Translate

Monday, March 24, 2014

പ്രൊഫസർ ജോസഫിന്റെയും സലോമിയുടെയും കഥയല്ലിതു ജീവിതം

By ജോസഫ്‌ പടന്നമാക്കൽ


ജോസഫ് പടന്നമാക്കൽ 

പ്രൊഫ. ജോസഫിന്റെയും സലോമിയുടെയും കഥ ലോകമാകമാനമുള്ള മലയാളിജനതയുടെ മനസാക്ഷിയെത്തന്നെ ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു.  കഥയാരംഭിക്കുന്നത് ഒരു ചോദ്യപേപ്പർ വിവാദത്തിൽക്കൂടിയായിരുന്നു. കഥയുടെ ഉൾക്കാഴ്ചയിലേക്ക് കടന്നുചെന്നാൽ അത്യന്തം ഭീകരമാണെന്ന് കാണാം. മതമൗലികവാദികളും കോളേജുമാനേജ്മെന്റും അരമനയും മാദ്ധ്യമങ്ങളും ഒരു വക്കീലും ഈ കഥയിലെ ഒരുപോലെ വില്ലന്മാരാണ്. സർവ്വോപരി ജോസഫിനെ ഒറ്റികൊടുത്ത് ആദിതോട്ട് അവസാനം വരെയുള്ള സംഭവങ്ങൾക്കു ചുക്കാൻ പിടിച്ചത് അദ്ദേഹത്തിൻറെ  ജൂണിയറായിരുന്ന ഒരു പുരോഹിതനായിരുന്നു.  അയാളുടെ അധികാരഭ്രമവും അതിമോഹവും ഒരു കുടുംബത്തെ കണ്ണുനീരിലേക്കും ദുരന്തത്തിലേക്കും നയിച്ചു. പ്രൊഫസറിന്റെ വകുപ്പു മേധാവിയെന്ന സ്ഥാനം തട്ടിയെടുക്കണമെന്ന ദുഷ്ടലക്ഷ്യമായിരുന്നു എന്നും അയാളുടെ മനസിനെ ചഞ്ചലപ്പെടുത്തിക്കൊണ്ടിരുന്നത്. അതിനുള്ള സുവർണ്ണാവസരം കൊയ്യുകയും ചെയ്തു. കഥ സമാപിക്കുന്നത് ജോസഫിനെ തിരിയെ ജോലിയിൽ പ്രവേശിപ്പിക്കാമെന്നുള്ള കോതമംഗലം ബിഷപ്പിന്റെ പുതിയ വാഗ്ദാനമായിട്ടാണ്. അതുമൂലം പെൻഷനും പ്രോവിഡന്റ് ഫണ്ടും അദ്ദേഹത്തിനു കിട്ടും. മനസാക്ഷിയുടെ പേരിലാണ് ജോസഫിനെ തിരിച്ചെടുക്കുന്നതെന്ന് ബിഷപ്പിന്റെ പ്രസ്താവനയുമുണ്ടായിരുന്നു. എങ്കിൽ സഭയോടൊരു ചോദ്യം, നിങ്ങൾമൂലം മനസുതകർന്ന് ജീവിക്കാൻ നിവൃത്തിയില്ലാതെ ആത്മഹത്യചെയ്ത അദ്ദേഹത്തിൻറെ ഭാര്യ സലോമിയുടെ ജീവൻ നിങ്ങൾക്ക് തിരിച്ചു കൊടുക്കാൻ സാധിക്കുമോ? നിങ്ങൾമൂലം മനസ്സുതകർന്ന് ആത്മഹ്യത്യചെയ്ത പാവം സലോമിയുടെ ആത്മാവ് നിങ്ങളോട് പൊറുക്കുമോ?

നിരവധി കണ്ണുനീരിന്റെ കഥകൾ തൊടുപുഴ ന്യൂമാൻകോളെജിന് പറയാനുണ്ട്. ഇതേ കോളേജിൽനിന്ന് പിരിച്ചുവിട്ട അനേകം അദ്ധ്യാപകർ ജീവിതം വഴിമുട്ടി തൊഴിലില്ലാതെ നടക്കുന്നു. സ്റ്റീഫനെന്ന കോളേജിന്റെ പിരിച്ചുവിട്ട അദ്ധ്യാപകൻ റിക്ഷാ ഓടിച്ചും ലോട്ടറിവിറ്റും കൂലിവേല ചെയ്തുമാണ് ജീവിക്കുന്നത്. കോളേജിൽ മാനേജുമെന്റിനെതിരായി ശബ്ദിക്കുന്ന പിള്ളേരെ പുറത്താക്കലും ഹാൾടിക്കറ്റ് തടയലും അവിടെ നിത്യസംഭവങ്ങളാണ്. ജോസഫിന്റെ സംഭവം ഒരു മതവൈരാഗ്യമായി വികസിപ്പിച്ചെടുത്തതും പത്രത്തിൽക്കൂടിവന്ന ഒരു വാർത്താമൂലമായിരുന്നു.  കഥയല്ല ജീവിതത്തിലെ സലോമിയുടെ അതിദാരുണമായ ഈ മരണത്തിൽ മാദ്ധ്യമങ്ങൾക്കും പങ്കുണ്ട്.

പ്രൊഫ. ജോസഫ് തൊടുപുഴ ന്യൂമാൻ കോളേജിന്റെ വകുപ്പുമേധാവിയായിരുന്ന ഒരു ക്ലാസ്സിൽ 2010 മാർച്ച് പതിനൊന്നാം തിയതി കുട്ടികൾക്കായി ഒരു ചോദ്യകടലാസ് തയ്യാറാക്കിയിരുന്നു. ആ ചോദ്യത്തിൽ  ഒരു മുഹമ്മദും ദൈവവുമായ സംഭാഷണവും രേഖപ്പെടുത്തിയിരുന്നു. ആ മുഹമ്മദിനെ പ്രവാചകൻ നബിതിരുമേനിയായി ചിലർ വ്യാഖ്യാനിച്ചെടുത്തു.  "നായിന്റെ മോനെ" യെന്നുള്ള അസഭ്യവാക്കുകളും സംഭാഷണത്തിന്റെ ശൈലിയിലുണ്ട്. ഫിലിം ഡയറക്റ്ററായ പി.റ്റി. കുഞ്ഞുമുഹമ്മദ് എഴുതിയ "തിരകഥയുടെ രീതി ശാസ്ത്രം" എന്ന പുസ്തകത്തിലുള്ള പരാമർശം ചോദ്യം ഉണ്ടാക്കിയപ്പോൾ അതേപടി ചോദ്യകടലാസ്സിൽ ഉൾപ്പെടുത്തുകയായിരുന്നു. വെറും ഒരു സാധാരണ മുഹമ്മദും ദൈവവുമായുള്ള സംഭാഷണമായിരുന്നു ചോദ്യ കടലാസ്സിലുണ്ടായിരുന്നത്. ആ സമയം പ്രവാചകനെപ്പറ്റി ജോസഫിന്റെ മനസ്സിൽ ഒന്നുമുണ്ടായിരുന്നില്ല. പുസ്തകം എം.ജി. യൂണിവേഴ്സിറ്റി അംഗീകരിച്ചതുമായിരുന്നു. കോളേജിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ പുരോഹിതന് ആ ചോദ്യകടലാസ് ക്ലാസ്പരീക്ഷ കഴിഞ്ഞ മൂന്നാംദിവസം ചവറ്റുകൊട്ടയിൽനിന്നു കിട്ടി. അവസരം മുതലാക്കാൻ കാത്തിരുന്ന പുരോഹിതൻ ചോദ്യപേപ്പർ കടത്തി മാദ്ധ്യമങ്ങളെയേൽപ്പിച്ചു. അതിലൊരു പത്രം ചോദ്യകടലാസിലെ സാധാരണ മുഹമ്മദിനെ പ്രവാചകൻ മുഹമ്മദായി ചിത്രീകരിച്ച് കടുത്ത മതനിന്ദയിളക്കിക്കൊണ്ട് ഒരു വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത പ്രസിദ്ധീകരിച്ചയുടൻ ഇടതുപക്ഷ ചിന്താഗതിക്കാരനായ ജോസഫിനോടുള്ള വിരോധം നിമിത്തം ബോധപൂർവ്വം കോളേജിൽ സമരം അഴിച്ചുവിട്ടു. അതിനുശേഷം കോളേജിൽത്തന്നെ സമരക്കാരുമായി സമരം ഒത്തുതീർപ്പാക്കി.  പുരോഹിതന്റെ പദ്ധതി പൊളിഞ്ഞെന്നറിഞ്ഞപ്പോൾ അയാൾ ചില മതമൗലികവാദികളുമായി കൂട്ടുപിടിച്ച് വീണ്ടും സമരം കുത്തിപൊക്കിച്ചു. അവസാനം ജോസഫിനെ ഒരു വർഷം ജോലിയിൽനിന്നും സസ്പെന്ഡ് ചെയ്തു. സസ്പെൻഷനുശേഷം ജോസഫിനെതിരെ മതനിന്ദക്ക് പോലീസ് കേസുമെടുത്തു. അദ്ദേഹം ഒളിവിൽ പോവുകയും ചെയ്തു. ഇതിൽ ജോസഫ് തിരിച്ചുവരാനായി പോലീസ് അദ്ദേഹത്തിൻറെ മകനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദ്ദിച്ചു. നിർദോഷിയായ ആ പയ്യൻ മരിച്ചുമരിച്ചില്ലായെന്ന നിലയിൽ ഹോസ്പിറ്റലിലും കിടക്കേണ്ടിവന്നു. അവസാനം ജോസഫ് പോലീസിന് കീഴടങ്ങി ജയിലിൽ പോയി പിന്നീട് ജാമ്യമെടുത്തു. സമരക്കാർ ചോദ്യകടലാസ് ഇസ്ലാമികലോകം മുഴുവൻ വിതറി പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരുന്നു.

