ജീവിതത്തില്‍
എല്ലാ പ്രതീക്ഷകളും കൈവിട്ട മൂവാറ്റുപുഴയിലെ പ്രൊഫ. ജോസഫിന്‍റെ കഥ, കത്തോലിക്കാ സഭ
അദ്ദേഹത്തോട് കാണിച്ച ക്രൂരതയുടെ സത്ത ചോരാതെ ലോക മാധ്യമങ്ങള്‍
പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. പല പ്രസിദ്ധീകരണങ്ങളും ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍
മുഖപ്രസംഗങ്ങള്‍ എഴുതി. കവിതകളും ചിന്തകളുമായി കേരള ജനതയുടെ പ്രതിക്ഷേധം ഫെയിസ്
ബുക്കിലെ സകല മലയാളികളുടെയും അക്കൌണ്ടുകളിലുമെത്തി; ഇതിനോടകം ദശ ലക്ഷക്കണക്കിന് ആളുകള്‍ അത്
വായിക്കുകയും ചെയ്തു. ഇടുക്കിയിലെ പശ്ചിമഘട്ടസമര സമിതി വീണ്ടും പിളരുകയാണെന്നാണ് സൂചനകള്‍. വൈദികരെയും മെത്രാനെയും വിശ്വസിക്കാന്‍ ബഹുഭൂരിപക്ഷവും വിസമ്മതിക്കുന്നുവെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എല്ലാം ട്രിബൂണലിന്‍റെ തോളില്‍ കെട്ടിവേയ്ക്കാനുള്ള കോതമംഗലം രൂപതയുടെ ശ്രമം ലോകം പുശ്ചിച്ചു തള്ളിയിരിക്കുകയാണ്. സഭക്ക് ഈ സംഭവം വരുത്തി വെച്ച ക്ഷതം വളരെ വലുതാണെന്ന് അവരിപ്പോഴും മനസ്സിലാക്കിയിട്ടില്ല. ഭക്തിഭ്രമം ബാധിച്ച ഒരു തലമുറ ചുറ്റും തുള്ളാനുള്ളപ്പോള്‍ അവരിത് കണ്ടെങ്കിലെ അത്ഭുതമുള്ളൂ. കാഞ്ഞിരപ്പള്ളിയില്‍ മോനിക്കാ എന്ന വൃദ്ധയുടെ 25 കോടി വിലമതിക്കുന്ന സ്വത്ത് ബിഷപ്പിന്‍റെ അറിവോടെ തട്ടിയെടുത്തെന്ന് ആരോപണം വന്നപ്പോള്‍, ട്രിബ്യൂണലിനെയല്ല, ഒരു വശത്തേക്ക് മാത്രം തുറക്കുന്ന നേര്‍ച്ചപ്പെട്ടിയെയാണ് അവര്‍ കുറ്റം പറഞ്ഞത്. തട്ടിപ്പിന്‍റെ കഥകളുമായി നിരവധി പേര്‍ മാധ്യമങ്ങളിലൂടെ സംസാരിക്കുന്നത് കേരള ജനത കാണുന്നു.
താഴെ കാണിച്ചിരിക്കുന്ന ഈ ചിത്രവും ഫെയിസ് ബുക്കില്‍ അടുത്ത ദിവസം വന്നതാണ്. നിജസ്ഥിതി എനിക്കറിയില്ല.

സഭയ്ക്കും സഭാധികാരികള്‍ക്കും യേശുവുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപിച്ചതുകൊണ്ട് നാളെ പ്രൊഫ. ജോസഫ് കഞ്ഞി കുടിക്കില്ല. ‘മറുനാടന്‍ മലയാളി’ ആ മനുഷ്യന് വേണ്ടി പണം സ്വരൂപിക്കുകയാണ്. അദ്ദേഹം ചെയ്തത് ശരിയാണെങ്കിലും തെറ്റാണെങ്കിലും അദ്ദേഹവും നമ്മെപ്പോലെ സ്വപ്നങ്ങളും മോഹങ്ങളുമുള്ള ഒരു വ്യക്തിയാണ്.
ക്ഷമയുടെയും അനുരജ്ഞനത്തിന്‍റെയും കഥകള്‍ സഭ പ്രഘോഷിച്ചു
സന്തോഷിക്കട്ടെ, നമുക്കത് ചെയ്തും പരിശീലിക്കാം. അദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ട്
വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു. അദ്ദേഹത്തിന്‍റെ അനുവാദത്തോടെ മറുനാടന്‍
മലയാളിയില്‍ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നു. സഹായിക്കുക:
Name
: Joseph T J, Account
No. 10246050333
Bank:
SBI Muvattupuzha Town Branch, Swift Code: SBININBB395.
അതാണ് ധാർമികത. ബൈബിൾ ഉദ്ധരിച്ചതുകൊണ്ടോ കാനോണ്‍ ഉരുവിട്ടതുകൊണ്ടോ ജോസഫ് സാറിന്റെയും കുടുംബത്തിന്റെയും വിശപ്പടങ്ങുകയില്ല. 'മറുനാടൻ മലയാളി' ചെയ്യേണ്ടത് ചെയ്യുന്നു. തീവ്രവിശ്വാസികളും അടുത്ത രണ്ടു ഞായറാഴ്ചത്തെ നേര്ച്ചപ്പണം അദ്ദേഹത്തിൻറെ അകൌന്ടിൽ ഇടുമെങ്കിൽ അവരുടെ വിശ്വാസത്തിന് അത്രയുമെങ്കിലും അർത്ഥമുണ്ടെന്നു വരും. പ്രവർത്തിക്കാൻ നമ്മൾ അല്പം താമസിച്ചുപോയി. അല്ലെങ്കിൽ ശലോമി നിരാശതക്കടിപ്പെടുകയില്ലായിരുന്നു.
ReplyDelete