അടുക്കിയ തിയോളജി രൂപപ്പെട്ടു. അത് നന്നായി പഠിച്ച നമ്മുടെ പിതാക്കന്മാര്‍ ദുര്‍ബ്ബല ഭാഗങ്ങളില്‍ വ്രണം ഉണ്ടാക്കി അത് നക്കിയും തുടച്ചും ജിവിതം തള്ളി നീക്കുന്നു. അവിടെ യേശുവോ, യേശു പഠിപ്പിച്ച സ്നേഹമോ ഇല്ല പകരം കുറെ നിയമങ്ങളും കുറെ വ്യാഖ്യാനങ്ങളും മാത്രം. ഇന്നും വടക്കേ ഇന്ത്യയില്‍ മിഷ്യന്‍ സ്റെഷനുകളില്‍ പ്രവര്‍ത്തിക്കുന്ന മിഷനറിമാര്‍ക്ക് പോലും, പാവങ്ങള്‍ക്ക് യേശുവിനെ കാട്ടികൊടുക്കന്നതിലല്ല താല്പര്യം. ബിഷപ് ഉദ്ദേശിക്കുന്നതുപോലെ ഇടയ ലേഖനം കേള്‍പ്പിക്കാനും സഭാ നിയമങ്ങള്‍ കാട്ടി ഉമ്മാക്കി കാണിക്കാനും ഉള്ള സാഹചര്യങ്ങളുടെ അഭാവമാണ് അവരെ വേദനിപ്പിക്കുന്നത്.
മനുഷ്യരക്ഷയ്ക്ക്‌വേണ്ടി കാല്‍വരിയില്‍ ക്രിസ്തുമരിച്ച കുരിശ് അനന്തമായ ദൈവസ് നേഹത്തിന്റെപ്രതീകവും എല്ലാവിധ പ്രസാദവരാനുഗ്രഹങ്ങളുടെ ഉറവിടവുമാണ് എന്ന് പ്രഘോഷിക്കേണ്ടത്
ReplyDeleteസഭയുടെ കടമയാണ്.. (II വത്തി. കൗണ്‍സില്‍: അക്രൈസ്തവമതങ്ങള്‍ No.4).
പക്ഷെ ബിഷപ്പു പൗവത്തിലും അങ്ങാടിയാത്തും അദ്ദേഹത്തിന്റെ കൂടെ നടക്കുന്ന പുരോഹിതരും കളളകഥകള്‍ കൊു ആവരണം ചെയ്ത താമരകുരിശ്ശ് എന്ന പേയ്ഗന്‍ കുരിശ്ശിനെയാണ് പ്രഘോഷിക്കുന്നത്. സഭാ നിയമങ്ങളൊന്നും ഇവര്‍ക്കു ബാധകമല്ല. അതേസമയത്ത് വിശ്വാസികള്‍ ഇവര്‍ പറയുന്നത് അനുസരിക്കുകയും വിശ്വസിക്കുകയും വേണം. പേയ്ഗന്‍ കുരിശ്ശു നശിപ്പിച്ചു ഇവര്‍ ക്രിസ്തുവിന്റെ അനുയായികളാണെന്നു മാതൃക കാണിക്കെട്ടെ!
റോഷന്‍ സൂചിപ്പിച്ചതുപോലെ കുരിശു ഊര്‍ജ്ജ വാഹിനിയായ അടയാളം ആണ്. വളരെ അര്‍ത്ഥവത്തുമാണ്. ഒരു മതത്തിന്‍റെ ആയാലും രാജ്യത്തിന്‍റെ ആയാലും
ReplyDeleteഅടയാളങ്ങളില്‍ ഉള്ള തത്വങ്ങള്‍ ശക്തിയായി തന്നെ നമ്മുടെ മനസ്സിനു ഉന്മേഷം തരുന്നു. പാറിപറക്കുന്ന നമ്മുടെ ദേശീയപതാകയും, അശോകചക്രവും, നിറങ്ങളായ നീല,വെള്ള,കുങ്കുമ നിറങ്ങളും എതു ഭാരതീയനെയാണ് രോമാഞ്ചം കൊള്ളിക്കാത്തത്. അടയാളങ്ങളെ അര്‍ത്ഥവത്തും നന്മയായി കരുതുന്നവര്‍ക്കും ഊര്‍ജം തന്നെ നല്‍കും. നമ്മുടെ പതാകയിലെ നീല നിറം ഇസ്ലാമിനും വെള്ളനിറം ക്രിസ്ത്യാനിക്കും കുങ്കുമ നിറം ഹിന്ദുവിനും സ്വീകാര്യമാണ്. ശക്തിയും നല്‍കുന്നു.
എല്ലാ മതങ്ങളുടെയും സാരാംശമായ സത്യം അശോകചക്രത്തില്‍ ഉണ്ട്. അവിടെയാണ് ബുദ്ധന്‍റെ ജ്ഞാനോദയവും അശോകചക്രവര്‍ത്തിയുടെ സമാധാന സന്ദേശവും.
യേശുവിന്‍റെ കുരിശു,താമര കുരിശു കെട്ടുകഥ, തോമ്മാശ്ലീഹ കൊണ്ടുവന്ന കുരിശു
എന്നിങ്ങനെ കള്ള കഥകളേക്കാളും എത്രയോ നന്മയും ഊര്‍ജവും നല്‍കും, അടയാളങ്ങളുടെ അര്‍ത്ഥവ്യാപ്തിയിലേക്ക് ചിന്തിച്ചിരുന്നുവെങ്കിലെന്നു തോന്നി പോവുന്നു.
ഒരു തോമ്മായും ഒരു കുരിശും കൊണ്ടുവരാതെ കെട്ടുകഥകള്‍ പ്രചരിപ്പിക്കുവാന്‍ ആണ് പുരോഹിതര്‍ക്ക് താല്പര്യം. നസ്രാണികുരിശു എന്നു പറഞ്ഞാല്‍ തോമ്മാശ്ലീഹായുടെ തത്വങ്ങള്‍ എന്ന അര്‍ത്ഥമാണ് കല്‍പ്പിക്കുന്നത്. യേശുവിനെ തഴഞ്ഞിട്ടു എന്തിനു തോമസ്സിനു പ്രാധാന്യം നല്‍കണം. തോമസ് സുവിശേഷങ്ങളൊന്നും രചിച്ചിട്ടുമില്ലല്ലോ?
ഇന്ത്യാ 1973ല്‍ ഇറക്കിയ ഇരുപതുരൂപ സ്റ്റാമ്പില്‍ തോമാശ്ലീഹാ മരിച്ചത്
ഏ ഡി 72 ല്‍ എന്നു അച്ചടിച്ചിരിക്കുന്നു. ഈ ചരിത്രം ഗവേഷകരെ വഴി തെറ്റിക്കുന്നതല്ലേ? രാഷ്ട്രത്തെപ്പോലും പുരോഹിത ചരിത്രകാരന്മാര്‍ കള്ളംപറഞ്ഞു ചതിച്ചിരിക്കുന്നു.
