By Dr.ജെയിംസ് കോട്ടൂർ, മലയാളം തർജ്ജിമ: ജോസഫ് പടന്നമാക്കൽ
2017 ഡിസംബർ
മുപ്പതാംതിയതി 'കവർ സ്റ്റോറി' എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലെ യൂട്യൂബിൽ വന്ന
സുപ്രധാനമായ ഒരു വാർത്തയെ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം ഞാൻ എഴുതുന്നത്. വാർത്ത
വായിച്ചപ്പോൾ നിങ്ങളുടെ മനസ്സിൽ എന്തെല്ലാമായിരിക്കാം കടന്നുകൂടിയത് എന്ന്
എനിക്കറിയില്ല. ഞാനും ഫേസ്ബുക്കിനോട് അതേ
ചോദ്യം ഒരു നിമിഷം സ്വയം ചോദിച്ചുപോയി. രാത്രി ഒമ്പതര മുതൽ പത്തുമണിവരെയായിരുന്നു 'കവർ സ്റ്റോറി'യിലെ ഈ കഥ ശ്രവിച്ചുകൊണ്ടിരുന്നത്. വാർത്തകൾ നിറയെ
കർദ്ദിനാൾ ആലഞ്ചേരിയെപ്പറ്റിയായിരുന്നു.
വസ്തു
ക്രയവിക്രയത്തെ സംബന്ധിച്ച ക്രമക്കേടിൽ കുപിതരായ മുന്നൂറു പുരോഹിതർ കാക്കനാട്ടു
കൂടിയ സമ്മേളന സ്ഥലത്തുനിന്ന് ഒരേ സ്വരത്തിൽ 'രാജിവെക്കൂ
കർദ്ദിനാൾ ആലഞ്ചേരി'യെന്നു ഉച്ചത്തിലുച്ചത്തിൽ വിളിച്ചുപറഞ്ഞു. കോടാനുകോടികൾ
രൂപയാണ് അതുമൂലം സഭയ്ക്ക് നഷ്ടപ്പെട്ടത്. പൂർവിക തലമുറകൾ മുതൽ സഭയുടെ
നേർച്ചപ്പണത്തിൽനിന്നും കാലാകാലങ്ങളിൽ സമ്പാദിച്ച പണമായിരുന്നു അത്.
കർദ്ദിനാളിനെ
സ്ഥാനഭൃഷ്ടനാക്കാനും അധികാര സ്ഥാനത്തുനിന്ന് തുടച്ചുമാറ്റാനും മാർപ്പായ്ക്ക് ഒരു
നിവേദനം സമർപ്പിക്കാൻ വൈദികരുടെ കൂട്ടായ്മ തീരുമാനമെടുത്തു. ടൈംസ് ഓഫ് ഇന്ത്യയും
മറ്റു ഇംഗ്ളീഷ് പത്രങ്ങളും കാക്കനാട്ട് നടന്ന ഈ അഴിമതി പ്രസിദ്ധീകരിച്ചെങ്കിലും
ഒരു മലയാള പത്രത്തിലും വൈകാരികമായ ഈ വാർത്ത വന്നില്ലെന്നുള്ളതും
ശ്രദ്ധേയമാണ്.
ദൃശ്യമാധ്യമത്തിലെ
ഒരു ലേഖകൻ പറഞ്ഞതിങ്ങനെയായിരുന്നു, "പത്രോസാകുന്ന
പാറമേൽ എന്റെ പള്ളിയെ പണി തീർക്കുമെന്ന് അവിടുത്തെ അനുയായികളോട് യേശു വാഗ്ദാനം
ചെയ്തു. എന്നാൽ കേര വൃക്ഷങ്ങളുടെ നാട്ടിൽ മലയാളത്തിന്റെ മണ്ണിൽ വളർന്ന സഭയുടെ
പള്ളി അധികാരത്തിന്റെ പ്രസരപ്പിൽ, കൊഴുത്തു തടിച്ച
പണത്തിന്റെ മീതെയാണ് പണിതീർക്കുന്നത്. ക്രിസ്തുവചനങ്ങൾ അവർ കാറ്റിൽ
പറത്തിക്കളഞ്ഞു. ഇതുമൂലം പവിത്രമായ സഭയെ കളങ്കപ്പെടുത്തുകയും ആദ്ധ്യാത്മിക
മൂല്യങ്ങൾ ഇല്ലാതാവുകയും ചെയ്തു. ക്രിസ്തു പഠിപ്പിച്ച ധാർമ്മികതയെ പൗരാഹിത്യം
അപ്പാടെ നശിപ്പിച്ചു കളഞ്ഞു." മൂല്യങ്ങളല്ല പുരോഹിതർ ഇന്ന് വെച്ചു പുലർത്തുന്നത്.
