കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനങ്ങൾ ലക്ഷ്യം മറുക്കുന്നുവോ
കത്തോലിക്കാ സഭയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആത്മിയ മൂല്യത്തകർച്ചയും വിശ്വാസികൾക്കു നേരേയുണ്ടാവുന്ന അതിക്രമങ്ങളും കണ്ടില്ലന്നു നടിച്ച് രാഷ്ടീയത്തിലിറങ്ങുന്നത് വളരെയധികം അപകടകരമാണ്. രാഷ്ടീയം രാഷ്ടീയക്കാരു നോക്കട്ടെ. മതങ്ങൾ രാഷ്ടീയത്തിലിറങ്ങിയതിന്റെ അപകടമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. നവീകരണപ്രസ്ഥാനങ്ങളും കൂടി ഇതിലേയിക്കിറങ്ങുകയും മക്കളെ രാഷ്ടീയത്തിലിറക്കിക്കളിക്കുകയും കൂടിചെയ്താൽ ആവരും നവീകരണക്കാരും തമ്മിൽ എന്താണ് വ്യത്യാസം
. സ്വാർത്ഥതക്കുവേണ്ടി ഓരോ മണ്ടലങ്ങളിലും നവികരണപ്രസ്ഥാനക്കാർ സ്ഥാനാർത്ഥികളെ പിൻതുണക്കുവാൻ തുടങ്ങിയാൽ എന്താവും സ്ഥിതി. കെജിരിവാളിന്റെ പാർട്ടിയിൽ പോലും അംഗത്വമില്ലാത്തവരുടെ ഉദ്ദേശ ശുദ്ധി എന്തായിരിക്കുമെന്ന് മനസ്സിലാക്കുക.
രാഷ്ടീയത്തിലിറങ്ങുന്ന നവികരണപ്രസ്ഥാനക്കാർ സംഘടനവിട്ട് രാഷ്ടിയത്തിൽ പ്രവേശിക്കുന്നതാണ് ഉചിതം. ഈ അഭിപ്രായം വിവിധ കോണുകളിൽ നിന്നും ശക്തമായി വരുകയാണ്. ബന്ധപ്പെട്ടവർ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കാം. നമ്മുടെ സ്വന്തം മുറ്റം വൃത്തിയാക്കാതെ നാടുവൃത്തിയാക്കാൻ ഇറങ്ങിയാൽ നമ്മൾ തന്നെ അപഹാസിതരാകുമെന്നതിൽ സംശയമില്ല. ഇപ്പോൾ നവീകരണ സംഘടകളുടെ ഏകീകരണമാണ് അനിവാര്യം എന്നതിൽ സംശയമില്ല. നമ്മൾ സമൂഹത്തിന് ഉതപ്പുണ്ടാക്കാതെ മാതൃകയാവുകയാണ് വേണ്ടത്.
റെജി,
ഞള്ളാനി .
There is nothing wrong in contesting an election to propagate an ideology and bring public attention to a burning issue. Winning the election depends on various factors. If we succeed in conveying our message at least in one Constituency, that is something. For us entering Politics is not the end, but only a means
ReplyDeleteThere is nothing wrong in contesting an election to propagate an ideology and bring public attention to a burning issue. Winning the election depends on various factors. If we succeed in conveying our message at least in one Constituency, that is something. For us entering Politics is not the end, but only a means
ReplyDeleteലോകഗുരുവായ ശ്രീ. ക്രിഷ്ണന്‍റെ നാവിലൂടൂറിയ 'ആത്മജ്ഞാനം ' 3100 കൊല്ലങ്ങള്‍ താണ്ടി ക്രിസ്തുവും യാഹൂദിയായില്‍ അതേറ്റുപാടി! ക്രിസ്തുവിന്റെ സുവിശേഷ വേലൈക്കെന്നുചമഞ്ഞു വേഷംകെട്ടിയ പുരോഹിതന് ഇന്നയോളം "തന്നെപ്പോലെ തന്റെ അയല്‍ക്കാരനെ സ്നേഹിക്കാൻ" മനസാകുന്ന ഒരു മനുഷ്യജീവിയെയും ഉണ്ടാക്കാന്‍ കഴിയാതെ പോയതിനാല്‍, ഈ "കുരുടന്മാരായ വഴിക്കാട്ടികള്‍ രാഷ്ട്രീയത്തില്‍ നമ്മെ വഴിനടത്തുന്നതും കുഴിയിലേക്കാകും ! ആയതിനാല്‍ ഇവറ്റകളുടെ ഇടയ/മടയ ലേഖനങ്ങളെ കാറ്റില്‍ പറത്തുക ക്രിസ്തീയരെ ... സ്വാര്‍ത്ഥ താല്പ്പര്യ്ങ്ങള്‍ക്കായി ആടുകളുടെ വോട്ടുബാങ്ക് മോഹവിലയ്ക്ക് വില്‍ക്കുന്ന, "അമ്മയ്ക്ക് മിന്നു പണിതാലും അടിച്ചുമാറ്റുന്ന" തട്ടാന്മാരേപ്പോലെയുള്ള പുരോഹിതരെ നമ്മുടെ ബുദ്ധിയുടെ നടത്തിപ്പുകാരാക്കാതെയിരിക്കുക ! മെത്രാന്‍ പറയുന്ന "ഇടതുവലതു" മാറി,ഇനിയെങ്കിലും നേരെയാകൂ ..നാടും നാമും നന്നാകട്ടെ ..ആമ്മേന്‍ ! വിവരദോഷിപ്പുരോഹിത മേല്ക്കൊയ്മയില് നിന്നും അജമനസുകളെ ഉദ്ദരിക്കാന്‍ ഓരോ സന്മനസുകളും പരസ്പരം ഈ 'സുവിശേഷം' കൈമാറെണ്ടതും ആകുന്നു എന്നാണെന്റെ മതം !
ReplyDelete