Translate

Thursday, August 20, 2015

ലോകത്തിന്റെ വെളിച്ചം

ഫ്രാൻസിസ് മാർപ്പാപ്പ - ലോകത്തിന്റെ പുതിയ വെളിച്ചം
വിശ്വാസങ്ങളിലും ആചരാനുഷ്ടാനങ്ങളിലും അസാരം വൈവധ്യം പുലർത്തുന്ന ഒരു ജനതയെ സംബന്ധിച്ചിടത്തോളം ആശ്വാസദായകമാണ് പോപ്പ് ഓരോ അവസരത്തിലും നടത്തുന്ന പ്രസ്താവനകൾ
ക്രിസ്തു മതത്തെക്കുറിച്ച് ,ഈശ്വരവിശ്വാസത്തെക്കുറിച്ച്, നീരീശ്വ രന്റെ മോക്ഷപ്രാപ്തിയെക്കുറിച്ച് എല്ലാം ഫ്രാൻസിസ് മാർപ്പാപ്പ യുടെ കണ്ടെത്തലുകൾ മാനവരാശിക്ക് പുതു വെളിച്ചവും പുത്തൻ ഉണർവ്വുമാണ് നൽകുന്നത് .ഏതൊരു മനുഷ്യന്റെയും ആത്യന്തിക ലക്ഷ്യം മോക്ഷ പ്രാപ്തിയാണ്.ദൈവമുണ്ട് ,ദൈവമില്ല എന്നു പറയുന്നവരും , 'സത്യമില്ല' എന്നു പറയുന്നില്ല . സത്യത്തെ ഈശ്വരനായി കാണുന്നവർ ധാരാളം .ദൈവവിശ്വാസം ഓരോ വ്യക്തിയുടെയും കാര്യമാണ്. എന്ന് അസന്നിഗ്ത്തമായി മാർപ്പാപ്പ പറയുന്നതിൽ സമാധാനത്തിന്റെ സാഹോദര്യത്തിന്റെ ഏറ്റം ഔന്നത്യ ഭാവമാണ് ദർശിക്കുന്നത് . ലോകസമാധാനത്തിന് അടിത്തറയാണ് ആ വാക്കുകൾ .....''ഒരു ദൈവമേയുള്ളു .അവൻ എല്ലാവർക്കുംവേണ്ടി തന്നെത്തന്നെ മോചന മൂല്യമായി നൽകി യേശുവിന്റെ ഈ വചനം സഭ പൂർണമായ അർത്ഥത്തിൽ ഉൾക്കൊ ണ്ടിട്ടുണ്ടോ എന്ന സ്വയം വിമർശനത്തിനുള്ള നാന്ദിയയിട്ടു വേണം പോപ്പിന്റെ പ്രസ്താവനയെ സഭ കാണാൻ .ഓരോ മതങ്ങൾക്കും വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ടാനങ്ങളും പ്രതീകങ്ങളുമാണ് ഉള്ളതെങ്കിലും അവയിലെ കാതലായ മൂല്യങ്ങൾ ഒന്ന് തന്നെയാണ്. സ്വന്തം മതത്തിലെ നന്മകളെ പുകഴ്ത്തുന്നതിനൊപ്പംതന്നെ നന്മയല്ലത്ത കാര്യങ്ങൾ തിരിച്ചറിയാനും ശുദ്ധികരിക്കാനും മതനേതാക്കൾക്കാകണം. ഇപ്പോഴിതാ സഭയിലെ ആഡംബര ഭ്രമത്തെക്കുറി ച്ച് മാർപ്പയ്ക്ക് സൂചിപ്പിക്കേണ്ടി വന്നിരിക്കുന്നു .വൈദീകരും സിസ്റ്റെഴുസും സമൂഹത്തിനു മാതൃക ആവുന്നില്ല എന്നത് കഷ്ടമാണ് .രാജ്യഭരണകർത്താക്കളെപ്പോലെയോ അതിലും മോടിയായോ സുഖ സൌകര്യിങ്ങൾ ഏർപ്പെടുത്തുന്നതിൽ സഭ ഒട്ടും പിന്നിലല്ലന്നുള്ളത് വിശ്വാസികൾക്ക് വലിയ ഉതപ്പാണ്.വൻ തോതിൽ പിരിച്ചും സംഭാവനകൾ സ്വീകരിച്ചും ആർഭാടത്തിന്റെയും പണക്കൊഴുപ്പിന്റെയും ഉത്തമോദാഹരണങ്ങളായി നാടിന്റെ നാനാദിക്കിലും തലയുയർത്തി നിൽക്കുന്ന പള്ളികൾ ആതാതു പ്രദേശത്തെ ജനങ്ങളെ ക്രിസ്തീയ വിശ്വാസത്തിന്റെ വിശ്വസനീയതക്ക് കോട്ടം തട്ടിക്കുകയല്ലാതെ ആക്കം കൂട്ടില്ല എന്നത് യാഥാർത്യമാണ് അത്രതന്നെ പ്രാധാന്യ മർഹിക്കുന്ന ഒന്നാണ് വിലകൂടിയ വാഹനങ്ങൾ സഭാശു ശ്രൂഷകർ ഒഴിവാക്കണം എന്ന മാർപ്പായുടെ പ്രസ്താവന എല്ലാ മതവിഭാഗക്കാരും ദൈവദത്തരാണ് എന്ന മഹനീയ കാഴ്ച്ച പ്പാടിലേക്ക് ലോകം എത്തപ്പെടുന്നതിനു വഴി കാട്ടിയാവട്ടെ ഈ പുതിയ വെളിച്ചം.