താമരകുരിശിനും അനേക അര്‍ത്ഥങ്ങള്‍ കല്‍പ്പിച്ചിട്ടുണ്ട്. മാര്‍ത്തോമ്മാ, നസ്രാണി എന്നിങ്ങനെ കുരിശുകള്ക്കുള്ള പേരുകളെക്കാള്‍ താമര എന്ന പദത്തില്‍ കൂടുതല്‍ അഭിമാനബോധം ഉളവാക്കുന്നു. കാരണം താമര ഭാരതത്തിന്‍റെ ദേശീയ പുഷ്പമാണ്. പ്രാവ് പരിശുദ്ധആത്മാവിനെ, നീതിയുടെ ഉറവിടത്തെ പ്രതീകമാക്കുന്നു. കുരിശിലുള്ള നാലു തലക്കുമുള്ള മൊട്ടുകള്‍ യേശുവില്‍ക്കൂടിയുള്ള പുതുജീവിതമാണ് അര്‍ത്ഥമാക്കുന്നത്. ക്രിസ്ത്യാനിക്ക്
ലില്ലിപൂക്കള്‍ പരിശുദ്ധിയുടെ പരിമളമാണെങ്കില്‍ താമരപൂവിനെ ഭാരതീയ
ദാര്‍ശിനികതയില്‍ അതേ അര്‍ത്ഥത്തില്‍ കാണുന്നു. കുരിശിന്‍റെ താഴത്തുവശം യഹൂദന്മാരുടെ മനോറാ അടയാളമാണ്. ഹീബ്രൂ യഹൂദരുടെ മെഴുകുതിരി കാലിന്‍റെ അടയാളവും.
ഏഴു ശാഖകളോടുകൂടിയ മനോറാ പൌരാണികകാലംമുതല്‍ യഹൂദര്‍
അടയാളമായി കരുതുന്നു. മൂന്നുശിഖരങ്ങള്‍ വീതം ഓരോ വശത്തും നടുക്ക് പ്രധാനശിഖരവും. നടുക്കുള്ളതു കുറ്റിയില്‍നിന്ന് മുളച്ചു ശാഖകള്‍ പുറപ്പെടുന്ന അടയാളമാണിത്. പഴയ നിയമത്തില്‍ യെശയ്യയുടെ അദ്ധ്യായം പതിനൊന്നില്‍ വാക്യം ഒന്നും രണ്ടും ഇതു സൂചിപ്പിക്കുന്നു.
"എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.
2
അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ."
കൂടുതല്‍ ഗഹനമായി പോവുകയാണെങ്കില്‍ അനേക അര്‍ഥങ്ങള്‍ അടയാളങ്ങളില്‍ ഉണ്ട്. കള്ളചരിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഈ താമരകുരിശും
പരിശുദ്ധിയുടെയും ശാന്തിയുടെയും സ്നേഹത്തിന്‍റെയും അടയാളങ്ങളായി വ്യഖ്യാനിക്കാം.ഇതിലെ സാരാംശം മനസ്സില്‍ ഉള്‍കൊള്ളുന്നത് തെറ്റാണെന്ന് തോന്നുന്നില്ല.
.
Excellent comment! ശ്രി. പടന്നമാക്കലിന്റെ കമന്റിനെ അങ്ങിനെ പറഞ്ഞാലും പോരായ്കയാണ്. എല്ലാ അടയാളങ്ങള്‍ക്കും അര്‍ത്ഥമുണ്ട് അത് നല്ലതോ ചിത്തയോ ആവാം. നെഗറ്റീവ് ആയ ഒരു അടയാളം ആണ് ഉപയോഗിക്കുന്നതെങ്കില്‍ സര്‍വനാശം വരെ സംഭവിക്കാം, അതായത്, ഉപയോഗിക്കുന്ന അടയാളം പോസിറ്റീവ് അല്ലെങ്കില്‍, തോന്ന്യാസം പണിയുന്ന പുര പോലിരിക്കും; ഗതി പിടിക്കില്ല. പ്രശസ്ത കമ്പനികള്‍ ഫലം മൂല്യ നിര്‍ണ്ണയം നടത്തി പ്രതികം കാലാകാലങ്ങളില്‍ പുതുക്കുകയോ മാറുകയോ തന്നെ ചെയ്യാറുണ്ട്. അത് ശാസ്ത്രിയമായ ഒരു സമീപനം തന്നെയാണ്. കണ്ടാല്‍ ഭംഗിയുണ്ടോ എന്നതല്ല ഇത്തരം അടയാളങ്ങളുടെ ഗുണം നിര്‍ണ്ണയിക്കുന്ന ഘടകവും. കുരിശു പേഗന്‍ ആയതുകൊണ്ടും യേശുവുമായി ബന്ധമില്ലാ എന്നതുകൊണ്ടും നെഗറ്റീവ് ആയിരിക്കണം എന്നില്ല. താമരകുരിശിനും നല്ല അര്‍ത്ഥമുണ്ട്. പക്ഷെ എന്ത് ചെയ്യാം അനുഭവം കൊണ്ട് നെഗറ്റീവ് ആണെന്നെ തോന്നൂ .
