Translate

Friday, November 20, 2015

ഒരു മുത്തലിന് ഒരു തുടയ്ക്കൽ - മാർ കല്ലുവേലി സ്റ്റൈൽ

ജോസഫ് പറമ്പി

കഴിഞ്ഞ ഈസ്റെർ ദിവസം കുർബാനയ്ക്ക് കാനഡയിലെ മിസ്സിസ്സാഗ പള്ളിയിൽ കുർബാനയ്ക്ക് പോയിരുന്നു. എൻറെ കുടുംബത്തോടൊപ്പം ഈസ്റെർ കൂടാനാണ്‌ കാനഡയിൽ പോയത്. തലേ ദിവസം മമ്മിക്കു നിർബന്ധം ഈസ്റ്റർ ദിവസം മലയാളം കുർബാന കാണണം!. വിനാശകാലേ വിപരീത ബുദ്ധി. അല്ലാതെ എന്ത് പറയാൻ. ഇവിടെ സാൻ ഫ്രാൻസ്സിസ്കോ മലയാളം പള്ളിയിൽ ഞാൻ പോകാതിരുക്കുന്ന കാലം. ഞങ്ങളുടെ അച്ഛൻ ജോജിയെ പെണ്ണ് കേസിൽ അങ്ങാടിയത്ത് നാട്ടിലേക്ക് പറഞ്ഞ് വിട്ട് അധികം ആയിരുന്നില്ല. ജോജി Texasലെ Garland പള്ളിയിൽ ഇരുന്നപ്പോളും ഇത്തരം കുറെ കേസ്കൾ ഉണ്ടായിരുന്നു. ചില ഭർത്താക്കന്മാരുടെ "കൈ വെപ്പ് ശുശ്രൂഷ" യും കിട്ടിയിട്ടും അങ്ങാടിയത്ത് അനങ്ങിയില്ല. പക്ഷെ തൊട്ടപ്പുറത്തെ കൊപ്പേൽ പള്ളിയിലെ അച്ഛൻ ശാശ്ശേരി ഒരു വിശ്വാസിയുടെ ഭാര്യയെയും കൊണ്ട് മംഗലാപുരത് പോയി കല്യാണം കഴിച്ചപ്പോൾ അങ്ങടിയത്തിനു പേടി യായി. ജോജിയെ ഉടനെ അവിടെ നിന്നും മാറ്റി, സാൻ ഫ്രാൻസിസ്കോ കാർക്ക് തന്നു. ജോജി ഇവിടെയും കൃഷി തുടർന്നപ്പോൾ നാട്ടിലേക്കു പറഞ്ഞു വിട്ടു. ഇവിടെ സാൻ ഹുസെയിൽ ഒരു കാനായ പള്ളിയുണ്ട്. അവിടത്തെ അച്ഛൻ രഹസ്യമായി ഒരു കല്യാണം ഒക്കെ കഴിച്ച ശേഷവും കുർബാന ചൊല്ലികൊണ്ടിരുന്നു!. ഇതൊക്കെ കൊണ്ട് മലയാളം പള്ളിയുമായി വിട്ടുനിൽക്കുകയായിരുന്നു. എങ്കിലും മമ്മിയുടെ ആഗ്രഹമല്ലേ നടക്കട്ടെ എന്ന് വെച്ചു.രാവിലെ മൂടിപുതച്ചു ഉറങ്ങുന്നതിന് പകരം നീണ്ട യാത്ര. രാവിലെ പത്തിന് മിസ്സിസ്സാഗയിൽ എത്തണം.
ഈസ്റെർ കുർബാനയായതുകൊണ്ട്‌ ഏതാണ്ട് രണ്ടര മണിക്കൂർ മാത്രം. കുർബാന കഴിഞ്ഞു എവിടെ എങ്കിലും പോയി ഭക്ഷണം കഴിക്കണം എന്ന് കരുതി നിൽക്കുമ്പോൾ മമ്മിക്ക്‌ കുരിശു മുത്തണം!. കുരിശു മുത്താൻ നിൽക്കുന്നവരുടെ നീണ്ട ലൈൻ. കുരിശിനു സമീപം തുടക്കുന്നതിനായി ഒരു തുണിയും പിടിച്ചു ഇപ്പോഴത്തെ എപ്പാർകി കല്ലുവേലി ജോസ് നില്പുണ്ട്. അത് കണ്ടപ്പോൾ ആദ്യം കുറച്ചു ബഹുമാനം തോന്നി. സാധാരണ അൾത്താര ബാലൻമാരെ ഏൽപിക്കുന്ന കാര്യത്തിന് അച്ഛൻ തന്നെ നിൽക്കുന്നല്ലോ എന്ന്. വരി കുറച്ചു കൂടി മുന്നോട്ടു നീങ്ങിയപ്പോളാണ് കുരിശിനു സമീപം വെച്ചിരിക്കുന്ന കുട്ട കണ്ടത്. കുർബന്ക്കിടെ രണ്ടു പിരിവു കഴിഞ്ഞാണ് കുരിശു മുത്തുന്നിടത് കുട്ട വെച്ച് വീണ്ടും പിരിവ്.
വീണ്ടും ലൈൻ മുന്നോട്ടു നീങ്ങിയപോൾ ഒരു കാരിയം ശ്രദ്ധിച്ച്. ആളുകൾ മുത്തുനിടതല്ല അച്ഛൻ തുടക്കുന്നത്. ഒരാൾ മുത്തിയ സ്ഥലം അടുത്ത ആൾക്കാർക്കായി വൃത്തി ആക്കാനല്ലേ തുടക്കുന്നത്?. എവിടെ എങ്കിലും തുടച്ചിട്ടു കാര്യമുണ്ടോ?. അച്ചന്റെ നോട്ടം മുഴുവനും കുട്ടയിൽ കാശു ഇടുനനിടതാണ്!. ആരൊക്കെ, എത്രയൊക്കെ ഇടുന്നു എന്നറിയാനാണ് കല്ലുവേലി ജോസ് തുണിയും പിടിച്ചു അവിടെ നിന്നിരുന്നത്. എന്നാലും ഒരു മുത്തിന് ഒരു തുടക്കൽ എന്ന നിലക്ക് എവിടെ ഒക്കെയോ തുടക്കുന്നു!. പക്ഷെ നോട്ടം മുഴുവൻ കാശു ഇടുന്നിടതായത് കൊണ്ട് കുരിശിൽ എവിടെയാ മുത്തിയിരുന്നത് എന്ന് കണ്ടിരുന്നില്ല. എന്റെ ഊഴമായപ്പോൾ ഞാൻ കൈ വെറുതെ ചുരുട്ടി പിടിച്ചു. അച്ഛന്റെ നോട്ടം ആദ്യം മുഖതേക്കും പിന്നെ കൈയിലേക്കും. എന്റെ ചുരുട്ടിപിടിച്ച കൈയിലേക്ക്‌ കല്ലുവേലി ജോസിന്റെ നോട്ടം കണ്ടപ്പോൾ പതുക്കെ നടുവിരൽ പൊക്കി കാണിച്ചു കൊടുക്കാൻ തോന്നിയതാണ്. പക്ഷെ കർത്താവിന്റെ കുരിശിന്റെ മുന്നിൽ വെച്ച് അത് വേണ്ടാന്നു വെച്ചു.

