Translate

Wednesday, August 5, 2015

വൈദികനെ മർദ്ദിച്ചെന്ന് പരാതി

പുരോഹിതർക്ക് ളോഹ നിർബന്ധമാക്കണം കെ. സി. ആർ .എം

 തൊടുപുഴ കുമ്മംകല്ലിൽ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി. എം ന്റെ നേതൃത്വത്തിൽ ജനങ്ങൾ നടത്തിയ ഉപരോധസമരം പൊളിക്കുന്നതിനായി ചിലവ് ക്രിസ്തുരാജാ പള്ളിവികാരി ഫാ. മാത്യൂസ് നടത്തിയ ശ്രമം ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. വൈദികന്റെ ഔദ്യേഗിക വേഷമായ ളോഹധരിക്കാതെയെത്തിയ പുരോഹിതൻ ആദ്യം പോലിസുകാരോടും പിന്നിട് സംഘാടകരോടും കയർത്തു സംസാരിക്കുകയും സമരക്കാരുടെ മുന്നിൽ ചെന്ന് പ്രകോപനപരമായി മൊബൈലിൽ  ഫോട്ടോകൾ എടുത്തു തുടങ്ങിയതിനെത്തുടർന്ന് പിടിച്ചുമാറ്റുന്നതിനിടയിലാണ് ഉന്തും തള്ളും ഉണ്ടായത്.


 വിശ്വാസികൾക്കാവശ്യമായ ആത്മിയ  ജോലികൾ ചെയ്യുവാൻ നിയോഗിക്കപ്പെട്ട ഈ പുരോഹിതൻ  ഒരു ഗുണ്ടയെപ്പോലെ പെരുമാറുകയും ഉത്തരവദിത്വപ്പെട്ട  നിയമ പാലകർ നോക്കിനിൽക്കെ നിയമം കൈയ്യിലെടുക്കുവാൻ ശ്രമിച്ചതുമാണ് സംഘർഷത്തിൽ കലാശിച്ചത്. ഈ പുരോഹിതന്റെ ലക്ഷ്യം രാഷ്ടിയമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .

ളോഹ ധരിക്കാതെ പോകുന്ന പല കത്തോലിക്കാ പുരോഹിതർക്കും അടുത്തകാലത്തായി  ദുരൂഹ സാഹചര്യത്തിൽ മർദ്ദനമേൽക്കുന്ന വാർത്തകൾ പുറത്തുവരുന്നു. ഇത്തരം സംഭവങ്ങൾ കത്തോലിക്കാ വിശ്വാസികൾക്ക് അപമാനവും വേദനയും ഉണ്ടാക്കുന്നുവെന്ന് സഭാനേതൃത്വം മനസ്സിലാക്കണം.

 പള്ളിക്കു പുറത്തുപോകുന്ന പുരോഹിതർക്ക് നിർബന്ധമായും ളോഹ ധരിക്കുവാൻ നിർദ്ദേശം നല്കണം. പുരോഹിതന് മർദ്ദനമേറ്റെന്ന പരാതിയിൽ ചിലരെ അറസ്റ്റ് ചെയ്ത് നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഫാ. മാത്യൂവിന്റെ പങ്കും അന്വേക്ഷിക്കണമെന്ന് കേരളാ കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം ( കെസി. ആർ. എം . ആവശ്യപ്പെടുന്നു.

1 comment:

