ആഗോള മലയാളികത്തോലിക്കരുടെ മൂന്നാമത് ടെലികോണ്‍ഫെറൻസ് ഈ വരുന്ന ഫെബ്രുവരി 28 വെള്ളിയാഴ്ച ന്യൂയോർക്ക് സമയം രാത്രി ഒമ്പതുമണിക്ക് നടത്താൻ തീരുമാനിച്ച വിവരം യോഗത്തിന്റെ സംഘാടകൻ ശ്രീ തോമസ് തോമസ്, ന്യൂ ജേഴ്സി അറിയിക്കുന്നു. യോഗത്തിൽ പങ്കുചേരാൻ 1-862-902-0260, പ്രവേശന കോഡ് 4107608 നമ്പരുകളും ' പൌണ്ട് കീയും ഡയൽ ചെയ്യണം.
(Toll free Dial-In Number: 1-862-902-0260, Access code 4107608- and pound key #.)
ആസ്ട്രേലിയാ, യൂകെ, ജർമ്മനി എന്നീ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ടോൾ ഫ്രീ നമ്പരാണിത്.
ഒന്നും രണ്ടും ടെലിയോഗങ്ങൾ വളരെ വിജയകരമായി നടത്തുകയുണ്ടായി. രണ്ടാം യോഗത്തിലെ വിഷയാവതാരകൻ ഫാദർ ഡേവിസ് കാച്ചപ്പള്ളിയുടെ സാന്നിദ്ധ്യവും പ്രശംസീനീയമായിരുന്നു. അദ്ദേഹം തൃശ്ശൂർ കോവേന്ത ആശ്രമംവക തലോർപ്പള്ളിയുടെ മുൻ വികാരിയായിരുന്നു. ആ പള്ളി തൃശൂർരൂപത കൈവശപ്പെടുത്തിയതുകൊണ്ട് കോടതി കേസുകളും വഴക്കുകളുമായി അസമാധാനത്തിലാണ്. ഇടവകയിലെ ഭൂരിഭാഗം ജനങ്ങളുടെയും മാർപാപ്പയുടെയും വാക്കുകൾ ധിക്കരിച്ചുള്ള രൂപതയുടെ വിട്ടുവീഴ്ച്ചയില്ലാത്ത മനോഭാവമാണ് നീണ്ടകാലമായിട്ടും അവിടെ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്താൻ സാധിക്കാതെ പോയത്.
മൂന്നാം ടെലികോണ്‍ഫെറൻസിൽ ക്രിയാത്മകവും ഫലപ്രദവുമായ മറ്റു ചർച്ചകൾക്ക് സഭാപൗരന്മാരെ ഹാർദ്ദമായി ക്ഷണിച്ചുകൊള്ളുന്നു. മറ്റുവിവരങ്ങൾ താഴെപറയുന്നവരുടെ നമ്പരുകളിൽ വിളിച്ചാൽ ലഭിക്കുന്നതായിരിക്കും.
ജേക്കബ് കല്ലുപുരയ്ക്കൽ: 773-943-0416
തോമസ് തോമസ്: 201-289-7256
തോമസ് കൂവള്ളൂർ: 914-409- 5772
താഴെയുള്ള ഓണ്‍ലൈൻ പത്രങ്ങളിലും വാർത്ത വായിക്കാം.
ഈമലയാളി : http://emalayalee.com/varthaFull.php?newsId=71562
മലയാളം ഡെയിലി ന്യൂസ് : http://www.malayalamdailynews.com/?p=74076
ബ്രിട്ടീഷ് മലയാളീ :http://britishpathram.com/index.php?page=newsDetail&id=30541
ഈമലയാളി : http://emalayalee.com/varthaFull.php?newsId=71562
മലയാളം ഡെയിലി ന്യൂസ് : http://www.malayalamdailynews.com/?p=74076
ബ്രിട്ടീഷ് മലയാളീ :http://britishpathram.com/index.php?page=newsDetail&id=30541
No comments:
Post a Comment