3 comments:

  1. മാര്‍പ്പാപ്പായുടെ ചാക്രികലേഖനം കേരള സഭാനേതൃത്വം 'വെടക്കാക്കി തനിക്കാക്കാതിരിക്കാന്‍',ബൈബിളിലെ സുവിശേഷത്തിനു സംഭവിച്ചതുതന്നെ മാര്‍പ്പാപ്പായുടെ ആഹ്വാനങ്ങള്‍ക്കും സംഭവിക്കാതിരിക്കാന്‍ നാം എന്താണ് ചെയ്യേണ്ടത്?

    ReplyDelete
    Replies
    1. വളരെ കാലികമായ ഒരു ചിന്ത. ഇപ്പോൾ നന്നുകൊണ്ടിരിക്കുന്ന മെത്രാൻ-സിനഡിൽ പാപ്പയുടെ ചാക്രികലേഖനത്തെ പുകഴ്ത്താൻ നമ്മുടെ മടയലേഖനക്കാർ സമയം കണ്ടെത്തി എന്ന് വായിച്ചു. അതോടെ അതിന്റെ പണി കഴിഞ്ഞു എന്നനുമാനിക്കാം. ഇനി അവരിലാരും അതൊന്നുകൂടെ വായിക്കുകയോ അതിൽ പറഞ്ഞിരിക്കുന്ന ഗൌരവമേറിയ കാര്യങ്ങളെപ്പറ്റി ചിന്തിക്കുകയോ വെണ്ടെന്നു വയ്ക്കും, രണ്ടാം വത്തിക്കാൻ രേഖകൾക്ക് സംഭവിച്ചതുപോലെ. അയൽവക്കത്തെ വീടുകളിൽചെന്നാൽ 'ലോഗോസ് ക്വിസ്' എന്നൊരു പുസ്തകം വച്ച് പെണ്ണുങ്ങൾ പഠിക്കുന്നതു കാണാം. പള്ളിതലത്തിലും രൂപതാതലത്തിലും പഴയനിയമത്തിലെ ഒരു കാര്യത്തിനും കൊള്ളാത്ത സംഖ്യപോലുള്ള ചില പുസ്തകങ്ങൾ മനപാഠമാക്കിക്കുകയാണ്. അതിനു പകരം പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച പോപ്പിന്റെ 'ലൗദാത്തൊ സി' യുടെ പ്രാധാന്യം അല്ലെങ്കിൽ ഒക്ടോബറിൽ റോമായിൽ നടക്കുന്ന കുടുംബ സിനഡിന്റെ പ്രാധാന്യം പഠിക്കാൻ ഏൽപ്പിച്ചിരുന്നെങ്കിൽ! സ്ത്രീകളിലൂടെ കുടുംബങ്ങളുടെ മേലുള്ള പിടിമുറുക്കുക എന്നതാണ് ലോഗോസ് ക്വിസിന്റെ മുഖ്യ ലക്ഷ്യം എന്ന് ഞാൻ പറയുന്നു. എതിരഭിപ്രായങ്ങൾ കേൾക്കട്ടെ.
      മുകളിൽ പറഞ്ഞ രണ്ടു വിഷയങ്ങളിലും മറ്റ് രാജ്യങ്ങൾ എടുക്കുന്ന താത്പര്യം അറിയണമെങ്കിൽ www.almayasabdam.com സന്ദർശിക്കുക. എത്ര ഉത്തരവാദിത്വത്തോടെ അവർ വൈദികരോടും കന്യാസ്ത്രീകളോടും അല്മായരോടും സഹകരിച്ച് പഠനങ്ങൾ നടത്താൻ വിശദമായ വിവരങ്ങൾ നേരിട്ടും വെബ് വഴിയും നല്കി വേണ്ടതൊക്കെ ചെയ്യുന്നു. നമ്മുടെ അണ്ണന്മാരാകട്ടെ, യുവജനങ്ങൾ പ്രണയത്തിൽ വീഴാതിരിക്കാൻ വേലികെട്ടിക്കൊണ്ട് കാക്കനാട്ട് കൂടി അർമാദിക്കുന്നു. നേരെ മറിച്ച്, സ്വന്തം അനാസ്ഥയെക്കുറിച്ചും അല്മായരോട് കാണിച്ചുകൊണ്ടിരിക്കുന്ന ക്രൂരമായ ആവഗണനയെക്കുറിച്ചും അവർ സ്വയം ബോധാവത്ക്കരണം നടത്തിയിരുന്നെങ്കിൽ!

