Translate

Saturday, March 22, 2014

സീറോ മലബാര്സഭയിലെ മെത്രാന്മാർ ചെകുത്താന്മാരാണോ? പ്രവാസിമലയാളികൾ 

അമേരിക്കയിൽ തെണ്ടാൻ വരുന്ന ബിഷപ്പമാർ വെറും കയ്യോടെ തിരിച്ചു പോകുകയില്ലന്നു വിശ്വാസികൾ .

കോതമംഗലം മെത്രാനും ന്യൂമാൻ കോളേജ് അധികാരികൾ‍ക്കും സലോമിയുടെ ആത്മഹത്യയുടെ ഉത്തരവാദത്തിൽ ‍നിന്നും ഒഴിഞ്ഞു മാറുവാന്‍ സാധിക്കുകയില്ല. അദ്ദേഹവും കോളേജ് അധികാരികളും രാജിവയ്ക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം. സലോമി മരിച്ചു.പക്ഷെ അവളുടെ ആത്മാവ് മരിച്ചിട്ടില്ല. ഈ സംഭവത്തിൽ ‍ അമേരിക്കയിലെ വിശ്വാസികൾ ഞടുങ്ങിയിരിക്കുകയാണ

ചിക്കാഗോ ഇടുക്കി, കാഞ്ഞിരപള്ളി, കോതമംഗലം ബിഷപ്പുമാരെ സ്ഥാനത്തുനിന്നു മാറ്റുവാൻ
ജനമുന്നേറ്റം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.


  Correspondent USA

2 comments:

  1. Comment :

    By George Kuttikattu
    സലോമിയുടെ രക്തക്കറ പുരോഹിതരുടെ പുറം കുപ്പായത്തിൽ തെളിയും ....

    യേശു ക്രിസ്തുവിനെ പിശാചല്ല പരീക്ഷിച്ചത്. യേശുവിനെ പരീക്ഷിച്ചത് യറുശലേം ദേവാലയത്തിലെ പിശാശുക്കളായ മഹാപുരോഹിതന്മാർ തന്നെയായിരുന്നു. ആ പിശാശുക്കളോടാണ് യേശു ," സാത്താനെ,നീ കണ്മുന്നിൽ നിന്നും പോയി പന്നിക്കൂട്ടത്തിൽ പ്രവേശിക്കുക" എന്ന് ശകാരിച്ചത്. യേശുവിനെ നശിപ്പിക്കാൻ ക്രൂരമായ അടവുകൾ നോക്കി. കേരളത്തിലെ കത്തോലിക്കാസഭയിലെ മെത്രാന്മാരും പുരോഹിതന്മാരും കൂടി പ്രൊ.ജോസഫിനെയും ഭാര്യയേയും നിഷ്ക്കരുണം നശിപ്പിക്കാൻ വാളോങ്ങി. രക്ത സാക്ഷിയായിത്തീർന്ന സലോമിയുടെ രക്തക്കറ കുറ്റക്കാരായ കോളജു പുരോഹിതരുടെയും കോതമംഗലം മെത്രാന്റെയും പുറംകുപ്പായത്തിൽ എക്കാലവും തെളിഞ്ഞു വരും. ടി.ജെ.ജോസഫിനെയും സലോമിയെയും നശിപ്പിച്ചത് പിശാചു ബാധിച്ച പന്നികളെപ്പോലെ ആഴക്കടലിൽ മുങ്ങിചാകേണ്ട കോതമംഗലത്തെ കത്തോലിക്കാ പുരോഹിതർ തന്നെ.
    Fazit : അഭിഷിക്തരെ ചോദ്യം ചെയ്യരുതെന്ന് തിരുവെഴുത്തുണ്ടല്ലോ.. !!

    ReplyDelete
  2. ഇന്നോളം മശിഹാ മൊഴിഞ്ഞത് മനസിലേറ്റാൻ കഴിയാതെപോയ അല്പബുദ്ധികളായ പുരോഹിത//പാസ്ടർ തൊഴിലാളികളെ നിങ്ങള്ക്ക് ഹാ കഷ്ടം ! ക്രിസ്തുവിന്റെ "കുരുടന്മാരായ വഴികാട്ടികളേ",പണി നിര്ത്തൂ നാവടക്കൂ.. ലോകമേ ,ഗീത പാടൂ ..അതൊരു മതഗ്രന്ധമല്ല ; മറിച്ചു, മനസിന്റെ അറകളിലേക്കു നമ്മെ നയിക്കുന്ന മഹാശസ്ത്രഗുരുവചനമാണൂ !
    ഇന്നലെ കാലംചെയ്ത സലോമിയുടെ ദേഹവിയോഗത്തിൽ ദുരന്തദു:ഖം മനസ്സിൽ പേറുന്ന എല്ലാ സുമനസുകളുമേ കേൾക്കൂ...ളോഹയിടുന്ന ഒരുവനും ദയ, കരുണ. മനസാക്ഷി ഇവകളില്ല ! അവർ വെറും മനസുമാത്രം, ചൂഷകന്റെ മനസുമാത്രം ! ഇവരെ തിരിച്ചറിയാൻ നാം ഗീത പഠിച്ചേ തീരൂ ; ഭഗവതമെന്ന ജീവനശാസ്ത്ര പുസ്തകം ഹൃദിസ്തമാക്കുകയും വേണം ! ഇവിടടുത്തു കുന്നിക്കോട്ടു ആറ്റൂർ ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ഒരാഴ്ച, ശ്രീമത് ഭാഗവത സപ്താഹയന്ജം കേൾക്കുവാൻ ഞാൻ പോയി. സ്വാമി ഉദിത് ചൈതന്യ എന്റെ മനസിന്റെ നൂറായിരം സംശയങ്ങൾക്കു നിവാരണം തന്നു ! ക്രിസ്തുവിനെ ഞാൻ കൂടുതൽ തെളിവോടെ ഹൃദയസ്ഥനാക്കി ! കത്തനാർ പാസ്റ്റരെ "goodby...... " ഇതാണു രക്ഷ ! "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളൂമാകുന്നു", "ഞാനും പിതാവും ഒന്നാകുന്നു","ശത്രുവിനെ സ്നേഹിക്കൂ" ക്രിസ്തുവിന്റെ ഈ മൂന്നു മൊഴികളുടെ സത്തയിലെത്താൻ കഴിവുള്ള ഒരു മെത്രാനൊ പാസ്ടരോ ഉണ്ടോ നമ്മുടെ ഇടയിൽ? ഇല്ലേ ഇല്ല ! ഭാരതതീയരേ ,നമ്മുടെ വേദാന്തമതം കരുപ്പിടിപ്പിച്ച വേദവ്യാസനെയും നമ്മുടെ ഗുരുവായ ക്രിസ്തുവിനെയും കണ്ടെത്തൂ..അന്വേഷിപ്പീൻ എന്നാൽ നിങ്ങൾ കണ്ടെത്തും .. മനസിന്റെ ഉള്ളറവാതിലിൽ മുട്ടൂ...അത് തുറക്കപ്പെടും ; എങ്കിൽ നിങ്ങൾ നിങ്ങളിലെ ദൈവത്തെ കണ്ടനുഭാവിക്കും,നിങ്ങൾ ആ ആനന്ദമാാകും നിശ്ചയം !

    ReplyDelete