വിശ്വാസികൾ വ ൻ പ്രതിഷേധത്തില്
കെ. സി. ആറ് . എം - ക്‌നാനായ ഫ്രീഡം മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില് പ്രതിഷേധറാലിയും ധറ്ണ്ണയും
2015 ഒക്ടോബറ് 1 -ന് എറണാകുളത്ത്.
സീറോ മലബാറ് സഭയുടെ കീഴിലുള്ള കോട്ടയം രൂപതയിലെ ഒരു യുവാവ് സീറോ മലബാറ് സഭയുടെ തന്നെ കീഴിലുള്ള മറ്റു രൂപതകളിലുള്ള ഏതെങ്കിലും ഒരു കത്തോലിക്കാ യുവതിയെ വിവാഹം കഴിച്ചാല് വരനും വധുവും കോട്ടയം രുപതയ്ക്കു പുറത്തുപോകേണ്ടിവരുന്നു.
ഈ പെണ് കുട്ടിയെ വിവാഹം കഴിക്കുകവഴി യുവാവ് അശുദ്ധനായി മാറുന്നു.
ചില പ്രത്യേക സഹചര്യങ്ങളിൽ ചില ഇളവുകൾ കിട്ടിയാൽ അയാൾക്കുമാത്രം കോട്ടയം രൂപതയുടെ പളളിയിൽ തുടരാം എന്നാൽ ഭാര്യയും മക്കളും മറ്റു രൂപതകളുടെ പള്ളിയിൽ പോകണം. ഇതിനർത്ഥം ഒരു കുടുംബത്തിലെ തന്നെ അംഗങ്ങൾ കുദാശ കർമ്മങ്ങൾക്കും കുർബാനക്കും വേണ്ടി പല പള്ളികളിൽ പോകേണ്ടി വരുന്നു . ഇത് വളരെയധികം വേദനാജനകമാണ്.
ഇത്തരത്തിൽ പതിനായിരക്കണക്കിനാളുകൾ മനം നൊന്ത് കഴിയുകയാണ്. രക്തശുദ്ധിവാദമെന്ന വിവാദമുയർത്തിയാണ് കോട്ടയം രുപത ഈ പ്രവൃത്തിയെ നേരിടുന്നത് .പാപമോചനത്തിനായി യേശു രക്തം ചിന്തി മരിച്ചതുവഴി യേശുവിന്റെ രക്തത്താൽ എല്ലാ മനുക്ഷ്യരും ശുദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു എന്നതാണ് ക്രിസ്തീയ വിശ്വാസം. അതുകൊണ്ടുതന്നെ രക്തശുദ്ധിവാദം മുന്നോട്ടുവച്ച് പോകുന്നവരും അതിനെ അംഗീകരിക്കുന്നവരും ക്രീസ്ത്യാനികൾ എന്നു വിളിക്കപ്പെടുന്നത് എങ്ങനെയെന്ന് ചിന്തിക്കണം.
രക്ത ശുദ്ധിവാദം നിലനിൽക്കുന്നിടത്തോളം കാലം സഭാനേതൃത്വത്തിന്റെ സമ്മതത്തോടെ തന്നെ കത്തോലിക്കാ സ്ത്രീകൾ അപമാനിക്കപ്പെടുകയാണ്. ഇത് സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും കടന്നുകയറ്റവുമാണ്.
തങ്ങളുടെ മക്കളും സഹോദരിമാരും അപമാനിതരാകുന്ന കത്തോലിക്കാ സഭയോട് എന്തു സമീപനം സ്വീകരിക്കണമെന്ന് വിശ്വാസ സമൂഹം ചിന്തിക്കണം.
കത്തോലിക്കാ സഭയിലെ (സീറോ മലബാർ )വർഗ്ഗ വിവേചനം അവസാനിപ്പിക്കണമെന്നും കോട്ടയം രൂപതയിലെ സഹോദരങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും സഭയിലെ സ്ത്രീകളെ അപമാനിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ.സി. ആർ . എം. -ക്‌നാനായ ഫ്രീഡം മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 2015-ഒക്ടോബർ 1-ന് എറണാകുളത്ത് പ്രതിഷേധ റാലിയും ധർണ്ണയും നടത്തപ്പെടുന്നു.
