Translate

Thursday, September 24, 2015

"കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ"

"കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ" എന്നു സദാ ഓര്‍ത്തോര്‍ത്തു  വിലപിക്കുന്ന നസരായന്റെ ഉള്ളിലെ വേദന ഏറ്റുവാങ്ങിയ മനസുകള്‍ക്കേ ഈ കുറിപ്പും മനസിലാകൂ ... 
ഒരു പഠിപ്പും ധ്യാനവും ഇല്ലാത്ത കണ്ണില്‍കണ്ട കുറെ മുക്കുവന്മാരെ മാത്രം കൂട്ടിനു വിളിച്ചു , കാലാകാലമായി ക്രൂരതയുടെ നിയമാവലിയില്‍ ജീവിച്ച കഠിന ഹൃദയരായ യഹൂദന്മാരെ മാനവസ്നേഹത്തിന്റെ അമൃത് ഊട്ടാന്‍ വിഫലശ്രമം നടത്തി പരാജിതനായ പാവം ക്രിസ്തുവിനെ ഇന്നോളം ഒരുക്രിസ്ത്യാനിയും ഒരുസഭയും എള്ളോളവും  മനസിലാകിയില്ല (ആ മുക്കുവശിഷ്യന്‍മാരെപ്പോലെ), എന്നതാണ് കാലത്തിന്റെ ദുഃഖസത്യം ! കര്‍ത്താവിന്റെ കൂടെ ഉണ്ടും ഉറങ്ങിയും മൂന്നരക്കൊല്ലാം കഴിഞ്ഞിട്ടും അവനെ മനസിലാക്കാനോ അവന്റെ വച്ചനാമ്രിതം ലോകത്തിനു വിളംബാനോ പന്ത്രണ്ടില്‍ ഒരുവനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ ,ക്രിസ്തുവിന്റെ അംബാസിടറായി  പൌലോസിനെ കാലം നിയോഗിക്കുകയില്ലായിരുന്നു ! സര്വ്വരാലും ഉപേക്ഷിക്കപ്പെട്ടവന്‍ "ഏലീഏലീലമ്മാ ശബ്ക്താനീ" / "എന്റെ ദൈവമേ, എന്റെദൈവമേ, എന്നെ നീ കൈവിട്ടതെന്തു " എന്നൊരു തിരുമണ്ടന്‍ ചോദ്യം മരണമൊഴിയായി കാലത്തിറെ കേള്വിക്കായി മൊഴിയുകയില്ലായിരുന്നു !(ദൈവം കര്‍ത്താവിനെ കൈവിട്ടിരുന്നെങ്കില്‍ മൂന്നാംനാള്‍ ഉയര്പ്പിക്കുകയില്ലായിരുന്നല്ലോ?) "ഞാനും പിതാവും ഒന്നാകുന്നു" എന്നുറക്കെ യഹൂദലോകത്തോടാദ്യമായി പറഞ്ഞവന്‍ ദാ പറയുന്നു "ദൈവം കൈവിട്ടു" എന്നു ! അഹംബോധം ആ നിമിഷം ക്രിസ്തുവിനും നഷ്ടമായോ എന്നിവിടെ സംശയിക്കേണ്ടിയിരിക്കുന്നു ! ഈശ്വരന്‍ നമ്മിലെ 'നാം' എന്ന ബോധമാണ് പ്രിയരേ .. ഇത് മനസിലാകിയവന്‍ (ദൈവത്തെ സ്വയം ഉള്ളില്‍ അറിഞ്ഞവന്‍ )എന്തിനീ പാതിരിപ്പാസ്റെര്‍ പുറകെ മൂടുതാങ്ങി അവനെ പോറ്റാന്‍ വിയര്‍പ്പൊഴുക്കണം ? അതുങ്ങള് പണിയെടുത്തു ജീവിക്കട്ടെ/ ദൈവവേല ഇനിയും ദൈവം ചെയ്തോളും ! ദൈവത്തിനുമാത്രമേ  ദൈവവേല ചെയ്യാനുമാകൂ...
കാളയെ തിന്നുന്നവന്‍ കാളയെപ്പോലെയും,പന്നിയെ തിന്നുന്നവന്‍ പന്നിയെപ്പോലെയും ചിന്തിക്കുമെന്നറിവുള്ളവര്‍ പറയുന്നു! എങ്കില്‍ വചനം ജഡമായ കര്‍ത്താവിന്റെ ജഡരക്തങ്ങള്‍ ഇത്രനാളും വയറുനിറയെ ശാപ്പിട്ടിട്ടും ഇതുവരെ ഒറ്റക്കത്തനാരും ഒരു സാമാന്യ മനുഷ്യനെപ്പോലെങ്കിലും ഇന്നോളം ചിന്തിക്കാത്തതെന്താണ് ?  ചിന്തിക്കൂ ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ...

No comments:

Post a Comment