ReplyDeleteഅടയാളങ്ങളുടെ വിവിധ വശങ്ങള്‍ പഠിക്കുവാന്‍ ഈ സംവാദം പ്രയോജനപ്പെട്ടു എന്ന് പറയാം.ഇവിടെ സിറോ മലബാര്‍ പിതാക്കന്മാര്‍ കുരിശു മാറ്റി മത്സ്യം സ്വികരിച്ചിരുന്നെങ്കില്‍ വലിയ പരാതി ഇല്ലാതെ പോയേനെ. പക്ഷെ നാം കല്‍ദായക്കാരാണ്, വല്ല അണ്ടനും അടകോടനും പറയുന്ന കുരിശും തൂക്കി നടക്കാന്‍ സൌകര്യമില്ല എന്ന് പറഞ്ഞു പേര്‍ഷ്യന്‍ കുരിശുമായി യുദ്ധത്തിനിറങ്ങിയിടത്താണ് തെറ്റിയത്. അവിടെ വന്നത് സുപ്രധാനമായ രണ്ടു കാര്യങ്ങള്‍ - ഒന്ന്, താമരക്കുരിശു തോമ്മയുടെതാണോ എന്ന് ഉറപ്പില്ല, രണ്ടു, അത് പേര്‍ഷ്യന്‍ ആണെന്ന് സൂചനയുണ്ട് താനും. ഇതിനെല്ലാം മുകളിലാണ് ഭാരതത്തില്‍ ജനിച്ചു ഇവിടുത്തെ ചോറും തിന്നു വളര്‍ന്ന നാം കല്ദായാക്കാരാനെന്നുള്ള വാദം. പിതാക്കന്മാര്‍ക്കു അത് വലിയ പ്രശ്നമായി തോന്നിയിട്ടില്ല, കാരണം മുട്ടിനു മുട്ടിനു റോമില്‍ പോയി വരുകയും, റോമന്‍ പൌരനായി ജീവിക്കുകയും, തിന്നാനും തടി നോക്കാനും ഇവിടുത്തെ പട്ടാളത്തിനെ വിളിക്കുകയും ചെയ്യാന്‍ അവര്‍ക്ക് ഒരു ഉളുപ്പുമില്ല. ഇവിടെ ജനിച്ച നാം അടിസ്ഥാനപരമായും ഈ മണ്ണിന്റെ മക്കളാണ്, ഈ മണ്ണിനെ അഭിമാനത്തോടെ ചുംബിക്കാന്‍ നമുക്കായില്ലെങ്കില്‍ നാം മനുഷ്യരല്ല വെറും മൃഗങ്ങളാണ്. ഒരു നല്ല ഭാരതിയന്റെ ലക്ഷണം അവന്‍ മറ്റു ജനതകളെയും സ്നേഹിക്കുന്നു എന്നാണു. അതാണ് സ്വന്തം പൌരത്വത്തില്‍ അഭിമാനിക്കാന്‍ എന്നെ എന്നും പ്രേരിപ്പിക്കുന്നതും. പിതാക്കന്മാരുടെ ഉള്ളില്‍ രൂപാന്തരം പ്രാപിച്ചു ഒഴുകുന്ന അശുദ്ധ രക്തമാണ് പാവം മാര്‍ കര്‍ദ്ദിനാള്‍ വിഴാനും ഇടയാക്കിയത്. അദ്ദേഹത്തിനു അത് ബോധ്യമായി അതില്‍നിന്നു പുറത്തു വരുന്നത് വരെ പൊതു ജിവിതത്തില്‍ കാര്യമായി കാണാനും സാധ്യതയില്ല. ദിപിക മലപ്പുറത്ത് പണയം വെച്ചിട്ട് ഒരു നാണവുമില്ലാതെ കറങ്ങി നടന്നവരെ പോലെയല്ല എന്നത് ആശ്വാസം നല്‍കുന്നു. അദ്ദേഹത്തിന്റെ ആ ലാളിത്യത്തെയും തെറ്റുകളെ അന്ഗികരിക്കാനുള്ള മനോഭാവത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. അത് വ്യത്യസ്തവുമാണ്.. മാതൃകാപരവുമാണ്.
എനിക്ക് തോന്നുന്നത് യഥാര്‍ത്ഥ പ്രശ്നം അവിടെയുമല്ല എന്നാണു. കുരിശു യേശു മരിച്ച സാധനമാണെന്നും അത് ഹൃദയത്തിലേക്ക് എടുത്തു വെക്കുകയും ചെയ്തുകൊള്ളാന്‍ ഇന്നേവരെ പറഞ്ഞുകൊണ്ടിരുന്നതാണ് പ്രശ്നമായത്. . ഒരുകാലത്ത്, ജീവിച്ചിരുന്നു എന്ന് തെളിവില്ലാത്ത മനുഷ്യരെ ഐതിഹ്യങ്ങളുടെ പിന്നാലെ പോയി പുണ്യവാന്മാരാക്കിയതിന്റെ ഫലമല്ലേ അരുവിത്തുറയിലും, അതിരമ്പുഴയിലുമൊക്കെ അനുഭവിക്കുന്നത്. അത് പോലെ ശുദ്ധികരണ സ്ഥലവും. ഉണ്ടെന്നു വാദിച്ചുകൊണ്ടിരുന്ന ഒരു സാധനം സത്യത്തില്‍ ഇല്ലായെന്ന് ജനങ്ങളുടെ മുഖത്തു നോക്കി എങ്ങിനെ പറയും? ആര് പറയും? ഇത് പോലെ കുഴഞ്ഞു മറിഞ്ഞ പ്രശ്നങ്ങള്‍ സഭക്കുള്ളില്‍ ഒന്നല്ല.
അല്മാതയ സബ്ദത്തിന്റെ അട്മിനിസ്ട്രെറെര്‍ എഴുതിയത് ശരിയാണ്. ഞാന്‍ കുറെ നാളുകളായി അല്മയസബ്ദതില്നിുന്നു മുങ്ങിയിരിക്കയായിരുന്നു. അതിനു പല കാരണങ്ങള്‍ ഉണ്ടായിരുന്നു. ഈ വര്ഷം ഞാന്‍ പ്രസിദ്ധം ചെയാനിരികുന്ന പുസ്തകത്തിന്റെ പണിപുരയിലാണ്. വിദേശിയായ ഞാന്‍ വേറൊരു ദേശത്താണ് നാല് മാസമായി താമസം. പിന്നെ മലയാളത്തില്‍ കംബ്യുടരില് എഴുതാന്‍ പരിജ്ഞാനം കുറവ്. എങ്കിലും അല്മായസബ്ദത്തില്‍ വരുന്ന അഭിപ്രായങ്ങള് വായിച്ചു ആസ്വദിക്കാറുണ്ട്.
ReplyDeleteപിപ്പിലാഥന്റെ കുരിശു കഥ അല്പം വ്യത്യാസത്തിലാണ് ഞാന്‍ കേട്ടിരിക്കുന്നത്. ആ കഥ ഇങ്ങനെയാണ്: കൊന്സ്ടരന്റൈന്‍ ചക്രവര്ത്തിുക്കാണ് ദര്ശനം ഉണ്ടായത് എന്നാണു പറയപ്പെടുന്നത്. അന്ന് റോമന്‍ ചക്രവര്ത്തിണ ആയിരുന്ന Maxentiusനെ യുദ്ധത്തില്‍ തോല്പിക്കുവാനുള്ള ഉദേശത്തോടെ Constantine നും പട്ടാളക്കാരും Tiber നദിയുടെ കരക്ക് Milvian Bridge നു അടുത്ത് തമ്പടിച്ചു. ആ രാത്രിയിലാണ് ചക്രവര്ത്തിlക്ക് ദര്ശനം ഉണ്ടായത്. ചക്രവര്ത്തിാ പേഗന്‍ ദൈവങ്ങളോട് പ്രാര്ദി ച്ചുകൊണ്ടിരുന്നപ്പോള്‍ സ്വര്ഗീായ വെളിച്ചത്തില്‍ ഒരു കുരിശടയാളം കാണുകയും അതിനു മുകളിലായി ‘conquer by this’ എന്ന ഒരു ലിഖിതം കാണുകയും ചെയ്തു. സ്വര്ഗീത്തില്‍ കണ്ട കുരിശിന്റെ മാതൃകയിലുള്ള കുരിശു പിടിച്ചുകൊണ്ടു യുദ്ധം ചെയ്തു ചക്രവര്ത്തിവ യുദ്ധത്തില്‍ വിജയിചു.
