Translate

Friday, November 27, 2015

കിണറും ഉറവയും!

അനുഷ്ഠാനങ്ങളിലെ സത്യം, അതു പുരാതനമാണ് എന്നുമാത്രമാണ്. പൗരാണികത ആത്മീയതക്ക് അടിത്തറയും ബലവുമാകാത്തതുപോലെ, കിണർ ഒരിക്കലും ഉറവക്ക് പകരമാകില്ലെന്ന് ക്രിസ്തു പാഠം. 
 കിണർ അതിലെ ജലത്തിന്റെ ആധിപത്യമേറ്റെടുത്താൽ, ഉറവ പിന്നെയെന്താണ്? മതം എന്ന കിണർ ശൂന്യമാവുകയും, വിശ്വസിക്കുന്നവന്റെ നെഞ്ചിൽ ഉറവപൊട്ടുകയും ചെയ്യും. 
അതെ, മതത്തിൽ നിന്ന് ആത്മീയതയിലേക്ക് ഇനിയും ദൂരമുണ്ട്, ഒരുപാട്!     




1 comment:

  1. ബൈബിളിലെ പഴയനിയമ താളുകളില്‍ യഹോവയ്ക്ക് ആലയം പണിയുവാന്‍ യാഹോവാതന്നെ ജനത്തിനു അരുളപ്പാടിലൂടെ നിര്‍ദ്ദേശം കൊടുക്കുന്ന ഭാഗങ്ങള്‍ ഉണ്ടല്ലോ ! യാഹോവാതന്നെ 'സ്ഖെച്ചും പ്ലാനും' കൊടുത്ത് പണിയിപ്പിച്ച പള്ളിയെ "കള്ളന്മാരുടെ ഗുഹ" എന്ന അധമപ്രയോഗം മൂലം യഹോവയുടെ 'പുത്രന്‍ദൈവം' നിക്രിഷ്ടമായി ചിത്രീകരിച്ചിരിക്കുന്നത് കാണുമ്പോള്‍ എന്റെ മനസിലൊരു പന്തികേട്‌ പൊന്തിവരുന്നു! കൂടാതെ,ക്രിസ്തു കിണറ്റിൻ കരയിലെ പെണ്ണിനോട് "യഹോവാ പണിയിപ്പിച്ച പള്ളിയിലല്ല പ്രാര്‍ത്ഥന , പകരം സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന കാലത്തെ" പ്രവചിക്കുകയും ചെയ്യുന്നു! ഈ ചിന്തയ്ക്ക് താങ്ങായി "കപടഭക്തരെപ്പോല പ്രാര്‍ഥിക്കുവാൻ നിങ്ങള്‍ പള്ളികളില്‍ പോകരുതെന്ന" പള്ളിവിലക്കു കര്‍ത്താവ് നമുക്ക് തരുന്നതും, ഇന്നത്തെ ളോഹകൂടുകളിലെ തെമ്മടികളെയും ഒന്നിച്ചു മനക്കണ്ണില്‍ കാണുമ്പോള്‍ നാം ഭാരതത്തിന്റെ സനാതനമതംവിട്ടു ഈ ചെറ്റകൂട്ടുകെട്ടില്‍ ജന്മംകൊണ്ട് അകപ്പെട്ടുപോയതോര്‍ത്തു വിലപിക്കാം..
    "ആത്മീയത" എന്തെന്നറിയാത്ത കുരുടന്മാരായ വഴികാട്ടികൾ കാണിച്ചുതന്ന മതാനുഷ്ടാന വഴികളിലൂടെ നടന്നു കാലവും കാലും തേഞ്ഞ പാഴ്ജന്മാങ്ങളുടെ ശേഖരമാണീ തലമുറകളാകെ! ഇവിടെ ക്രിസ്തുവിനെ കത്തനാരും പോഴന്പാസ്ടരുമൊത്തു ചേര്ന്ന് വീണ്ടും വീണ്ടും കുരിശിലേറ്റുന്നു ! ഈ ബോബിയച്ചന്‍ ആ ളോഹ കൂട്ടിലിരുന്നും ഒരുപാട് നഗ്ന സത്യങ്ങള്‍ താനറിയാതെ പറഞ്ഞുപോകുന്നു ; പകരം, അദ്ദേഹം ആ ളോഹ ഊരിയിരുന്നെങ്കില്‍ ഇതിലും മനോഹരമായി, ആ സത്യങ്ങള്‍ കൂടുതല്‍ വാചാലവും സനാതനവും ആയേനേം; എന്നു വെറുതെ മോഹിക്കുവാന്‍ മോഹം !

    ReplyDelete