Translate

Thursday, September 10, 2015

മോദിസര്‍ക്കാര്‍ പരിസ്ഥിതിവിരുദ്ധം - മാധവ്ഗാഡ്ഗില്‍

പുണെ: നരേന്ദ്രമോദി സര്‍ക്കാറിന്റെ പരിസ്ഥിതിനയത്തെ രൂക്ഷമായി വിമര്‍ശിച്ച് മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ട പരിസ്ഥിതി ലോല പരിധിയില്‍ വനഭൂമി മാത്രം ഉള്‍പ്പെടുത്താനുള്ള നീക്കം പരിഹാസ്യമാണെന്നും ഗാഡ്ഗില്‍ പുണെയില്‍ 'മാതൃഭൂമി ന്യൂസി'നോട് പറഞ്ഞു. ജനകീയവിപ്ലവം വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ നടപ്പാക്കുന്നത് പണ വിപ്ലവമാണെന്നും ഗാഡ്ഗില്‍ ആരോപിച്ചു.
പശ്ചിമട്ട സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാതെ പരിസ്ഥിതിയെ നശിപ്പിക്കുന്ന മാഫിയകള്‍ക്ക് അനുകൂലമായാണ് ഭരണംകൂടം നീങ്ങുന്നത്. ഗാഡ്ഗില്‍ പറഞ്ഞു.
പ്രധാനമന്ത്രി വികസനത്തെ ജനകീയ മുന്നേറ്റമാക്കുമെന്നാണ് പറഞ്ഞത്. പക്ഷേ, വാക്കുകള്‍ പ്രാവര്‍ത്തികമായില്ല. ജനത്തിന് പകരം ധനത്തിന്റെ താത്പര്യങ്ങളാണ് വികസനത്തെ ഇപ്പോള്‍ നയിക്കുന്നത്. പ്രകൃതിയും ജനജീവിതവും നശിക്കുകയാണ്.
തന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വളച്ചൊടിച്ച് കുപ്രചാരണം നടത്തിയ ലോബി ഇന്നും സജീവമാണ്. ഖനന മാഫിയയുടെ കൈയിലുള്ള കോടികളുടെ കള്ളപ്പണത്തോളം ശക്തിജനകീയമായ ചെറുത്തുനില്പുകള്‍ക്കില്ല പരിസ്ഥിതി ലോലപരിധിയില്‍ വനഭൂമി മാത്രമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെയും ഗാഡ്ഗില്‍ ചോദ്യം ചെയ്യുന്നു. !!
''സംരക്ഷിത വനഭൂമി സംബന്ധിച്ച് 1860-ല്‍ കൊളോണിയല്‍ ഭരണകാലത്ത് രൂപപ്പെടുത്തിയ നിയമങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ 2015-ലും തുടരണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല''
ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാറിന്റെ നയങ്ങളില്‍ മറ്റ് പ്രകൃതിസ്‌നേഹികളെപ്പോലെ താനും നിരാശനാണെന്ന് മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കി.
http://www.mathrubhumi.com/story.php?id=561286

No comments:

Post a Comment