james kottoor
“ Catholic Church Reform” is a global organization of lay people networking to support the initiatives Pope Francis is taking . Kindly read earlier reports published in Almayasabdam. Many of us are already members of this group and learning a lot from their weekly communications.
In an earlier article I raised the question: Why our Indian Bishops have not even uttered a word about the grassroots survey at parish level ordered by Pope Francis already last October on challenges faced by families. It was also one of the questions in my letter submitted to Archbishop Alancherry, Bishop Sebastin Adayanthreth and others already on Dec.13/2013. To this day I was not lucky to receive any explanation from the bishops A week ago I got published in Almayasabdam a report of the Survey done by German and Swiss bishops. I sent that report also to our bishops to make sure they see it, even if they don’t read Almayasabdam. That also produced no results.
So I brought this to the attention of Catholic Chuch Reform. Given below is the reply I received from . Peter Wilkinson one of the responsible persons in the organization.
| ||||
|
Dear James,
I have just read your article and was staggered to read: “It was to find out the heart beats of ordinary folks on challenges the family faces today that Francis ordered last October an opinion poll at parish level, which is in progress in many countries but not even announced in India.”
Is it possible that none of the Indian bishops took the request of the Synod Secretariat seriously?
Here in Australia all the dioceses distributed the questionnaire to the parishes and at least 8 (of the 28 territorial dioceses) made the online version, prepared by the bishops of England and Wales, available on their diocesan websites.
Next Monday, the Australian Catholic Coalition for Church Renewal, made up of all the reform/renewal groups in Australia, will be asking the Australian Catholic Bishops Conference to make public its synthesis of all the responses received, just as the German bishops have done.
However, we are not hopeful of a positive response, as the UK bishops have indicated that the Holy See does not want the responses to be made public…….
I would also like to follow up on some other issues in your blog of 1 Feb 2014 re Indian priests and communities in Australia. You may not realize it, but priests recruited from India (particularly Southern India) for parish ministry in Australian dioceses, now number 130 and far outnumber the next biggest group (Vietnamese 70) of priests born or recruited from outside Australia. I have written quite a bit on this subject (Google 'Wilkinson Report' and go to the Catholica links).
We might talk about these issues at a later date.Warmest best wishes,
Peter Wilkinson
തികച്ചും സ്വാഭാവികമായ ഒരു തകിടംമറിച്ചിലാണ് യൂറോപ്പിലെ ക്രിസ്ത്യാനികൾ സഭയിലെ വിവരാന്വേഷകർക്ക് മുമ്പിൽ കാഴ്ചവച്ചിരിക്കുന്നത്. കുടുംബജീവിതത്തിലെയും വൈവാഹികജീവിതത്തിലെയും ധാർമ്മികത അച്ചന്മാർ തീരുമാനിക്കുമ്പോൾ അങ്ങനെത്തന്നെ സംഭവിക്കണം. കാരണം, എത്ര അപ്രമാദിത്വമുണ്ടെന്നു വാദിച്ചാലും, തങ്ങൾക്കറിയില്ലാത്ത ഒരു ജീവിതത്തിന്റെ സങ്കീർണ്ണതയെ മനസ്സിലാക്കാൻ കഴിവില്ലാത്തവർ ആ ജീവിതത്തിനുള്ള നിയമങ്ങളയും ചട്ടങ്ങളെയും ചമയ്ക്കാൻ പോയാൽ എങ്ങനെ ശരിയാകാനാണ്? മിണ്ടാനനുവാദമില്ലാത്ത കേരളത്തിലെ ക്രിസ്ത്യാനികളെപ്പോലെയല്ല മറ്റു രാജ്യങ്ങളിലെ മനുഷ്യർ പെരുമാറുന്നത്. ഇവിടെ ആരും മറുത്തൊന്നും ചെയ്യുന്നില്ല, ചിന്തിക്കുന്നില്ല എന്നഭിനയിക്കും, എന്നിട്ട്, പകരം, അടച്ചുകെട്ടിയ മനസ്സുകളുടെ നിർമ്മിതിയായ നാറിയ അഴുക്കെല്ലാം നാസ്തികവും മനുഷ്യത്വരഹിതവുമായ പെരുമാറ്റങ്ങളിലൂടെ പുറത്തുകൊണ്ടുവന്ന് അവർ സമൂഹത്തെ ആകമാനം ദുർഗന്ധപൂരിതമാക്കിക്കൊണ്ടിരിക്കും. അതാണ് പുരോഹിതരുടെ പോലും ഭാഗത്തുനിന്നുണ്ടാകുന്ന പറയാൻ കൊള്ളില്ലാത്തെ ദുഷ്ടകൃത്ത്യങ്ങൾ കൊണ്ട് നമ്മുടെ നാട് നിറഞ്ഞിരിക്കുന്നത്. വചനോത്സവവും അഭിഷേകാഗ്നിയുമൊന്നും ഒരുത്തരെയും ശുദ്ധീകരിക്കുന്നില്ല, മറിച്ച്, ഉള്ളിലെ നാറ്റം പുറത്താരും മനസ്സിലാക്കാതിരിക്കാനുല്ല ഒരു മറയായി അത്തരം കപടകോലാഹലങ്ങൾ ഉപകാരപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.
