Translate

Wednesday, May 4, 2016

"കേരളത്തില്‍ താമര വിരിയില്ല"

"കേരളത്തില്‍ താമര വിരിയില്ല" എന്നു സ്ഥിരം താമരയെ ശപിക്കുന്നവരേ, ശവംനാറിപൂക്കളെ  ദിനവും പുണരുന്ന നിങ്ങള്ക്ക് കള്ളിമുൾചെടിയല്ലേ ഏറെ അഭികാമ്യം ? താമര ഇനിയും ഇവിടെ വിരിഞ്ഞില്ലെങ്കില്‍ ഇവിടെ ജലസ്രോതസില്ല എന്നതല്ലേ സത്യം ? വരള്‍ച്ചയും ഉഷ്ണരോഗങ്ങളും സൂര്യതാപമരണവും കാലത്തിനു ഭിക്ഷ കൊടുക്കുന്ന കുട്ടവാളികളാണ് നിങ്ങള്‍ ! ആമ്പല്‍ക്കുളങ്ങളും താമരക്കുളങ്ങളും ഇല്ലാത്ത / താമരയെ വിരിയിപ്പിക്കാത്ത ഈ ശാപപ്പരംപില്‍, "ഈ മനോഹര തീരത്ത്‌ തരുമോ ഇനിയൊരു ജന്മം കൂടി" എന്നു മരണമൊഴി പാടിയ കവി ഇനിയുമൊരിക്കലും                                 പുനര്‍ജനിക്കാതെയിരിക്കട്ടെ ! ഇവിടെ കവിയും കവിതയും കുയിലും ഇല്ലാതെയാകട്ടെ ! താമര വിരിയാത്ത ഊഷരഭൂമിയെ, നീയോ "സാത്താന്റെ സ്വന്തം നാട് "? കൊള്ളക്കാരുടെയും കൊലയാളികളുടെയും വാസഭൂമിയെ വിട ,വിട ,വിട...

No comments:

Post a Comment