കൂടുതൽ വിവരങ്ങൾ ടൈംസ് ഓഫ് ഇന്ത്യയിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളായി വന്ന വാർത്തകളിൽ
നിന്നും വായിക്കാം.
തമിഴ് നാട്ടിലെ
ടെലിവിഷനുകളും (News 10 TV) സീറോ മലബാർ സഭയുടെ ഭൂമി ഇടപാടുകളെപ്പറ്റിയുള്ള
പരാതി മാർപ്പാപ്പായുടെ ശ്രദ്ധയിൽ കൊണ്ടുവരുന്ന കാര്യവും സംപ്രേക്ഷണം ചെയ്തിരുന്നു.
അതിൽനിന്നും മനസിലാക്കേണ്ടത് ക്രിസ്ത്യൻ ലോകം മുഴുവൻ സഭയുടെ മലിനീകരിക്കപ്പെട്ട ഈ
വാർത്ത ശ്രവിക്കാൻ താല്പര്യപ്പെടുന്നുവെന്നുള്ളതാണ്.
ബഹുജനധാർമ്മികരോഷമുണര്ത്തുന്ന
സഭയുടെ അപകീർത്തികരമായ ഈ ഭൂമിയിടപാട് അതീവ രഹസ്യമായി വെക്കണമെന്നും ഇക്കാര്യം
ഒരിക്കലും ചർച്ചയ്ക്ക് വിധേയമാക്കരുതെന്നു കർശനമായ താക്കീതുണ്ടെങ്കിലും ഭൂരിഭാഗം
ക്രിസ്ത്യാനികളും ഏദൻ തോട്ടത്തിലെ വിലക്കപ്പെട്ട ആ കനിയുടെ നിഗൂഢ രഹസ്യങ്ങളറിയാൻ
അതീവ ജാഗ്രതയുള്ളവരായിരുന്നു.
ആകാശം മുട്ടെ
കത്തീഡ്രലും പള്ളികളും പണിയലും, അഭിഷിക്തർക്കും
പുരോഹിതർക്കും രാജകീയ മണിമാളികകൾ നിർമ്മിക്കലും പണത്തിന്റെ മീതെ പാഞ്ഞോടുകയും
ചെയ്യുന്നത് മതത്തിന്റെ ഒരു കൊളോണിയൽ സാമ്രാജ്യം സൃഷ്ടിക്കാനല്ലേ?
പുത്തൻ കറൻസി
നോട്ടുകൾ കോർത്തിണക്കിയ മാലകൾ കഴുത്തിലണിഞ്ഞുള്ള കർദ്ദിനാളിനെയും ബിഷപ്പുമാരെയും
കുഞ്ഞാടുകൾ എഴുന്നള്ളിക്കുന്ന പ്രദിക്ഷണത്തെപ്പറ്റി സിസിവി യിൽ കുറെക്കാലംമുമ്പ്
പ്രസിദ്ധീകരിച്ചതും ഓർമ്മിക്കുന്നു. എന്റെ പ്രിയ സുഹൃത്ത് ആലഞ്ചേരി, കറൻസി മാലകളുമണിഞ്ഞു ജനമദ്ധ്യേ ഞെളിഞ്ഞു
നടക്കുന്നതുകണ്ടപ്പോൾ വാസ്തവത്തിൽ എന്നിലെ തന്നെ ആത്മീയതയെ ചോദ്യം
ചെയ്യുകയായിരുന്നു. സഭയും പുരോഹിതരും സുവർണ്ണ കാളക്കുട്ടികളെ ആരാധിക്കരുതെന്നും
പണത്തിന്റെ മീതെ ഭ്രമിക്കരുതെന്നും സിസിവിയിൽ എത്രയോ തവണകൾ സഭയ്ക്ക് താക്കീത്
നല്കിയിരുന്നതും ഈ അവസരത്തിൽ ചിന്തിക്കുന്നതു യുക്തിപരമായിരിക്കും.