2010 ജൂലൈ നാലാം തിയതി ജോസഫും കുടുംബവും പള്ളിയിൽപ്പോയി മടങ്ങി വരുകയായിരുന്നു. എന്നും താങ്ങും തണലുമായി നില്ക്കുന്ന തന്റെ പ്രിയപ്പെട്ട പ്രിയതമ സലോമിയും ഒപ്പം പെങ്ങൾ കന്യസ്ത്രിയും ജോസഫിനെ നൊന്തുപ്രസവിച്ച പെറ്റമ്മയും കൂടെയുണ്ടായിരുന്നു. വീടിനുസമീപം എത്താറായപ്പോൾ പെട്ടെന്ന് ഒരു മാരുതിവാൻ അദ്ദേഹത്തന്റെ കാർ തടഞ്ഞു. സഹപ്രവർത്തകൻ, പുരോഹിതനായ അഭിനവ യൂദാസ് ജോസഫിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ മൌലികകാഹളം മുഴക്കുന്ന പടയ്ക്ക് അന്ന് ചോർത്തിക്കൊടുത്തു കാണും. എട്ടുപേരടങ്ങുന്ന സംഘം അദ്ദേഹത്തെ കാറിനുള്ളിൽനിന്നും വലിച്ചു പുറത്തിറക്കി. കൂട്ടത്തോടെ കരഞ്ഞ സലോമിയോടും അമ്മയോടും പെങ്ങളോടും കാറിനുള്ളിൽനിന്നും പുറത്തിറങ്ങരുതെന്നും അക്രമികൾ ആജ്ഞാപിച്ചു. അകലെനിന്ന് ഓടിവരുന്ന മകനെകണ്ട് കതിനാപോലുള്ള ശബ്ദതരംഗങ്ങളോടെ വെടിപൊട്ടിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി. ജീവനുതുല്യമായ സ്വന്തം അപ്പന്റെ കൈ പട്ടാപകൽ വെട്ടുന്നതുകണ്ട് നിസഹായനായി അടുക്കാൻ സാധിക്കാതെ മകൻ ദൂരെനിന്നും നോക്കിനിന്നുകണ്ടു. ജോസഫിന്റെ ദീനരോദനത്തിനുമുമ്പിൽ അമ്മയും പെങ്ങളും സലോമിയും നിസ്സഹായരായിരുന്നു. അക്രമികൾ പോയയുടൻ അയൽവാസികളൊത്തുകൂടി രക്തത്തിൽ കുളിച്ചുകിടന്ന അദ്ദേഹത്തെ കൊച്ചിയിലുള്ള ഹോസ്പിറ്റലിലാക്കി. വേർപെട്ട വലതുകൈ ഐസ് ബോക്സിനുള്ളിൽ പൊതിഞ്ഞുവെച്ചിരുന്നു. പതിനാറു മണിക്കൂറോളം വിദഗ്ക്ത ഡോക്ടർമാർചേർന്ന് സർജറി നടത്തി അദ്ദേഹത്തിൻറെ കൈകൾ തുന്നിചേർത്തു. താനറിയാതെ ചെയ്ത തെറ്റിന് കടുത്ത ശിക്ഷകിട്ടിയ അദ്ദേഹം അന്നു തന്നെ ഉപദ്രവിച്ച അക്രമകാരികളോട് ക്ഷമിക്കണമേയെന്ന് ഹോസ്പിറ്റൽ കിടക്കയിൽനിന്ന് പ്രാർത്ഥിച്ചപ്പോൾ ഒപ്പം ദുഃഖം പങ്കുചേരാൻ ഇന്നില്ലാതായിരിക്കുന്ന അദ്ദേഹത്തിൻറെ ഭാര്യ സലോമിയുമുണ്ടായിരുന്നു.

2010 ജൂലൈ ഇരുപത്തിനാലാം തിയതി ചോദ്യകടലാസ് വിവാദത്തിൽ ജോസഫ് നിരപരാധിയെന്ന് പറഞ്ഞ് യൂണിവേഴ്സിറ്റി സസ്പൻഷൻ പിൻവലിച്ചു. മനപൂർവ്വം വന്ന തെറ്റല്ലായെന്ന മാനദണ്ഡത്തിലായിരുന്നു യൂണിവേഴ്സിറ്റി അന്ന് ആ തീരുമാനമെടുത്തത്. കൂടാതെ സംഭവത്തിനും മുമ്പ് പ്രവാചകന്റെ നീതിയും കരുണയും വിലയിരുത്തി സ്തുതിച്ചുകൊണ്ട് പണ്ഡിതോചിതമായ ഒരു ലേഖനവും അദ്ദേഹത്തിൻറെവക ഒരു ജേർണ്ണലിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നിരുന്നാലും സന്തോഷം അധികകാലം നീണ്ടുനിന്നില്ല. സഹപ്രവർത്തകനായ പുരോഹിതൻ സ്ഥാനം മോഹിച്ചുകൊണ്ട് അദ്ദേഹത്തിനെതിരെ മാനേജ്മെന്റിനെ സ്വാധീനിക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിൽ അവശനായിരിക്കവേ 2010 സെപ്റ്റംബർ നാലാംതിയതി മാനേജ്മെന്റ് അദ്ദേഹത്തെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. കൈവെട്ടിയിട്ടും അചഞ്ചലനായി മനസ് പതറാതെയിരുന്ന അദ്ദെഹമന്ന് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. വീട്, ഭക്ഷണം, പറക്കപറ്റാത്ത കുഞ്ഞുങ്ങൾ,സ്വപ്നങ്ങൾ ഇതെല്ലാമായി സലോമി ആ നിമിഷങ്ങളേയും തള്ളിനീക്കി. ജനിച്ചുവീണ സഭയും പൌരാഹിത്യ കപടതയും അനീതിയും ആ കുടുംബത്തിന്റെ മുമ്പിൽ അന്നൊരു ചോദ്യചിന്ഹമായി കാണും. പിരിച്ചുവിടൽ ജോസഫ് പ്രതീക്ഷിച്ചില്ല. ഇടതുപക്ഷവും സാംസ്ക്കാരിക പ്രവർത്തകരും പിന്തുണയായി വന്നെങ്കിലും പ്രയോജനമുണ്ടായില്ല.

