വൈദികനെതിരെ പ്രതിഷേധം; വൈദികനു പൂര്‍ണ പിന്തുണയെന്നു മാര്‍ അങ്ങാടിയത്ത്
AMERICA 21-Feb-2016
ന്യു യോര്‍ക്ക്: മൂന്നാഴ്ചയായി റോക്ക് ലാന്‍ഡിലെ ക്‌നാനായ കത്തോലിക്കാ സമുദായാംഗങ്ങള്‍ നടത്തി വന്ന പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങളിലും വാര്‍ത്തയായി.
സ്‌ടോണി പോയിന്റിലെ മരിയന്‍ ഷ്രൈനിലുള്ള ചാപ്പലില്‍ റോക്ക് ലാന്‍ഡ് ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് ആദോപ്പള്ളില്‍ വി. കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെയാണു പുറത്ത് സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറോളം പേര്‍ പ്ലാക്കാര്‍ഡുകളുമായി ഇന്നലെ പ്രതിഷേധ റാലി നടത്തിയത്. പോലീസ് സജീവമായി രംഗത്തുണ്ടായിരുന്നു. ദ്രുശ്യമാധ്യമങ്ങളും പ്രതിഷേധം ചിത്രീകരിച്ചു.
'സ്റ്റോപ്പ് ഫാ. ജോസഫ്‌സ് ഡിക്ടേറ്റര്‍ഷിപ്പ്, ഡീപൊര്‍ട്ട് ഫാ. ജോസഫ്, വീ ഷാല്‍ ഓവര്‍കം, പ്ലീസ് ചേയ്ഞ്ച്, വീ ആര്‍ പ്രേയിംഗ് ഫോര്‍ യൂ, ഹു ഈസ് നെക്സ്റ്റ് ? ഔര്‍ കിഡ്‌സ്, തുടങ്ങിയ പ്ലാക്കാര്‍ഡുകളും കുരിശുകളും വഹിച്ചായിരുന്നു റാലി.
രണ്ടു മാസം മുന്‍പാണു ഫാ. ആദോപ്പള്ളില്‍ ചാര്‍ജെടൂത്തത്. ബേബി ഊരാളില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റായിരിക്കെ വാങ്ങിയ ക്‌നാനായ കമ്മ്യുണിറ്റി സെന്ററിലാണു ആഴ്ചയിലൊരിക്കല്‍ കുര്‍ബാന 14 വര്‍ഷമായി നടന്നിരുന്നത്. മറ്റവസരങ്ങളില്‍ സെന്റര്‍ മറ്റ് സാമൂഹിക പരിപാടികള്‍ക്കു വാടകക്കും നല്‍കും.
ക്‌നാനായ സമുദായ താല്പര്യം അവഗണിച്ച് സീറോ മലബാര്‍ രൂപതയുടെ താല്പര്യം സംരക്ഷിക്കുവാനാണു ഫാ. ആദൊപ്പള്ളില്‍ മുതിര്‍ന്നതെന്നും അതാണു ജനങ്ങളെ പ്രകോപ്പിച്ചതെന്നും ഒരു വിഭാഗം പറയുന്നു. എന്തായാലും വൈദികനെതിരെ രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ ഈമെയിലിലും ബ്ലൊഗിലുമൊക്കെ വന്നു.
മൂന്നാഴ്ച മുന്‍പ് കുര്‍ബാന മറ്റൊരു സ്ഥലത്തേക്കു മാറ്റുന്നതായി ഈമെയില്‍ വഴി ഫാ. ആദോപ്പള്ളില്‍ അറിയിച്ചു. കുര്‍ബാന നടത്താന്‍ പോലും പറ്റാത്ത അവസ്ഥ വന്നതു കൊണ്ടാണിതെന്നു അദ്ധേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. നിവ്രുത്തി ഇല്ലാതെ വന്നാല്‍ എന്തു ചെയ്യുമെന്നവര്‍ ചോദിച്ചു.
ഏതാനും കുടുംബാംഗങ്ങള്‍ വൈദികനെ അനുകൂലിച്ചപ്പോള്‍ മഹാ ഭൂരിപക്ഷം പ്രതിഷേധവുമായെത്തി.