ഇത്തരം കെട്ടുകഥകള്‍ ഉണ്ടാക്കി മാനുഷരെവിസ്വസിപ്പിക്കുന്നതിലൂടെയാണ് സഭ ഭ്വ്തിക വിജയം നേടുന്നത്. ഒരു ക്ഷുരകന്റെ കടയില്‍ 'നിങ്ങളുടെ തല എന്റെ ബിസിനസിനു വേണം' എന്നെഴുതിയ ഒരു പലക കെട്ടി തൂക്കിയിരുന്നു. എനിക്ക് തോന്നുന്നത് മെത്രാന്മാരുടെ അരമന കവാടതിങ്കലും വികാരിയുടെ മേടയുടെ ഭിത്തിയിലും അത്തരം ഒരു പലക തൂക്കണമെന്നാണ്. കാരണം സഭയുടെ ബിസിനസ് വിജയത്തിനും നമ്മുടെ തല വേണം. ക്ഷുരകനു തലയിലെ മുടി മതി. സഭക്ക് മസ്തിഷ്ക്കം വേണം. വിശ്വാസിയുടെ ജിവിതം എത്രയോ എളുപ്പം. നാം ചിന്തിക്കുന്നതിനു പകരം സഭാ മേധാവികള്‍ ചിന്തിച്ചു നമുക്ക് പറഞ്ഞു തരും. കുഞ്ഞാടുകളെപ്പോലെ അവരുടെ പുറകെ പോയാല്‍ മതി. സ്വര്ഗംക നിശ്ചയം!
പടന്നാമ്മാക്കല് എഴുതിയപോലെ പാഴു തടിയില് ഉണ്ടാക്കിയ കുരിശു എങ്ങനെ 300 കൊല്ലം ചിതല് തിന്നാതിരുന്നു? അവിടെയും അത്ഭുതം എന്ന തുരുപ്പു ചീട്ടു ഇറക്കും!
Blind enmity towards KALDAYAVADAM may not bring out truth behind the Persian crosses. It is sad to notice that there is no serious study done either by Kaldayavadies or Pro Latin. Most of them are interested in abusing each other.
ReplyDeleteNo khaldayavadi is a fool to propagate the Persian Crosses as Crosses brought by St.Thomas. They just named this crosses as St.Thomas crosses. People are aware that these crosses may be from 9th or 10th century and have Persian origin because of the Inscription Pahlavi writing on them. The best translation by Dr. Burnnell indicates that it may have Gnostic/Manichaean origin. Plz also note that the Inscription Pahlavi is difficult to translate because of its logogrammatic nature.
The Portuguese excavations at Mylapore and later detection of the said crosses are one of the blunders created and supported by Katholic church in India. Now people in order to save their skin they blame Portuguese. During this period Katholic church needed a cause, symbol to brand us Nestorians to subjugate this church. They did it very act of cunningness with the support of a section of Malankara Nazranies. Now it is ridiculous to see the very supporters of these Portuguese turning to Kaldayavadam by creating fake history without any truth or evidences. The very act of Katholic church need not to be seen as anything exceptional because it was the policy they followed everywhere in Christendom. But the very church created by the Rome itself has every right to continue as itself. The historical mimicry started only after 1987 when the Kaldayavadis after enjoying the money and facilities provided by Rome started looking towards eastern Christian tradition for to honor them selves. History will certainly term this as MASLOWS HIERARCHY OF NEEDS nothing else.
I expect some serious/ enlightening articles related with Persian Cross.
----------അര്മേനിയന് ക്രിസ്തിയ സംസ്കാരം കേരളസഭയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ തെളിവാണ് ഈ കുരിശ്ശിന്റെ പകര്പ്പുകള് കോട്ടയം,, ചങ്ങനാശ്ശേരി, മുട്ടുചിറ,, കോതനല്ലൂര്, ആലങ്ങാട്, കടമറ്റം എന്നീ സ്ഥലങ്ങളിലെ പള്ളികളില് കാണുവാന് കഴിയുന്നത്.¬¬¬-------
Can you elaborate little bit about the Armenian cultural influence on Nazranies? Did Changanacherry get any Persian cross ? Which church? Armenians never produced Pahlavi crosses. Yes they have Khatchkar crosses but they are different from these Pahlavi crosses. We need to trace any Khatchkar crosses to prove their existence in south India earlier than 10th century
Alangad cross and the said crosses are certainly different.
അര്‍മ്മെനിയന്‍ സഭകളുടെ സ്വാധീനം കേരളസഭകളുടെമേല്‍
Deleteസാധ്യത കുറവാണ്.ഇവര്‍ പോര്ട്ടുഗീസ്സുകാരെപ്പോലെ മിഷ്യനറി സ്വഭാവക്കാര്‍ അല്ല. വെളുത്തനിറക്കാരും ആര്യന്മാരുമായ ഇവര്‍ എവിടെപ്പോയാലും മറ്റൊരു വര്‍ഗമായി ഇടപെഴുക വളരെ കുറവാണ്.
ലോകത്ത് ആദ്യത്തെ ക്രിസ്ത്യന്‍രാഷ്ട്രം ഉദയംചെയ്തതും അര്‍മേനിയയില്‍ ആയിരുന്നു. ഇവര്‍ വളരെ സമാധാനപ്രിയരാണ്. പലയിടങ്ങളിലും കുടിയേറ്റം നടത്തിയിട്ടുണ്ടെങ്കിലും അവരുടെതായ അര്‍മേനിയന്‍ പള്ളികളില്‍ ഒതുങ്ങി കൂടുന്ന
തികഞ്ഞ മതവിശ്വാസമുള്ള ഒരു ക്രിസ്ത്യന്‍ സമൂഹമാണ് അര്‍മേനിയക്കാര്‍.
ഇന്ത്യയില്‍ ഇവര്‍ കുടിയേറ്റം ആരംഭിച്ചത് പതിനാറാം നൂറ്റാണ്ടിലാണ്. മുഗള്‍ ചക്രവര്‍ത്തിമാര്‍ ഇവര്‍ക്ക് കച്ചവട സഹായങ്ങള്‍ നല്‍കിയിരുന്നു. ഏഴാം നൂറ്റാണ്ടില്‍ ഏതാനും അര്മ്മേനിയക്കാര്‍ കച്ചവടത്തിനായി കേരളത്തില്‍ വന്നുവെന്ന് പറയുന്നുവെങ്കിലും
ഇവിടെയുള്ള പള്ളികളുമായി അവരുടെ സ്വാധീനത്തെപ്പറ്റി ഒരു ചരിത്ര രേഖകളിലും കാണുവാന്‍ സാധിച്ചില്ല.
