പ്രഫ. ജോസഫിന് കൂട്ടായി കൂട്ടായ്‌മ
Story Dated:
Sunday, March 23, 2014 01:08
കൊച്ചി: ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജില്‍ നിന്നു പിരിച്ചുവിട്ട പ്രഫ. ടി.ജെ. ജോസഫിന് കൂട്ടായി വിദ്യാര്‍ഥികളും സഹപ്രവര്ത്തകരും അഭ്യുദയകാംക്ഷികളും.
അതിനിടയില്‍ ജോസഫിനെ തിരിച്ചെടുക്കാനുള്ള രൂപതയുടെ തീരുമാനം കൂട്ടായ്മക്കാഹ്ലാദമായി. ജോസഫിന്റെ കോളജിലേക്കുള്ള പുനഃപ്രവേശനവും വിരമിക്കലും അനിശ്‌ചിതത്വത്തിലായ സാഹചര്യത്തിലാണ് വിദ്യാര്‍ഥി കൂട്ടായ്‌മ അധ്യാപകനോട് ആദരവുമായി രംഗത്തെത്തിയത്. ജോസഫിന്റെ വിരമിക്കല്‍ ദിനമായ മാര്‍ച്ച് 31 ന് വിരമിക്കല്‍ ചടങ്ങ് സംഘടിപ്പിക്കാനുള്ള ആലോചനയുമുണ്ടായിരുന്നു. മാറിയ സാഹചര്യത്തില്‍ പരിപാടികള്‍ പുതുതായി ആസുത്രണം ചെയ്യും.
പ്രഫസറുടെ കോളജ് പുനഃപ്രവേശനം അനിശ്‌ചിതത്വത്തിലായതിന്റെ മാനസിക സമ്മര്ദ്ദം താങ്ങാനാകാതെ ഭാര്യ സലോമി ആത്മഹത്യ ചെയ്തതോടെ സംഭവത്തെ ഏറെ വൈകാരികമായാണ് വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും പൊതുസമൂഹവും കണ്ടത്.
പ്രഫ. ജോസഫിന്റെ മൂവാറ്റുപുഴയിലെ വസതിയിലേക്ക് കഴിഞ്ഞദിവസങ്ങളിലായി മുനഷ്യാവകാശ പ്രവര്ത്തകരുടെയും സഹപ്രവര്ത്തകരുടെയും വിദ്യാര്ഥികളുടെയും ഒഴുക്കാണ്. കടുത്ത സാമ്പത്തിക പരാധീനതയിലായ അദ്ദേഹത്തിന്റെ കുടുംബത്തിനു സാമ്പത്തിക സഹായം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദ്യാര്‍ഥികളുടെയും സഹപ്രവര്‍ത്തകരുടെയും കൂട്ടായ്‌മ ആലോചിക്കുന്നുണ്ട്.പ്രഫ. ജോസഫിനോടുള്ള അനീതിക്കെതിരേ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രചാരണമാണു നടക്കുന്നത്.
ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ കൂട്ടായ്‌മ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫേസ്‌ബുക്കില്‍ സപ്പോര്‍ട്ട് ഫോറം ഫോര്‍ പ്രഫ. ടി.ജെ. ജോസഫ് എന്ന പേരില്‍ ഗ്രൂപ്പും ആരംഭിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ പേരാണ് പ്രാഫ. ജോസഫിനു പിന്തുണയറിയിച്ച് കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെടുന്നത്.അതിനിടെ, സലോമിയുടെ ദാരുണ അന്ത്യത്തെത്തുടര്ന്നു പ്രശ്നത്തിലിടപെട്ട മനുഷ്യാവകാശ സംഘടനകള്‍ സഭാ നേതൃത്വവുമായി നടത്തിയ അനൗദ്യോഗിക ചര്ച്ചകളും ഫലപ്രാപ്തിക്കു കാരണമായി.
ജോസഫിനെതിരായ നടപടിയില്‍ ഒരുവിഭാഗം വൈദികര്‍ക്കും കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സഭാ നേതൃത്വം അഭിഭാഷകരുമായി പ്രശ്‌ന പരിഹാരം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

- See more at:
http://www.mangalam.com/print-edition/keralam/162550#sthash.iPfYe5Px.dpuf
No comments:
Post a Comment