Translate

Tuesday, September 22, 2015

സിസ്റ്റർ അമലയുടെ കൊലപാതകം C .B. I. അന്വേക്ഷിക്കണം

സിസ്റ്റർ അമലയുടെ കൊലപാതകം C .B. I. അന്വേക്ഷിക്കണം കെ. സി. ആർ. എം - പ്രീസ്റ്റ്  ആന്റ് എക്‌സ്  പ്രീസ്റ്റ് നൺസ്  അസോസിയേഷൻ 

 സിസ്റ്റർ അമലയുടെ കൊലപാതകം സംബന്ധിച്ച കേരളാ പോലീസിന്റെ അന്വേക്ഷണം ശരിയായ ദിശയിലല്ലെന്ന്  സാധാരണ ജനം വിശ്വസിക്കുന്നു . ബാഹ്യമായ ഇടപെടലുകൾ  ഒന്നും ഉണ്ടായില്ലെങ്കിൽ പ്രതിയെ 24 മണിക്കൂറിനുള്ളിൽ  പിടിക്കുവാൻ  കേരളാ പോലീസിനു കഴിവുണ്ടെന്നും സാധാരണ ജനം വിശ്വസിക്കുന്നു . ഈപ്പോൾ  പുറത്തുവരുന്ന സൂചനകൾ  നോക്കിയാൽ  ഒരു നിരപരാധിയോ, സഭ നൽകുന്ന ഒരു വ്യക്തിയോ ആയിരിക്കും പ്രതിസ്ഥാനത്തുവരിക.

 അഭയാക്കേസിൽ നിന്നും യാതൊരു വ്യത്യാസവും ഇതിനും ഉണ്ടാകുവാൻ ഇടയില്ല എന്നുവേണം കരുതുവാൻ.

ന്യൂനപക്ഷ പീഢനമാണ്  കേന്ദ്ര സർക്കാർ നടത്തുന്നതെന്ന്  ലോകം മുഴുവൻ വിളിച്ചുപറഞ്ഞ സഭാ നേതൃത്വം ഇപ്പോൾ  പ്രതികരിക്കുന്നില്ല.

തോട്ടടുത്ത നാളുകളി ൽ കോട്ടയം ,ഇടുക്കി ,എറണാകുളം ജില്ലകളിലെ നിരവധി മഠങ്ങളിലെ കന്യാസ്രതീകൾക്ക്  ശരീരത്തിന് പരിക്കുകൾ പറ്റുന്നുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നു. ഈ സംഭവങ്ങൾ കാണിക്കുന്നത്  കന്യാസ്രതീകൾ ഒട്ടും സുരക്ഷിതരല്ലയെന്ന സൂചനയാണ്.

 മഠങ്ങളിൽ പുരോഹിതരുടെ അതിരുകടന്ന ഇടപെടൽ വർദ്ധിച്ചുവരുന്നതായി നിരവധി കന്യാസ്ത്രീകൾ സാക്ഷ്യപ്പെടുത്തുന്നു. ഇവർക്കിടയിൽ വൻ തോതിൽ മാനസ്സിക പിരിമുറുക്കം വർദ്ധിച്ചുവരുന്നതായി വിവിധ സംഭവങ്ങൾ തെളിയിക്കുന്നു. ഈ സാഹചര്യത്തിൽ  സി. അമലയുടെ കൊലപാതകം സംബന്ധിച്ച അന്വേക്ഷണം സി.ബി. ഐ ഏറ്റെടുക്കണം.

കന്യാസ്ത്രീകളുടെ  സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ സഭാനേതൃത്വം അടിയന്തിരനടപടികൾ  സ്വീകരിക്കണം അല്ലാത്തപക്ഷം വിശ്വാസികളേയും കന്യാസ്ത്രീകളുടെ മാതാപിതാക്കളേയും ബന്ധുക്കളേയും വിളിച്ചുകൂട്ടി ശക്തമായ സമരപരിപാടികളുമായി  മുന്നോട്ടു പോകുവാൻ  കെ. സി. ആർ. എം - പ്രീസ്റ്റ്  ആന്റ്  എക്‌സ്  പ്രീസ്റ്റ് നൺസ്  അസോസിയേഷൻ  തീരുമാനിച്ചിരിക്കുന്നു.
സി.

 അമലയുടെ കൊലപാതകം സംബന്ധിച്ച അന്വേക്ഷണം സി.ബി. ഐ ഏറ്റെടുക്കണം.


                                                      Reji Njallani ,

                                                            Chairman 

                                                       mob. 9447105070

1 comment:

  1. "സി.അമലയുടെ കൊലപാതകം, സിബിഐ അന്വേഷണം നടത്തണം . അല്ലാത്തപക്ഷം വിശ്വാസികളേയും കന്യാസ്ത്രീകളുടെ മാതാപിതാക്കളെയും ബന്ധുക്കളേയും വിളിച്ചുകൂട്ടി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുവാൻ കെ. സി. ആർ. എം - പ്രീസ്റ്റ് ആന്റെ് എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു." എന്ന ശ്രീ.രജി ഞള്ളായിയുടെ മുന്നറിയിപ്പ് 'അല്മായശബ്ദം ബ്ലോഗില്‍' വായിച്ചപ്പോള്‍ "ഉറങ്ങിപ്പോയ അച്ചായമനസാക്ഷി ഉണരുന്നല്ലോ" എന്ന ഉയിർത്തെഴുനേൽപ്പിന്റെ സന്തോഷം എന്റെ മനസ്സില്‍ വിരിഞ്ഞു ! പക്ഷെ കത്തനാരുടെ കീശയില്കിടക്കുന്ന 'വോട്ടുബാങ്കും കാശും' കൊതിക്കുന്ന കേരളരാഷ്ട്രീയക്കാരുടെ തലയില്‍, ഇനി വരാനിരിക്കുന്ന "മണവാട്ടിമാരുടെ മുല്ലപ്പൂ വിപ്ലവം" കാലേകൂട്ടി കണ്ടു അമലയുടെ പ്രേതത്തോടു നീതിപുലര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല! പുതിയ അമലകളും അഭയകളും ഇനിയും ഇനിയും ഇവിടെ പ്രേതങ്ങളാകട്ടെ..പള്ളികളില്‍ മാലാഖമാരുടെ "ഹല്ലെലുയ്യഗാനം " പണ്ടേ നിലച്ചതിനുപകരം പ്രേതങ്ങളുടെ മുറവിളി ഉയരുമാരാകട്ടെ ..ആമ്മീന്‍ ..

    ReplyDelete