ജോസാന്റണി
അല്മായശബ്ദം അഡ്മിനിസ്‌ട്രേറ്റര്‍ ആയ എന്നെയാണ് ആ കേസില്‍ എനിക്കെതിരെ ചുമത്തിയിരുന്ന
വകുപ്പുകള്‍ ഭരണഘടനാവിരുദ്ധമായതിനാല്‍ നിലനില്ക്കുന്നതല്ല എന്ന
സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ വെറുതെവിട്ടിരിക്കുന്നത്.
സുപ്രീംകോടതിയുടെ വിധിയെപ്പറ്റി
അറിയാനിടയായതിനെത്തുടര്‍ന്ന് എനിക്കുവേണ്ടി വാദിക്കാന്‍ നിയോഗിച്ചിരുന്ന
വക്കീലിനോട് അതനുസരിച്ച് ഡിസ്ചാര്‍ജ് പെറ്റീഷന്‍ സമര്‍പ്പിക്കണമെന്ന് അഡ്വ. ഡോ.
ചെറിയാന്‍ ഗൂഡല്ലൂര്‍ നിര്‍ദ്ദേശിച്ചിരുന്നു. വക്കീല്‍ അതു പരിഗണിക്കാന്‍ തയ്യാറാകാതിരുന്ന
സാഹചര്യത്തില്‍ ചെറിയാന്‍ വക്കീല്‍ പ്രസക്ത വകുപ്പുകള്‍ ഉദ്ധരിച്ച് ഡിസ്ചാര്ജ്
പെറ്റീഷന്‍ തയ്യാറാക്കിത്തരുകയും ജോര്‍ജുകുട്ടി കടപ്ലാക്കല്‍, ജോസ് വി. ജോര്‍ജ്
എന്നീ അഭിഭാഷകസുഹൃത്തുക്കള്‍ നിരുപാധികം മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി
സഹായിക്കുകയും ചെയ്തപ്പോള്‍ കാര്യം എളുപ്പമായി. ഔദ്യോഗികമായി യാതൊരു
വക്കീലിന്റെയും സഹായമില്ലാതെ സമര്‍പ്പിച്ച ആ പെറ്റീഷന്‍ പരിഗണിച്ചാണ് മജിസ്‌ട്രേറ്റ് എനിക്കെതിരെയുള്ള കേസ് നിലനില്ക്കുന്നതല്ലെന്നു വിധിച്ച് എന്നെ വെറുതെ
വിട്ടത്.
IT Act 66 (A) (a) (b)അനുസരിച്ച് കിടങ്ങൂര്‍ പോലീസ് എനിക്കെതിരെ
ചുമത്തിയ കുറ്റത്തില്‍ ഞാന്‍ കുറ്റക്കാരനാണെന്ന് സ്ഥാപിക്കാന്‍ പോലീസിനു
സാധിക്കുകയില്ലായിരുന്നു. എങ്കിലും അറസ്റ്റ് വാറന്റ് വന്നപ്പോള്‍ കോടതിയില്‍
ഹാജരായി ജാമ്യമെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. അതില്‍ സഹായിക്കാനായി
നിയോഗിച്ച വക്കീലാണ് കേസ് ഒരു ഡിസ്ചാര്‍ജ് പെറ്റീഷനിലൂടെ റദ്ദാക്കാനാവും
എന്നറിഞ്ഞിട്ടും കേസ് നീട്ടിക്കൊണ്ടുപോകാന്‍ ബോധപൂര്‍വം ശ്രമിച്ചത്.
സുപ്രീം കോടതിവിധിയുള്ളതിനാല്‍ ഹൈക്കോടതിയില്‍ ഒരു പൊതുതാത്പര്യ ഹര്‍ജി നല്കി
ഈ വകുപ്പിലുള്ള എല്ലാ കേസുകളും റദ്ദാക്കാനാവുമോ എന്ന് ചെറിയാന്‍ വക്കീല്‍
അന്വേഷിച്ചെങ്കിലും ഡിസ്ചാര്‍ജ് പെറ്റീഷന്‍ നേരിട്ട് കൊടുക്കാന്‍ യാതൊരു ചെലവും
വക്കീലും വേണ്ടന്ന് അതിനിടയ്ക്ക് അറിയാന്‍ കഴിഞ്ഞു. കേസ് ഒരു ഡിസ്ചാര്‍ജ്
പെറ്റീഷനിലൂടെ റദ്ദാക്കാനാവും എന്നറിഞ്ഞിട്ടും കേസ് നീട്ടിക്കൊണ്ടുപോകാന്‍ ബോധപൂര്‍വം
ശ്രമിച്ചത്. സുപ്രീം കോടതിവിധിയുള്ളതിനാല്‍ ഹൈക്കോടതിയില്‍ ഒരു പൊതുതാത്പര്യ ഹര്‍ജി
നല്കി ഈ വകുപ്പിലുള്ള എല്ലാ കേസുകളും റദ്ദാക്കാനാവുമോ എന്ന് ചെറിയാന്‍ വക്കീല്‍ അന്വേഷിച്ചെങ്കിലും ഡിസ്ചാര്‍ജ് പെറ്റീഷന്‍
നേരിട്ട് കൊടുക്കാന്‍ യാതൊരു ചെലവും വക്കീലും വേണ്ടന്ന് അതിനിടയ്ക്ക് അറിയാന്‍ കഴിഞ്ഞു.