എറണാകുളത്തുള്ള
മൂന്നു ബിഷപ്പുമാരുടെയിടയിലെ ഭൂമിയിടപാടുകൾ സംബന്ധിച്ച തെളിവുകളോ അവരുടെയിടയിലുള്ള
സുധാര്യമായിട്ടുള്ള തീരുമാനങ്ങളോ വ്യക്തമല്ല. അതുതന്നെയാണ് ടൈംസ് ഓഫ് ഇന്ത്യയും
പറയുന്നത്. ബിഷപ്പ് ഇടയന്ത്രത്തിനു പോലും ഈ രഹസ്യ ഭൂമി വില്പ്പനകളെപ്പറ്റി അറിവില്ലായിരുന്നുവെന്നും ബിഷപ്പിന്റെ
വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ എഴുതി.
റോമൻ ചരിത്രത്തിൽ
സീസർ 'കാറ്റിലിനെ'തിരെ ചോദിക്കുന്ന
ഒരു ഉദ്ധരണിയുണ്ട്. "ഓ ടെംബോറ, ഓ മോറസ്! ഏതു
സമയത്താണ് നാം ജീവിക്കുന്നത്! അഴിമതികൾകൊണ്ടു അങ്ങേയറ്റം ദൂഷിതമായിരിക്കുന്ന ഒരു
കാലഘട്ടത്തിലല്ലേ? 'കാറ്റിലിനെ'യെന്ന ഭരണാധികാരി അധഃപതിച്ചവനും നേരില്ലാത്തവനും സത്യത്തെ മായം കലർത്തി
ഭരിക്കുന്നവനുമായിരുന്നു. അതെ! നാം ജീവിക്കുന്നതു അഴിമതികൾ നിറഞ്ഞ കാറ്റിലിന്റെ
അതേ കാലത്തിലെ ചിന്താഗതികളിൽത്തന്നെയാണ്. നേരും നെറിയുമില്ലാത്ത കലുഷിതമായ ഒരു
കാലത്തിൽ തന്നെ! അല്ലെങ്കിൽ നാം ജീവിക്കുന്ന ഇന്നിന്റെ നാളുകളിൽ തന്നെ!
"പിതാവേ
ഇവരോട് ക്ഷമിക്കണമേ, ഇവർ ചെയ്യുന്നത്
എന്തെന്ന് ഇവർ അറിയുന്നില്ല." എന്റെ അഭിപ്രായത്തിൽ ആലഞ്ചേരി തീർത്തും
അജ്ഞതയിൽ നിന്നും കുത്സിത ബുദ്ധിക്കാരുടെ പ്രേരണയാൽ വസ്തു ക്രയവിക്രയ പ്രമാണങ്ങളിൽ
ഒപ്പിടേണ്ടി വന്നുവെന്നാണ്. അദ്ദേഹം കുറ്റക്കാരനോ, ശിക്ഷാർഹനോ എന്ന്
നിങ്ങൾക്ക് വിധിക്കാം, എനിക്ക്
സാധിക്കില്ല. അധർമ്മം നെയ്തെടുത്തിരിക്കുന്ന ഇത്തരം സാഹചര്യങ്ങളിൽ നിന്നും
കർദ്ദിനാൾ ആലഞ്ചേരി, ബെനഡിക്റ്റ്
മാർപ്പാപ്പായെ അനുകരിച്ചു ആദരണീയമായ അദ്ദേഹത്തിൻറെ സ്ഥാനം സ്വയം ത്യജിക്കാൻ ഞാൻ
ആഗ്രഹിക്കുന്നു. എന്നെ അങ്ങനെ തന്നെ നൂറുവട്ടമെഴുതാൻ സ്വയം നിർബന്ധിക്കുകയും
ചെയ്യുന്നു.