ഈ വിഷയത്തിൽ പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അഭിവന്ദ്യ മാർ ജോർജ്ജ് ആലഞ്ചേരി മുഖാന്തിരം വിശ്വാസികൾ നിവേദനം നൽകുന്നതാണ്. കോട്ടയം രൂപതയിലെ മുഴുവൻ അംഗങ്ങളുടെയും പുരോഹിത ശ്രേഷഠരുടെയും പിൻതുണയും സഹകരണവും ഇക്കാര്യത്തിൽ പ്രത്യേകമായി അഭ്യർത്ഥിക്കുകയാണ്.
ശ്രീ . സെബാസ്റ്റ്യൻ പോൾ X-Mp ഉദ്ഘാടനം ചെയ്യുന്ന ധർണ്ണാസമരത്തിന് സംഘടനാ നേതാക്കളായ ശ്രീ റെജി ഞള്ളാനി ,ലൂക്കോസ് മാത്യൂ കെ, ടി ഒ ജോസഫ്, ജോസഫ് വെളിവിൽ അഡ്വ. വർഗീസ് പറബിൽ അഡ്വ. ഇന്ദുലേഖാ ജോസഫ് ,കെ കെ ജോസ് കണ്ടത്തിൽ അഡ്വ. ജോർജ്ജ് മൂലേച്ചാലിൽ , സ്റ്റീഫൻ ലൂക്കോസ് , തോമസ് കിടങ്ങൂർ തുടങ്ങിയവർ നേതൃത്ത്വം നൽകും.
മേനകാ ജംഗ്ഷനിൽ നിന്നും 2. 30ന് ആ്‌രംഭിക്കുന്ന റാലി ബിഷപ്പ് ഹൗസിനു മുന്നിലൂടെ കൊച്ചി കോർപ്പറേഷൻ വക ഹൈക്കോടതി ജംഗ്ഷന് സമീപമുള്ള ഓപ്പൺ സ്റ്റേഡിയത്തിൽ എത്തിച്ചേർന്ന് സമ്മേളനം ആരംഭിക്കുന്നതാണ്. പ്രസ്തുത സമ്മേളനത്തിലേയ്ക്ക് നല്ലവരായ മുഴുവൻ ക്രിസ്തീയവിശ്വാസികളേയും ക്ഷണിക്കുന്നു.
സ്‌നേഹപൂര്വ്വം
റെജി ഞള്ളാനി ,ചെയർമാൻ
9447105070
ടി.ഒ. ജോസഫ് ,
ജന. സെക്രട്ടറി
9447056146
ലൂക്കോസ് മാത്യു ,
വൈസ് ചെയർമാൻ
9846478483.
സ്റ്റീഫൻ ലൂക്കോസ്
ട്രഷറർ
9744839747
"പ്രാർഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന് " വിലക്കിയ ക്രിസ്തുവിനെ അനുകരിക്കാതെ / അനുസരിക്കാതെ , അവനെ കുരിശിൽ ഏറ്റിയ കയ്യാപ്പ മഹാപുരോഹിതന്റെ 'കുപ്പായത്തിന്റെ അനുകരണ പൗരോഹിത്യ' വംശാവലിയില്പ്പെട്ട കലികാല കത്തനാരുടെ അടിമയായി വാണരുളുന്ന ഒരുവനും ക്രിസ്ത്യാനിയല്ലെന്നാണെന്റെ മതം ! ആ ഗ്രൂപ് മുഴുവനും അശുദ്ധരക്തവുമാകുന്നു ! ആയതിനാൽ മേലിൽ നമ്മുടെ യുവതീയുവാക്കൾ ഭാരതീയ സനാതനമത ശുദ്ധരക്തമുള്ള മതക്കാരുമായി / ജാതിക്കാരുമായി വിവാഹത്തിൽ ഏർപ്പെട്ടു ഈ കത്തനാരുടെ കുരുക്കില്നിന്നും സഹവാസത്തിൽനിന്നും ഒരിക്കലായി സ്വയം വിടുതൽ പ്രാപിക്കണം എന്നാണെന്റെ പ്രാര്ത്ഥന ! "കേള്പ്പാൻ ചെവിയുള്ളവൻ കേള്ക്കട്ടെ"!!!
ReplyDeleteകെ. സി. ആറ് . എം - ക്‌നാനായ ഫ്രീഡം മൂവ്‌മെന്റിന്റെ ജനമുന്നേറ്റമേ,കത്തനാരിൽ നിന്നും ഒരിക്കലായി ഫ്രീഡം വാങ്ങൂ ...ക്രിസ്തുവിനെ അനുസരിക്കൂ... "പ്രാർഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന" അവന്റെ ഒരുവാക്കെങ്കിലും അനുസരിക്കൂ.....
good
ReplyDelete