പ്രവാചകനിന്ദയെന്നു പറഞ്ഞ് വർഷങ്ങളോളം പോലീസ് കേസും കോടതികളും കയറിയിറങ്ങി നടന്ന ജോസഫ് കുറ്റകാരനല്ലെന്ന് 2013 നവംബർ പതിനഞ്ചാം തിയതി കോടതി വിധിച്ചു. ജോസഫിനെ തിരിയെ കോളേജിൽ എടുക്കുന്നതിനുള്ള സകല നിയമതടസങ്ങളും മാറി കിട്ടിയെന്ന് വിചാരിച്ചു. കാരണം പോലീസ്കേസും കോടതിയുമായി കുടുംബമാകെ സാമ്പത്തികമായി തകർന്നിരുന്നു. ഒരു നേരം കഞ്ഞി കുടിക്കാൻപോലും മാർഗമില്ലെന്നായി. രണ്ടുരൂപയ്ക്ക് കിട്ടുന്ന പച്ചറേഷനരി  ഭക്ഷിച്ചുകൊണ്ടായിരുന്നു തൊഴിലില്ലാത്ത ജോസഫും കുടുംബവും കഴിഞ്ഞിരുന്നത്. ഗതികെട്ടാൽ  പുല്ലുതിന്നുമെന്നു പറഞ്ഞതുപോലെ കൂലിപ്പണിക്കായി സലോമി തൊഴിലുറപ്പു പദ്ധതികളിലും രജിസ്റ്റർ ചെയ്തിരുന്നു. അപ്പോഴാണ്‌ ആശ്വാസത്തിന്റെ കിരണങ്ങളുമായി കോടതിവിധി അവർക്ക് അനുകൂലമായി വന്നത്. സഭയുമായി മധ്യസ്ഥചർച്ചയുടെ ഫലമായി ജോസഫ് വിരമിക്കേണ്ട ഏതാനും ദിവസം മുമ്പ് 2014 മാർച്ച് 24 ന് ജോലിയിൽ തിരിച്ചെടുക്കാമെന്നും 30 നു സർവീസിൽനിന്ന് വിരമിക്കാമെന്നുമുള്ള വ്യവസ്ഥയുണ്ടാക്കി. ആ കരാറുമായി മുമ്പോട്ടു പോകുന്ന സമയം കരാർ സഭയ്ക്ക് നഷ്ടമുണ്ടാക്കുമെന്ന ഒരു വക്കീലിന്റെ തെറ്റായ ഉപദേശം ബിഷപ്പിന് ലഭിച്ചു. ജോസഫിനെതിരെ എന്നും സ്വാർഥത പുലർത്തിയിരുന്ന പുരോഹിതറെ കറുത്ത കൈകളും വക്കീലിന്റെ തെറ്റായ ഉപദേശത്തിന്റെ പിന്നിലുണ്ടായിരുന്നു. അദ്ദേഹത്തെ  സർവ്വീസ്സിൽ തിരിച്ചെടുക്കേണ്ടി വന്നാൽ കഴിഞ്ഞ നാലുവർഷത്തെ ശമ്പളവും മനേജുമെന്റ് ജോസഫിന് കൊടുക്കേണ്ടി വരുമെന്ന വക്കീലിന്റെ ഉപദേശം ബിഷപ്പും മാനേജുമെന്റും ശരിവെച്ചു.
ഈ സാഹചര്യത്തിൽ സഭയ്ക്ക് ജോസഫിനെ ജോലിയിൽ തിരിച്ചെടുക്കാൻ സാധിക്കില്ലായെന്നും അറിയിച്ചു. സത്യത്തിൽ അദ്ദേഹത്തിന് കൊടുക്കാനുള്ള ശബളകുടിശിഖ യുണിവേഴസിറ്റിയാണ് കൊടുക്കേണ്ടിയിരുന്നത്. ബിഷപ്പിനോ മാനേജ്മെന്റിനോ ഒരു പൈസാപോലും ചെലവില്ല. സലോമിയുടെ സ്വപ്നങ്ങളും മനക്കണക്കും തെറ്റി. സഹപ്രവർത്തകനായ പുരോഹിതൻ കുഴിച്ച കെണിയിൽ വീണ്ടും വീണപ്പോൾ ആ വീട്ടമ്മ ആകെ  തകർന്നിരുന്നു. ഈ പണം കിട്ടുമെന്ന് പ്രതീക്ഷിച്ച് അമിതപലിശയ്ക്കുപോലും കടമെടുത്തിരുന്നു.  ശമ്പളകുടിശിഖയായി കിട്ടാനുള്ള നാലഞ്ചുലക്ഷം രൂപ കിട്ടിയാൽ കുടുംബത്തിനുവന്ന കടബാധ്യതയില്ലാതാക്കാൻ സാധിക്കുമെന്ന് വിചാരിച്ചു. പണം കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു മകളുടെ കല്യാണം ഉറപ്പിച്ചു തീരുമാനിച്ചിരുന്നു. ആ വിവാഹം മാറിപ്പോയി. പണം കിട്ടില്ലന്നുറപ്പായപ്പോൾ, നിശ്ചയിച്ചിരുന്ന മകളുടെ കല്യാണവും മാറിപ്പോയപ്പോൾ ഇനിയെന്തേയെന്ന ചിന്തയിൽ സലോമിയുടെ മനസാകെ തളർന്നിരുന്നു. കിട്ടുമെന്നു പ്രതീക്ഷിച്ച ജോസഫിന്റെ ശമ്പളകുടിശിഖ  കുടുംബത്തിന് താങ്ങുംതണലുമായി പ്രയോജനപ്പെടുമെന്നുള്ള അവസാനത്തെ പ്രതീക്ഷയായിരുന്നു. സഭ,  ഒരുവിധത്തിലും നഷ്ടം വരാത്ത ഒരു കാര്യത്തിന് സഹപ്രവർത്തകനായ പുരോഹിതന്റെയും വക്കീലിന്റെയും കുബുദ്ധിയിൽ പ്രതീക്ഷകളുമായി കഴിഞ്ഞ ഒരു കുടുംബത്തെ കുരുതി കഴിക്കുകയായിരുന്നു ചെയ്തത്.
യൂണിവെഴ്സിറ്റിയുടെ ചുവപ്പ് നാടയ്ക്കുള്ളിൽ ട്രൈബ്യൂണൽ തീരുമാനം അവസാന ദിവസംവരെ നീട്ടിക്കൊണ്ടുപോയി ജോസഫിനെ ജോലിയിൽനിന്നും ഒന്നും കൊടുക്കാതെ പുകച്ചു തള്ളാനായിരുന്നു മാനേജ്മെൻറ് പരിപാടി. ഈ ട്രൈബ്യൂണലെന്നു പറയുന്നതും മാനേജ്മെന്റ് തീരുമാനിക്കുന്നവരാണ്. ഇടതുപക്ഷ ചിന്താഗതിക്കാരനായ ജോസഫിനോടുള്ള വിരോധം തീർക്കാൻ അരമനയിൽനിന്നും ആസൂത്രിതമായ ഒരു ഗൂഡ്ഢാലോചനയായിരുന്നു സംഭവിച്ചത്. 'ബലിയല്ല, കരുണയാണെനിക്കു വേണ്ടതെന്ന്' യേശു ഭഗവാൻ പറഞ്ഞു. പാവങ്ങളോട് കരുണ കാണിക്കണമെന്നുള്ള ഒരു ചരിത്രം സഭയ്ക്കുണ്ടായിട്ടില്ല. നീതിയ്ക്കു വേണ്ടിയും സത്യത്തിനു വേണ്ടിയും നിലകൊള്ളുന്നുവെന്നു പറയുന്ന സഭയുടെ കരുണയെവിടെ?  കാൽവരിയിൽ കുരിശിൽ മരിച്ച യേശു നാഥന്റെ സ്നേഹം സഭ പഠിപ്പിക്കുന്നത് ക്രൂരതയുടെയും നിന്ദ്യതയുടെയും  ഭാഷയിലെങ്കിൽ അതിനുള്ള മറുപടിയായിരുന്നു  സലോമി സ്വന്തം രക്തം പകർന്നു   കൊടുത്തുകൊണ്ട്  സഭയ്ക്ക് മാതൃക കാണിച്ചു കൊടുത്തത്. കേരള മനസാക്ഷിയെ മുറിപ്പെടുത്തിയ ഘോരമായ ഈ സംഭവം തീർച്ചയായും ഇന്നുള്ളവരും ജനിക്കാൻ പോകുന്ന സഭയുടെ തലമുറകളും വിലയിരുത്തും. സഭയ്ക്കിഷ്ടമില്ലാത്തവരോട് പ്രതികാരാഗ്നി ജ്വലിപ്പിക്കുകയെന്നത് സഭയുടെ ചരിത്രമാണ്. അവരോട് പിന്നീടൊരിക്കലും കരുണ കാണിക്കില്ല. സഭയുടെ ഇത്തരം പ്രതികാരത്തിൽ ഗലീലിയോമുതൽ എം.പി. പോൾവരെയുള്ള മഹാന്മാർ ചരിത്രധാരയിലുണ്ട്. തങ്ങൾ വിശ്വാസിച്ച സമുദായം,  വിശ്വസിച്ചു  ജോലിചെയ്ത സ്ഥാപനം   ചതിച്ചെന്നറിഞ്ഞപ്പോൾ അവർ കാണിച്ച നീതികേടിൽ സഹിക്കവയ്യാതെ സലോമിയുടെ  മുമ്പിൽ മരണമല്ലാതെ മറ്റൊരു പോംവഴിയില്ലായിരുന്നു.
കുളിമുറിയുടെ വാതിക്കൽ കൊലത്തുണിയുമായി നീങ്ങിയപ്പോൾ സലോമി ചിന്തിച്ചുകാണും, "പ്രിയപ്പെട്ടവരേ, സമസ്ത ലോകത്തോട്‌ ഞാനിന്ന് യാത്രപറയട്ടെ. ഒരിക്കൽ കൊതിതീരെ ജീവിക്കണമെന്നുണ്ടായിരുന്നു. സാധിച്ചില്ല. ഇന്ന് ഞാൻ മരണത്തെ പ്രേമിക്കുന്നു. എന്നോട് ക്ഷമിച്ചാലും"
മരിക്കാനുള്ള തീരുമാനം സലോമിയെടുത്തപ്പോൾ അതിലൊരു സത്യം ദൈവവുമായ ആ പ്രേമത്തിൽ അലിഞ്ഞിട്ടുണ്ടായിരിക്കും. മാസങ്ങളോളം ആ പാവം തല പുകച്ചു കാണും. സാധാരണ പെണ്‍ക്കുട്ടികളെപ്പോലെ ഗ്രാമീണയായ അവർ പ്രോഫസറിൻറെ ജീവിതത്തിൽ ഒരിക്കൽ താങ്ങും തണലുമായി വന്നു. വിവാഹിതയായി,  മക്കളായി, കുടുംബിനിയായി, പ്രതീക്ഷകളുടെ കൂമ്പാരമായി   ജീവിതം തള്ളിനീക്കിയിരുന്നു. അങ്ങനെ അല്ലലില്ലാത്ത  അവരുടെ ജീവിതത്തിൽ പെട്ടന്നാണ് കൊടുംകാറ്റാഞ്ഞു വീശിയത്. പ്രതീക്ഷകൾ കൈവിടാതെ അവർ പിടിച്ചുനിന്നു. സാധിച്ചില്ല. മരണം താലോലിക്കാൻ കഴിയാതെ കഴുത്തേൽ ഒരു ബെല്റ്റ്പോലും കെട്ടാൻ എന്നുമവർ ഭയപ്പെട്ടിരുന്നു.  
രണ്ടായിരം വർഷങ്ങൾക്കുമുമ്പ് കുരിശിൽനിന്ന് നാഥനായ ക്രിസ്തു വിലപിച്ചു, "പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന്  അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ" അവിടുത്തെ ചുറ്റുംനിന്ന പുരോഹിതർ അന്നും ആർത്തട്ടഹസിച്ചിരുന്നു. "അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക”. ഇന്ന് അതേപുരോഹിതരുടെ പിൻഗാമികൾ മാന്യമായി  കഴിഞ്ഞ ഒരു കുടുംബത്തെ ഇല്ലാതാക്കി. സലോമിയുടെ രക്തത്തിൽ പങ്കില്ലായെന്ന്  രൂപതയിലെ വലിയ തിരുമെനിയടക്കം പറയുന്നു. മരണം പുഞ്ചിരിയുമായി ഓടിയെത്തുംമുമ്പ് സലോമി പറഞ്ഞു കാണും, "ആർക്കും എന്നെ വേണ്ട,  ഇനി സഹായിക്കാൻ പറ്റില്ല,  ഞാൻ എന്നും നല്ലവളായി ജീവിച്ചു. ഓടിയോടി കുടുംബത്തിന്റെ നിലനിൽപ്പിനായി ശ്രമിച്ചു. എന്നാലത് പോരായിരുന്നു. ജീവിക്കാൻ അനുവദിക്കൂവെന്ന് മുട്ടിപ്പായി എന്റെ നാഥനോട് ഞാനെന്നും പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ദൈവമേ അവിടുത്തോട്‌ ചോദിച്ചത് കൂടുതലോ? ഞാൻ ചെയ്യുന്നത് ക്ഷമിച്ചാലും. പറ്റില്ല,  എന്റെ ദുരിതങ്ങൾ ഇനിമേൽ അവസാനിച്ചേ തീരൂ."
വേദനയുടെ കണ്ണുനീർ കൊലക്കയറുമായി പിടിച്ചുനില്ക്കുന്ന ആ പാവം സ്ത്രീയുടെ കണ്ണുകളിൽനിന്ന് ഇറ്റിട്ട് പോവുന്നുണ്ടായിരിക്കാം. നിശബ്ദതയിൽ അവരുടെ വീർപ്പുമുട്ടലും ഹൃദയമിടിപ്പും ആരെങ്കിലും ശ്രവിക്കുമെന്നും ചിന്തിച്ചുകാണും. എവിടെനിന്നോ അശരീരിയുടെ ശബ്ദം അവരുടെ തലയിലന്ന് ആഞ്ഞടിച്ചു. അത്‌ സ്വർഗത്തിൽനിന്നുള്ള മാലാഖമാരുടെ ശബ്ദമായിരുന്നു. "മോളെ നീ മരിക്കുന്നുവെങ്കിൽ നിനക്കതായിരിക്കും നല്ലത്. വിറയ്ക്കുന്ന കൈകൾ കൂപ്പികൊണ്ട് കണ്ണുകളടച്ച് ഒരു നിമിഷം അവസാനമായി ഒന്നുകൂടി ദൈവത്തെ വിളിച്ചുകാണും. നാഥൻ അവളുടെ ശബ്ദം കേട്ടു. "വരൂ മോളെ,  എന്റെ ലോകത്തിലേക്ക് വരൂ. ഇനിമേൽ നിനക്ക് ദുഖമില്ല. കണ്ണീരില്ല. ഭൂമിയിൽ നിന്നോടൊപ്പം ജീവിച്ച നിന്നെ നിന്റെ പ്രിയപ്പെട്ടവരേ ദുരന്തത്തിലേക്ക് നയിച്ച ദുഷ്ടരായ പുരോഹിതരിൽനിന്നും വിടുതൽ നേടൂ."
സലോമി അവസാനമായി കണ്ണുകൾ ഒന്നുകൂടി തുറന്നു. കഴുത്തിൽ തുണികൊണ്ട് കുരുക്കിട്ടു. കുരുക്കുകൾ മുറുകി മുറുകി വന്നു. അങ്ങകലെ  കൊതമംഗലത്തിലുളള റോമ്മായുടെ രാജമന്ദിരത്തിൽനിന്നും പേഗൻപട വിധിച്ച വിധി നടപ്പാക്കി. സലോമിയന്ന് പുഞ്ചിരിയോടെ വിധിയെ  സ്വീകരിച്ചു. സെക്കന്റുകൾകൊണ്ട് അവർക്കുമുമ്പിൽ ലോകമില്ലാതെ അവർ അവരല്ലാതെയാകുന്നു. നിശ്ചലമായ ദേഹത്തിൽനിന്ന് ആത്മാവ് വിട്ടുപോയി. വേദനയിൽനിന്നും സ്വതന്ത്രമായി. എവിടെയും ശാന്തത. ഇനി കരയേണ്ട, കണ്ണീരില്ല, അവർക്കുമുമ്പിൽ ഇനിമേൽ നിശബ്ദത മാത്രം. പുരോഹിതരുടെ പാപത്തിന് മാപ്പുതരൂ സഹോദരീ.


