സാമൂഹ്യദ്രോഹികളായ ഉദ്യോഗസ്ഥരില്‍നിന്നും രാഷ്‌ട്രീയ-മത നേതൃത്വങ്ങളില്‍നിന്നും
പ്രതികാരനടപടികളും കൈയേറ്റങ്ങളും വധഭീഷണിയും വരെ നേരിട്ടുകൊണ്ട് അഴിമതി, അവകാശ-നീതി നിഷേധങ്ങള്‍, മത-സാമൂഹ്യതിന്മകള്‍ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാളാണ് ശ്രീ പി.
സി. റോക്കി. അദ്ദേഹത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ അനേകര്‍ക്ക് പ്രചോദനവും മാര്‍ഗദര്‍ശനവും
നല്കുന്നതാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ പകര്‍ത്തി പ്രസിദ്ധീകരിച്ചിരിക്കുന്ന
എന്റെ സാമൂഹ്യ ഇടപെടലുകളുടെ കാണാപ്പുറങ്ങള്‍ എന്ന പുസ്തകം. നമുക്കോരോരുത്തര്‍ക്കുംമുന്നിലുള്ള
എത്രയെത്ര പ്രശ്‌നങ്ങളാണ് അദ്ദേഹത്തെപ്പോലെ തീവ്രമായി പ്രവര്‍ത്തിച്ചാല്‍
ജനശ്രദ്ധയില്‍ കൊണ്ടുവരാനും പരിഹരിക്കാനും സാധിക്കുക എന്നറിയണമെങ്കില്‍ പുസ്തകത്തിന്റെ
ഉള്ളടക്കം വായിച്ചാല്‍ മനസ്സിലാവും. ബി പി എല്‍ ലിസ്റ്റിലെ ക്രമക്കേടുകള്‍, സര്‍ക്കാര്‍വക നിര്‍മാണങ്ങളിലെ വന്‍ അപാകതകള്‍, ബസ്റ്റാന്‍ഡുകളിലെയും കാത്തു നില്പു കേന്ദ്രങ്ങളിലെയും
ഇരിപ്പിടസൗകര്യമില്ലായ്മ, വസ്തു നികുതിയിലെ വന്‍
അഴിമതികള്‍ എന്നിങ്ങനെ കോടികള്‍ മുടക്കി പണിയുന്ന പാരീഷ്ഹാളുകള്‍ വരെ എത്രയെത്ര
പ്രശ്‌നങ്ങളാണ് നമ്മുടെയെല്ലാം കണ്മുന്നില്‍ നമ്മുടെ പ്രതികരണത്തിന്റെ മാത്രം
അഭാവം കൊണ്ട് പരിഹരിക്കപ്പെടാതെ കിടക്കുന്നത്. അവയ്‌ക്കെല്ലാം പരിഹാരമുണ്ടാക്കാന്‍
അറിഞ്ഞിരിക്കേണ്ട മേല്‍വിലാസങ്ങളും ഫോണ്‍നമ്പരുകളും പുസ്തകത്തിന്റെ അവസാനം
കൊടുത്തിരിക്കുന്നതുമാത്രം ഇവിടെ പകര്‍ത്താം:
കേരള ലോകയുക്ത, കേശവദാസപുരം, പട്ടം പാലസ് പി. ഒ തിരുവനന്തപുരം 695004. ഫോണ്‍ 0471
2556485, 2556492
ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡി ജി പി),
പോലീസ്
ഹെഡ്ക്വാര്‍ടേഴ്‌സ്, യു എസ് റോഡ്, തിരുവനന്തപുരം 695014 ഫോണ്‍: 471 2721601
കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ തിരുവനന്തപുരം 695033 ഫോണ്‍: 0471
2329451
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, എം പി അപ്പന്‍ റോഡ്, വഴുതക്കാട് തിരുവനന്തപുരം 695014, ഫോണ്‍: 471 2337146
ചെയര്‍പേഴ്‌സണ്‍, കേരള വനിതാ കമ്മീഷന്‍, വാന്റോസ് ജംഗ്ഷന്‍, യൂണിവേഴ്‌സിറ്രി പി ഒ.
തിരുവനന്തപുരം 695034, ഫോണ്‍: 471 2322590
ഇവ വേണ്ടവിധം പ്രയോജനപ്പെടുത്തേണ്ടതെങ്ങനെ എന്നറിയാന്‍ പുസ്തകം വായിക്കുകതന്നെ
വേണം. പുസ്തകം വേണ്ടവര്‍ ശ്രീ റോക്കിയുമായിത്തന്നെ 9961217493 എന്ന നമ്പരില്‍ വിളിച്ച് ബന്ധപ്പെടുക.
N.B.
ഇന്നു പാലാ ടോംസ് ചേംബറില്‍ നടക്കുന്ന സത്യജ്വാലമാസികയുടെ വാര്‍ഷികവിലയിരുത്തല്‍
പരിപാടിയില്‍ പുസ്തകം വില്പനയ്ക്ക് ഉണ്ടാവും. സത്യജ്വാലയിലെയും അല്മായശബ്ദത്തിലെയും ലേഖകനായ
ശ്രീ റോക്കിയും ആ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
സത്യജ്വാലമാസികയുടെ വാര്‍ഷികവിലയിരുത്തല്‍ പരിപാടികള്‍ വിശദമായറിയാന്‍ സന്ദര്‍ശിക്കുക: http://almayasabdam.blogspot.in/2016/12/6.html
No comments:
Post a Comment