Translate

Monday, August 24, 2015

ദയവായി ഈ പുരോഹിതനെ ശപിക്കരുതെ.വിശ്വാസികളുടെ ശാപം ലഭിച്ചിട്ടുള്ള പുരോഹിതരുടെ അന്ത്യകാലം അതിദാരുണമാണെന്ന് പ്രീസ്റ്റ് ഹോം സന്ദർശിച്ചാൽ കാണുവാൻ കഴിയും .ഈ പുരോഹിതനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.



1 comment:

  1. പരസ്യമായി പള്ളി പ്രസംഗത്തിൽ ഒരു കുടുംബത്തെ അപമാനിച്ച കളത്തുക്കടവ് വികാരിയ്ക്കെതിരെ മാനനഷ്ട കേസ് കൊടുത്തുകൂടെ? കുറ്റങ്ങൾ പലതാണ് അയാൾ ചെയ്തിരിക്കുന്നത്. 1. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ അനാവശ്യ പ്രഭാഷണം പള്ളിയിൽ നടത്തി. 2. ഒന്നാം സമ്മാനം ഇല്ലാതെ എങ്ങനെ രണ്ടാം സമ്മാനം ഉണ്ടാകും. ?കാക്കനാട്ട് വെച്ചു പ്രഖ്യാപിച്ച സമ്മാനം കർദ്ദിനാൾ ആലഞ്ചേരി മുതലുള്ള പുരോഹിതരുടെ കുപ്പായങ്ങൾക്ക് അപമാനകരമാണ്. കുട്ടികളോട് കാണിക്കുന്ന വിശ്വാസ വഞ്ചനയായി കണക്കാക്കണം.
    3. മാന്യമായി ഇടവകയിൽ താമസിക്കുന്ന ഒരു കുടുംബത്തെ അപമാനിച്ചതിന് പുരോഹിതന് ജയിൽ ശിക്ഷവരെ ലഭിക്കേണ്ടതാണ്. അയാളെക്കൊണ്ട് ആ കുടുംബത്തിനു നഷ്ടപരിഹാരമെങ്കിലും കൊടുപ്പിക്കണം.
    4. പള്ളിക്കുറുപ്പു കൊള്ളാൻ ഇടവക ജനങ്ങളുടെ പണം കൊണ്ട് കോടിക്കണക്കിനു രൂപാ മുടക്കുള്ള കെട്ടിടം പണിതെങ്കിൽ ഈ പുരോഹിതൻ ഒരു പെരുങ്കള്ളനെന്നു അനുമാനിക്കണം.
    5.ഇയാളുടെ പേരും ടെലിഫോണ്‍ നമ്പരും പ്രസിദ്ധപ്പെടുത്തണം. ഇയാൾക്കെതിരെ പരാതിയും കൊണ്ട് പോയാലോന്നും കാക്കനാട്ടുള്ളവർ ചെവി കൊള്ളില്ല. ഇങ്ങനെയുള്ളവരെ പരസ്യമായി പരിഹസിച്ചാലെ നമ്മുടെ സമൂഹം നന്നാകുള്ളൂ.ഇതുപോലുള്ള മറ്റു പുരോഹിതരും പാഠങ്ങൾ പഠിക്കുള്ളൂ. നല്ല പുരോഹിതരോട് നീതി കാണിക്കാൻ സാധിക്കുള്ളൂ.
    6. മാതാപിതാക്കളുടെ ദുഃഖം എന്തെന്ന് കുടുംബത്തിന്റെ പവിത്രത മനസിലാക്കാത്ത പുരോഹിതർക്ക് മനസിലാവില്ല. ആ കുട്ടിയേയും മാതാ പിതാക്കളെയും അപമാനിച്ചപ്പോൾ കാക്കനാട്ടുള്ള സാഡിസ്റ്റുകൾ ആഹ്ലാദിക്കുകയായിരുന്നു. "അവരെ തടയരുതൊരുന്നാളും" എന്ന കുഞ്ഞുങ്ങൾക്കായുള്ള ക്രിസ്തുവിന്റെ സന്ദേശം പുരോഹിതർ ധിക്കരിക്കുകയായിരുന്നു.

    ആത്മീയത വിറ്റുകൊണ്ട്, സഭാ മാതാവിനെ ഇല്ലാതാക്കിക്കൊണ്ട്, സീറോ മലബാർ സഭയെ നയിക്കുന്ന ഓരോ മെത്രാനും ഇന്ന് സമൂഹത്തിന് അപമാനമായി തീർന്നിരിക്കുന്നു.

    ReplyDelete