കേരള ചരിത്രം പ്രതേകിച്ചു ക്രിസ്തീയചരിത്രം
പലരും വികൃതമായി എഴുതിയിരിക്കുന്നു. മാത്രവുമല്ല പോര്‍ട്ടുഗീസുകാര്‍ മറ്റൊരു ക്രിസ്ത്യന്‍സമൂഹത്തെ കേരളപള്ളികളില്‍ അടുപ്പിക്കുകയുമില്ലായിരുന്നു.
ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ അര്മെനിയാക്കാര്‍ക്ക് പതിനാറാംനൂറ്റാണ്ടിനു ശേഷമുള്ള പള്ളികളും ഉണ്ട്. അമേരിക്കയിലും യൂറോപ്പിലും ഇവര്‍ കുടിയേറുന്ന സ്ഥലങ്ങളില്‍ അര്‍മേനിയന്‍ സംസ്കാരം ഉള്‍കൊണ്ട ധാരാളം അര്‍മേനിയന്‍ പള്ളികള്‍ കാണാം. അവരുടെ സംസ്കാരത്തെ മറ്റൊരു സംസ്ക്കാരമായി സങ്കരപ്പെടുവാന്‍ ആഗ്രഹിക്കുകയില്ല.യഹൂദന്മാരും അങ്ങനെ തന്നെയാണ്.
അര്മെനിയക്കാര്‍ 1772 ല്‍ സൂറത്തില്‍ സെന്‍റ് മേരി നാമത്തില്‍ അര്‍മേനിയന്‍ പള്ളിയും സെമിത്തെരിയും പണി കഴിപ്പിച്ചതായി മാനുസ്ക്രിപ്റ്റില്‍ ഉണ്ട്. ഇന്ത്യയില്‍ വളരെയധികം സമ്പത്തുള്ള പള്ളികളാണ് അര്‍മേനിയ സഭകള്ക്കുള്ളതും. വലിയ ഒരു വ്യവസായ സാമ്രാജ്യവും ഭാരതത്തില്‍ ഇവര്‍ക്കുണ്ട്. ഒരു കാലത്ത് ചണ വ്യവസായത്തിന്‍റെ കുത്തക ഇവര്‍ക്കായിരുന്നു. ഇന്ന് പരിമിതമായ അര്‍മേനിയന്‍ ജനസംഖ്യയെ ഇന്ത്യയിലുള്ളൂ.
Yes,there is practically no cultural influence by Armenians on Nazranies.The main thing they did was that they took Portuguese to the tomb of Mylapore(read Mundadan).They also might have carried some letters from Nazranies to respective addresses. But you cannot compare Yahoodis with Armenians because they adopted local culture and even mixed well .Evidences are plenty.
DeleteWhat about Changanachery cross?
മുണ്ടാടന്‍റെ പുസ്തകം വളരെക്കാലം മുമ്പ് ഞാന്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരന്‍ ബിഷപ്പ് മുണ്ടാടന്‍ ഞങ്ങളുടെ കുടുംബസുഹൃത്തുമാണ്.യൂറോപ്പ്യന്‍ ചരിത്രങ്ങളും ആയി തുലനംചെയ്യുമ്പോള്‍ ക്രിസ്ത്യന്‍ ചരിത്രകാരന്മാര്‍ ചരിത്രത്തില്‍ ധാരാളം വെള്ളംചേര്‍ത്തിട്ടുണ്ട്.ഉദാഹരണത്തിന് ആക്റ്റാ തോമസ് എന്ന പുരാണ ഗ്രന്ഥം തെറ്റായി രീതിയില്‍ തോമസ്സിന്റെ മൈലാപ്പൂര്‍ യാത്രയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അത് അംഗീകരിക്കുന്നുവെങ്കില്‍ സഭയുടെ
ReplyDeleteവിശ്വാസപ്രമാണം തന്നെ മാറ്റിഎഴുതട്ടെ.
ചെങ്ങനാശേരി ഏതു കുരിശിനെപ്പറ്റിയാണ് സൂചിപ്പിച്ചത്. ഞാന്‍ ജനിച്ചതും മാമോദീസ്സാ ലഭിച്ചതും അമ്മവീട്ടില്‍ ചെങ്ങനാശരിയില്‍ നിന്നാണെങ്കിലും ആ കുരിശിനെപ്പറ്റി വ്യക്തമായ ചരിത്രം അറിയത്തില്ല. അങ്ങാടിയിലുള്ള ഒരു പഴയ കുരിശാണെങ്കില്‍ ചെറുപ്പകാലങ്ങളില്‍ ആ കുരിശിനു ചുറ്റും കളിച്ചു നടന്നതായി മാത്രം ഓര്‍മ്മയുണ്ട്. പവ്വത്തിന്റെ
ചരിത്രമെങ്കില്‍ ഞാന്‍ വായിച്ചിട്ടില്ല. ഈ വിഷയങ്ങളില്‍ ഗഹനമായി പഠിച്ചവര്‍ കട്ടിക്കാരന്‍, Joseph Mattapally പോലുള്ള പ്രതികരിക്കട്ടെ.
യഹൂദന്മാരുടെ സംസ്ക്കാരങ്ങള്‍ കേരളനസ്രാണികള്‍ അനുകരിച്ചിട്ടുണ്ട്. ബോംബയില്‍ ഒരു യഹൂദന്‍ എന്റെ ചിരകാല സുഹൃത്തുമാണ്. ഞാന്‍ ജോലി ചെയ്തിരുന്നതും അനേകം യഹൂദരുമൊത്തായിരുന്നു. ഈ നാട്ടില്‍ ധാരാളം യഹൂദ കോളനികളും അവരുടെ സിനഗോഗുകളും ഉണ്ട്.
യഹൂദന്മാരുടെ lost tribe കൊച്ചിയില്‍ വന്നു താവള മടിച്ചുവെന്നു
കെട്ടുകഥയാണ്. വ്യവസായ രംഗത്ത് യഹൂദര്‍ ഭാരതത്തിനെ സമ്പന്നമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ധാരാളം യഹൂദ സ്കൂളുകളും സിനഗോഗും കൊച്ചിയിലും ബോംബയിലും ഉണ്ടായിരുന്നു. അങ്ങനെ ഹീബ്രുഭാഷയും അവരുടെ
തനതായ സംക്കാരവും കാക്കുവാന്‍ സാധിച്ചു. ഡേവിഡ് സാംസന്‍ കുടുംബം ഭാരതത്തില്‍ പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ വലിയ ബാങ്കിംഗ് വ്യവസായികളായിരുന്നു.
