കത്തോലിക്കാ സഭാനവീകരണത്തിൽ തത്പരരായ ഏവർക്കും
Catholic Church Reformന്റെ ആഹ്വാനം
സഭാപൌരരുടെ ആഗോളപ്രാതിനിധ്യമുള്ള ഒരു സമ്മേളനം വരുന്ന ഒക്റ്റോ. 2,3 തിയതികളിൽ റോമായിൽ വിളിച്ചു കൂട്ടുന്നുണ്ട്. അതിനടുത്ത ദിവസം പോപ് ഫ്രാൻസിസ് തന്റെ ഉപദേശകരുമൊത്ത് ഒരസ്സാധാരണ സിനഡിനുള്ള ഒരുക്കത്തിലാണ്. പക്ഷേ, ഒരു പോപ് മാത്രം ശ്രമിച്ചാൽ സഭയിൽ ഒന്നും നടക്കാൻ പോകുന്നില്ല. അതുകൊണ്ട്, മനുഷ്യപക്ഷം ചേർന്നുനില്ക്കുന്ന നമ്മുടെ പോപ്പിന് അദ്ദേഹത്തിന്റെ പക്ഷം ചേർന്നുനിൽക്കുന്ന വിശ്വാസികൾ താങ്ങായി ഉണ്ടായിരിക്കണം എന്ന സദുദ്ദേശ്യത്തോടെ, ആഗോളവ്യാപകമായ ഒരു സഹകരണം സംഘടിപ്പിക്കുക എന്നതാണ് ഈ ആഹ്വാനത്തിന്റെ കാതൽ. അതിലേയ്ക്ക്, തങ്ങളോടൊപ്പം കൈകോർക്കുവാൻ ലോകത്തിലുള്ള എല്ലാ നവീകരണപ്രസ്ഥാനങ്ങളേയും ക്ഷണിക്കുന്നത് കാത്തലിക് ചർച് റിഫോം (Catholic Church Reform - info@CatholicChurchReform.com) എന്ന സംഘടനയാണ്.

താത്പര്യമുള്ളവർക്ക് വായിച്ചറിയാനും പങ്കാളികളാകാനുംവേണ്ടി ഒരു കാര്യപരിപാടി അവർ തയ്യാറാക്കിയിട്ടുണ്ട്. അത് ഈ ലിങ്കിൽ ലഭ്യമാണ്. https://www.surveymonkey.com/ s/CCRevaluation
പോപ് ഫ്രാൻസിസ് തന്നെയാണ് ലോകമെങ്ങുമുള്ള വിശ്വാസികളിൽ നിന്ന് നവീകരണം അത്യാവശ്യമായ വിഷയങ്ങളിൽ വിശ്വാസികളുടെ അഭിപ്രായങ്ങൾ ചോദിച്ചിരിക്കുന്നത്. അതിൻപ്രകാരം CCR അദ്ദേഹത്തിനയക്കുന്ന മൂന്നാമത്തെ കത്ത് ഈ ലിങ്കിൽ കണ്ടെത്താം. http://www. catholicchurchreform.com/ letterNew3.html. അതിൽ സ്വയം പേര് ചേർക്കാനും പത്ത് സുഹൃത്തുക്കളെ അതിന് പ്രോത്സാഹിപ്പിക്കാനും എല്ലാ സഭാപൗരർക്കും ഫെബ്രു. 7 വരെ സമയമുണ്ട്. ഈ കത്തായിരിക്കും തുടർനടപടികൾക്കുള്ള അടിസ്ഥാനം. കഴിഞ്ഞ ജൂണ്‍ മുതൽ കൈപ്പറ്റിയിരിക്കുന്ന നിർദ്ദേശങ്ങളിൽനിന്ന് താഴെ കൊടുത്തിരിക്കുന്ന വിധത്തിലാണ് പ്രതികരണങ്ങൾ കിട്ടിയിരിക്കുന്നത്. നമ്മളറിയാത്ത പല സംരംഭങ്ങളും ആഗോളതലത്തിൽ നടക്കുന്നു എന്നതിനൊരുദാഹരണമാണിത്. പോപ്പിൽ നിന്ന് വരുന്ന യാതൊരാഹ്വാനങ്ങളും അന്വേഷണങ്ങളും നമ്മുടെ മെത്രാന്മാർ നമ്മെ അറിയിക്കുന്നേയില്ല! പിന്നെയെന്താണ് ഈ താന്തോന്നി തന്തമാരുടെ അനുദിനപരിപാടികൾ എന്ന് അന്വേഷിക്കേണ്ടത് പക്വതയാർജ്ജിച്ച സഭാമാക്കളുടെ ചുമതലയാണ്.
CCR നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ, ഇന്നയിന്ന വിഷയങ്ങളിൽ കാതലായ നവീകരണം ആവശ്യമാണ് എന്ന് ആവശ്യപ്പെടുന്നവർ എത്ര ശതമാനം എന്നാണ് താഴെ കൊടുത്തിരിക്കുന്നത്.
വിവാഹമോചനം - 81%
ജനനനിയന്ത്രണ നിയമങ്ങൾ - 84%
സഭയിൽ സ്ത്രീകളുടെ സ്ഥാനം പുനർവിചിന്തനത്തിനു വിധേയമാക്കുക - 86%
വിവാഹേതര ജീവിതരീതികളോടുള്ള സഭയുടെ സമീപനം - 82%
ലൈംഗിക കുറ്റവാളികളായ പുരോഹിതരെ നിയമത്തിനു വിധേയരാക്കുക, ശിക്ഷിക്കുക - 82%
വൈദികബ്രഹ്മചര്യം നിബന്ധിതമല്ലാതാക്കുക - 84%
നമ്മുടെ ചെറിയ തോതിലുള്ള നവീകരണ പ്രവർത്തനങ്ങൾ ഒത്തൊരുമിച്ചുള്ള ഒരു വലിയ സംരംഭമാക്കിത്തീർക്കാൻ സഹകരിക്കുന്നതിന് നന്ദി.
വിശദവിവരങ്ങൾക്ക് സഹായിക്കുന്ന ലിങ്കുകൾ - ഉള്ളടക്കം തര്ജ്ജമ ചെയ്യുന്നതിനുള്ള സജ്ജീകരണവും ലിങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Newsletter sent October 18 seeking approval of press release, process, and strategy
Newsletter sent out October 14 regarding process, strategy, and press release
Newsletter sent out October 14 regarding process, strategy, and press release
Newsletter sent out October 1 to all who have been involved in our joint initiative
Newsletter sent out September 24 announcing press release and press conferences
Newsletter sent out September 24 announcing press release and press conferences
To listen to the teleconference call: Dial 1-712-432-1590, enter access code when prompted: 1031413#, then when asked for reference enter 1#.
No comments:
Post a Comment