ReplyDeleteവിദേശത്തു ജനിച്ചു വളർന്ന്, അവിടെ ജീവിക്കുന്ന എന്റെ മക്കൾക്ക് കെട്ടുപ്രായമായിട്ടും അവരെ എന്തുകൊണ്ട് കെട്ടിക്കുന്നില്ല എന്ന് എന്നോട് തുടരെ ചോദിച്ചുകൊണ്ടിരുന്നവരുണ്ട്. ഉത്തരം പറഞ്ഞ് ഞാൻ മടുത്തു. ഒന്നാമത്, ഞാൻ കെട്ടിച്ചാൽ കേട്ടുന്നവരല്ല അവർ. രണ്ടാമത് എപ്പോൾ എങ്ങനെ കെട്ടണമെന്നത് അവർ സ്വയം തീരുമാനിക്കേണ്ട കാര്യമാണ് എന്നാണെന്റെയും കാഴ്ചപ്പാട്. ഇനിയിപ്പോൾ കെട്ടാതെതന്നെ, ഒരു കൂട്ടുകാരിയുമായി ജീവിക്കാനാണ് അവരുടെ തീരുമാനമെങ്കിൽ, അത് തിരുത്താനും എന്നെക്കൊണ്ടാവില്ല, ഞാനതിനു തുനിയുകയുമില്ല. കുട്ടികളെ വളർത്തി, ആവശ്യത്തിനു വിദ്യാഭ്യാസം നല്കി, സ്വന്തം കാലിൽ നിൽക്കാനും ധാർമ്മികമായ കാര്യങ്ങളെപ്പറ്റി തിരിച്ചറിവും ഉണ്ടാക്കിക്കൊടുത്തുകഴിഞ്ഞാൽ, തുടർന്നും അവരുടെ ജീവിതത്തിൽ ഇടപെടുക എന്നത് ചിന്തിക്കാനാവാത്ത കാര്യമാണ് എന്ന് ഇവിടുത്തകാരോട് പറഞ്ഞാൽ തിരിയുകയില്ല. കാരണം, ഇവിടെ പള്ളിയിൽ പറയുന്നത് കേൾക്കുക, മറുചോദ്യമില്ലാതെ പള്ളിയുടെ അനുഷ്ഠാനങ്ങൾക്കൊത്ത് ജീവിക്കുക എന്നതാണ് ശീലം. വല്ല ചോദ്യവും മനസ്സിലുദിച്ചാലും അങ്ങനെയൊന്നും ഉള്ളതായി അറിയിക്കാതെ 'മാന്യമായി' കഴിയുക എന്നതാണ് ഇവിടുത്തെ ക്രിസ്തീയത. അത് ഭീരുത്വമാണെന്ന് പറഞ്ഞാൽ വിലപ്പോവില്ല. വിവരംകെട്ട എതച്ചൻ പറയുന്നതും വേദവാക്യമാണിവിടെ. അതുകൊണ്ട് വായിട്ടലക്കുന്ന വിവരംകെട്ട അച്ചന്മാർ ഇവിടെ നാൾക്കുനാൾ എണ്ണത്തിൽ പെരുകുന്നു. വിവരം കെട്ട ജനവും തഥൈവ!