കാക്കനാട്ടുനിന്നും
ഉയർന്ന അനീതിയുടെ ശബ്ദ തരംഗങ്ങൾ സഭ മുഴുവനായി മുഴങ്ങി കേൾക്കുന്നു. അദ്ദേഹത്തെ
പുറത്താക്കുന്നതിലും ഭേദം, നിർബന്ധിതമായി
രാജിവെക്കാതെ ബുദ്ധിപൂർവം സ്ഥാനമൊഴിയുകയാണ് ഉത്തമമെന്നും സഭയിലെ നല്ലൊരു വിഭാഗം
ചിന്തിക്കുന്നു. തീർച്ചയായും അദ്ദേഹം പണത്തിനുവേണ്ടി ചാകരതേടി പോവുന്ന ഒരു
ഭ്രാന്തനാണെന്നു ഞാൻ വിശ്വസിക്കില്ല. അദ്ദേഹം അധികാര മത്തുപിടിച്ച ഒരു
സഭാനേതാവുമല്ല. അദ്ദേഹത്തിലെ നിഷ്കളങ്കതയ്ക്കെതിരെ ചിന്തിക്കാൻ എനിക്കു
കഴിയുകയുമില്ല. വിശ്വസ്തരായി കൂടെ നടന്നവരുടെ ചതിയിൽ അകപ്പെട്ടു. അവരുടെ കപട
വേഷങ്ങളെയും ദുരുപദേശങ്ങളെയും
മനസിലാക്കിയില്ല. അവർ മൂലം തെറ്റുകൾ ചെയ്യാൻ അദ്ദേഹം നിർബന്ധിതനായി.
ചിന്തിക്കുംതോറും
കർദ്ദിനാൾ ആലഞ്ചേരിയോട് എനിക്ക് വളരെയേറെ സഹതാപമുണ്ട്. സീറോ മലബാർ സഭയ്ക്ക്
ഇങ്ങനെയൊരു ദുരന്തം സംഭവിച്ചതിലും അതിയായ ദുഃഖമുണ്ട്. ദൗർഭാഗ്യവശാൽ അദ്ദേഹം
ഭാരതമാകമാനമുളള സീറോ മലബാർ സഭയുടെ അത്യുന്നത പീഠത്തിലിരിക്കുന്ന തലവനുമാണ്. ഒരു
സഭാ നേതാവിനുണ്ടാകുന്ന ഈ പരാജയം ആഗോള സഭയെയും ഇളക്കിമറിക്കാനും സാധ്യതയുണ്ട്.
ലോകത്തിന്റെ
മുമ്പിൽ അദ്ദേഹം സഭയെ പൂജ്യമായ സീറോ ആക്കുമോ? അങ്ങനെ
സംഭവിക്കാതിരിക്കട്ടെ, ദൈവം അതിന്
അനുവദിക്കാതിരിക്കട്ടെ! ഞാൻ പ്രാർഥിക്കുന്നുമുണ്ട്. യേശുവിനെ ഒറ്റുകൊടുക്കാനുള്ള
ഭയം കൊണ്ട് ഇക്കാര്യത്തിൽ ഞാൻ ആരുടേയും ഭാഗം പിടിക്കുന്നില്ല. ഗൗരവപരമായ ഈ വിഷയത്തിൽ
മറ്റുളളവരുമായി പൊരുത്തപ്പെട്ടു സഖ്യത്തിലോ യോജിപ്പിലോ എത്താനും ഞാൻ അശക്തനാണ്.
സംഘിടതമായ ഒരു
സഭയും യേശുവിനു സാക്ഷ്യം വഹിക്കാൻ കഴിയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
അവരെല്ലാം കപട ഭക്തരായ പാർസികൾ ദേവാലയത്തിനുള്ളിൽ പ്രാർത്ഥിക്കുന്നതിനു തുല്യമായി
മാത്രമേ എനിക്കനുഭവപ്പെടുന്നുള്ളൂ. അതുകൊണ്ടു എന്റെ നിയോഗം യേശുവിന്റെ കന്നുകാലി
വർഗ്ഗത്തിൽ മൂന്നാം തരം സഭാപൗരനായി കഴിയുകയെന്നുള്ളതാണ്.
യേശു വാഗ്ദാനം
ചെയ്തിട്ടുണ്ട്, "ഞാൻ
നിങ്ങളുടെയിടയിൽ വന്നത് സമാധാനം സ്ഥാപിക്കാനല്ല. വാളാണ് അത്. വാള്
മുറിവേൽപ്പിക്കുകയും നിങ്ങളെ വിഭജിക്കുകയും ചെയ്യുന്നു. ഇതിൽ രണ്ടാമത്തെ
വാഗ്ദാനമായ യേശുവിന്റെ വചനത്തിൽ റോമിൽ നിന്നും ഫ്രാൻസീസ് മാർപ്പാപ്പാ മുതൽ
എറണാകുളത്തുനിന്നും ആലഞ്ചേരിവരെ യാഥാർഥ്യങ്ങളുടെ പട്ടികയിലുണ്ടെന്നും തോന്നുന്നു.
