.
ക്രിസ്തുവിനെ അപമാനിക്കുന്നത് മനോരമയോ സഭാധികാരികളോ........
മലയാള മനോരമയുടെ സാഹിത്യ ജേണലായ ഭാഷാപോഷണിയിൽ വന്ന ഒരു ചിത്രത്തിന്റെ പേരിൽ കത്തോലിക്കാ സഭാ നേതൃത്വം മനോരമ പത്രത്തിനും അവരുടെ ടയർ ഉല്പന്നങ്ങൾക്കുമെതിരെ തിരിഞ്ഞിരിക്കുന്നു. മനോരമ പത്രത്തിന്റെ കച്ചവടം കുട്ടുന്നതിനായി നിരവധി വ്യാജ വാർത്തകളും വ്യക്തിഹത്യകളും നടത്തി പലവ്യക്തികളേയും സ്ഥാപനങ്ങളേയും മുൻകാലങ്ങളിൽ നശിപ്പിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്. നമ്പീനാരായണനും മാത്യുവും പോലുള്ള നിരവധി വ്യക്തികളെ വ്യാജ വാർത്തകൾ നൽകി നശിപ്പിച്ചത ് പൊതുസമൂഹം മറന്നിട്ടില്ല. ബഹുമാനപ്പെട്ട കോടതികളും ഇത് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നത് സത്യമാണ്. ഒരുപക്ഷേ നാളെയും ഇങ്ങനെയുള്ള ദുഷ്‌കർമ്മങ്ങൾ നടത്തി മനോരമ പത്രത്തിന്റെ കച്ചവടം വർദ്ധിപ്പിക്കുകയും ചെയ്യുമായിരിക്കാം. പക്ഷേ എവിടെയായിരുന്നാലും ശരിയെന്നും ശരിയും തെറ്റെന്നും തെറ്റുമാണ് അതിനുയാതോരുമാറ്റവുമില്ല .
വിവാദ ചിത്രത്തിലേയ്ക്ക് വ്യക്തമായി നോക്കിയാൽ ഏതോരു സാധാരണക്കാരനും അനായാസം മനസ്സിലാകുന്ന ചില കാര്യങ്ങൾ നോക്കാം.
ഈ ചിത്രത്തിന്റെ പേരിൽ കത്തോലിക്കാ സഭാനേതൃത്വം ഉയർത്തിയിട്ടുള്ള വിവാദം തികച്ചും ശുദ്ധ മണ്ടത്തരവുംക്രിസ്തുവിനെ അപമാനിക്കുന്നതുമാണ്. കൂടാതെ വൻ രാഷ്ട്രീയ ഗൂഡാലോചനയുമാണ്. ക്രിസ്തീയ സഭകളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനും കോടാനുകോടിയുടെ സ്വത്തുക്കളുടെ കണക്ക് പുറത്തുവരാതിരിക്കുന്നതിനും കണക്കില്ലാത്ത വിദേശപണം സഭകളിൽ എത്തിക്കുന്നതിനും ബി.ജെ.പിയുമായി കൂട്ടുചേരേണ്ടത് സഭയുടെ ആവശ്യമാണ്. ഇതിനോടകംതന്നെ കേരളാ കോൺഗ്രസിനെയും ക്രിസ്ത്യാനികളെയും ബി. ജെ.പിയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ സഭാനേതൃത്വം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ചിത്രവിവാദം ഇതിന്റെ ഭാഗമാണെന്നതിൽ സംശയമില്ല. പുരോഹിതരുടെ ആരോപണത്തിന് ചില സമുദായ സംഘടനകളുടെ പിൻതുണയും വന്നുകഴിഞ്ഞത് ഇതിനു ഉറപ്പു വർദ്ധിപ്പിക്കുന്നു. പിശാചും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരു പോലെയാണെന്ന് വിശ്വാസികളെ പറഞ്ഞു പഠിപ്പിക്കുകയും പാർട്ടിയെ അകറ്റിനിർത്തുകയും ചെയ്തിരുന്ന സഭാനേതൃത്വം കഴിഞ്ഞയിടെ പാർട്ടിയോട് അടുത്തു. ബഹുമാനപ്പെട്ട പിണറായി വിജയൻ നടത്തിയ നികൃഷ്ടജീവി പ്രയോഗത്തിന്റെ ചൂടാറിയിട്ടുപോലുമില്ല. കോൺഗ്രസ്സിന്റെ തലപ്പത്ത് വി. എം സുധീരനും രമേശ് ചെന്നിത്തലയും വന്നതും ഉമ്മൻ ചാണ്ടിയുടെ ഭരണം പോയതും ഇത്രയും നാൾ സഭാനേതൃത്വത്തിന്റെ എല്ലാവിധ കൊള്ളരുതായ്മകൾക്കും സംരക്ഷണം നൽകിസംരക്ഷിച്ച കോൺഗ്രസ് ബന്ധവും മനോരമ ബന്ധവും വിട്ട് കാലുവാരി ബി.ജെ.പിയിലെത്തിയാലും കുറച്ചുകഴിഞ്ഞ് കാര്യംനടത്തി കാലുവാരുമെന്നതിൽ തർക്കമില്ല.