      Delete
  2. "യൂണിവേർസൽ ടിവയ്ൻബ്രദർഹൂഡ്" എന്ന മഹനീയ കാഴ്ചപ്പാടിലാണ് അന്നാ നസരായാൻ "നിന്നെപ്പോലെ നിന്റെ അയല്ക്കാരനെ സ്നേഹിക്കാൻ" മനുഷ്യമനസുകളോട് ആഹ്വാനം ചെയ്തത് ! എന്നാൽ രണ്ടായിരം കൊല്ലം കഴിഞ്ഞിട്ടും ഭൂമിയിൽ ഒരുവനെയും ആവിധത്തിൽ പാകപ്പെടുത്താൻ കഴിയാത്ത ഈ 'ക്രിസ്തുമതം' കാലഹരണപ്പെട്ട ഒരു മതമാണ്‌ ! "നാലുമുലകൾ തമ്മിൽചേരില്ല" എന്നതുപോലെ രണ്ടുസഭകൾ തമ്മിൽ ചേരില്ല / "രണ്ടുളോഹകൾ തമ്മിൽ ചേരില്ല" എന്നുരപ്പാക്കിയ ഈ മതം "പട്ടിയുടെ മുന്നിൽ പൊതിയാത്തേങ്ങ" എന്നമട്ടിൽ കാലാത്തിന്റെ പ്രവാഹത്തിൽ ഉപയോഗശൂന്ന്യമാക്കുകയാണ് ഇന്നും ക്രിസ്തുവിന്റെ മനമറിയാത്ത ഈ "നിക്രിഷ്ട" പൌരോഹിത്യം ! ഇന്നിന്റെ ദൈവത്തെയറിയാത്ത ഈ പൌരോഹിത്യത്തിനൊരു കളങ്കമായി, അപമാനമായി അവതരിച്ച നമ്മുടെ ഫ്രാൻസിസ് മാര്പ്പാപ്പായെ, ക്രിസ്തുവിനെ കുരിശിൽ ഏറ്റിയ ഈ പുരോഹിതവര്ഗം എന്നാചെയ്യുമോ ആവൊ ? പ്രിയമാനസാ,വിനയം നിനക്കെന്നും ഉടയാടയെങ്കിൽ ,മഹത്വം നിനക്കെന്നും എന്നേയ്ക്കും ആമ്മേൻ ...

    ReplyDelete