  1. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷഫലം തിന്നപ്പോള്‍ ആദാമിന് അറിവുണ്ടായി; ഉടന്‍ അവന്‍ നഗ്നനെന്നു സ്വയമറിഞ്ഞു ! പക്ഷെ അവ്വാ ആദ്യം ഫലം തിന്നെങ്കിലും നഗ്നത തോന്നിയില്ലവള്‍ക്ക് ! കാരണം കര്‍ത്താവിന്റെ മണവാട്ടിമാര്‍ക്കെ അറിയൂ (അവരോട് ചോദിച്ചു നമുക്ക് പിന്നീട് കാര്യം മനസിലാക്കാം ) ....ആയതുപോലെ പുരോഹിതന്റെ വസ്ത്രമാണ് അവന്റെ 'ളോഹ' എന്നവന്‍ സ്വയം അറിയണം ! ആ അറിവില്ലാത്ത കത്തനാര്‍ അവന്‍ നഗ്നനാകണമെന്നു സ്വയം തീരുമാനിച്ചാല്‍ ഉടന്‍ ആ ളോഹയൂരും ; അതിനെന്തിനാ ക്രിസ്ത്യാനികള്‍ ചിന്തിച്ചവശരാകുന്നത്? "പുരോഹിതർക്ക് ളോഹ നിർബന്ധമാക്കണം കെ. സി. ആർ .എം" എന്ന മുദ്രാവാക്യം അനുചിതമെന്നേ എനിക്കും കാലത്തിനും പറയാനാവൂ...ഇവിടെ കോന്നിയിലൊരു കത്തനാര് 'സൂര്യാബാറില്‍' കയറി സന്തോഷിക്കാറുണ്ട്‌ ! ഒന്നാംഗ്ലാസ്സ് ചുണ്ടോടടുപ്പിക്കും മുന്‍പേ ആ സാധുപുരോഹിതന്‍ തന്റെ ളോഹയൂരി കസേരയുടെ പിടിയില്‍ ഞാത്തിയിടും..എന്നിട്ടാ പാവംളോഹയോടൊരു കൂദാശാഡയലോഗേന്നോണം 'അച്ചോ, അച്ചനിത്തിരിനേരം ഇവിടെക്കിടക്കൂ ,ഞാനിത്തിരി മോന്തിക്കോട്ടേ"എന്ന് ! കേട്ടവരുടെ സാക്ഷ്യമാണിത് ..അതയാള്ടെ ബോധം /ബോധം കെടുവോളമുള്ള ബോധം ,അത്രതന്നെ !
    പെന്തക്കൂസുകാര്‍ ളോഹയില്ലാതെയല്ലേ മലര്ത്തിമുക്കുന്നു/വിവാഹം കഴിപ്പിക്കുന്നു / ശവസംസ്കാരം ആഘോഷിക്കുന്നു ! എന്താ കുഴപ്പം ? കർത്താവെത്ര ളോഹയണിഞ്ഞിട്ടാ ലാസറിനെ ഉയര്പ്പിച്ചതും കാനാവില്‍ വീഞ്ഞുണ്ടാക്കിയതും? ആയതിനാല്‍ നന്മചെയ്യാന്‍ ഇവിടെ ഒരവനും 'ളോഹ' വേണ്ടേവേണ്ട ! പിന്നെന്തിനാണീ ളോഹ ? അത് നമ്മെ പറ്റിക്കാന്‍ (മാന്ത്രീകന്റെ ഉടായിപ്പ് ളോഹപോലെ ) ,എന്ന് നാം ചിന്തിച്ചു മനസിലാക്കണം! അമ്പലങ്ങളിലെ പൂജാരികള്‍ക്കെന്തു ളോഹ ? വെറുമൊരു ഒറ്റമുണ്ടോ ചുട്ടിതോര്‍ത്തോ പിന്നൊരു കോണകവും അത്രതന്നെ ! പള്ളിയിലെ പ്രാര്‍ഥനക്കെന്തിനു നാല്പതുമീട്റെര്‍ കലര്‍ത്തുണികള്‍ ;അതിനു ഹൃദയശുദ്ധി പോരേ?? ഹൃദയശുദ്ധി പാതിമാര്‍ക്കില്ലാത്തതിനാലാകാം "ളോഹ" സഭ കണ്ടുപിടിച്ചത്! അതിനാലീ സഭകളെ "ളോഹസഭകള്‍" എന്നാണിപ്പോള്‍ നാട്ടാര് വിളിക്കാറുമുള്ളത് !ഭേഷ്...

    ReplyDelete