Translate

Friday, September 4, 2015

ആരാധനാലയങ്ങൾക്ക് സംഭാവന ആവശ്യമോ?

Noushad Panackal
ആകാശം മുട്ടെ പടുത്തുയർത്തുന്ന പള്ളികൾ ആർക്കു വേണ്ടിയാണ്? വലിയ മിനാരങ്ങളും ഭംഗിയുള്ള മിമ്പറുകളും വിശാലമായ പള്ളികളും ആ നാടിന്റെ സമ്പത്തും പ്രൗഢിയും സാമുദായിക ശക്തിയും വിളിച്ചറിയിക്കുന്നതിൽ കവിഞ്ഞ്‌ എന്തു മഹത്വമാണുള്ളത്‌. സൃഷ്ടാവിനു മുന്നിൽ അർത്ഥന നടത്തുവാൻ നിങ്ങൾക്ക്‌ സൗകര്യം പോരാതെ വരുന്നോ? പരുപരുത്ത നിലവും ചെറിയ സൗകര്യങ്ങളും നിങ്ങളുടെ വിശ്വാസത്തെ ക്ഷയിപ്പിക്കുന്നുണ്ടോ? പരുത്ത നിലങ്ങളിൽ സുജൂദ്‌ ചെയ്യുമ്പോൾ കാൽമുട്ടുകളും നെറ്റിതടവും വേദനിച്ച്‌ നിങ്ങൾക്ക്‌ അസഹ്യമാകാറുണ്ടോ? എങ്കിൽ നിങ്ങൾ നമസ്കരിക്കേണ്ടതില്ല. ചെറിയ അസൗകര്യങ്ങളോട്‌ പോലും പൊരുത്തപെടാൻ കഴിയാത്തതാണു നിങ്ങളുടെ ശരീരവും മനസുമെങ്കിൽ എന്തിനാണു നിങ്ങൾ ഇത്തരം നേർച്ചകൾ തീർക്കുന്നത്‌? ആർക്കുവേണ്ടി?
Noushad Panackal in FB.


ഏറെ ദൂരെനിന്നും തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ആകാശംമുട്ടെ ഉയർത്തിക്കെട്ടിയ മിനാരങ്ങൾ, ആഢംഭരത്തിന്റെ മുഴുവൻ സാധ്യതകളും ഉപയോഗിക്കുന്ന മിമ്പറുകൾ, മുന്തിയ തരം ശിലാപാളികൾ വിരിച്ച തറയിൽ ആധുനിക കാർപ്പെറ്റുകൾ, എന്നു വേണ്ട കഴിയാവുന്ന എല്ലാതരത്തിലുമുള്ള സൗകര്യങ്ങൾക്കുമേൽ നിങ്ങൾ ചെയ്തുകൂട്ടുന്നത്‌ വിശുദ്ധരുടെ പ്രാർത്ഥനകൾ അല്ല ആഢംഭരത്തിന്റെ നേരംപോക്കുകൾ മാത്രം.

Noushad Panackal's photo.

