Translate

Tuesday, February 25, 2014

ലോകം മാറി ചിന്തിക്കുന്നു

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മാറ്റത്തിന് വേണ്ടിയുള്ള ആഹ്വാനം ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലേക്ക് ലോക കത്തോലിക്കാ സമൂഹങ്ങളെ നയിച്ചുതുടങ്ങിയെന്നത് ആരെയും സന്തോഷിപ്പിക്കുന്നു. ലോകത്തിലെ വലിയ കൂട്ടായ്മകളില്‍ ഒന്നായ ജെസ്യുറ്റ്‌ സഭ അവരുടെ നാനാവിധമായ പ്രവര്‍ത്തനങ്ങളിലേക്ക് അത്മായരെ ക്ഷണിച്ചു കഴിഞ്ഞു. അവര്‍  വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ILTP (Ignatian Leadership Training Programme) ന്‍റെ ഭാഗമായി ഒരാഴ്ചത്തെ ക്യാമ്പ് ഇപ്പോള്‍ (Feb 24 - 28) അഹമ്മദാബാദിലെ സെ. സേവിയെഴ്സില്‍ നടക്കുന്നുണ്ട്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മുപ്പതോളം അത്മായരും അന്‍പതോളം വൈദികരും ഇതില്‍ പങ്കെടുക്കുന്നു.

ഇതിനോടകം ജെസ്യുറ്റ്‌ സ്ഥാപനങ്ങളുടെ  ചുമതലയേറ്റിട്ടുള്ള അത്മായര്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുക മാത്രമല്ല, പുതിയ ഒരു തലമുറയെ ചുമതലകള്‍ ഏറ്റെടുക്കാന്‍ പര്യാപ്തമാക്കുകയെന്നതും ഈ സമ്മേളനത്തിന്‍റെ ലക്ഷ്യമാണ്‌. ഇത് കൊണ്ട് ജെസ്യുറ്റ്‌ സഭ ലക്ഷ്യമിടുന്നത് അവരുടെ പുതു തലമുറ വൈദികരെ, ഭരിക്കാനും ഭരിക്കപ്പെടാനും യോഗ്യരാക്കുകയെന്നതും കൂടിയാണ്. ഈ സമ്മേളനം ആണ് ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അജണ്ട തയ്യാറാക്കുന്നത്. വരുമ്പോഴേ തന്നെ വൈദികരെ പ്രിന്‍സിപ്പാള്‍ ആക്കുന്ന പതിവ് ആര്‍ഭാടം ആണ് ഈശോ സഭ അവരുടെ സ്ഥാപനങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത്.  

No comments:

Post a Comment