അവരുടെ മതഭ്രാന്തുമൂലം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഭാഷയുള്‍പ്പടെ യഹൂദ സംസ്ക്കാരം എന്നും നില നിര്‍ത്തി.യഹൂദ സംസ്ക്കാരം നസ്രാണികളെ സ്വാധീനിച്ചിട്ടുണ്ടെന്നു ശരിതന്നെ. സാരി ഉടുത്ത യഹൂദരെയും കൊച്ചിയില്‍ കണ്ടിട്ടുണ്ട്. സുറിയാനി ക്രിസ്ത്യാനികള്‍ യഹൂദരുടെ സങ്കരവര്‍ഗമെന്നു
ചരിത്രം എഴുതുന്നവരോട് എനിക്ക് ഒന്നുംപറയുവാനില്ല. കലാസാംസ്ക്കാരിക രംഗങ്ങളില്‍, പെയിന്റിംഗ് അവര്‍ ഭാരതത്തിനു അനേക സംഭാവനകള്‍ ചെയ്തിട്ടുണ്ട്. ഭാരതത്തിലെ യഹൂദരുടെ സിനഗോഗില്‍ ഉള്ള പെയിന്റിംഗ് തന്നെ ലോകപ്രസിദ്ധമാണ്. പഴയ ഫോട്ടോകളും കലാരൂപങ്ങളും യഹൂദഭാരത സംസ്ക്കാരംവിളിച്ചറിയിക്കുന്നു. എങ്കിലും അവര്‍ എക്കാലവും യഹൂദര്‍ തന്നെയായി ജീവിച്ചു.
Plz EZHUTHAPPURAM VAYIKKALLE! I just stated that Yahoodis adopted local culture and mixed well. Look at the European jews,they are the best example.I didn't say a word about Nazranies and their Yahoodi culture. The subject is serious and need more serious approach.
ReplyDeleteThe Kochi Jews and their history is comparatively recent one and plz do not carried away by their contribution or their history.
There is no logic in saying that Nazranies have copied Jewish culture out of no reason. This is nothing but prejudice.
-----സുറിയാനി ക്രിസ്ത്യാനികള്‍ യഹൂദരുടെ സങ്കരവര്‍ഗമെന്നു
ചരിത്രം എഴുതുന്നവരോട് എനിക്ക് ഒന്നുംപറയുവാനില്ല.-----
You have every right to think or believe in that way. But don't insist it as the only truth until and unless substantiated by logical evidences.
ChanganacheRry cross- the article by Kattikkaran specify it and that is why I asked. I thought there might be some new discovery happened at Changanacherry !
തെളിവുകള്‍ കിട്ടുന്നവരെ അനുമാനങ്ങളില്‍ വിശ്വസ്സിക്കുവാന്‍ പ്രയാസമാണ്. സുറിയാനി ക്രിസ്ത്യാനികള്‍ ഉള്‍പ്പടെ ദ്രാവിഡജനത ആഫ്രിക്കന്‍ സങ്കരവര്‍ഗമെന്നു ധാരാളം ചരിത്രകാരന്മാരുടെ
Deleteഗ്രന്ഥങ്ങള്‍ ഉണ്ട്. അങ്ങനെ വിശ്വസ്സിക്കുന്നവരുമുണ്ട്.യഹൂദ സങ്കര വര്‍ഗമോ , ആഫ്രിക്കന്‍ സങ്കരമോ രണ്ടും ആക്കാം. സത്യം ഒന്നേ കാണുവാന്‍ സാധ്യതയുള്ളൂ.
എനിക്കു ലഭിച്ച വിവരം അനുസരിച്ചു ചില ചരിത്രകാരന്‍മാരെ ഉദ്ദേശിച്ചാണ് യഹൂദ സുറിയാനി സങ്കരവര്‍ഗമെന്നു ഞാന്‍ ഉദ്ദേശിച്ചത്. പ്രസിദ്ധ സീറോ മലബാര്‍ ചരിത്രകാരനായ പ്രോഫ. ജോര്‍ജു മേനാച്ചെരിയും കാഞ്ഞിരപ്പള്ളി ചരിത്രകാരന്‍ എം.ഡി. ഡൊമിനിക്കും Govt. of India യും സംയുക്തമായി യഹൂദ ക്രിസ്ത്യാനി വര്‍ഗം തെളിയിക്കുവാന്‍ ഡി.എന്‍. എ ടെസ്റ്റ് ആരംഭിച്ചതായ ജോര്‍ജ് മേനാ ച്ചെരിയുടെ മരുമകന്‍റെ എനിക്കു ലഭിച്ച email നിന്നും മനസ്സിലാക്കുന്നു. ഈ വിവരം മാര്‍തോമ്മ നസ്രാണിമാസികയില്‍ പ്രസീദ്ധികരിച്ചുവെന്നും അറിയുന്നു. അങ്ങനെയെങ്കില്‍ കാത്തിരുന്നു കാണാം. യഹൂദനെന്നു അഭിമാനിക്കുന്നതില്‍ അപകര്‍ഷതയെന്നേ പറയുവാന്‍ സാധിക്കുന്നുള്ളൂ. email കോപ്പി താഴെ കൊടുക്കുന്നു.
-------------------------------------
Date: Sun, 4 Mar 2012 23:55:35 +0530
From: sabu.kondooparampil@gmail.com
Dear ജോസഫ്
In ' Marthoma nazrani magzine' I saw M.D Joseph Manniparampil and my father in law. (prof. George Menachery)They (Kristhava panditha sammelanam) are doing DNA test and finding out their Jewish lineage.( A govt project).
I called MD and reminded of his dna from thommi and asked to him to unite all descendants of thommi (as we see in geni).
-----------------------------
George Menachery is a professor, anthropologist, indologist, historian of Syro Malabar Church and history of Kerala.
അങ്ങനെ വിശ്വസ്സിക്കുന്നവരുമുണ്ട്.യഹൂദ സങ്കര വര്‍ഗമോ , ആഫ്രിക്കന്‍ സങ്കരമോ രണ്ടും ആക്കാം. സത്യം ഒന്നേ കാണുവാന്‍ സാധ്യതയുള്ളൂ.
Delete======================
എന്നാല്‍ യെഹൂദരും ആഫ്രിക്കക്കാരും ഒന്നായാല്‍ പ്രശ്നം തീരുമല്ലോ ? ഇതും പെട്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു അനുമാനം അഥവാ അഭിപ്രായം മാത്രം . ക്ഷമയുള്ളവര്‍ മാത്രമേ ഇത് വായിക്കാവൂ എന്ന് ആദ്യമായി പറഞ്ഞുകൊള്ളട്ടെ . അല്‍മായ ശബ്ദം സ്വതന്ത്രന്മാരുടെ ഒരു സിനഗോഗയതുകൊണ്ട് എന്‍റെ അഭിപ്രായം പറയട്ടെ.