Malayalam Daily News: http://www.malayalamdailynews.com/?p=81106

Sunday, March 23, 2014

ഈ തീരുമാനം ഇനി ആർക്കു വേണ്ടി ? പറയൂ പുരോഹിതരെ ?

By  George Kuttikattu
ജീവിതം വഴിമുട്ടിയ പ്രൊ.ടി.ജെ.ജോസഫിന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സലോമിയുടെ ആത്മഹത്യയിലൂടെ ഒഴുകിയ ചുടു രക്തം രുചിച്ച സീറോമലബാർ സഭയുടെ മെത്രാന്മാരുടെയും വൈദികരുടെയും പൈശാചി ക പ്രവത്തികൾ തീരുന്നില്ല. അത് തുടരുകയാണ്.സലോമിയുടെ മൃതദേഹത്തിൽ ചവിട്ടി നിന്ന് അവരിപ്പോൾ ടി.ജെ ജോസഫിനെ തിരിച്ചെടുക്കുന്നു പോലും ! ഇതാരെ ബോദ്ധ്യപ്പെടുത്താൻ ? മനസാക്ഷിയില്ലാത്ത ഇവരുടെ ഇടയലേഖനങ്ങൾ ഇനി മുതൽ ചവറ്റുകൊട്ടയിൽ സ്ഥാനം പിടിക്കും. സലോമിയുടെ രക്തം ഈമ്പി ഈമ്പി കുടിച്ച പിശാശുക്കളായ ഇവരുടെ ഇപ്പോഴത്തെ  രക്തകണ്ണീർ പൊഴിക്കൽ ടി.ജെ ജോസഫിനെയോ അദ്ദേഹത്തിൻറെ എല്ലാമായിരുന്ന രക്തസാക്ഷിയായിത്തീർന്ന പ്രിയ ഭാര്യയുടെ ആത്മാവിനെയോ ജനസമൂഹത്തിന്റെയൊ താല്പ്പര്യങ്ങളെ സഫലീകരിക്കുകയില്ല. ഇനി ആര്ക്കുവേണ്ടി ഈ തീരുമാനം.? മെത്രാന്മാർക്കും പുരോഹിതന്മാർക്കും ഇനി പെരുവഴിയിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ ഇവർ തന്നെ സൃഷ്ടിക്കുന്നു. നികൃഷ്ടജീവികൾ എന്നവരെ പേര് വിളിച്ചതിന് അവർ ഉത്തരവാദികൾ. മെത്രാന്മാരും പുരോഹിതന്മാരും ഇനി മുതൽ പണപ്പിരിവിനു വേണ്ടി യൂറോപ്പിലെത്തിയാൽ അപ്പോൾ വിവരം അറിയേണ്ടി വരും. സലോമിയുടെ മരണത്തിനു ഉത്തരവാദിത്വം ഏറ്റെടുത്തു പൊതുജനങ്ങളോട് മാപ്പ് പറഞ്ഞു സ്ഥാനം രാജി വയ്ക്കണം. കോടതിവിധിയെപ്പോലും മാനിക്കാത്ത ഇവർ ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ മതഭ്രാന്തരായ ഭീകരരേക്കാൾ ഭീകരന്മാർ തന്നെ.

വൈകി വന്ന തീരുമാനം ജനശക്തി തിരിച്ചറിഞ്ഞപ്പോൾ .ഇത് കുറച്ചു ദിവസം മുമ്പായിരുന്നുവെങ്കിൽ ‍ സലോമിയുടെ ജീവനെ ‍ രക്ഷിക്കാൻ ‍ സാധിക്കുമായിരുന്നില്ലേ?


By George Katticaren

സലോമിയുടെ ദുരന്തമരണത്തിനു കാരണക്കാരായ കോതമംഗലം മെത്രാനും ന്യൂമാന്‍ കോളേജിലെ 
അധികാരികളും പൊതുജനങ്ങളോടു മാപ്പു പറയേണ്ടത് സാമാന്യ മര്യാദയാണ്. 
സലോമിയുടെ മരണം മനസാക്ഷിയുള്ള മനുഷ്യരുടെ മനസ്സിൽ ‍ ഒരു അഗ്‌നി പര്‍വ്വതത്തെ പോലെ 
പുകഞ്ഞുകൊിരിക്കുകയാണ്. മാപ്പു ചോദിച്ചാലും മറക്കാൻ പറ്റാത്ത നികൃഷ്ഠ കൃത്യമാണ് നിങ്ങൾ ചെയ്തിരിക്കുന്നതെന്ന് ജനശക്തി വിധിയെഴുതും.

