Translate

Sunday, May 1, 2016

സ്വന്തം വോട്ട് നല്ല സ്ഥാനാര്‍ഥിക്കുമാത്രം


ജയിക്കാനിടയില്ലാത്തവര്‍ക്ക് വോട്ടു കൊടുക്കേണ്ട എന്നു കരുതാറുള്ള സാധാരണ മലയാളികളെ തങ്ങള്‍ അനുയോജ്യരെന്നു കരുതുന്ന(ജയിക്കാനിടയില്ലാത്ത)വര്‍ക്ക്  നിര്‍ബന്ധമായും വോട്ടുകൊടുക്കാന്‍ പ്രേരിപ്പിക്കേണ്ടതുണ്ട്. ജയിക്കുന്നില്ലെങ്കിലും വേണ്ടില്ല സ്വന്തം വോട്ട് നല്ല സ്ഥാനാര്‍ഥിക്കുമാത്രം എന്ന നിലപാടെടുക്കാന്‍  അവരെ പ്രേരിപ്പിക്കുന്ന നല്ലൊരു നിരീക്ഷണമാണ്  പത്തനംതിട്ടയിലുണ്ടായിരുന്ന കെ. കെ. നായരുടെ മാതൃക. (അത് പൂഞ്ഞാറ്റില്‍ ചിലര്‍ ഈ ഇലക്ഷനില്‍ ഓര്‍മിച്ചേക്കാം.) അങ്ങനെ വിജയിക്കുന്ന ഏതാനുംപേര്‍ അടുത്ത ഭരണത്തെ പുറത്തുനിന്നു സോപാധികം പിന്തുണച്ച് അവരുദ്ദേശിക്കുന്ന കാര്യങ്ങള്‍ നേടിയേക്കാനിടയുണ്ട്. ബിജെപിയുടെ പിന്തുണയില്ലാതെ ആര്‍ക്കും ഭരിക്കാനാവില്ലാത്ത സ്ഥിതിയാണുണ്ടാകുന്നതെങ്കിലും പ്രസിഡന്റു ഭരണത്തിലൂടെ കേന്ദ്രാധിപത്യം കേരളത്തിലുണ്ടാകാതിരിക്കാന്‍ സ്വതന്ത്രര്‍ നിര്‍ണായകഘടകമാകും.
പാലായിലെ ചെറുപ്പക്കാരനായ എന്‍.ഡി.എ സ്ഥാനാര്‍ഥി ഹരി പാലായില്‍ പതിവിലുമേറെ വോട്ടു പിടിച്ചേക്കാമെന്നും അതിന്റെ ഫലമായി കെ എം മാണി വിജയിച്ചേക്കാമെന്നുമാണ് മറ്റൊരു ഉള്‍ക്കാഴ്ച. അടുത്ത ഇലക്ഷനില്‍ വരെ ഹരി സജീവമായി രംഗത്തു നിന്നാല്‍ (ജയിക്കുന്നത് മാണി സി കാപ്പനാണെങ്കിലും) 'മാണി'യെ തോല്പിക്കാനും സാധ്യതയുണ്ട്.

No comments:

Post a Comment