ഗാര്‍ലാണ്ടിലെ വരച്ച അള്‍ത്താരയുടെ പടം , കാണുവാനിടയായി. ആദ്യം എനിക്ക് എന്തോ ഒരു ആരുതായ്മ തോന്നി. നമ്മള്‍ കണ്ടു വളര്‍ന്ന തൊണ്ടിപ്പഴം പോലെ ചുവന്നു തുടുത്ത ഒരു യേശുവിനെ കാണാതെ വന്നപ്പോഴുണ്ടായ ഒരിച്ഛാഭംഗം . 1500 വര്‍ഷത്തോളമായി നമ്മള്‍ കൊണ്ടുനടക്കുന്ന ഒരുരൂപത്തിന് കലാകാരന്‍റെ സ്വാതന്ത്ര്യം അനുസരിച്ച് കൊടുത്ത ഒരു മാറ്റമായാണ് ഞാന്‍ കരുതിയത്. എങ്കിലും ഈപ്പണി മറ്റേതെങ്കിലും കലാരൂപത്തിലായിക്കൂടയിരുന്നോ എന്നുള്ള ഒരീർഷ്യയും ഉള്ളിലുണ്ടാവാതിരുന്നില്ല.
പിന്നീടു പ്രതികരിക്കുന്നതിനു മുന്‍പായി അല്പം ഗെവേഷണം നടത്തിക്കളയാമെന്ന് കരുതി , ചരിത്രവും , ശാസ്ത്രവും , വിവേകവും , ലോജിക്കും , മറ്റുള്ളവരുടെ ഗെവഷണവും ,- ഈയുള്ളവന്‍റെ എളിയ പരിധിയില്‍ നിന്നുകൊണ്ട് നടത്തിയപ്പോള്‍ , എന്‍റെ ധാരണ തെറ്റായിരുന്നെന്നു മനസ്സിലായി. ഇതിലേക്കായി , ഹിസ്റ്ററി ചാനല്‍ , ടയിം വാരിക , നാഷണല്‍ ജീയോഗ്രഫിക്കല്‍
ചാനല്‍ , ചരിത്ര പുസ്തകങ്ങള്‍ , ബൈബിള്‍ , ........... എന്നിവകള്‍ ഞാനുപയോഗിച്ചു . ഫലമോ , യഥാര്‍ത്ഥ യഹൂദര്‍ , ഇരുണ്ട തോലിയോടുകൂടിയവരായിരുന്നു വെന്നും ,അവര്‍ക്ക് തടിച്ച ചുണ്ടും ,നാസികയുമായിരുന്നെന്നും
വേണം അനുമാനിക്കാന്‍ . പത്തു കല്പനകെലെന്ന ആംഗലേയ സിനിമയില്‍ ആണെന്ന് തോന്നുന്നു , മോശയോട് പ്രേമമഭ്യര്തിക്കുന്ന മിഥിയാനിലെ പുരോഹിതനായിരുന്ന ജത്രോയുടെ ഒരുമകളായ സിപ്പോറയെന്ന യഹൂദയുവതിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക ( നീ പോന്ന ഈജിപ്തിലെ പെണ്ണുങ്ങളെപ്പോലെ വെളുത്ത നിറമോ, തിളങ്ങുന്ന കണ്ണുകളോ, തലമുടിയോ, മാധുര്യമേറിയ വാക്കുകളോ ഇല്ല. എന്നാല്‍ നല്ല ഒരു ഹൃദയമുണ്ട്. ) മോശയുടെ തടിച്ച നാവും പ്രസിദ്ധമാണല്ലോ. ജറുസലേം ദേവാലയത്തില്‍ കാഴ്ച്ചയര്‍പ്പിക്കാന്‍ പോയ എത്യോപ്പ്യക്കാരന്‍ ഷണ്ഡന്‍ യഹൂദനായിരുന്നു എന്ന് മറക്കാതിരിക്കുക. പല ഗവേഷണങ്ങളും എത്തിനില്‍ക്കുന്നത്. യഹൂദരും യേശുവും ഇരുണ്ട നിരമുല്ലവരായിരുന്നു എന്നുതന്നെയാണ് ബൈബിളില്‍ ഒരിടത്തുപോലും യേശുവോ യെഹൂധരോ വെളുത്ത നിരക്കരയിരുന്നുവേന്നൊരു സൂചനപോലുമില്ല , മറിച്ചുണ്ട് താനും ഇസ്രയേല്‍ ,സൌദിഅറേബ്യ, ഈജിപ്ത്, എന്നല്ല മൊത്തം middle east -ലെ ഒര്‍ജിനല്‍ ആള്‍ക്കാര്‍ ഇരുണ്ടാവരായിരുന്നുവെന്നു അവിടങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്കറിയാം.എന്നാല്‍ ലോകത്തിലെല്ലാം ആര്യന്മാര്‍ മേല്കോയിമ നേടി ഭരിക്കുന്നുവേന്നെയുള്ളൂ. അമേരിക്ക,ഇസ്രായേല്‍ ,ഇന്ത്യ ദ്രാവിഡര്‍),ഈജിപ്ത്,..... ഉദാ ഹരണങ്ങള്‍ മാത്രം.
പോപ്പുലര്‍ മെക്കാനിക്സും B.B.C യും മറ്റു സര്‍വകലാശാലകളും കൂടി നടത്തിയ ഒരു SITE . Please Click Here to see that article- http://www.popularmechanics.com/science/health/forensics/1282186
ബ്രൌണ്‍ തലമുടിയും സുന്ദരമായ സായിപ്പിന്‍റെ കണ്ണും വടിവൊത്ത മുഖവുമുള്ള യേശുവിനെ ഒരു കുറ്റവാളിയുടെ പടത്തില്‍ പിപ്പിലാഥന്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.അല്‍മായശബ്ദത്തിലെ
Deleteവര്‍ണ്ണവാദികള്‍ തീര്‍ച്ചയായും പ്രതിക്ഷേധിക്കേണ്ടതാണ്. കാരണം യൂറോപ്പും അമേരിക്കയും സീറോ മലബാര്‍ ലോകവും യേശു വെളുത്തതെന്നു വിചാരിക്കുന്നു.
ഡാര്‍വിന്‍തത്വങ്ങള്‍ ശാസ്ത്രം ശരി വെച്ചതോടുകൂടി ഇപ്പോള്‍ ആദ്യത്തെ സായിപ്പ് ആദം ആണെന്നാണ് വെപ്പ്. ആദത്തിന് മുമ്പുള്ള ജനങ്ങള്‍ കറുത്ത വര്‍ഗക്കാരായിരുന്നുവെന്നു ചരിത്രംഎഴുതി വെളുമ്പന്‍ സമാധാനിക്കുന്നു. കായേന്‍ ഒരു ആഫ്രിക്കന്‍കറമ്പിയെ കെട്ടിയെന്നും അതുകൊണ്ട് കായേന്‍റെ മക്കളായ കറുത്തവരെ മനുഷ്യരായി കാണക്കാക്കാന്‍ പോലും കൊളോണിയല്‍
കാലങ്ങളില്‍ ഈ വിഡ്ഢികള്‍ തയാറായിരുന്നില്ല.അന്നു ദൈവം വിവാഹ ഉടമ്പടി ഉണ്ടാക്കിയോയെന്നും അറിയത്തില്ല.