സലോമിയുടെ ദുരന്തമരണത്തില്‍ വനിതാ കമ്മീഷന്റെ ചെയര്‍മാൻ ‍ ഇടുക്കി മെത്രാന് എന്താണ് പറയാനുള്ളത്? 

അനേകം യോഗ്യതയുള്ള വനിതകൾ ‍ സഭയിലുള്ളപ്പോൾ ‍ അദ്ദഹം ഈ ചെയര്‍മാൻ ‍സ്ഥാനം കയ്യടിക്കി വച്ചുകൊണ്ടിരിക്കുന്നത് ഒരു ജാതി നാണം കെട്ടപരിപാടിയല്ലേ? 

ആസ്ഥാനത്തു ഒരു വനിതയായിരുന്നുവെങ്കിൽ ‍ ചുരുങ്ങിയത് സലോമിയുടെ ആത്മശാനതിയ്ക്ക് പ്രാര്‍ത്ഥന നേരുമായിരുന്നു.
എന്തു പറയാനാണ് ആണും പെണ്ണും തിരിച്ചറിവില്ലാത്ത മെത്രാൻമാർ എത്ര കാലം സഭയെ മുന്നോട്ടു കൊണ്ടുപോകും?

മാനി സെക്ടിന്റെ അനുയായി ആയ ഇദ്ദേഹം ക്രിസ്തുസഭയ്ക്കു വെല്ലു വിളിയാണ്. അതുകൊണ്ട്  അദ്ദേഹം രാജി വയ്ക്കുന്നതാണ് അഭികാമ്യം.

വിശ്വാസജനങ്ങളുടെ തന്തമാര്‍ പണിതുയര്‍ത്തിയിട്ടുള്ള പള്ളികൾ ‍ രാഷ്ട്രിയലേഖനങ്ങൾ ‍ വായിക്കനുള്ളതല്ല, പിന്നെയോ വചനം പ്രഘോഷിക്കാനുള്ളതാണ്. അതുകൊണ്ട് ജനങ്ങൾ ‍ ഇത്തരം ലേഖനങ്ങൾ‍ക്കു മുഖവില കൊടുക്കുമെന്നു തോന്നുന്നില്ല.
ഇങ്ങനെയുള്ള ലേഖനങ്ങൾ ‍ ചവിറ്റു കൊട്ടയിലേക്കു തള്ളുകയണു വേണ്ടത്.

അഭിനന്ദനങ്ങള്‍ .....

ഒരു അത്മായാ ശബ്ദത്തിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിച്ചവര്‍ക്ക് ഇന്ന് മറുപടിയില്ല. കോതമംഗലം അരമന ജനത്തിനു മുമ്പില്‍ മുട്ടുകുത്തിനില്‍ക്കുന്നതാണ് ഇപ്പോള്‍ ലോകം കാണുന്നത്. ട്രിബ്യുണലിനെ പഴി ചാരിയവര്‍ക്ക് ഇപ്പോള്‍ എന്ത് കൊണ്ട് ജോസഫിനെ തിരിച്ചെടുക്കാന്‍ സാധിച്ചു? സമര കാഹളം ലോകമെങ്ങും നിന്ന് മുഴക്കിയവര്‍ക്കെല്ലാം ഈ വിജയത്തിലും പങ്കുണ്ട്, ഇതിന് നേതൃത്വം വഹിച്ച അത്മായശബ്ദവും സോള്‍ ആന്‍ഡ്‌ വിഷനും പ്രത്യേകം അഭിനന്ദനവും അര്‍ഹിക്കുന്നു. സമരം വിജയിച്ചു എന്ന് നമുക്ക് പറയാനാവില്ല, നിരപരാധിയായ സലോമിയുടെ ആത്മാവ് മാത്രമേ ഇപ്പോള്‍ നമ്മോടോപ്പമുള്ളൂ. ആ ദു:ഖം ഒരിക്കലും മായുകയുമില്ല.
ഈ സമരം നിര്‍ത്തരുതെന്നാണ് പ്രവാസീ കത്തോലിക്കരായ ഞങ്ങള്‍ക്ക് പറയാനുള്ളത്. വിദേശ സന്ദര്‍ശനം നടത്താന്‍ വരുന്ന കേരള മെത്രാന്മാര്‍ക്ക് പ്രത്യേകിച്ചും തട്ടില്‍ മെത്രാന് സുഖകരമായ ഒരു സ്വീകരണം ആയിരിക്കില്ല ഇനി ലഭിക്കാന്‍ പോകുന്നതെന്ന് വിദേശ മലയാളികള്‍ തുറന്നെഴുതി കഴിഞ്ഞു. എന്തുമാകട്ടെ, ഈ സമരം നിര്‍ത്തരുത്. നമുക്ക് ഒരു പ്രശ്നം കൂടി അടിയന്തിരമായി പരിഹരിക്കാനുണ്ട്, കാഞ്ഞിരപ്പള്ളിയിലെ വൃദ്ധ ദമ്പതികളായ മോനിക്കാ-തോമസ്‌മാര്‍ക്ക് അവരുടെ നഷ്ടപ്പെട്ട ഭൂമി കാഞ്ഞിരപ്പള്ളി രൂപതയില്‍ നിന്ന് തിരിച്ചു കൊടുപ്പിക്കണം. അതിനും അത്മായാ ശബ്ദവും ഫെയിസ് ബുക്ക് ലോകവും മുന്നിട്ടിറങ്ങണമെന്നു  ഞാന്‍ അപേക്ഷിക്കുന്നു. 

അന്ത്യചുംബനം പോലും മറന്ന്‌ ഏലിക്കുട്ടി ചോദിക്കുന്നു; സലോമി എന്തിയേ?