ഇനി ഇത്തരം സൗകര്യങ്ങൾ സൃഷ്ടിക്കാൻ നിങ്ങൾ ചെലവഴിച്ച ധനവും അദ്ധ്വാനവും എത്രയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ. ഇന്നു കേരളത്തിൽ നിലവിലുള്ളതും നിർമ്മാണത്തിലിരിക്കുന്നതുമായ പള്ളികളുടെ ചെലവ്‌ ആയിരം കോടികൾക്ക്‌ മേലെയാണ്. അമ്പലങ്ങളും ചർച്ചുകളും ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾക്കുവേണ്ടി കേരളത്തിൽ മാത്രം ചെലവഴിച്ചതും ചെലവഴിച്ചുകൊണ്ടിരിക്കുന്നതുമായ തുക ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറത്താണ്. ട്രില്യൺ കണക്കിനു പണം ചെലവഴിച്ച്‌ നാം ഏതു ദൈവത്തെയാണു പ്രീതിപ്പെടുത്തുന്നത്‌? ഏതു ദൈവമാണ് കൂടുതൽ കൂടുതൽ ആധുനികമായ ആരാധനാലയങ്ങൾ ആവശ്യപെടുന്നത്‌? ഏതു ദൈവമാണ് വിശ്വാസിയുടെ അദ്ധ്വാനത്തിന്റെ വിഹിതം പറ്റാൻ കാത്തുനിൽകുന്നത്‌? അറിയുക,  ഒരു ദൈവവുമല്ല ഇത്‌ ആവശ്യപെടുന്നത്‌, മറിച്ച് പുരോഹിതന്മാരാണ്. ഒരു ജോലിയും ചെയ്യാതെ വിശ്വാസിയുടെ വിയർപ്പിന്റെ വിഹിതം പറ്റാൻ കാത്തിരിക്കുന്നവരാണവർ. ഒന്നു കൂടി അറിയുക വിശന്നൊട്ടിയ വയറും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി  തെരുവിൽ അഭയം തേടുന്ന ജന്മങ്ങളെയും അവരിൽ ചിലരുടെ ചോർന്നൊലിക്കുന്ന കൂരകളും കാണാതെ ഏതു ഭണ്ഢാരപെട്ടി നിറച്ചിട്ടും കാര്യമില്ല. ഏതു പള്ളിയിലും അമ്പലത്തിലും തലകുത്തി കിടന്നിട്ടും കാര്യമില്ല. നീ നൽകുന്ന നാണയതുട്ടിന്റെ കനത്തിലല്ല മനസിന്റെ നന്മയിലാണ് ദൈവത്തിന്റെ നോട്ടം. നാളേക്കു വേണ്ടി മോക്ഷവും പരലോകവുമെല്ലാം നിങ്ങൾ പ്രതീക്ഷിക്കുന്നുവെങ്കിൽ ആരാധനാലയങ്ങൾക്ക്‌ ആഢംഭരം തീർക്കാനുള്ള പണം നൽകാതിരിക്കുക. പാവപ്പെട്ടവന്റെ പണംകൊണ്ട്‌ ഇവിടെ ഇനിയൊരു വരേണ്യ പുരുഷകേന്ദ്രീകൃത ആഢംഭര സൗധങ്ങളും ഉയരണ്ട.
Noushad Panackal's photo.

ഗീതയിലെയോ ബൈബിളിലെയോ ഖുറാനിലെയോ നല്ല വചനങ്ങളെ ഫോട്ടോഷോപ്‌ ചെയ്ത്‌ പതിപ്പിക്കാതെ തെരുവിലേക്കിറങ്ങുക. കൂട്ടയ്മകൾ സൃഷ്ടിക്കുക. കണ്ണുനീരിനു കൂട്ടിരിക്കുക. വിശന്ന വയറിനു അന്നമൊരുക്കുക. ഇടിഞ്ഞു തൂങ്ങിയ കൂരകൾക്ക്‌ താങ്ങാവുക. തെരുവ്‌ ജീവിതങ്ങൾക്ക്‌ പ്രത്യാശയാവുക. വഴിതെറ്റിയവർക്ക്‌ വഴികാട്ടിയാവുക. അന്ധകാരത്തിലകപെട്ടവർക്ക്‌ വഴിവിളക്കാവുക. അങ്ങനെ മനുഷ്യൻ എന്ന അർത്ഥത്തെ സമ്പൂർണ്ണമാക്കുന്ന വാക്കും പ്രവർത്തിയുമാവുക.

4 comments:

  1. Naushad Panackal wrote:
    ജനങ്ങളെ മാത്രമാണു ഭരണകൂടം ഭയപ്പെടുന്നത്‌.
    ആ ജനങ്ങളാകാനാണു നാം ശ്രമിക്കേണ്ടത്‌.
    ജനാധിപത്യം, ജനാധികാരം എന്നെല്ലാം വിളിച്ച്‌ സ്വയം അധികാരത്തിൽ ഉറപ്പിക്കുന്ന ആളുകൾ എത്രമാത്രം ജനാഭിലാഷം സംരക്ഷിക്കുന്നുണ്ട്‌ എന്നു നാം കണക്കെടുത്തിട്ടുണ്ടോ? കക്ഷിരാഷ്ട്രീയത്തിന്റെ അധിപ്രസരത്തിനപ്പുറം ഏതെങ്കിലും ജനഭിലാഷം സംരക്ഷിക്കപെടുന്നുണ്ടോ?