നിങ്ങളും ഞാനും സഭയുടെ ദുർഭൂത ചിന്താഗതികളിൽ നിശബ്ദരായിരിക്കാൻ പാടില്ല. വാ
പൊത്തികൊണ്ടു കാഴ്ചക്കാരായി നിലകൊള്ളുകയല്ല വേണ്ടത്. സത്യത്തിനൊപ്പം നിലകൊള്ളൂ!
അത് നമ്മെ പ്രകാശത്തിലേക്ക് നയിക്കും. സമാധാനത്തിലടിസ്ഥാനമായ ഒരു പുതുവർഷവും
നന്മയും നമ്മിൽ പ്രദാനം ചെയ്യും. സത്യം ബലവത്താണ്. അചഞ്ചലവുമാണ്. നിശ്ചിതമായ
വിജയം സത്യത്തിലുണ്ട്.
സത്യം മധുരമായ
മാമ്പഴങ്ങൾ നൽകുന്ന വലിയ ഒരു ഫലവൃക്ഷമായി വളരട്ടെ! ഓരോ ഫലങ്ങളും നാനാവിധ
പേരുകളിലും അറിയപ്പെടട്ടെ. എങ്കിൽ മാത്രമേ നമുക്ക് സത്യത്തെ വിതച്ചുവെന്ന് ഉറപ്പു
വരുത്താൻ സാധിക്കുള്ളൂ. അത് നമ്മുടെ ഹൃദയങ്ങളെ മാധുര്യമുള്ളതാക്കും. അല്ലാതെ
മധുരഫലങ്ങളെ കൈപ്പാക്കുന്ന ദുഷിച്ച മനസിന്റെ ചാഞ്ചല്യമല്ല നമുക്ക് വേണ്ടത്. ബി.സി.
രണ്ടാം നൂറ്റാണ്ടിൽ റോമിലെ മൂന്നാം പ്യുണിക്ക് യുദ്ധത്തിൽ റോമൻ കോൺസുൽ സെനറ്റർ 'കാറ്റോ എൽഡർ' യുദ്ധമുന്നണിയിൽ
പറഞ്ഞിരുന്ന ഒരു ചൊല്ലുണ്ടായിരുന്നു, "കാർതജ് നശിക്കണം" (Carthage must be destroyed). അതുപോലെ സത്യമായ സഭ നിലനിൽക്കാൻ ഇന്നത്തെ പൗരാഹിത്യ വ്യവസ്ഥ
ഇല്ലാതാവണം. സമ്പൂർണ്ണമായ ഒരു ഉടച്ചു വാർക്കെലെന്ന മാനദണ്ഡം സഭയ്ക്കുണ്ടാകണം.
Times of India(TOI) Headlines
TOI of Dec.27, 28, and 29 reports on the Ernakulam Church’s
land mismanagement. TOI 27 headlines reads: “ Church land row: Cardinal
abstains from Xmas mass. Dec.28: “Priests seek cardinal’s removal for land
deal, to write to Pope,” and “Council of priests restricts functioning of Vicar
General.”
TOI 29: “Land deal a moral crisis for Church”, and “Bishop
sees a moral root to Crisis.” Quoting Bishop Sebastian Adayanthrath’s letter to
priests, TOI writes: The land deal “has landed the Archdiocese not just in
financial crisis, but in a serious ethical crisis as well… the auxiliary
bishops were unaware of the purchase of land in Kothamangalam and Idukki…. the
debt has now increased to RS. 84 crore.”
On Dec.21st there was an extraordinary meeting of Ernakulam
priests and according to TOI report over 300 priests attended. This is the
first time that Christmas celebrations in the Cathedral was conducted by the
parish priest and not the cardinal, who for the purpose of news was reported
sick. What happened in Ernakulam is a howling example of what happens when top
Church officials adamantly say NO to both Transparency and Dialogue in the
Church which they call “FAMILY” for display or advertising purpose only.