To be continued
Continuation:
ReplyDeleteശ്രീ കോട്ടൂർ പോസ്റ്റ് ചെയ്തിരിക്കുന്ന സ്വിസ്സ്, ജർമൻ ജനതയുടെ അഭിപ്രായങ്ങൾ അവിടെ നടത്തിയ ഒരു സർവ്വേയുടെ ഫലമാണ്. അങ്ങനെയൊന്ന് എല്ലാ മെത്രാന്മാരും തങ്ങളുടെ നാട്ടിൽ നടത്തേണ്ടതും ഫലം പ്രസിദ്ധീകാരിക്കേണ്ടതുമായിരുന്നു. നമ്മുടെ ദിവ്യന്മാർ അതൊന്നും ചെയ്തില്ലെന്നു മാത്രമല്ല, അങ്ങനെയൊരാവശ്യം പോപ്പിന്റെ ഭാഗത്തുനിന്നുണ്ടായി എന്നുപോലും അവർ ആരോടും മിണ്ടിയില്ല. "അതെങ്ങനെയാ, ഞങ്ങൾ പറയുന്നതിനപുറം എന്തഭിപ്രായമാണ് ഇവിടുത്തെ കഴുതകൾക്കുണ്ടാകാൻ പോകുന്നത്" എന്നാണല്ലോ അവരുടെ മനസ്സിലിരുപ്പ്. ഈ ഒറ്റ കാരണം മതി ഇവന്മാരെ മൊത്തത്തിൽ മഹറോൻ ചൊല്ലി സ്ഥാനഭ്രഷ്ടരാക്കാൻ. ഇത്രയും അധികാരമത്തുപിടിച്ച ഈ പേക്കോലങ്ങളെ അടിച്ചു പള്ളിക്ക് പുറത്താക്കാൻ പോപ്പിനോട് ആവശ്യപ്പെടേണ്ട കാലമായി. അത് മാത്രമാണ് ഇനി കേരളത്തിലെയും ഭാരതത്തിലെയും കത്തോലിക്കാവിശ്വാസികൾക്ക് കരണീയമായിട്ടുള്ളത്.
ഭാരതത്തിലെ ക.സഭക്ക് മദ്ധ്യനൂറ്റാണ്ടുകളിലെ അവസ്ഥയിൽ നിന്ന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. വിശ്വാസികൾ ഇന്നും ഇവിടെ ബൗദ്ധികാടിമത്തത്തിലാണ്. മദ്ധ്യകാലമനുഷ്യൻ പൊതുമനസ്സാക്ഷിയുടെ സൂക്ഷിപ്പുകാരനായിരുന്നു. വേര്തിരിഞ്ഞു നിന്ന് ചിന്തിക്കാൻ അവന് ധൈര്യമില്ലായിരുന്നു. ജീവിതനിഷേധികളായ ഒരു ഷൊപ്പനൊവറോ ഒരു നീറ്റ്ഷെയൊ അന്ന് അതിജീവിക്കുമായിരുന്നില്ല. ഇന്നാകട്ടെ പാശ്ചാത്യലോകത്തെങ്കിലും തനതായ കണ്ടെത്തലുകളിൽ ഉറച്ചുനില്ക്കാൻ മനസ്സുറപ്പും തന്റേടവുമുള്ളവർ ധാരാളമുണ്ട്. വിശ്വാസക്കാര്യങ്ങളിൽ ഭൂരിഭാഗവും തനതായ വീക്ഷണം കാത്തു സൂക്ഷിക്കുന്നു. അതുകൊണ്ടാണ് ബൈബിൾ പഠനങ്ങൾ പോലും അവിടെ ഇത്രയധികം മുന്നോട്ടു പോയിട്ടുള്ളത്. ഇവിടെയാകട്ടെ, എല്ലാം ഉല്പത്തിയുടെ കാലത്തേതുപൊലെ നിൽക്കുന്നു. ഒന്നും മാറണമെന്ന് ആഗ്രഹിക്കുന്നവരോ, അതിനനുവദിക്കുന്നവരോ ഇവിടുത്ത സഭയിൽ അധികനാൾ തുടരുകയില്ല. സെമിനാരികളിൽ ഇന്നും അരിസ്റ്റൊട്ടലും അക്വീനാസും മാത്രമാണ് ചിന്തകർ. കുർബാനയിൽ ഇന്നും transubstantiation ആണ് നടക്കുന്നത്! ദൈവാന്വേഷണത്തിനു പകരം വിഗ്രഹാരാധനയിൽ നിർവൃതികൊള്ളുന്നവരാണ് എവിടെയും. ഒന്നാന്തരം ക്രിസ്ത്യാനികൾ പോലും ജോതിഷികളുടെ വാസ്തു, മന്ത്രവിദ്യകളുടെയും വരുതിയിലാണ് ജീവിക്കുന്നത്!