    ഇന്ത്യയിൽ ഒരു വിപ്ലവം സാധ്യമാകും, പക്ഷെ കേരളത്തിൽ സംശയമാണു.
    സ്വന്തം വിശപ്പ്‌ മാറിയപ്പോൾ നാം അയൽകാരന്റെ വിശപ്പ്‌ കാണാതെ പോകുന്നു. ഉടുക്കാൻ ഉണ്ണാൻ കഴിഞ്ഞ്‌ ആഘോഷിക്കാൻ വരെ മലയാളിക്ക്‌ ഇന്ന് പണവും സമയവും വന്നു. ഇന്നു മലയാളിക്ക്‌ ജാതിയുണ്ട്‌, ജാതി നേതാവുണ്ട്‌, മതമുണ്ട്‌, മതമേലധ്യക്ഷനുമുണ്ട്‌. എല്ലായിടത്തും അവനു വിഷം ഉരുട്ടി കൊടുക്കാനും പെഴപ്പുകേടുകളെ ന്യായീകരിക്കാനും സംഘവും നേതാവും സംഘടനയുമുണ്ട്‌. നമുക്ക് ഇന്നിനപ്പുറത്തേക്ക്‌ ഒരു ഭൂതകാലമുണ്ടായിരുന്നു. അന്നിവിടെ വിശപ്പറിയുന്നവരും വിഷമം അറിയുന്നവരുമുണ്ടായിരുന്നു.

    ReplyDelete
  2. "ഈ ജനം കണ്ണുണ്ടെങ്കിലും കാണുന്നില്ല ,ചെവിയുണ്ടെങ്കിലും കേള്ക്കുന്നില്ല" ! എന്ന ക്രിസ്തുവിന്റെ 'കദനക്കമന്ടു' കാലം ഏറ്റുവാങ്ങി എന്ന് തോന്നിപ്പോകും പള്ളിഭക്തരായ മലനാട്ടിലെ അച്ചായസമൂഹത്തിന്‍റെ ഈ ആര്ഭാടപ്പള്ളിപണിയൽ കണ്ടാൽ! പെറ്റതള്ളയ്ക്കുപോലും ദാഹത്തിനു പച്ചവെള്ളം കൊടുക്കാത്ത ഈ നിക്രിഷ്ടജീവികള്‍, സമൂഹത്തില്‍ 'സാറാകാന്‍' പള്ളിക്ക് സ്വര്‍ണ്ണക്കൊടിമരം കൊടുക്കുന്ന കലികാലത്തില്‍, 'ശ്രീ. നൌഷാദ് പനയ്ക്കല്‍' സമര്‍പ്പിച്ച ''ആരാധനാലയങ്ങൾക്ക് സംഭാവന ആവശ്യമോ?''എന്ന ഈ രചന വളരെ ചിന്തനീയമാണ് ! വ്യാവസായികാടിസ്ഥാനത്തില്‍ ദൈവത്തെ കാണുന്ന ആത്മീകാന്ധതയിലെ കൂടാരവാസികളായ ഈ ജനത്തിനു ജ്ഞാനപ്രകാശം തെളിയിക്കുവാന്‍ എത്രവട്ടം വചനം ഇനിയും ജഡമാകണം / കുരിശില്‍ വീണ്ടും മരിക്കണം ? ദൈവം തനിക്കു അനന്യനാണെന്നും, അതു തന്നിലെ ബോധചൈതന്യമാണെന്നും എന്നാണാവോ ഈ അജഗണം അറിയുക? "ഞാനും പിതാവും (ദൈവവും)ഒന്നാകുന്നു , എന്ന് ക്രിസ്തു പറഞ്ഞെങ്കില്‍ അത് അതിയാന് കൊള്ളാം; പക്ഷെ അച്ഛൻ പറഞ്ഞല്ലോ ദൈവവും ഞാനും രണ്ടാണെന്ന് "എന്നു പള്ളിയിലേക്കെന്നും ചെന്ന് കര്‍ത്താവിനോടു കൊഞ്ഞനം കാട്ടുന്ന വിക്രിതിപയ്യന്മാരാണീ മലങ്കരയിലെഅച്ചായന്മാര്‍ ഏറിയപങ്കും ! ക്രിസ്തുവിന്റെ 'കുരള്‍' ഒഴികെ ഒരു വേദാന്തവുമില്ലാത്ത ബൈബിളിനെ 'വേദപുസ്തകമെന്ന്' ഒരോമനപ്പേരിട്ടാൽ/അത്മ സ്ഥിരം കക്ഷത്തില്‍ പേറിയാൽ /മലര്‍ത്തിയടിച്ചു പാസ്റെര് കൊളത്തില്‍ മുക്കിയാലും/ 'ലോകല്‍ മൈട്' മൂരോൻ മേലാകെ പാതിരി വാരിപ്പൂശിയാലും ജ്ഞാനമാകില്ല / ജ്നാനസ്നാനമാകില്ലെന്ടച്ചായാ ...വ്യാസന്റെ ഭഗവത്ഗീതയും ഉപനിഷത്തുകളും മനനത്തിലാക്കൂ അപ്പോള്‍ പിടികിട്ടും "സകലതും അറിയും ഒരറിവായ നീ എന്നുള്ളില്‍ നിറഞ്ഞിരിക്കുന്നു എന്നേ അറിയേണ്ടു ഞാന്‍ "എന്നു. (അപ്രിയയാഗങ്ങള്‍)!!