mangalam malayalam online newspaper
കൊച്ചി: സലോമി എന്തിയേ, അവളെ കാണാത്തതെന്താ? മരുമകളുടെ ജീവന്‍ മരണം കവര്‍ന്നെടുത്തെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ വീടിനുള്ളിലാകെ പരതി നടക്കുകയാണ്‌ പ്രഫ. ടി.ജെ. ജോസഫിന്റെ വൃദ്ധമാതാവ്‌ ഏലിക്കുട്ടി.
വിറകുവെട്ടുംപോലെ മകനെ തീവ്രവാദി സംഘം കണ്‍മുന്നിലിട്ടു വെട്ടി കൈപ്പത്തിയറുത്തെടുക്കുന്നതും ജോലിയില്‍ നിന്നും പിരിച്ചുവിട്ട്‌ സഭാ നേതൃത്വം അന്നംമുട്ടിച്ചതും ഒടുവില്‍ മാനസിക സംഘര്‍ഷത്തിനടിപ്പെട്ട്‌ മരുമകള്‍ ഒരു തോര്‍ത്തുമുണ്ടില്‍ ജീവനവസാനിപ്പിച്ചതുമൊക്കെ നേരില്‍ കണ്ടതിന്റെ ആഘാതം ഈ എണ്‍പത്തിയാറുകാരിയുടെ മനസിനെ വല്ലാതെ ഉലച്ചുകഴിഞ്ഞു. സലോമിയുടെ മരണം അമ്പേ തളര്‍ത്തിക്കഴിഞ്ഞ പ്രഫ. ജോസഫിന്റെ കുടുംബത്തിന്‌ ഈ വൃദ്ധമാതാവിന്റെ ഏങ്ങിക്കരച്ചില്‍ സഹിക്കാവുന്നതിലും അപ്പുറത്താണ്‌.
സലോമിയുടെ മരണവിവരമറിഞ്ഞെത്തിയ പ്രഫ. ജോസഫിന്റെ സഹോദരി സിസ്‌റ്റര്‍ സ്‌റ്റെല്ലയോട്‌ ഇന്നലെ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുതല്‍ സലോമി എവിടെയെന്നു തിരക്കുകയാണ്‌ ഏലിക്കുട്ടി. സലോമി മരിച്ചുപോയി അമ്മേ...യെന്ന സിസ്‌റ്റര്‍ സ്‌റ്റെല്ലയുടെ മറുപടി അവര്‍ക്കു വിശ്വസിക്കാനാകുന്നില്ല. എന്നിട്ട്‌ നീയവളെ എനിക്കൊന്നു കാണിച്ചുതന്നില്ലല്ലോടീ... എന്നു പറഞ്ഞു വിതുമ്പിക്കരയുകയാണവര്‍. തലേദിവസം മരുമകളുടെ മൃതശരീരത്തില്‍ അന്ത്യചുംബനം നല്‍കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആ വൃദ്ധമാതാവിന്റെ ബോധമനസില്‍ നിന്നും മാഞ്ഞുപോയിരിക്കുന്നെന്ന യാഥാര്‍ത്ഥ്യം വേദനയോടെയാണു സിസ്‌റ്റര്‍ സ്‌റ്റെല്ല പങ്കുവയ്‌ക്കുന്നത്‌.
ജീവിത സായാഹ്നഹ്‌നത്തില്‍ ഈ മാതാവ്‌ കടന്നുപോയ കനല്‍വഴികള്‍ സമാനതകളില്ലാത്തതാണ്‌. ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന്‌ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകനായ മകന്‌ ഒളിവില്‍ പോകേണ്ടിവന്നതു മുതല്‍ ഏലിക്കുട്ടിയുടെ ദുരന്ത ജീവിതത്തിന്‌ തുടക്കമായി. തുടര്‍ന്ന്‌, മകനെ പോലീസ്‌ വിലങ്ങുവച്ചുകൊണ്ടുപോകുന്നതും ജയിലില്‍ തള്ളുന്നതുമെല്ലാം ഈ അമ്മയ്‌ക്കു കാണേണ്ടിവന്നു.
2010 ജൂലൈ നാലിനു രാവിലെ പള്ളിയില്‍ നിന്നും മടങ്ങിവരുംവഴി ജോസഫിനെ തീവ്രവാദി സംഘം കാര്‍ തടഞ്ഞുനിര്‍ത്തി പിടിച്ചിറക്കുമ്പോള്‍ ഹതഭാഗ്യയായ ഈ അമ്മയും കാറിലുണ്ടായിരുന്നു. ഏലിക്കുട്ടിയുടെ കണ്‍മുമ്പിലിട്ടാണു മകന്റെ കൈപ്പത്തി മനസ്സാക്ഷിയില്ലാത്ത അക്രമിക്കൂട്ടം വിറകുവെട്ടുംപോലെ അറുത്തുമാറ്റിയത്‌. ആ ഭയാനക കാഴ്‌ചയില്‍ വിറങ്ങലിച്ചുപോയ അവരുടെ മനസിനു പിന്നീടൊരിക്കലും അതില്‍ നിന്നും കരകയറാനായിട്ടില്ല. അമ്മയ്‌ക്ക്‌ ഇപ്പോള്‍ എല്ലാത്തിനെയും വിട്ടൊഴിയാത്ത പേടിയാണെന്നു സിസ്‌റ്റര്‍ സ്‌റ്റെല്ല പറയുന്നു.
ഈ ദുരന്തത്തിന്റെ ആഘാതം മാറും മുമ്പേ താങ്ങും തണലുമാകുമെന്നു കരുതിയ സ്വന്തം സഭ മകനെ തള്ളിപ്പറയുന്നതും കുടുംബത്തിന്റെ അന്നം മുടക്കി ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതും നിസഹായതയോടെ അവര്‍ നോക്കിനിന്നു. കോളജ്‌ അധ്യാപകനായ മകനുമൊത്തു സംതൃപ്‌തിയോടെ കഴിഞ്ഞുവന്ന കുടുംബം റേഷനരി വാങ്ങി വിശപ്പടക്കിയപ്പോഴും യേശുക്രിസ്‌തുവിലുള്ള വിശ്വാസം മുറുകെപ്പിടിച്ചു പരീക്ഷണങ്ങളെ നേരിടുകയായിരുന്നു ഏലിക്കുട്ടി. ഒടുവില്‍, കോടതി പ്രഫ.ജോസഫിനെ കുറ്റവിമുക്‌തനാക്കിയപ്പോള്‍ ദൈവം കണ്ണുതുറന്നെന്നും സഭ കനിയുമെന്നും സലോമിയെപ്പോലെ ഏലിക്കുട്ടിയും അമിത പ്രതീക്ഷയിലായിരുന്നു. പക്ഷെ! ജീവനേക്കാളേറെ വിശ്വസിച്ചു ചേര്‍ത്തുപിടിച്ച സഭ വീണ്ടും കൈവിട്ടുവെന്നുറപ്പായപ്പോള്‍ സലോമി ഒരു തോര്‍ത്തുമുണ്ടില്‍ ജീവനൊടുക്കി. ആ ദുരന്തം കൂടി കാണേണ്ടിവന്ന ഏലിക്കുട്ടിക്കു സ്വന്തം മനസ്‌ പൂര്‍ണമായി കൈവിട്ടുപോയെന്ന യാഥാര്‍ത്ഥ്യംപോലും ഇപ്പോള്‍ തിരിച്ചറിയാനാകുന്നില്ല. പ്രഫ. ജോസഫിന്റെ മൂവാറ്റുപുഴയിലെ വസതിയിലുള്ള ഓരോ മുറികളിലും ഒരിക്കലും തിരിച്ചുവരാത്ത സലോമിയെ തേടുകയാണു ദുരന്തങ്ങള്‍ വേട്ടയാടിയ ഈ വൃദ്ധമാതാവ്‌. ഇതെല്ലാംകണ്ടു നിസഹായരായി കണ്ണീരൊഴുക്കുകയാണ്‌ ജോസഫും കുടുംബവും.
കെ.കെ. സുനില്‍
- See more at: http://www.mangalam.com/print-edition/keralam/162200#sthash.8z2xMMHK.0dDVaB4A.dpuf

പ്രഫ. ജോസഫിന്കൂട്ടായി കൂട്ടായ്


Story Dated: Sunday, March 23, 2014 01:08

കൊച്ചി: ചോദ്യപേപ്പര്വിവാദത്തെത്തുടര്ന്ന്‌ തൊടുപുഴ ന്യൂമാന്കോളജില്നിന്നു പിരിച്ചുവിട്ട പ്രഫ. ടി.ജെ. ജോസഫിന്കൂട്ടായി വിദ്യാര്ഥികളും സഹപ്രവര്ത്തകരും അഭ്യുദയകാംക്ഷികളും.
അതിനിടയില്ജോസഫിനെ തിരിച്ചെടുക്കാനുള്ള രൂപതയുടെ തീരുമാനം കൂട്ടായ്മക്കാഹ്ലാദമായി. ജോസഫിന്റെ കോളജിലേക്കുള്ള പുനഃപ്രവേശനവും വിരമിക്കലും അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ്വിദ്യാര്ഥി കൂട്ടായ് അധ്യാപകനോട്ആദരവുമായി രംഗത്തെത്തിയത്‌. ജോസഫിന്റെ വിരമിക്കല്ദിനമായ മാര്ച്ച്‌ 31 ന്വിരമിക്കല്ചടങ്ങ്സംഘടിപ്പിക്കാനുള്ള ആലോചനയുമുണ്ടായിരുന്നു. മാറിയ സാഹചര്യത്തില്പരിപാടികള്പുതുതായി ആസുത്രണം ചെയ്യും.
പ്രഫസറുടെ കോളജ്പുനഃപ്രവേശനം അനിശ്ചിതത്വത്തിലായതിന്റെ മാനസിക സമ്മര്ദ്ദം താങ്ങാനാകാതെ ഭാര്യ സലോമി ആത്മഹത്യ ചെയ്തതോടെ സംഭവത്തെ ഏറെ വൈകാരികമായാണ്വിദ്യാര്ഥികളും സഹപ്രവര്ത്തകരും പൊതുസമൂഹവും കണ്ടത്‌.
പ്രഫ. ജോസഫിന്റെ മൂവാറ്റുപുഴയിലെ വസതിയിലേക്ക്കഴിഞ്ഞദിവസങ്ങളിലായി മുനഷ്യാവകാശ പ്രവര്ത്തകരുടെയും സഹപ്രവര്ത്തകരുടെയും വിദ്യാര്ഥികളുടെയും ഒഴുക്കാണ്‌. കടുത്ത സാമ്പത്തിക പരാധീനതയിലായ അദ്ദേഹത്തിന്റെ കുടുംബത്തിനു സാമ്പത്തിക സഹായം നല്കുന്നതുള്പ്പെടെയുള്ള കാര്യങ്ങള്വിദ്യര്ഥികളുടെയും സഹപ്രവര്ത്തകരുടെയും കൂട്ടായ് ആലോചിക്കുന്നുണ്ട്‌.പ്രഫ. ജോസഫിനോടുള്ള അനീതിക്കെതിരേ സോഷ്യല്മീഡിയകളില്വ്യാപക പ്രചാരണമാണു നടക്കുന്നത്‌.
സാഹചര്യത്തില്അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ കൂട്ടായ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ്ഫേസ്ക്കില്സപ്പോര്ട്ട്ഫോറം ഫോര്പ്രഫ. ടി.ജെ. ജോസഫ്എന്ന പേരില്ഗ്രൂപ്പും ആരംഭിച്ചത്‌. രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ പേരാണ്പ്രാഫ. ജോസഫിനു പിന്തുണയറിയിച്ച്കുടുംബാംഗങ്ങളെ ഫോണില്ബന്ധപ്പെടുന്നത്‌.അതിനിടെ, സലോമിയുടെ ദാരുണ അന്ത്യത്തെത്തുടര്ന്നു പ്രശ്നത്തിലിടപെട്ട മനുഷ്യാവകാശ സംഘടനകള്സഭാ നേതൃത്വവുമായി നടത്തിയ അനൗദ്യോഗിക ചര്ച്ചകളും ഫലപ്രാപ്തിക്കു കാരണമായി.
ജോസഫിനെതിരായ നടപടിയില്ഒരുവിഭാഗം വൈദികര്ക്കും കടുത്ത എതിര്പ്പുണ്ടായിരുന്നു. സാഹചര്യത്തില്സഭാ നേതൃത്വം അഭിഭാഷകരുമായി പ്രശ് പരിഹാരം സംബന്ധിച്ച്ചര്ച്ച നടത്തിയിരുന്നു.

