Translate

Sunday, December 11, 2016

വരുവിന്‍, നമുക്ക് കുട്ടികളെ ഉണ്ടാക്കിക്കളിക്കാം....

പണ്ട് കൊടുങ്ങല്ലൂര്‍ ഭരണിക്കിടെ പരിചയപ്പെട്ട അഭിവന്ദ്യ ഇടുക്കി ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടിലുമായുള്ള ഒരു സൌഹൃദ സംഭാഷണം.

https://www.facebook.com/pa.mathew.5/videos/10206349428168485/

2 comments:

  1. visit http://britishpathram.com/index.php?page=newsDetail&id=28987

    ReplyDelete
  2. "വരുവിന്‍, നമുക്ക് കുട്ടികളെ ഉണ്ടാക്കിക്കളിക്കാം...." എന്ന ഇടുക്കി മെത്രാന്റെ വിവരക്കേടിന്റെ വാചകം ഒരു തലക്കെട്ടായി,തലേല്കെട്ടുള്ള അച്ചായന്മാര്‍ വായിച്ചറിയുവാന്‍
    "അല്മായ ശബ്ദത്തിൽ" കണ്ടപ്പോൾ അറിയാതൊരു രതിസുഖം എന്റെ മനസ്സിൽ താനേ ഇഴഞ്ഞുകയറി ! പക്ഷെ ഇന്ന് രാവിലെ ഏഷ്യാനെറ്റിലെ മുന്ഷിയും ഇതുതന്നെ വിഷയമാക്കി നമ്മുടെ പൗരോഹിത്യത്തെ "ഓഹോ" ചെയ്തത് കണ്ടപ്പോൾ, കൂടാതെ "കന്യാസ്ത്രീ മഠങ്ങളില്‍ "നിരോധു" നിരോധിക്കണം" എന്ന ഒരു പുതിയ മറുമരുന്നു കണ്ടെത്തലും 'വാട്സാപില്‍' കണ്ടപ്പോള്‍ ഞാൻ അറിയാതെ ഇതെഴുതുകയാണ് , മാപ്പു!
    പൌരോഹിത്യ വെപ്പാട്ടികളായ അനേകം സ്ത്രീകളുടെ ഗര്‍ഭപാത്രം സഭയ്ക്കുവേണ്ടി അടച്ചുകളഞ്ഞ ഒരു സഭയ്ക്ക് "അബ്രഹാമ്മിനു സന്തതികളെ ഉരുവാക്കുവാന്‍'' ജനത്തോട് കല്‍പ്പിക്കാന്‍ തെല്ലും അവകാശമില്ല ! പുരോഹിതരെ,സ്വയം നിങ്ങള്‍ മാതൃക ആകുവീന്‍ ,,, പൌരോഹിത്യമേ,നിന്റെ "സന്യാസവ്യഭിചാരം" ഒന്നാമതായി നിര്‍ത്തലാക്കുക ! ശുദ്ധ സന്യാസമാണ് ഒരുവന്റെ ജീവനലക്ഷ്യമെന്കില്‍ പിന്നെന്തിനു 'റ്റെസ്ടിക്കില്സു ' ? വരിയെടുത്തു ജഡത്തില്‍ [തെരുവുനായ്‌ക്കളെപ്പോലെ] വിശുദ്ധരാകുവീന്‍ ! വരികളഞ്ഞ / കറകളഞ്ഞ സന്യാസിയായ ഒരു പുരോഹിതനും പിന്നെ ആജീവനാന്ത ജയില്പുള്ളിയാകേണ്ടി വരില്ലല്ലോ! ''പൌരോഹിത്യ ബാലപീഡനം'' കാരണം പോപ്പന്മാര്‍ക്ക് ലോകമാകെ മാപ്പും പറയേണ്ടി വരില്ലല്ലോ !
    ആയതിനാല്‍ ,ഒരുവന്‍ പുരോഹിതനാകും മുന്‍പേ സ്വയം ''വരി'' കളയട്ടെ ! കര്‍ത്താവിന്റെ മണവാട്ടിയെന്ന ''ദേവദാസിക്കളി'' ഓരോ പെണ്ണും നിര്‍ത്തി, മച്ചികളല്ലാത്ത സഭയിലെ സകല പെണ്നാടുകളും അവരുടെ തള്ളയാടുകളെപ്പോലെ എല്ലാകൊല്ലവും പ്രസവിക്കട്ടെ ! എങ്കില്‍ സഭയുടെ [സമൂഹത്തെ ദ്രോഹിക്കുന്ന] ഈ തരംതാണ പ്രസ്താവനകളും പേരുദോഷവും ഉണ്ടാവുകയില്ലല്ലോ!
    അല്ല ഒരു സംശയം , അബ്രഹാമ്മിന്റെ വംശാവലി വലുതാക്കുവാന്‍ അര്‍ത്ഥപട്ടിണിക്കാരായ ഇന്ത്യക്കാരായ നമ്മളെന്തിനു പ്രസവിച്ചു മിനക്കെടെണന്റെ പാതിരീ ?;അതങ്ങു മെഡിറ്റ്റനിയനില്‍ പാലസ്തീന്‍ ക്യാംപുകളിളെ പെണ്ണാടുകള്‍ ചെയ്‌താല്‍ പോരെ കത്തനാരെ? samuelkoodal

    ReplyDelete