1 comment:

  1. പെണ്ണുപിടിയിൽ ഉസ്താതായ ഫാദർ ജോജിയെ അമേരിക്കൻ മലയാളികൾ 'ഫാദർ' മാറ്റി വെറും ജോജിയായി ചിത്രീകരിക്കുന്നത് ഒരു നല്ല തുടക്കംതന്നെ !(കര്ത്താവിനൊരു സുഖം തോന്നും)! അതിയാനെ കാണിക്കയിടുന്നിടത്തു "നടുവിരൽ പൊക്കി കാണിച്ചു കൊടുക്കാൻ തോന്നിയതാണ്. പക്ഷെ കർത്താവിന്റെ കുരിശിന്റെ മുന്നിൽ വെച്ച് അത് വേണ്ടാന്നു വെച്ചു." എന്ന ജോസഫ്‌ പറമ്പിയുടെ വീണ്ടുവിചാരവും അതിലേറെ നന്ന്! പക്ഷെ അടുത്ത തലമുറ ഈ പരനാറിയുടെ കുര്ബാന കാണാൻ പള്ളികളിൽ പോകില്ല എന്നതാണു വരുംകാല സത്യം! പിന്നെയെവിടെ കാണിക്കപ്പെട്ടിയും നടുവിരലും?

    ReplyDelete