- See more at: http://www.mangalam.com/print-edition/keralam/162550#sthash.iPfYe5Px.dpuf

പ്രഫ. ടി.ജെ. ജോസഫിനെ തിരിച്ചെടുക്കും

Story Dated: Sunday, March 23, 2014 01:08

കോതമംഗലം: തൊടുപുഴ ന്യൂമാന്കോളേജ്പ്രഫസര്ടി.ജെ. ജോസഫിനെ തിരിച്ചെടുക്കാന്കോതമംഗലം രൂപത തീരുമാനിച്ചു.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ്അദ്ദേഹത്തിന്റെ വിരമിക്കല്തീയതിക്ക്മുമ്പായി ജോലിയില്പുനപ്രവേശിപ്പിക്കാന്തീരുമാനിച്ചതെന്നു ന്യൂമാന്കോളജ്മാനേജര്അറിയിച്ചു. തീരുമാനം ഗവണ്മെന്റിന്റെയും മഹാത്മാഗാന്ധി യുണിവേഴ്സിറ്റിയുടെയും അംഗീകാരത്തിന്വിധേയമായിരിക്കും.

- See more at: http://www.mangalam.com/print-edition/keralam/162553#sthash.UkQIabFv.dpuf

•Petitioning Pope Francis, The Holy Father, Supreme Head of the Catholic Church

Justice for Prof T J Joseph Newman College Thodupuzha Kerala India


This petition will be delivered to:
Pope, Catholic Church, Vatican city
Pope Francis, The Holy Father, Supreme Head of the Catholic Church
journalist , 1/2 INS Building, Rafimarg, New Delhi 1, India
Dhanasumod

Justice for Prof T J Joseph Newman College Thodupuzha Kerala India

    1. Dhana Sumod
    2. Petition by
      New Delhi, India


Prof. T.J.Joseph victim of radical elements and teacher at Malayalam department Newman college was suspended by the college authorities rendering him jobless and family pushed to the extent that wife committed suicide. Reinstatement of Prof. T.J.Joseph in the college and reassuring him the dignity of a teacher is the least that we petition before the Catholic church head. Pope Francis, The Holy Father


To:
Pope Francis, The Holy Father, Supreme Head of the Catholic Church, Pope, Catholic Church, Vatican city
Dhanasumod, journalist , 1/2 INS Building, Rafimarg, New Delhi 1, India
Justice for Prof T J Joseph Newman College Thodupuzha Kerala India
Sincerely,
[Your name]
 
 
 
കോതമംഗലം ,കാഞ്ഞിരപ്പള്ളി ,ഇടുക്കി മെത്രാന്മാർ രാജി     വയ്ക്കണം.
by George Kuttikattu
ന്യൂമാൻ കോളജ് പ്രൊഫസ്സർ ടി.ജെ .ജോസഫ്നെ ഡിസ്മിസ് ചെയ്തത് ,സലോമിയുടെ മരണം , എന്നീ തുടർ സംഭവങ്ങളിൽ പ്രധാന ഉത്തരവാദിത്വം മെത്രാന്മാർ ഏറ്റെടുക്കണം. അതുപോലെ അറയ്ക്കൽ മോണിക്കയുടെ അഞ്ചേക്കർ സ്ഥലം തട്ടിച്ചെടുത്ത സംഭവത്തിനു കാഞ്ഞിരപ്പള്ളി മെത്രാൻ ഉത്തരവാദിത്വം എടുത്തു സ്ഥലം തിരിച്ചു നല്കുകയും ചെയ്തു മെത്രാൻ ഉടൻ സഭാംഗങ്ങളെ സത്യം ബോദ്ധ്യപ്പെടുത്തണം. അതുപോലെ, സെമിനാരി റെക്റ്റർ വൈദികനെ വധിച്ച ഇടവക വികാരിമാരായ മൂന്നുവൈദികരും സഹായികളും കൂടി കേരള കത്തോലിക്ക സഭയെ സാത്താന്റെ സഭയാക്കി മാറ്റിയിരിക്കുന്നു. നിരന്തരം ഇത്തരം ക്രിമിനൽ കുറ്റങ്ങൾ നടത്തുന്ന മെത്രാന്മാർക്കും വൈദികർക്കും നേരെ നടപടിയെടുക്കാത്ത സഭാതലവൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആലഞ്ചെരിയും ഒരുപോലെ കുറ്റക്കാരനാണ് . ഇത്തരം നടപടികളെ സഭാംഗങ്ങൾ അപലപിക്കുകയും വത്തിക്കാനിലെ മാർപാപ്പയ്ക്കു നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യണം. കുറ്റവാളികളായ മെത്രാന്മാരും വൈദികരും ഉടൻ രാജി വച്ചു സ്ഥാനം ഒഴിയണം. ഇവരെപ്പോലെയുള്ള ക്രിമിനലുകളുടെ ഉപദ്രവങ്ങളിൽ നിന്നും രക്ഷ നേടാൻ ജനങ്ങൾ സജ്ജീവമായി രംഗത്ത് വരണം. സഭാംഗങ്ങളെ ഇനിയും അവരുടെ ഇരയാക്കാൻ അവസരം നല്കരുത്.

Saturday, March 22, 2014

സീറോ മലബാര്സഭയിലെ മെത്രാന്മാർ ചെകുത്താന്മാരാണോ? പ്രവാസിമലയാളികൾ 

അമേരിക്കയിൽ തെണ്ടാൻ വരുന്ന ബിഷപ്പമാർ വെറും കയ്യോടെ തിരിച്ചു പോകുകയില്ലന്നു വിശ്വാസികൾ .

കോതമംഗലം മെത്രാനും ന്യൂമാൻ കോളേജ് അധികാരികൾ‍ക്കും സലോമിയുടെ ആത്മഹത്യയുടെ ഉത്തരവാദത്തിൽ ‍നിന്നും ഒഴിഞ്ഞു മാറുവാന്‍ സാധിക്കുകയില്ല. അദ്ദേഹവും കോളേജ് അധികാരികളും രാജിവയ്ക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം. സലോമി മരിച്ചു.പക്ഷെ അവളുടെ ആത്മാവ് മരിച്ചിട്ടില്ല. ഈ സംഭവത്തിൽ ‍ അമേരിക്കയിലെ വിശ്വാസികൾ ഞടുങ്ങിയിരിക്കുകയാണ

ചിക്കാഗോ ഇടുക്കി, കാഞ്ഞിരപള്ളി, കോതമംഗലം ബിഷപ്പുമാരെ സ്ഥാനത്തുനിന്നു മാറ്റുവാൻ
ജനമുന്നേറ്റം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.


  Correspondent USA

കാണുക കൈകളുള്ള നാം...

ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളും കൈവിട്ട മൂവാറ്റുപുഴയിലെ പ്രൊഫ. ജോസഫിന്‍റെ കഥ, കത്തോലിക്കാ സഭ അദ്ദേഹത്തോട് കാണിച്ച ക്രൂരതയുടെ സത്ത ചോരാതെ ലോക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. പല പ്രസിദ്ധീകരണങ്ങളും ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖപ്രസംഗങ്ങള്‍ എഴുതി. കവിതകളും ചിന്തകളുമായി കേരള ജനതയുടെ പ്രതിക്ഷേധം ഫെയിസ് ബുക്കിലെ സകല മലയാളികളുടെയും അക്കൌണ്ടുകളിലുമെത്തി; ഇതിനോടകം ദശ ലക്ഷക്കണക്കിന്‌ ആളുകള്‍ അത് വായിക്കുകയും ചെയ്തു. ഇടുക്കിയിലെ പശ്ചിമഘട്ടസമര സമിതി വീണ്ടും പിളരുകയാണെന്നാണ്‌ സൂചനകള്‍. വൈദികരെയും മെത്രാനെയും വിശ്വസിക്കാന്‍ ബഹുഭൂരിപക്ഷവും വിസമ്മതിക്കുന്നുവെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 
എല്ലാം ട്രിബൂണലിന്‍റെ തോളില്‍ കെട്ടിവേയ്ക്കാനുള്ള കോതമംഗലം രൂപതയുടെ ശ്രമം ലോകം പുശ്ചിച്ചു തള്ളിയിരിക്കുകയാണ്. സഭക്ക് ഈ സംഭവം വരുത്തി വെച്ച ക്ഷതം വളരെ വലുതാണെന്ന് അവരിപ്പോഴും മനസ്സിലാക്കിയിട്ടില്ല. ഭക്തിഭ്രമം ബാധിച്ച ഒരു തലമുറ ചുറ്റും തുള്ളാനുള്ളപ്പോള്‍ അവരിത് കണ്ടെങ്കിലെ അത്ഭുതമുള്ളൂ. കാഞ്ഞിരപ്പള്ളിയില്‍ മോനിക്കാ എന്ന വൃദ്ധയുടെ 25 കോടി വിലമതിക്കുന്ന സ്വത്ത് ബിഷപ്പിന്‍റെ അറിവോടെ തട്ടിയെടുത്തെന്ന് ആരോപണം വന്നപ്പോള്‍, ട്രിബ്യൂണലിനെയല്ല, ഒരു വശത്തേക്ക് മാത്രം തുറക്കുന്ന നേര്‍ച്ചപ്പെട്ടിയെയാണ് അവര്‍ കുറ്റം പറഞ്ഞത്. തട്ടിപ്പിന്‍റെ കഥകളുമായി നിരവധി പേര്‍ മാധ്യമങ്ങളിലൂടെ സംസാരിക്കുന്നത് കേരള ജനത കാണുന്നു.

താഴെ കാണിച്ചിരിക്കുന്ന ഈ ചിത്രവും ഫെയിസ് ബുക്കില്‍ അടുത്ത ദിവസം വന്നതാണ്. നിജസ്ഥിതി എനിക്കറിയില്ല. 