ചിത്രത്തിലേയ്ക്കു നോക്കിയാൽ യേശുവിന്റെ അവസാന അത്താഴസമയത്തേ പോലേയാണെന്നാണ് പുരോഹിതർ പറയുന്നത്. ഈചിത്രം ഒരു കലാകാരൻ അയാളുടെ ചിന്തയിൽ വരച്ചതാണ്. കർത്താവിന്റെ ഒർജിനൽ അത്താഴവുമായി ഇതിനുയാതോരു ബന്ധവുമില്ല. വാദത്തിനുവേണ്ടി ഉണ്ടെന്നു സമ്മതിച്ചാൽ തന്നെ നോക്കുക ,ചിത്രത്തിന്റെ മധ്യഭാഗത്തിരിക്കുന്ന മനുഷ്യ രൂപം സ്ത്രീയോ പുരുഷനോ ആണെന്നു വ്യക്തമായി പറയുവാൻ കഴിയില്ല. കട്ടികൂടിയ പുരുഷൻമാരുടേതുപോലുള്ള വയറിന്റെ ഭാഗവും മേൽ ഭാഗം പുരുഷന്റേതോ സ്ത്രീയുടേതെന്നോ വ്യക്തമല്ല. യേശുവിന്റെ ചിത്രത്തിന് പുരുഷ സ്വഭാവം വ്യക്തമാണ്. കൂടെയുള്ളത് മുഴുവൻ ശിഷ്യന്മാരായ പതിനൊന്ന് പുരുഷന്മാരായിരുന്നു. ഇവിടെ ഒൻപത് അറബിസ്ത്രീകളാണ്. ക്രിസ്തീയ സഭയിൽ ആയിരക്കണക്കിന് കന്യാസ്ത്രീ വേഷങ്ങൾ ഉള്ളതിൽ ഒരു കൂട്ടരുടെ വേഷത്തോട് അല്പം സാമ്യം തോന്നിയേക്കാം. അവരുടെ മേശപ്പുറത്ത് പച്ചവെള്ളവും ആപ്പിളും ഏതാനും ബണ്ണുമാണ് ഇരിക്കുന്നത്. കർത്താവ് അപ്പവും വീഞ്ഞുമാണ് ഭക്ഷിച്ചത് എന്നാണ് സഭ പറയുന്നത്. ഈ ചിത്രത്തിൽ ഒൻപത് പേരാണ് ഉള്ളത്. രണ്ടു ചിത്രങ്ങളും തമ്മിൽ ചേർത്തുവച്ചു നോക്കിയാൽ പുലബന്ധം പോലുമില്ലെന്നു കാണാം. മറ്റൊരു കലാകാരന്റെ ഒരു കലാ സൃഷ്ടിമാത്രമാണിത്. ക്രിസ്തുവിന്റെ ചിത്രത്തോട് യാതോരുബന്ധവും ഇല്ലാത്ത ഈ ചിത്രത്തിന്റെ വിവാദത്തിൽ വിശ്വാസികൾ ഇടപെടുകയോ, ഈ വിഷയത്തിന്റെ പേരിൽ മനോരമ പത്രം ബഹിഷ്‌കരിക്കികയോ ചെയ്യുന്നത് ശരിയല്ല.
സഭാനേതൃത്വം സ്വാർത്ഥ ലാഭത്തിനു വേണ്ടി യേശുവിനേയും വിശ്വാസികളേയും വഞ്ചിക്കുകയും വില്പനചരക്കാക്കുകയും ചെയ്യുകയാണ്.ഈചിത്രത്തിന് ഒടുവിലത്തെ അത്താഴചിത്രവുമായി ബന്ധമുമുണ്ടെന്ന് ബദ്ധിസ്ഥിരതയുള്ളവർക്കാർക്കും പറയുക സാധ്യമല്ല.വിശ്വാസികൾ ആരുടെയും വിൽപ്പനച്ചരക്കല്ലെന്നത് തിരിച്ചറിഞ്ഞ് പ്രതിക്ഷേധസൂചകമായി കുടുതൽ മനോരമ പത്രങ്ങൾ താല്കാലികമായെങ്കിലും പുതിയതായി വരുത്തുന്നതിന് വിശ്വാസികൾ തയ്യാറാവണം.
റെജി ഞള്ളാനി ,സംസ്ഥാന ഓർഗ്ഗനൈസിംഗ് സെക്രട്ടറി.
കേരളാ കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനം,
ഫോൺ . 9447105070
No comments:
Post a Comment