    ReplyDelete
  3. Joseph John - സത് സംഘ്‌
    August,Bangalore ·

    മത്തായി-19:21,22 ഇങ്ങനെ പറയുന്നു, "പരിപൂർണ്ണനാകാൻ നീ ഇച്ഛിക്കുന്നുവെങ്കിൽ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക അപ്പോൾ നിനക്ക് സ്വർഗ്ഗത്തിൽ നിക്ഷേപമുണ്ടാകും പിന്നെ വന്ന് എന്നെ അനുഗമിക്കുക". ഈ വചനത്തെ പൂർണമായും ഉൾക്കൊണ്ടു കേരളത്തിലെ ക്രിസ്തീയ സഭ അതിന്റെ ഭീമാകാരമായ വസ്തുവകകൾ വിറ്റു ദരിദ്രർക്കു കൊടുത്തു ലോകത്തിനു മാതൃകയാകുവാൻ തയ്യാറാകുമോ? അല്ലാത്തപക്ഷം ഇവർക്കു ദൈവവചനം പ്രഘോഷിക്കുവാൻ എന്താണ് യോഗ്യത. ന്യുനപക്ഷം എന്നു അവകാശപ്പെടുമ്പോഴും സഭയുടെ ഉടമസ്ഥതയിൽ കോടാനുകോടി ഭൂസ്വത്തുക്കൾ നമ്മുടെ ഈ കൊച്ചു കേരളത്തിൽ മാത്രം കൈവശം വയ്ക്കുന്ന ഒരു ആത്മീയ പ്രസ്ഥാനം വേറെയുണ്ടാവുകയില്ല. ദേവാലയങ്ങൾ സ്കൂളുകൾ ആശുപത്രികൾ കന്യകാസ്ത്രീ മഠങ്ങൾ എന്നുവേണ്ട കണ്ണായ സ്ഥലങ്ങൾ മുഴുവനും ഇന്നവർ കൈയടക്കിവച്ചിരിക്കുന്നു . ഇതേ വിശ്വാസത്തിന്റെ നിഴലിൽ ജീവിക്കുന്ന കയറിക്കിടക്കാൻ ഒരു ചെറിയ കൂരപോലും ഇല്ലാത്തവർ എത്രയധികം നമുക്കുചുറ്റും ഉണ്ട്. കാലാകാലങ്ങളായി സാമൂഹത്തിലെ സജ്ജനങ്ങളുടെ ഔദാര്യം കൊണ്ടുമാത്രം സഭ നേടിയെടുത്ത ഈ കോട്ടകൊത്തളങ്ങൾ ഉപേക്ഷിക്കുവാൻ സഭാ നേതൃത്വം തയ്യാർ ആകെണ്ടിയിരിക്കുന്നു. പഴയ ദാരിദ്ര്യമോ ലാളിത്യമോ ഇന്നു സഭയിലില്ല എന്നത് പകൽപോലെ സത്യമാണ്. അതുകൊണ്ടുതന്നെ ആത്മീയതയിൽ നിന്നും വഴിമാറി ഒരു കോർപ്പറേറ്റ് സ്വഭാവം സഭ ബോധപൂർവ്വം സ്വീകരിച്ചിരിക്കുന്നു.