ഒന്നര മില്യനോളം ചെലവിട്ടതാണു കമ്യൂണിറ്റി സെന്ററിനും അതോടനുബന്ധിച്ചുള്ള സ്ഥലത്തിനുമെന്നു സമുദായാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇത്രയും കാലം കുര്‍ബാന നടന്നതും വേദപാഠം പഠിപ്പിച്ചതുമൊക്കെ ഇവിടെയാണു. ഇപ്പോള്‍ പള്ളിയല്ലെന്നു പറയുന്നതില്‍ എന്ത് ന്യായമെന്നു അവര്‍ ചോദിക്കുന്നു.
വൈദികന്‍ തന്റെ നിര്‍ദേശമനുസരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നും അദ്ധേഹത്തിനു തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ജേര്‍ണല്‍ ന്യൂസിനോടു പറഞ്ഞു. തുടക്കം മുതല്‍ അച്ചനെതിരായ നടപടികളാണുണ്ടായത്. അച്ചന്‍ എന്തെങ്കിലും തെറ്റായതോ മോശമായതോ ചെയ്തിട്ടില്ല. വൈദികനെയും സഭയെയും ഇടവകാംഗങ്ങള്‍ അനുസരിക്കണം-മാര്‍ അങ്ങാടിയത്ത് പറഞ്ഞു.
ന്യു യോര്‍ക്കിലെ ക്‌നാനായ സമുദായത്തിനു കെ.സി.ഐ.എന്‍.എയും ഡി.കെ.സി.സി അംഗങ്ങളുംപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ഫാ. ആദോപ്പള്ളിലിനെ തിരിച്ചു വിളിക്കണമെന്നു കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിനോട് ആവശ്യപ്പെടുകയും ചെയ്തു.
പ്രശ്‌നങ്ങള്‍ ചര്‍ച്ച വഴി പരിഹരിക്കണമെന്നു കെ.സി.സി.എന്‍.എ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ അഭിപ്രായപ്പെട്ടു.
EMalayalee:
http://emalayalee.com/varthaFull.php?newsId=116087
Journal New s articles
Holding signs that read “We Shall Overcome” and “Who is Next? Our Kids,” members of the Indian Knanaya Catholic Community stood in silent protest or sang religious spirituals outside the doors of the Mary Help of Christians chapel on the grounds of the Marian Shrine.
They have come to the same spot for the last three Sundays to protest what they say is a decision by Father Joseph Mathew Adoppillil to relocate religious services and their children's Catholic education classes to a building on the grounds of the shrine, a Salesian retreat overlooking the Hudson River a mile up from their community center.
The Indian community, made up of some 125 families from the Lower Hudson Valley , pooled their resources to purchase the community center's property on Willow Grove Road for $300,000 in 2001 and added nearly $1 million in renovations, community leaders say.
Several families from the community agreed to the relocation but others have refused to budge.
“We have our own beautiful 7-and-a-half-acre property right here,” said Anne Jose of Nanuet. “They want to demolish it. They say it’s not a church.”
The community’s roots trace to Catholics of the Syro-Malabra rite based in southwest India . They say the priest’s decision to force the relocation was backed by the St. Thomas Syro-Malabar Catholic Diocese of Chicago.
On Sunday, Bishop Jacob Angadiath, the leader of the diocese, said Adoppillil was following his directions by relocating the church to the shrine's grounds. "Once the priest came in, they were not very welcoming," Angadiath said. "He has not done anything wrong or bad. I support the priest. They have to listen to the priest and the church."
Angadiath
said that Adoppillil had little choice but to relocate because he was not
accepted by the Indian Knanaya community.
Over
the past three Sundays, members have been joined in protest by the faithful
from Indian Catholic communities in New Jersey and Long Island.
“How
can a priest push his faithful out of the pews and into a parking lot,” said
Reny Mekkattil of Plainview, Long Island. “I should be with my kids
in church at a Catholic Mass. This I see as my Lenten sacrifice.”
Some
86 children who attended religious education services at the community center
have been taken in by local parishes across Rockland County, leaders
say.
“There
is no communication,” Jose said. “This is America. We have our own
religious freedom.”
“The
people have an emotional attachment to the building,” said Aby Mathew, a
community leader and spokesman. “This was like a second home.”
No comments:
Post a Comment