Translate

Thursday, December 28, 2017

കേരളത്തില്‍ വളരുന്ന വര്‍ഗ്ഗീയസാഹചര്യം



KCRM പ്രതിമാസപരിപാടി - പാലാ (ചര്‍ച്ചാസമ്മേളനം)

2017 ഡിസം. 30, ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍, പാലാ ടോംസ് ചേമ്പര്‍ ഹാളില്‍
അദ്ധ്യക്ഷന്‍        :           ശ്രീ. സി.വി. സെബാസ്റ്റ്യന്‍ (KCRM പ്രസിഡണ്ട്)
വിഷയാവതരണം  :           ശ്രീ. പ്രതാപ് ജി മങ്ങാട്ട് (സാമൂഹികനിരീക്ഷകന്‍, IT എക്‌സ്‌പ്പേര്‍ട്ട്)
പ്രതികരണ പ്രസംഗങ്ങള്‍ :           KCRM ഭാരവാഹികള്‍
: സദസില്‍ നിന്നുള്ളവര്‍
ബഹുമാന്യരേ,
ഭാരതത്തിലെ ഏറ്റവും വികസിതസംസ്ഥാനമെന്ന പുകഴ്പെറ്റ കേരളം മതങ്ങളുടെ കാര്യത്തിലും സമ്പന്നമാണ്.
പൗരാണിക മതമായ ഹിന്ദുമതവും ജൂത മതവും ഇസ്ലാംമതവും ക്രിസ്തു മതവും കച്ചവടത്തിന് വടക്കേ ഇന്ത്യയില്‍ നിന്നുവന്ന ജൈനരും എല്ലാവരുംകൂടി സമരസപ്പെട്ടു ജീവിച്ചുപോന്ന കേരളത്തിന്റെ മതപരമായ ഇന്നത്തെ അവസ്ഥ ഒരു പുനര്‍വായനക്ക് വിധേയമാക്കപ്പെടുന്നു
സ്വതന്ത്രചിന്താഗതിക്കു  തുലോം അവസരം കുറവായ  ക്രിസ്തവ-ഇസ്ലാം മതങ്ങളുടെ കേരളത്തിലെ വളര്‍ച്ചയും, വളരെ സ്വതന്ത്ര കാഴ്ചപ്പാടുകളും ആരാധനാരീതികളും വിമര്‍ശനാത്മക അഭിപ്രായങ്ങള്‍ക്കും ഇടമുള്ള ഹിന്ദുമതത്തിന്റെ തളര്‍ച്ചയും വിശകലനവിധേയമാക്കുന്നു.
ഈ ചര്‍ച്ച ശ്രവിക്കാനും അതില്‍ ഭാഗഭാക്കാകാനും എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.
            ആദരപൂര്‍വ്വം
ഷാജു ജോസ് തറപ്പേല്‍ (9496540448) (സെക്രട്ടറി, KCRM)

No comments:

Post a Comment