    ReplyDelete
  4. അച്ചായന്മാരുടെ കണ്ണുകൾ തുറന്നുവരുന്നു, ഈ പാതിരിപ്പടയുടെ 'ദൈവക്കച്ചവടം' മനസിലാക്കാൻ;എന്നതിന്റെ തെളിവാണീ Joseph John - സത് സംഘ്‌ എഴുതിയ കുറിമാനം ! ''നിനക്കുള്ളതെല്ലാം വിറ്റ്" എന്നതിനുപകരം, "എല്ലാം വാങ്ങി സ്വന്തംപേരിലും ബിനാമിപ്പേരിലും സ്വത്തുകൾ /അർഥങ്ങൾ കൂട്ടുവീൻ" എന്ന് തിരുത്തിയെഴുതിയാതിരുവച്ചനത്തെ കുബുദ്ധികളായ കത്തനാർവ്രിന്ദം! ഉദാഹരണമായി ഞങ്ങളുടെ ഇടവകമെത്രാൻ, അദ്ദേഹത്തിൻറെ മെത്രാൻ പദവിയിൽ ഒന്നാമതായി ചെയ്ത ദൈവവേല, 15ഏക്കർ റബ്ബർതോട്ടം ആടുകളെ പിഴിഞ്ഞ് വാങ്ങിച്ചു എന്നതാണ് ! വീടുവീടന്മ്തോറും കയറിയിറങ്ങി / ദേശത്തും വിദേശത്തും പിരിച്ചു ! റബ്ബറിന്റെ വിലയും അന്നുമുതല്‍ കുറഞ്ഞു, കര്‍ത്താവിന്റെ മുന്തിരിത്തോട്ടം (അല്ല റബ്ബര്‍തോട്ടം) വന്‍ നഷ്ടത്തിലുമായി ! ദൈവനാമം മഹത്വപ്പെടട്ടെ.... വി,മത്തായി പത്തു ഇവര്‍ ഒരുകുറി വായിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! പിന്നെ ഒരുകാര്യം,നമ്മള് കൊടുക്കാനിരുന്നിട്ടല്ലേ ഇവര്‍ വാങ്ങുന്നത് ? നാം ജനം, ഉച്ചിയുറയ്ക്കാത്ത ശിശുക്കളാണിന്നും അവരുടെമുന്നില്‍! ("ശിശുക്കളെ പോലെ ആകുവീന്‍' എന്ന നസരായപ്രയോഗം കാരണമായിരിക്കാമത് ) ഇന്നല്ലെങ്കില്‍ നാളെ ഇവരുടെ കര്‍മ്മഫലം കാരണം യൂറോപ്പിലെപ്പോലെ ഈ കേരളത്തിലും ഇവരുടെ തട്ടിപ്പുപ്രസ്ഥാനം അടച്ചുപൂട്ടും നിശ്ചയം ! അങ്ങനെയെങ്കില്‍ വയട്ടിപ്പാടിനുള്ളത് കാലേകൂട്ടി കരുതുക ഒരുകുറ്റക്രിത്യമാണോ ? അല്ല,അല്ലല്ല ...

    ReplyDelete