സഭയ്ക്കും സഭാധികാരികള്‍ക്കും യേശുവുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപിച്ചതുകൊണ്ട് നാളെ പ്രൊഫ. ജോസഫ് കഞ്ഞി കുടിക്കില്ല. ‘മറുനാടന്‍ മലയാളി’ ആ മനുഷ്യന് വേണ്ടി പണം സ്വരൂപിക്കുകയാണ്. അദ്ദേഹം ചെയ്തത് ശരിയാണെങ്കിലും തെറ്റാണെങ്കിലും അദ്ദേഹവും നമ്മെപ്പോലെ സ്വപ്നങ്ങളും മോഹങ്ങളുമുള്ള ഒരു വ്യക്തിയാണ്.



 ക്ഷമയുടെയും അനുരജ്ഞനത്തിന്‍റെയും കഥകള്‍ സഭ പ്രഘോഷിച്ചു സന്തോഷിക്കട്ടെ, നമുക്കത് ചെയ്തും പരിശീലിക്കാം. അദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ട്‌ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു. അദ്ദേഹത്തിന്‍റെ അനുവാദത്തോടെ മറുനാടന്‍ മലയാളിയില്‍ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നു. സഹായിക്കുക:

Name : Joseph T J, Account No. 10246050333

Bank: SBI Muvattupuzha Town Branch,  Swift Code: SBININBB395.   

Wife of college lecturer whose hand was chopped off commits suicide

Despite demands from the state government, civil society and the university that Joseph be reinstated, the Church management had taken no action.


  Source :UCAN INDIA Posted on March 20, 2014,  Original report: Indian Express

Prof.T.J.Joseph
The wife of the Kerala college lecturer, whose hand was chopped off after he allegedly insulted the Prophet, was found dead in their house in Muvattupuzha. 

Months after the lecturer, T J Joseph was attacked in 2010, the Catholic management of Newman College in Thodupuzha had suspended him from service and sources within the family said his wife Salomy was dejected by the Church’s reluctance to reinstate him as he was the sole breadwinner of the family. 

Her body was found hanging on Wednesday.

Despite demands from the state government, civil society and the university that Joseph be reinstated, the Church management had taken no action.

After being removed from service, Joseph had said the management’s move had pained him more than the attack he had faced from alleged Popular Front of India activists.

Sources said Salomy took the extreme step after she realized that Joseph would not be reinstated before March 31, the day he was to retire from service. In that case, Joseph would naturally be denied any salary or benefit.

Advocate Ramkumar on Wednesday said the management had tried to delay Joseph’s reinstatement until his retirement and that a criminal case should be filed against the diocese of Kothamangalam and the college management.

Friday, March 21, 2014

മംഗളം ദിനപത്രത്തിന്റെ  മുഖപ്രസംഗ
21.03.2014

എവിടെപ്പോയി നമ്മുടെ ധാര്മികബോധം ?


മതനിന്ദ ആരോപിച്ചു മതതീവ്രവാദികള്കൈവെട്ടിമാറ്റിയ പ്രഫ. ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി ജീവനൊടുക്കിയതു കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന സംഭവമാണ്‌. പ്രഫ. ജോസഫിനോട്ആദ്യം ക്രൂരത കാട്ടിയതു മതാന്ധത ബാധിച്ച ഏതാനും പേരാണെങ്കില്സലോമിയുടെ മരണതതിന്ഉത്തരം പറയേണ്ട ബാധ്യത നമ്മുടെ രാഷ്ട്രീയ, സാമൂഹിക, മത നേതൃത്വങ്ങള്ക്കാണ്‌. ആരും ശ്രദ്ധിച്ചില്ല, കുടുംബം എങ്ങനെ ജീവിക്കുന്നുവെന്ന്‌. അവര്അനുഭവിച്ച യാതനകളും മാനസികസമ്മര്ദങ്ങളും ആരും അറിഞ്ഞില്ല. അല്ലെങ്കില്അറിയേണ്ടവര്അറിഞ്ഞില്ലെന്നു നടിച്ചു. നിരാലംബയായ ഒരു വീട്ടമ്മയെ മരണത്തിലേക്കു തള്ളിവിട്ടത്ആരാണ്‌? പ്രഫ. ജോസഫിനു ജോലി തിരിച്ചുകിട്ടാനുള്ള സാധ്യത മങ്ങിയതാണു സലോമിയെ ജീവനൊടുക്കാന്പ്രേരിപ്പിച്ചതെന്നാണു പ്രഫ. ജോസഫിന്റെ സഹപ്രവര്ത്തകരും ബന്ധുക്കളും പറയുന്നത്‌. ജോലിയില്തിരികെ പ്രവേശിപ്പികകാമെന്ന വാഗ്ദാനത്തില്നിന്നു കോളജ്അധികൃതര്പിന്മാറിയതോടെയാണ് കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്ന്നത്‌.
തൊടുപുഴ ന്യൂമാന്കോളജിലെ മലയാളം വിഭാഗം മേധാവിയായിരുന്ന മൂവാറ്റുപുഴ സ്വദേശി പ്രഫ. ടി.ജെ. ജോസഫ്തയാറാക്കിയ ചോദ്യപേപ്പറില്പ്രവാചകനിന്ദ ഉണ്ടെന്ന്ആരോപിച്ച്അക്രമികള്അദ്ദേഹത്തിന്റെ വലതു കൈ വെട്ടിമാറ്റിയത്‌ 2010 ജൂലൈ നാലിനായിരുന്നു. മതനിന്ദ ആരോപിച്ചുള്ള കേസില്അറസ്റ്റിലായി റിമാന്ഡിലായിരുന്ന ജോസഫ്പുറത്തിറങ്ങിയപ്പോഴായിരുന്നു ഇത്‌. കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള മതതീവ്രവാദത്തിന്‌ ഇരയായ ജോസഫിന്അടുത്ത ആഘാതമായിരുന്നു ജോലിയില്നിന്നുള്ള പിരിച്ചുവിടല്‍. വിവാദചോദ്യക്കടലാസ്തയാറാക്കിയതിന്റെ പേരിലാണു കോളജ്മാനേജ്മെന്റ്അദ്ദേഹത്തെ പിരിച്ചുവിട്ടത്‌. എന്നാല്‍, പ്രഫ. ജോസഫിന്എതിരേയുണ്ടായിരുന്ന കേസില്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതോടെ ജോലി തിരിച്ചു ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായി. കോളജ്മാനേജ്മെന്റില്നിന്ന്ഇതുസംബന്ധിച്ച ഉറപ്പ്അദ്ദേഹത്തിനു ലഭിച്ചിരുന്നതായാണ്അറിയുന്നത്‌. എന്നാല്‍, ഒന്നും നടപ്പായില്ല. മാസം 31 നാണ്പ്രഫ. ജോസഫ്വിരമിക്കേണ്ടത്‌. അതിനു മുമ്പു ജേലിയില്പ്രവേശിക്കാന്കഴിഞ്ഞില്ലെങ്കില്പെന്ഷനും മറ്റ്ആനുകൂല്യങ്ങളുമെല്ലാം നഷ്ടപ്പെടും.
ജോലി നഷ്ടപ്പെട്ടതു മുതല്കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. രണ്ടു രൂപയ്ക്കു ലഭിക്കുന്ന അരികൊണ്ടാണ്അവര്കഴിഞ്ഞിരുന്നതെന്നും ൊഴിലുറപ്പു പദ്ധതിക്കുപോകാന്സലോമി തയാറായിരുന്നെന്നുമാണു ബന്ധുക്കള്പറയുന്നത്‌. ജോസഫിന്റെ ചികിത്സയ്ക്കായി ലക്ഷങ്ങളാണു ചെലവഴിക്കേണ്ടി വന്നത്‌. സര്ക്കാര്സഹായം വാഗ്ദാനം ചെയ്തെങ്കിലും അതും ലഭിച്ചില്ല. ജോസഫ്വെട്ടേറ്റു വീണപ്പോള്അവിടേക്ക്ഒഴുകിയത്തിയ സംഘടനകളെയും നേതാക്കളെയുമൊന്നും പിന്നീടു കണ്ടതുമില്ല. നിസഹായനായ ഒരു മനുഷ്യന്റെ കുടുംബത്തിന്ഇപ്പോള്സംഭവിച്ചിരിക്കുന്ന ദുരന്തത്തില്നിന്നു സമൂഹത്തിനും ഒഴിഞ്ഞുമാറാനാവില്ല. എവിടെപ്പോയി നമ്മുടെ ധാര്മിക ബോധവും നീതിബോധവും?
കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്പ്രഫ. ജോസഫിനു ജോലി തിരിച്ചുകിട്ടാന്അവസരം ഒരുക്കേണ്ടിയിരുന്നു. സാങ്കേതികമായ തടസങ്ങള്ഉന്നയിക്കാതെ, മനുഷ്യത്വപൂര്ണമായ സമീപനത്തിനു ബന്ധപ്പെട്ടവര്തയാറായിരുന്നെങ്കില്സലോമിയുടെ ജീവന്രക്ഷിക്കാമായിരുന്നു. പ്രഫ. ജോസഫ്അനുഭവിച്ച യാതനകള്കണക്കിലെടുത്തെങ്കിലും അല്പം കാരുണ്യം ആകാമായിരുന്നു.

- See more at: http://www.mangalam.com/print-edition/editorial/161918#sthash.iJpKhCjX.JZoXbnyA.dpuf