അടിമത്വം അവരുടെമേല്‍ അടിച്ചേല്പ്പിച്ചു. വെളിപാടില്‍ അദ്ധ്യായം ഒന്ന് 14-15 വാക്യങ്ങള്‍ വെച്ച് ദൈവം വെളുത്തവനെന്നു
സ്ഥാപിച്ചെടുത്തു.
"അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും
കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു;
മത്തായി - 28:3 Description:
അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമംപോലെ വെളുത്തതും ആയിരുന്നു
ദൈവമായി ചിത്രീകരിക്കുന്നതും വെളുത്തവന്‍റെ രൂപത്തില്‍ തന്നെ. നിറമെന്നുള്ളത് മനുഷ്യജീവിതത്തില്‍ മാത്രമേയുള്ളുവെന്ന തീയോളജി ഇവന്‍റെ തലയില്‍ കയറുകയില്ല. നോവയുടെ വംശം ഹാം കറുത്ത വര്‍ഗമെന്നു പഴയ നിയമത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.
അമേരിക്കയിലോ യൂറോപ്പിലോ ഒരു പള്ളിയിലും കറമ്പന്‍ പുണ്യാളന്‍മാരെ കാണുകയില്ല. കറുത്തവനും വെളുത്തവനും രണ്ടു സ്വര്‍ഗം ഉണ്ടെന്നു തോന്നിപോവും. സീറോ മലബാറിന്‍റെയും
ചിന്താഗതി ഇതുതന്നെ. ബ്രാഹ്മണവാദം ചരിത്രപരമായി പൊളിഞ്ഞപ്പോള്‍ യഹൂദരക്തവും ഡി എന്‍ എ യും തേടി ബിഷപ്പുമാര്‍ ശ്രമം തുടങ്ങികഴിഞ്ഞു.
ആര്യവര്‍ഗ്ഗത്തിന്‍റെ അടയാളമായ സ്വാസ്തിക സ്വീകരിക്കുവാന്‍ ഭയമാണ്. കാരണം സ്വാസ്തിക നാസികളുടെ അടയാളമായി പോയി. സ്വാസ്തിക എന്നു സംസ്കൃതത്തില്‍ നന്മവരട്ടെ എന്നാണ് അര്‍ഥം.
സൂര്യതാപം അടിച്ചു വളര്‍ന്ന യേശു ഇരുനിറക്കാരന്‍ ആകുവാനെ സാധ്യതയുള്ളൂ. ക്രിസ്തു മതത്തിന്‍റെ വേരുകള്‍ ആരംഭിക്കുന്നതും ആഫ്രിക്കയില്‍ നിന്നുതന്നെ. വെളുത്തനിറം പരിശുദ്ധിയും കറുത്തനിറം ദുഷ്ടതയും അര്‍ത്ഥമാക്കുന്നതുമൂലമാണ് ദൈവത്തിന്‍റെ നിറം തൂവെള്ളയായി വെളിപാടില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.
you guys mean jesus was dark not white? that can't be right.
DeleteSyriac Christians and their History
ReplyDeleteChurch historians of Syriac Christianity have produced such fake stories without any respect towards the subject called History. This has been their practice to give credibility to their respective churches. But when they started facing problems with their old bed time stories their modern story writers started making adjustments to accommodate logical objections. But these so called historians fails to understand that the very subject has gone much farther so that their usual stories look absurd in front of the present scientific research& development.
Prof. Menacherry and group should read their works in the light modern findings and techniques applied in the field of history. Our Nambuthiry stories and 71/2 church stories are in very bad shape. Our so called prestigious Plates like IRAVICORTHAN CHEPPEDU are become one of the best jokes of this century. Recent studies related with Manichaean church along with Syriac Christianity questions the very foundation of our Persian Crosses. The story related with VATICAN SYRIAC CODEX 22& CHRONICLE OF SEERT/ARBELA is in very bad shape as far as historical truth is concerned. Tomorrow we may find that our THIRISHAPPALLI PLATES no more supports the usual history promoted by our Syriac Church historians.
It is a positive development that we are coming out of the so called Namboothiri, Pakalomattom stories. But sad to notice that so called MURI-HISTORIANS without much knowledge about DNA mapping and Archeological excavations engage in proving /finding out our Middle East origin. Before understanding the DNA mapping these so called church historians should learn about the research related with the relation ship of ARCHAIC TAMIL AND SUMERIAN LANGUAGE. Today it has been convincingly argued that the Language group called INDO-EUROPEAN is nothing but a hoax (Read GAIL OMVED,LOKANATHAN etc).This will help Pippiladhan/Pdannamakkan to understand more about the DNA CONNECTION OF MALANKARA NAZRANIES WITH JEWS/ARAMEANS.
I think the educated Nazranies are aware of the petty politics and drama by our conventional churches to prove KODUNGALUR as MUZIRIZ. The fact is that the secular historians have identified that the Nazrani population in KODUNGALUR is a later day development during the 13th century. ‘’KHATHA ARIYATHE ATTAM KANUNNAVAR’’I have nothing else to say about these church historians .
PIPPILADHAN is right in his assumption about the features of YESHU. Jews were brownies and got mixed with European blood to arrive present day features. The depiction of YESHU as a white man shows the inferiority complex of western churches. The present day Aramean features also arrived through centuries old forced mixing by wars and migrations.
KRISTHAVA PANDITHA SAMMELANAM!!!!!
It reminds me about the samasya pooranam of Late K.C. Mammen Mappila’s BHASHAPOSHINI
One of the couplets won the prize read like this
POTTAKKINATTIL PULAVAN BHANEENDRAN
THATTUMPURATHU AKHU MRIGENDRA RAJAN
KATTAKKAYAM KRISTHAVA KALIDASAN
(If any body remembers plz help me to complete the forgotten line 3)
Do you want to force BHASHAPOSHINI to announce another Samasya Pooranam about KRISTHAVA HISTORIANS!
Hi Jeevan:
DeleteI think (won't bet on it, though) the 3rd line (not the fourth) is:
കാട്ടാളരില്‍ കാപ്പിരി കാമദേവന്‍ (and then, as the 4th line)
കട്ടക്കയം ക്രൈസ്തവ കാളിദാസന്‍.
I thank you for your active participation in the blog. Would you consider joining the blog as a Contributor? If interested, please drop a mail to: almayasabdam@gmail.com
Administrator, Almaya Sabdam