ഇനിയും IT Act 66 A (a) (b) വകുപ്പിലുള്ള കേസുകള്‍ മൂലം വക്കീലന്മാരുടെ ചൂഷണം
അനുഭവിക്കുന്നവരുണ്ടെങ്കില്‍ മുകളില്‍ കൊടുത്തിരിക്കുന്ന ഡിസ്ചാര്‍ജ്
പെറ്റീഷന്റെ മാതൃകയില്‍ പെറ്റീഷന്‍
തയ്യാറാക്കി നേരിട്ട് മജിസ്‌ട്രേട്ടിനു നല്കിയാല്‍ കേസില്‍നിന്ന് വിടുതല്‍ നേടാന്‍
സാധിച്ചേക്കും.
മേല്പറഞ്ഞ അഭിഭാഷകര്‍ക്കും കേസില്‍ ജാമ്യം നിന്നും സാമ്പത്തികസഹായം നല്കിയും സഹായിച്ച സര്‍വശ്രീ പി. കെ. മാത്യു, സി വി. സെബാസ്റ്റ്യന്‍, റെജി ഞള്ളാനി മുതലായ കെ. സി. ആര്‍. എം. പ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കും നന്ദി.
മേല്പറഞ്ഞ അഭിഭാഷകര്‍ക്കും കേസില്‍ ജാമ്യം നിന്നും സാമ്പത്തികസഹായം നല്കിയും സഹായിച്ച സര്‍വശ്രീ പി. കെ. മാത്യു, സി വി. സെബാസ്റ്റ്യന്‍, റെജി ഞള്ളാനി മുതലായ കെ. സി. ആര്‍. എം. പ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കും നന്ദി.
ജോസ് ആന്റണിയുടെ പേരിൽ അല്മായ ശബ്ദത്തിന്റെ കേസിനാസ്പദമായ ഒരു ലേഖനം ഞാൻ ഓർക്കുന്നുണ്ട്. ഒരു പുരോഹിതന്റെ ലൈംഗിക സ്വകാര്യതകളായിരുന്നു അതിലുണ്ടായിരുന്നത്. മറ്റേതോ സൈബർ പത്രത്തിൽ വന്ന ആ വാർത്ത ആരോ ഇവിടെ ഒരു പോസ്റ്റിട്ടിരുന്നു. തെളിവു സഹിതമുള്ള സത്യമായ ഒരു റിപ്പോർട്ടായിരുന്നു അത്. ഏതു വിഡ്ഡിക്കും അന്യായം ഫയൽ ചെയ്യാൻ സാധിക്കും. ജോസ് ആന്റണിയുടെ കേസ്സിൽ സത്യം പുറത്തു വന്നിരിക്കുകയാണ്. വാസ്തവത്തിൽ അദ്ദേഹത്തിനെതിരായി വന്ന ആരോപണമെന്തന്നാൽ അല്മായ ശബ്ദത്തിന്റെ വെബ് മാസ്റ്ററെന്ന നിലയിൽ ആ ലേഖനം എഡിറ്റു ചെയ്യുകയോ ഡിലീറ്റു ചെയ്യുകയോ ചെയ്തില്ലായെന്നുള്ളതാണ്.
ReplyDeleteപൊതു ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന വ്യക്തികളുടെ കുറ്റ കൃത്യങ്ങളെ,അസന്മാർഗങ്ങളെ സമൂഹത്തിന്റെ മുമ്പിൽ കൊണ്ടുവരുകയെന്നുള്ളത് പത്ര ധർമ്മമാണ്. അമേരിക്കൻ പ്രസിഡണ്ട് ക്ലിന്റൻ മോനിക്കാ മുതൽ ഉമ്മൻ ചാണ്ടി -സരിത വരെ അത്തരം ആരോപണങ്ങൾക്ക് വിധേയമായിട്ടുണ്ട്.ഒരു പുരോഹിതനും പൊതുജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയാണ്. അയാളുടെ സ്വഭാവ ദൂഷ്യങ്ങൾ ഒരു സമൂഹത്തെ മുഴുവനുമായിട്ടാണ് ബാധിക്കുന്നത്. പകൽ പോലെ സത്യമായ ഒരു വൈദ്യകന്റെ അസന്മാർഗികത ആരോ മറ്റൊരു സൈബർ വാർത്തയിൽനിന്ന് അല്മായ ശബ്ദത്തിൽ കോപ്പി ചെയ്തതിന് ബുദ്ധിമുട്ടുകൾ അഭിമുഖികരിച്ചതു ജോസ് ആന്റണിയായിരുന്നു. അതുമൂലമുണ്ടായ മാനസിക സംഘട്ടനങ്ങൾക്കും സാമ്പത്തിക നഷ്ടങ്ങൾക്കും ഉത്തരവാദികളായവരുടെ പേരിൽ പകരം കേസ് കൊടുക്കാവുന്നതാണ്. നിരപരാധിയായ ഒരാളിന്റെ പേരിൽ കേസ് ഫയൽ ചെയ്ത വ്യക്തിയിൽ നിന്നും മാന നഷ്ടത്തിനായും കോടതി ചിലവുകളും പലിശയും സഹിതം നഷ്ടപരിഹാരം സമാഹരിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.
Can you give an elaborate account of the case. Any way congratulations in your victory. It is heartening to note that there are Lawyers willing to support us without financial motives.
ReplyDeleteസന്തോഷം.ഇത്രയും നാൾ ഏകനായി പിടിച്ചു നില്ക്കാനുള്ള ധൈര്യവും സമ്മതിക്കണം.തന്റെ കടമ ചെയ്യാൻ മടിച്ച വക്കീലിനെExpose ചെയ്യണം. ഇത്തരക്കാർ സമൂഹത്തിലെ കൃമികളാണ്.
ReplyDelete